കോഴിക്കോട്: വണ്ണാത്തിപ്പുള്ള്, നീലവാലന്‍ വേലിതത്ത, പവിഴക്കാലി, ചേലക്കോഴി, തുടങ്ങി അന്യം നിന്നുപോകുന്ന 197 നാട്ടുപക്ഷികളെ കാണാന്‍ പക്ഷിസ്‌നേഹികള്‍ക്ക് അവസരമൊരുക്കുകയാണ് പി.ടി.മുഹമ്മദിന്റെ “തൂവല്‍യാത്ര” എന്ന പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം.
ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ ക്യാമറയില്‍ പകര്‍ത്തിയ പക്ഷികളുടെ അപൂര്‍വ്വ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തില്‍. പ്രദര്‍ശനവേദിയായ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പക്ഷിനീരീക്ഷണവേദി കൂടിയായി മാറുകയാണ്.
ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സലാം നടുക്കണ്ടി , സുമ പള്ളിപ്രം, ടി.ശോഭീന്ദ്രന്‍, ഡോ.ജാഫര്‍ പാലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.