Image

ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം

ബഷീര്‍ അഹമ്മദ്‌ Published on 20 October, 2015
ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം
കോഴിക്കോട്: കര്‍ഷകരുടെ പുരോഗതി ലക്ഷ്യമിട്ട് ബാങ്കുകള്‍ പ്രവര്‍ത്തിക്കണം. ഗ്രാമീണ കര്‍ഷകര്‍ക്കിടയില്‍ ഇറങ്ങി ചെന്ന് ബാങ്കുകളുടെ വായ്പനയങ്ങള്‍ വ്യക്തമാക്കി ഇവരെ ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ മുന്നിട്ടിറങ്ങണം. പല ഗ്രാമങ്ങളിലും എത്രയോപേര്‍ ബാങ്ക് എക്കൗണ്ട് പോലുമില്ലാത്തവരാണ്. ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞാല്‍ ഭാര്യയ്ക്കുള്ള അഞ്ച് ഏക്കറില്‍ കൃഷി ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കര്‍ഷകനെന്നു പറയുന്നതില്‍ താന്‍ അഭിമാനം കൊള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം, എം.എല്‍.എ.മാരായ എ.പ്രദീപ് കുമാര്‍, എളമരം കരീം, എം.കെ.രാഘവന്‍ എം.പി, സഹകരണവകുപ്പ് രജിസ്ട്രാര്‍ ലളിതാംബിക ഐഎഎസ്, ചെയര്‍മാന്‍ എ.ടി. അബ്ദുള്ളക്കോയ, പി.രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്‌

ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം
ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം

കേരള ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം

ഗവര്‍ണ്ണര്‍ എം.കെ. രാഘവന്‍ എം.പി.യുമായി സൗഹൃദം പങ്കു വയ്ക്കുന്നു.

ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം

ഗവര്‍ണ്ണര്‍ എം.കെ. രാഘവനുമായി സംസാരിക്കുന്നു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ. സമീപം.

ബാങ്കുകള്‍ കര്‍ഷക പുരോഗതിക്കായ് മുന്നിട്ടിറങ്ങണം: ഗവര്‍ണ്ണര്‍ പി. സദാശിവം

ഗവര്‍ണ്ണര്‍ മേയര്‍ എ.കെ. പ്രേമജത്തോട് സംസാരിക്കുന്നു. എളമരംകരീം എം.എല്‍.എ.സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക