കോഴിക്കോട്: മെഡിക്കല്‍ കോളേജ് സിന്തറ്റില്‍ ട്രാക്കില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 158 പോയന്റ് നേടി മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നു.
106 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയും, 44 പോയിന്റ് നേടി ബാലുശ്ശേരി ഉപജില്ലയും 29 ഉം 39 ഉം സ്ഥാനത്തെത്തി നില്‍ക്കുന്നു.
സ്‌ക്കൂളുകളില്‍ സെന്റ് ജോസഫ് HSS പുല്ലൂരാംപാറയും സെന്റ് ജോര്‍ജ് HSS കുളത്തുവയലും തമ്മിലാണ് ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത്.
11 സ്വര്‍ണ്ണവും ഏഴു വെള്ളിയും, ഒരു വെങ്കലവും നേടിയ പുല്ലൂരാംപാറക്ക് 77 പോയ്ന്റും, 11 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും, മൂന്ന് വെങ്കലവും നേടി യ നേടയകുളത്തുവയല്‍ സ്‌ക്കൂളില്‍ 73 പോയിന്റുമാണ്. ഇരു സ്‌ക്കൂളുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഫോട്ടോ/റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്
സീനിയര്‍ ബോയ്‌സ് ലോങ്ങ് ജെപില്‍ വടകര കുഞ്ഞാലിമരയ്ക്കാര്‍ HSS ലെ മുഹമ്മദ് അജ്മല്‍ മിഹറാന്‍ ഒന്നാം സ്ഥാനം നേടുന്നു.
സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ്് HSA യിലെ അനൂപ് വല്‍സന്‍ ഒന്നാം സ്ഥാനം നേടുന്നു.
സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ കുന്നമംഗലം H.S.S ലെ അനഘ പി. ഒന്നാം സ്ഥാനം നേടുന്നു.
ജാവലിന്‍ ത്രോയ്ക്കിടെ ട്രാക്കില്‍ കാല്‍വഴുതി വീഴുന്ന വിഷ്ണു വി.പി.
സീനിയര്‍ ഗേള്‍സിന്റെ ഹാമര്‍ ത്രോയില്‍ മുക്കം വി.എച്ച്.എസ്.എസിലെ നെസ് ല കെ. ഒന്നാം സ്ഥാനം നേടുന്നു.
ഹൈജംപില്‍ കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസിലെ ജസിംകെ. ഒന്നാം സ്ഥാനം നേടുന്നു.
ഹൈജംപില്‍ കോഴിക്കോട് ബി.ഇ.എം. ലെ റോഷ്‌ന അഗസ്റ്റിന്‍ ഒന്നാം സ്ഥാനം നേടുന്നു.
100 മീറ്റര്‍ ഓട്ടമത്സരത്തില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ മുഹമ്മദ് ലസാന്‍ ഒന്നാംസ്ഥാനം നേടുന്നു.
സീനിയര്‍ ബോക്‌സ് 100 ഓട്ടമത്സരത്തില്‍ സെന്റ് ജോര്‍ജ് HSS കുളത്തുവയല്‍ ടിനു ജയിംസ് ജോര്‍ജ് ഒന്നാം സ്ഥാനം നേടുന്നു.