കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാറിന്റെ തടവറയിലാണ്. ഗോഡ് സെ ദിനം ആചരിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയായാണ് കാണേണ്ടത്. ജാതി വര്‍ഗീയ സംഘടനകളെ കൂട്ടു പിടിച്ച് കേരളത്തില്‍ മുന്നണി രൂപീകരിക്കാനുള്ള ശ്രമം ജനാധിപത്യ വിശ്വാസികള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്ന് രമേഷ് ചെന്നിത്തല.
കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച പഞ്ചായത്ത് 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊലക്കേസ് പ്രതികളെ ജയിലില്‍ നിന്നുപോലും ഇറക്കി മത്സരിക്കുന്ന സിപിഐഎം ന് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ രീതിയിലുള്ള പ്രാദേശിക ഭരണ സംവിധാനത്തിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം ഈ തെരെഞ്ഞെടുപ്പ് തെളിയിക്കും. കോഴിക്കോട് നടക്കുന്ന യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി രമേഷ് ചെന്നിത്തല.