ജനീവ: ലോകത്തെ ഏറ്റവും സന്പന്നമായ രാജ്യം എന്ന സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിനു നഷ്ടപ്പെട്ടു. യുഎസ് ആണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്നിലാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും പോയിന്റുനില ഒരുപോലെയാണെങ്കിലും (5.9) അമേരിക്കയ്ക്കാണ് മുന്‍തൂക്കം.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ധനകാര്യ സേവനദാതാക്കളായ അലയന്‍സ് നടത്തിയ പഠനത്തിലാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുടുംബങ്ങളുടെ കടത്തിന്റെ നിലവാരം എങ്ങനെയായിരുന്നു എന്നു പരിശോധിച്ചാണ് അന്പത് രാജ്യങ്ങളുടെ പട്ടിക നിജപ്പെടുത്തിയത്.
ജപ്പാനാണ് മൂന്നാം സ്ഥാനം. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ 5.7 പോയിന്റുമായി തുല്യസ്ഥാനങ്ങളിലെത്തി. യൂറോപ്പില്‍ ഒന്നാമത് ഫ്രാന്‍സും (5.2) രണ്ടാം സ്ഥാനം സ്വീഡനും നേടി.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍