പയ്യന്നൂര്‍: സി.പി.എം നേതാവ് എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാവിലെ നടന്ന ഭരണ സമിതി യോഗ തീരുമാനം ജനറല്‍ ബോഡിയില്‍ അറിയിക്കുകയായിരുന്നു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനായിരിക്കും സ്ഥാപനത്തിന്റെ പുതിയ സാരഥി. പി. പുരുഷോത്തമന്‍ വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. 2011 മുതലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ ചുമതലയേല്‍ക്കുന്നത്.