Image

കോണ്‍ഗ്രസിന് ഇനി വേണ്ടത് മറ്റൊരു 'അമിത് ഷാ'

ഷോളി കുമ്പുളുവേലി Published on 24 May, 2019
കോണ്‍ഗ്രസിന് ഇനി വേണ്ടത് മറ്റൊരു 'അമിത് ഷാ'
കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടിയെങ്കിലും, ഉത്തരേന്ത്യയിലെ വന്‍ പരാജയങ്ങള്‍ കാണിക്കുന്ന്ത രാഷ്ട്രീയ തന്ത്രങ്ങള്‍ അറിയാവുന്ന ചാണക്യ ബുദ്ധിയില്‍ അമിത് ഷായെ പോലെയുള്ള ഒരു നേതാവിന്റെ കുറവുതന്നെയാണ്.
കേരളത്തില്‍ ഇതിനു മുമ്പും ഇടതുപക്ഷം ഒരു സീറ്റില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. 2004-ല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെന്റ് മെമ്പര്‍പ്പോലും ഇല്ലായിരുന്നു. കേരളത്തിലെ ഇത്തവണത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം, 'ശബരിമല' മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും, ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്നുള്ള കണക്കുകൂട്ടലും അതിനെല്ലാം ഉപരി, ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കുവാന്‍ ന്യൂനപ്കഷ വോട്ടുകളുടെ ഏകീകരണവും കാരണമായിട്ടുണ്ട്. ഇത് താല്‍ക്കാലികം മാത്രമാണ്, ഒരു പക്ഷേ അടുത്ത പ്രാവശ്യം ഇടതുപക്ഷം കേരളത്തില്‍ തിരിച്ചു വരാം! പക്ഷേ ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസിന് ഇന്‍ഡ്യയില്‍ ഒരു തിരിച്ച് വരവ് തന്നെ അസാധ്യമാകും.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക വധേര എന്നീ ത്രിമൂര്‍ത്തികളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് മാത്രം ഇനി കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. നെഹ്‌റു കുടുംബത്തിന്റെ തട്ടകമായി എന്നും അറിയപ്പെട്ടിരുന്ന അമേഠിയില്‍ രാഹുലിന്റെ ദയനീയ പരാജയം എങ്ങനെ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളും! ഒരു മാറ്റം അനിവാര്യമാണ്!... ബി.ജെ.പി.യെ തളക്കണമെങ്കില്‍, കോണ്‍ഗ്രസ് കുടുംബാധിപത്യത്തില്‍ നിന്ന് പുറത്തുവരണം. രാഹുലും, പ്രിയങ്കയും ഒക്കെ നല്ല വ്യക്തികള്‍ ആകാം; പക്ഷേ അതു കൊണ്ടു മാത്രം നല്ല നേതാക്കളാകണമെന്നില്ല.
ബി.ജെ.പി.യുടെ ദേശീയ നേതാക്കളേയും, ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളേയും തമ്മില്‍ ഒന്നു താരതമ്യം ചെയ്തു നോക്കൂ! കോണ്‍ഗ്രസിന്റെ നേതൃനിര വളരെ ശുഷ്‌കമാണ്.
ഈ അവസ്ഥമാറണം. എന്തുകൊണ്ട് കോണ്‍ഗ്രസിനും ബി.ജെ.പി.യെപ്പോലെ മെച്ചപ്പെട്ട ഒരു നേതൃത്വം ഉണ്ടായിക്കൂടാ?

സച്ചിന്‍ പൈലറ്റ്, ജ്യോതിരാജു സിന്ധ്യാ തുടങ്ങി, എല്ലാ സ്ംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും മിടുക്കരായ നേതാക്കളേ തെരഞ്ഞെടുത്ത്  ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍, അടുത്ത പത്തു വര്‍ഷം കഴിയുമ്പോഴെങ്കിലും കോണ്‍ഗ്രസിനു ബി.ജെ.പി.യെ നേരിടാന്‍ കഴിഞ്ഞേക്കും.

മോഡിയുടെ രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു കൂട്ടാന്‍ പോകുന്നു എന്നതില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. പ്രതികരിക്കുവാന്‍ ശേഷിയില്ലാത്ത പ്രതിപക്ഷമാണ് നമുക്കുള്ളത്. 

കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചു വരവ് അസാധ്യമെന്ന് തോന്നിയാല്‍, ഉത്തരേന്ത്യയിലെ അവശേഷിക്കുന്ന കോണ്‍ഗ്രസുകാരും, മറ്റ് പ്രാദേശിക പാര്‍ട്ടികളും കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് ചേക്കേറിയേക്കാം. കോണ്‍ഗ്രസും  , ഇടതുപക്ഷവും ഒക്കെ നിലനില്‍ക്കേണ്ടത് ഇന്‍ഡ്യയില്‍ ജനാധിപത്യവും മതനിരപേക്ഷതയും പുലരേണ്ടതിന് അത്യാവശ്യമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നത് 'കേരള കോണ്‍ഗ്രസ് ' മാത്രമായി ചുരുങ്ങും!!!


കോണ്‍ഗ്രസിന് ഇനി വേണ്ടത് മറ്റൊരു 'അമിത് ഷാ'
Join WhatsApp News
Varghese J 2019-05-24 15:52:04

കോൺഗ്രസിന് പുതിയ നേതൃത്വം ആവശ്യമാണ് . രാഹുൽ നല്ല മനുഷ്യൻ ആണ്. പക്ഷെ മോദിയോട്ട്മ അമിട്ടു നോടും പിടിച്ചുനിൽക്കാൻ pattilla ...


Shinu 2019-05-25 16:24:36
Well said sholy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക