ഇതിഹാസങ്ങളില്‍ നാം നിരവധി സ്ത്രീ ഘാതകരെപ്പറ്റിയുള്ള വിവരങ്ങള്‍ വായിച്ചിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ കൊലപാതകങ്ങളിലുള്ള പങ്ക് വളരെ വിരളമായേ കാണാറുള്ളൂ. എന്നാല്‍, വര്‍ത്തമാന ലോകത്തില്‍ കൊലക്കുറ്റം ചെയ്യുന്നവരില്‍ ധാരാളം സ്ത്രീകളെയും കാണാം. അവരുടെ ജനസംഖ്യ മൊത്തം കൊലയാളികളുടെ ഇരുപതു ശതമാനം വരും. എന്നിരുന്നാലും, സ്ത്രീകളുടെ കൊലപാതക ഉദ്ദേശ്യങ്ങള്‍ പുരുഷ കൊലയാളികളുടേതില്‍ നിന്നും വ്യത്യസ്തമാകാം.
കിഴക്ക്, ഹൈറേഞ്ചിലുള്ള സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബപശ്ചാത്തലത്തിലാണ് ജോളി വളര്‍ന്നത്. മലയോര ഗ്രാമത്തിലെ വീട്ടില്‍ ജനിച്ചു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍വളര്‍ന്നു. ആര്‍ക്കും മോശമെന്നു പറയാന്‍ കഴിയാത്ത ജോളി പിന്നെ എപ്പോഴാണ് കൊലപാതകിയായതെന്നും അറിയില്ല. കൂടത്തായില്‍ ഒരു ബന്ധുവിന്റ് കല്യാണ വിരുന്നില്‍ സംബന്ധിക്കവെ പ്രതിശ്രുത വരനായ റോയിയെ കണ്ടുമുട്ടി. ഹൈറേഞ്ചില്‍ നിന്നുമിറങ്ങി ജോളി സമ്പന്നമായ പൊന്നാമറ്റം കുടുംബത്തിന്റെ മരുമകളായി വന്നു. റോയിയുടെ മാതാപിതാക്കളും വിദ്യാസമ്പന്നര്‍.
കട്ടപ്പനയില്‍ ജനിച്ചു വളര്‍ന്ന വീടിനേക്കാളും പുതിയ അനുഭവങ്ങള്‍ പുതിയവീട്ടില്‍ ജോളിക്ക് ലഭിച്ചുകൊണ്ടിരുന്നു. കാര്‍, ബംഗ്ലാവ്, ആഡംബരങ്ങള്‍ മുതലായ അപ്രതീക്ഷിത മാറ്റങ്ങള്‍ ജോളിയെ ഒരു പുതിയ സ്ത്രീയാക്കി മാറ്റി. പുത്തനായ ജീവിത രീതികളിലും ആഡംബരഭ്രമങ്ങളിലും അലിഞ്ഞുചേര്‍ന്ന ജോളിക്ക് തന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റിയുള്ള അപകര്‍ഷതാ ബോധം അലട്ടി കാണാം. ക്രമേണ ഗ്രാമീണവാസികളായ കട്ടപ്പനയിലുള്ള മാതാപിതാക്കളുമായി അകലാനും തുടങ്ങി.
സര്‍വ്വവിധ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും പുതിയ കുടുംബജീവിതത്തില്‍ ജോളിയ്ക്ക് ആ വീട്ടിലുള്ളവരുടെ പെരുമാറ്റരീതികളോട് യോജിച്ചു പോകാന്‍ സാധിച്ചിരിക്കില്ല. പുതിയ വീട്ടില്‍, എല്ലാവരും ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ആഡംബരമായ ജീവിതം! ഈ സാഹചര്യങ്ങളില്‍ ഒരു ഗ്രാമീണകുടുംബത്തില്‍ നിന്നും വന്ന പെണ്ണിന് അവരോടൊപ്പം ജീവിതനിലവാരങ്ങളില്‍ തുല്യമാണെന്നും അഭിനയിക്കണമായിരുന്നു. അതിനായിട്ട് അവര്‍ എന്‍ ഐ റ്റി യില്‍ ജോലിയുണ്ടെന്ന് ഭര്‍തൃ വീട്ടുകാരെ ധരിപ്പിച്ചുകൊണ്ടിരുന്നു. രാവിലെ എവിടെയൊക്കെയോ വണ്ടിയും കൊണ്ട് പോകും. സാധാരണ ജോലിക്കാരെപ്പോലെ വൈകുന്നേരം വണ്ടിയുംകൊണ്ട് തിരിച്ചു വന്നുകൊണ്ടിരുന്നു.
ഒരു പക്ഷെ, സ്വന്തം കുടുംബക്കാരുടെ പ്രശ്‌നങ്ങളെ മറച്ചു പിടിക്കാനും ഒരു ഉദ്യോഗസ്ഥയാണെന്നുള്ള മാന്യതയ്ക്കുമായിരിക്കാം അവര്‍ ഈ വേഷങ്ങളിലെല്ലാം അഭിനയിക്കേണ്ടി വന്നത്.
'ജോളി' പോലീസിനോട് പറഞ്ഞ മൊഴി ശ്രദ്ധേയവും വിസ്മയകരവുമാണ്. തെളിവുകള്‍ ശേഖരിക്കുമ്പോഴും കുറ്റത്തിന്റെ ഗൗരവം അവര്‍ പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറയുന്നു. 'തന്റെ ശരീരത്തില്‍ ചിലപ്പോള്‍ പിശാച് കയറും. ആ സമയങ്ങളില്‍ താന്‍ എന്തു ചെയ്യുന്നുവെന്ന് തനിക്കറിയില്ലായെന്നും' അവര്‍ പറയുന്നു. ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുമായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. നാലുപേരെ സൈനേഡ് കൊടുത്തും അവരുടെ അമ്മായി അമ്മ അന്നമ്മയെ കീടനാശിനി കൊടുത്തും രണ്ടാം ഭര്‍ത്താവിന്റെ കുഞ്ഞിനെ വിഷം കൊടുത്തും കൊന്നുവെന്നു അവര്‍ മൊഴി നല്‍കി.
സാഹചര്യങ്ങളാണ്, ഒരാളെ കൊലയാളിയാക്കുന്നതെന്നും ആരും ക്രിമിനലായി ജനിക്കുന്നില്ലെന്നും ചില മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ജോളിയെ സംബന്ധിച്ചടത്തോളം എങ്ങനെ ഒരു സാഹചര്യം ഉണ്ടോയെന്നും അറിയില്ല. കട്ടപ്പനയിലെ മലയോരങ്ങളില്‍ താമസിക്കുന്നവരെല്ലാം നിഷ്‌കളങ്ക ജനതയായിട്ടാണ് കാണപ്പെടുന്നത്. മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലാണ് ഇവര്‍ വളര്‍ന്നതും. സമ്പത്തു നിറഞ്ഞ ഒരു കുടുംബത്തില്‍ വിവാഹം കഴിപ്പിച്ച ശേഷം ഇവരുടെ മാനസിക നില തെറ്റിയെന്ന് വേണം കരുതാന്‍! നന്നേ ചെറുപ്പത്തില്‍ വിവാഹിയായ ജോളിക്ക് സാഹചര്യങ്ങളുമായി ഒത്തു ചേരാന്‍ സാധിച്ചില്ലായിരിക്കാം! അത് പകയായി പിന്നീട് മാറിയതുമാകാം! സ്വത്തിനോടുള്ള അമിതാവേശവും വഴിപിഴച്ച ജീവിതവും അവരെ ഒരു വിഷജീവിയായി മാറ്റിയതാകാം!
ഒന്നിനുപുറകേ ഒന്നായി കൊലചെയ്യുന്നവരുടെ കഥകള്‍ ഓര്‍ത്തപ്പോള്‍ ന്യൂയോര്‍ക്കുകാര്‍ക്ക് സുപരിചിതനായിരുന്ന 'സണ്‍ ഓഫ് സാം' എന്നകൊലയാളിയെയാണ് ഓര്‍മവന്നത്. 1975-'76 കാലങ്ങളില്‍ ന്യൂയോര്‍ക്കില്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ 'സണ്‍ ഓഫ് സാം' നിരവധി ഭീകര കൊലപാതകങ്ങള്‍ നടത്തിയിരുന്നു. പോലീസുകാര്‍ക്ക് പിടികിട്ടാപുള്ളിയായിരുന്നു. ഒരുപക്ഷെ അന്നത്തെ കാലയളവില്‍ ഈ കൗണ്ടിയിലും സമീപ കൗണ്ടികളിലും താമസിച്ചിരുന്നവര്‍ പ്രമാദമായ 'സണ്‍ ഓഫ് സാം കേസ്' ഓര്‍മ്മിക്കുന്നുണ്ടാവാം. അയാളെ പേടിച്ച് ഇവിടെയുള്ള കുടുംബങ്ങള്‍ (മലയാളികളുള്‍പ്പടെ) വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. അയാള്‍ എട്ടു സ്ത്രീകളെ 1975 മുതല്‍ 1976 ആഗസ്റ്റില്‍ പിടിക്കപ്പെടുന്നവരെ വെടിവെച്ചുകൊല്ലുകയുണ്ടായി. കൂടാതെ നിരവധി സ്ത്രീകള്‍ക്കുനേരെ നിറയൊഴിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൃതദേഹങ്ങളുടെ സമീപം 'സണ്‍ ഓഫ് സാം' എന്ന് ഇംഗ്ലീഷില്‍ എഴുതിയും വെക്കുമായിരുന്നു. ഒപ്പം, അടുത്ത കൊലപാതകവും ഉടനടിയെന്നു ഓരോ കുറിപ്പിലും മുന്നറിയിപ്പും കൊടുത്തിരുന്നു.
സണ്‍ ഓഫ് സാമിന്റെ ബാല്യം വളരെയധികം ദുഃഖപൂര്‍ണ്ണമാണ്. വളര്‍ത്തു മാതാപിതാക്കളുടെ സംരക്ഷണയിലാണ് 'സാം' വളര്‍ന്നത്. ആരോ ഉപേക്ഷിച്ചുപോയ വഴിയില്‍ കിടന്നുകിട്ടിയ കുഞ്ഞായിരുന്നു ഇയാള്‍. താറുമാറായ ഒരു ബാല്യവും ഉണ്ടായിരുന്നു. സാഹചര്യങ്ങള്‍ അയാളെ ഒരു ക്രിമിനലാക്കി. യഹൂദനായ അയാള്‍ വെടിവെച്ചു കൊന്നിരുന്നത് കറുത്തതും നീളമുള്ളതുമായ തലമുടിയുള്ള യുവതികളെയായിരുന്നു. എവിടെയെങ്കിലും ഏകനായി കാത്തിരുന്ന് വൈകുന്നേരം ആറിനും ഏഴിനുമിടയിലുള്ള സമയത്തായിരുന്നു ഓരോ കൊലപാതകങ്ങളും നടത്തിയിരുന്നത്.
ഈ ലേഖകന്റെ ഭാര്യക്കും അക്കാലങ്ങളില്‍ നീളമുള്ള കറുത്ത മുടിയുണ്ടായിരുന്നതുകൊണ്ട് അയാളെ ഭയപ്പെട്ടു കഴിഞ്ഞിരുന്നു. അന്നൊക്കെ ഭാര്യയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനായി ചുറ്റുമുള്ള സ്ട്രീറ്റുകളില്‍ക്കൂടി ഞാനും ഒപ്പം പോവുമായിരുന്നു. 'സണ്‍ ഓഫ് സാമിനെ' പേടിച്ച് വൈകുന്നേരം ആറിനുമുമ്പ് വീട്ടിലുമെത്തിയിരുന്നു. 'ആറ്' ജീവപര്യന്തം ശിക്ഷകിട്ടിയ അയാള്‍ ഇന്നും ജയിലില്‍ കഴിയുന്നു.
യോങ്കേഴ്‌സില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമായിരുന്നു അയാളെ പിടികൂടിയത്. ന്യൂയോര്‍ക്കില്‍ തൂക്കിക്കൊല ശിക്ഷയില്ലാത്തതു കൊണ്ട് മരണ ശിക്ഷ അയാള്‍ക്ക് ലഭിച്ചില്ല. 'ഡേവിഡ് ബെര്‍കോവിറ്റ്‌സ്' എന്നാണ്, അയാളുടെ അസല്‍ പേര്! 'സണ്‍ ഓഫ് സാം' എന്ന അപരനാമം അയാളുടെ കൊല ചെയ്യാനുള്ള പേരായിരുന്നു. 44 കാലിബര്‍ ബുള്‍ഡോഗ് എന്നും അയാളെ വിളിച്ചിരുന്നു. 1953-ജൂണില്‍ ജനിച്ച അയാള്‍ക്ക് ഇപ്പോള്‍ 66 വയസ് പ്രായമുണ്ട്. ജയിലില്‍ കഴിയുന്നു.
ന്യൂയോര്‍ക്ക് സിറ്റിക്ക് അക്കാലത്ത് ഏറ്റവും തലവേദന സൃഷ്ട്ടിച്ചിരുന്ന ഒരു കൊലയാളിയായിരുന്നു അയാള്‍. 'സണ്‍ ഓഫ് സാമും' പൊലീസിന് മൊഴി കൊടുത്തത് ഏതാണ്ട് ജോളി പറയുന്നപോലെയായിരുന്നു. 1976 ഓഗസ്റ്റ് പത്താംതീയതി പോലീസ് അയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍, ഓരോ കൊലപാതകങ്ങളും കുറ്റങ്ങളും അയാള്‍ മടികൂടാതെ, കാര്യഗൗരവമില്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. അയാളുടെ അയല്‍വക്കത്ത് 'സാം' എന്ന് പേരായ ഒരു പട്ടിയുണ്ടായിരുന്നുവെന്നും ആ പട്ടിയുടെ പ്രേതം അയാളെ ബാധിച്ചിട്ടുണ്ടെന്നും ആ പ്രേതമാണ് ഈ കൊലകള്‍ ചെയ്യിപ്പിച്ചതെന്നുമാണ് അയാള്‍ പോലീസിനോട് പറഞ്ഞത്. ജോളിയും ഇത് തന്നെ പറയുന്നു. ഓരോ 'കൊലപാതകവും കുറ്റവും' നടത്തുമ്പോഴും പിശാച് അവരുടെ ശരീരത്തില്‍ ആവഹിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് പറഞ്ഞതും സണ്‍ ഓഫ് സാമിന്റെ കഥയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
പരമ്പര കൊലയാളികളില്‍ സ്ത്രീകള്‍ 20 ശതമാനത്തില്‍ താഴെയാണെങ്കിലും കൊലക്കുറ്റകൃത്യങ്ങള്‍അവര്‍ ചെയ്യുന്നത് വളരെ വിദഗ്ദ്ധമായ വിധങ്ങളിലായിരിക്കും. ശാന്തമായും തെളിവുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധവും നിഗുഢവുമായിട്ടായിരിക്കും അവര്‍ കൊല ചെയ്യുന്നത്. കൊലകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പുരുഷന്മാരേക്കാള്‍ നൈപുണ്യം പ്രകടമാക്കുകയും ചെയ്യും. വളരെയധികം തന്ത്രപൂര്‍വ്വം ഭര്‍തൃമതിത്വം ചമഞ്ഞുകൊണ്ടും കൃത്യം നിര്‍വഹിക്കും. വിഷം കൊടുത്തുള്ള മാര്‍ഗങ്ങളാണ് സ്ത്രീകള്‍ കൂടുതലും സ്വീകരിക്കാറുള്ളതെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. വെടി വെച്ചും കത്തികൊണ്ട് കുത്തിയും കൊലക്കുറ്റം നിര്‍വഹിച്ചവരും ധാരാളം. വെള്ളത്തില്‍ മുക്കിയും ശ്വാസം മുട്ടിച്ചും കൊന്ന കേസുകളും നിരവധിയുണ്ട്. കക്കുക, ചതിയും വഞ്ചനയും നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്‍പ്പിച്ച പണം തിരികെ കൊടുക്കാതിരിക്കുക എന്നീ ദുര്‍ഗുണ സ്വഭാവങ്ങള്‍ ഉള്ളവരും പിന്നീട് പരമ്പര കൊലകള്‍ നടത്തുന്ന കുറ്റവാളികളാകാറുണ്ട്.
കൊലക്കുറ്റം ചെയ്യുന്ന സ്ത്രീകള്‍ സാധാരണ അവര്‍ക്ക് സുപരിചിതങ്ങളായ സ്ഥലങ്ങളായിരിക്കും കൊലപാതകം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്. അവരുടെ സ്വന്തം വീടുകളോ, ഹെല്‍ത് കെയര്‍ സ്ഥലങ്ങളിലോ അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളോ അനുയോജ്യങ്ങളെന്നും കണ്ടേക്കാം. അവര്‍, കൊല ചെയ്തശേഷം മൃതദേഹങ്ങള്‍ പുരുഷന്മാര്‍ ചെയ്യുന്നതുപോലെ ദൂരെ സ്ഥലങ്ങളില്‍ കൊണ്ടുപോയികളയുകയില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീട്ടില്‍ തന്നെയോ അല്ലെങ്കില്‍ ജോലിസ്ഥലത്തോ ഉപേക്ഷിച്ചിരിക്കും.
വിഷത്തിനു പകരം തോക്ക് ഉപയോഗിച്ച സ്ത്രീകളുമുണ്ട്. കൊന്ന ശേഷം മരിച്ച ശരീരം ദൂരെ കൊണ്ടുപോയി കളയുന്നവരുമുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പകരം അപരിചിതരെ കൊല്ലുന്നവരുമുണ്ട്. സ്വന്തമായ ആത്മ തൃപ്തിക്കും പ്രതികാരം ചെയ്യുന്നവരുമുണ്ട്. അതിവിദഗ്ദ്ധമായി ആദ്യം അവര്‍ നടത്തിയ കൊലപാതകത്തില്‍ മാനസിക സംഘട്ടങ്ങള്‍ ഉണ്ടാകേണ്ടതാണ്. നൈരാശ്യവും ബാധിക്കേണ്ടതാണ്. ഇതൊന്നും ഉണ്ടാകാത്ത മനുഷ്യ ജന്മങ്ങള്‍ കാണുമോയെന്നും അറിയില്ല. കൊലപാതകങ്ങള്‍ ഒന്നൊന്നായി ചെയ്യുന്ന ജോളിക്ക്കൊലപാതകങ്ങള്‍ക്കു ശേഷം സ്വന്തം ഭര്‍തൃ കുടുംബത്തിലുള്ളവരോട് ഒത്തൊരുമിച്ചു ജീവിക്കാന്‍മനസ് എങ്ങനെ അനുവദിച്ചുവെന്നും അറിയില്ല.
'ലൈംഗിക പ്രശ്‌നങ്ങള്‍' ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൊലകള്‍ക്ക് കാരണമാകണമെന്നില്ല. ലൈംഗികതയും അതിന്റെ പേരിലുള്ള പകവീട്ടലുകളും സ്ത്രീകൊലയാളികളുടെയിടയില്‍ കുറവായിരിക്കും. കുഞ്ഞുനാളുകളിലുണ്ടാകുന്ന ഭീകരാനുഭവങ്ങള്‍ അവരെ പിന്നീട് കൊലകളിലേക്ക് നയിച്ചെക്കാം. പകവീട്ടലും അസൂയയും ലൈംഗികതയും കാരണങ്ങളായി ഭവിച്ചേക്കാം. മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയാകളും ജോളിയെന്ന സ്ത്രീയുടെ കൊലപാതക പരമ്പരകളെപ്പറ്റി പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ തിരക്കിലാണ്. അതുപോലെകൊലപാതകങ്ങളുടെ മാനസിക വശങ്ങളെ പഠിക്കാനും മനഃശാസ്ത്ര വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ശ്രമിക്കുന്നു.
ജോളി, സയനൈഡ് നല്‍കി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഉള്‍പ്പടെ ആറുപേരെ കൊന്നതിന് സമാനമായി മറ്റനേക സ്ത്രീകളായ സീരിയല്‍ കൊലയാളികളുടെ സമാന ചരിത്രങ്ങളും കാണാന്‍ സാധിക്കും. മാനസിക ശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അനേകംപേര്‍ കൂടത്തായികേസിന്റെ സ്ഥായിയായ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ തിരക്കിലുമാണ്. അക്കൂടെ കുറ്റാന്വേഷകരും മനഃശാസ്ത്രജ്ഞരും സാമൂഹിക പഠനം നടത്തുന്നവരും ഉള്‍പ്പെടും. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍ നിരവധി സ്ത്രീകളായ പരമ്പര കൊലയാളികളുടെ മനഃശാസ്ത്രവും അതിനോടുള്ള സമാനതകളും കണ്ടെത്താന്‍ കഴിയുന്നു.
ജോളി ആദ്യം കൊല ചെയ്തത് സ്വന്തം അമ്മായിയമ്മയെ ആയിരുന്നു. പണസഞ്ചി സൂക്ഷിച്ചിരുന്നതിലും വീട്ടിലെ കാര്യങ്ങളില്‍ മേല്‍നോട്ടം നോക്കിയിരുന്നതിലും ജോളിയ്ക്ക് അമ്മായിയമ്മയോട് നീരസമുണ്ടായിരുന്നു. വീടിന്റ ഭരണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന അമിതാഗ്രഹവും അവരില്‍ ആവേശമുണ്ടാക്കി. എന്തുകൊണ്ട് അങ്ങനെ ഒരു ക്രൂരകൃത്യം ജോളിയെ പ്രേരിപ്പിച്ചുവെന്ന് മനഃശാസ്ത്രജ്ഞര്‍ തന്നെ ഗവേഷണം നടത്തണം. അതിന് പല കാരണങ്ങളുമുണ്ടാകാം. മരുമകളും അമ്മായി അമ്മയും ഒരു വീട്ടില്‍ ഒരുമയോടെ ജീവിക്കണമെന്നില്ല. സ്വന്തം അമ്മയുടെ സ്ഥാനത്ത് ഒരു പക്ഷെ ജോളിക്ക് അമ്മായിയമ്മയെ കാണാന്‍ സാധിച്ചില്ലായിരിക്കാം. അല്ലെങ്കില്‍ തൊട്ടതിനും വേണ്ടാത്തതിനും ശകാരിക്കുന്ന അമ്മായിയമ്മയാകാം അവര്‍. അവരുടെ മകന്‍ 'റോയ്' ഭാര്യയെക്കാള്‍ അമ്മയുടെ വാക്കുകള്‍ക്ക് വിലകൊടുക്കുന്നുണ്ടാവാം. വിവാഹനാളിന്റെ ആദ്യ ദിവസം തന്നെ ജോളിയുടെ മനസ്സില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരോട് അമര്‍ഷം ഉണ്ടായിരുന്നിരിക്കാം! ഭര്‍ത്താവിന്റെ സ്‌നേഹക്കുറവിനു കാരണം അമ്മായിയമ്മയെന്നും ചിന്തിച്ചു കാണാം! വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ജോളിയുടെ കര്‍ഷകകുടുംബത്തെ,അമ്മായിയമ്മ കൂടെക്കൂടെ പരിഹസിച്ചിരുന്നിരിക്കാം. അധികാരവും പണവും അമ്മായിയമ്മ നിയന്ത്രിക്കുന്നതും ജോളിയെ അസ്വസ്ഥയാക്കിയിരിക്കാം. എന്താണെങ്കിലും പകയുള്ള ഒരു കൊലയാളിയുടെ മനസ് സാവധാനം അവരില്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അമ്മായിയമ്മയെ കൊന്നുകൊണ്ടുള്ള ആദ്യത്തെ കൊലപാതകത്തിലും അവസാനിച്ചു.
ജോളിയുടെ മാനസിക വ്യതിയാനങ്ങളെ മനസിലാക്കാന്‍ അവരുടെ കുടുംബത്തിലുള്ളവര്‍ക്ക് സാധിക്കാതെ വരുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ കൊലപാതകത്തിന് അവരെ പ്രേരിപ്പിച്ചെങ്കില്‍ അവരില്‍ സ്പഷ്ടമായ ഒരു കൊലപാതക മനസ്സ് ജന്മനായുണ്ടായിരുന്നുവെന്ന് മനസിലാക്കണം. അവരുടെ ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയത് ധനം മോഹം ആയിരുന്നുവെന്നും മനസിലാക്കുന്നു. അതിനു ശേഷമുണ്ടാക്കിയ വ്യാജ രേഖകകളും കള്ളപ്രമാണങ്ങളും അവരുടെ അമിത സ്വത്തിനോടുള്ള ആര്‍ത്തിയായിരുന്നുവെന്നും വ്യക്തമാക്കുന്നു. അവരുടെ വഴിവിട്ട ജീവിതവും സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാരണമായി. ഷാജുവിനെ സ്വന്തമാക്കുന്നതിനുള്ള ശ്രമത്തില്‍ ഭര്‍ത്താവിനെയും കൊലപ്പെടുത്തി. ഷാജുവിന്റെ ആദ്യഭാര്യയെയും കുഞ്ഞിനേയും അതേ ലക്ഷ്യത്തോടെ കൊന്നു. കൊലപാതക പരമ്പരകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ജോളിയുടെ കൊലപാതക രഹസ്യങ്ങള്‍ അവര്‍ കൊലചെയ്ത അമ്മായിയമ്മയുടെ സഹോദരന്‍ മനസിലാക്കിയതിനാലാണ്, ആയാളുടെയും ജീവന്‍ കവര്‍ന്നെടുത്തത്.
പുരുഷന്മാര്‍ കൂടുതലും ലൈംഗിക കാരണങ്ങളാല്‍ കൊലപാതകങ്ങള്‍ നടത്തുന്നു. എന്നാല്‍ സ്ത്രീകള്‍ കൊലകുറ്റങ്ങള്‍ കൂടുതലും ആലോചിച്ചും പ്രായോഗികമായി ചിന്തിച്ചും നടത്തും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്ത്രീകളില്‍ അനേകംപേര്‍ കൊലപാതക ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു. അല്ലെങ്കില്‍ അവരില്‍ അടിഞ്ഞിരിക്കുന്ന പ്രതികാരങ്ങളും കാരണങ്ങളാകാം. പുരുഷന്മാര്‍ കൊല ചെയ്യുന്നവര്‍ അവര്‍ക്ക് സുപരിചിതരല്ലാത്തവരെ ആയിരിക്കാം. എന്നാല്‍ സ്ത്രീകളുടെ കൊലപാതകങ്ങളില്‍ വൈകാരിത ഇട കലര്‍ന്നിരിക്കും. കൂടുതലും സ്വന്തം ഭര്‍ത്താക്കന്മാരെയോ, കാമുകന്മാരെയോ കൊന്നശേഷം അവരുടെ ജീവിത രീതികള്‍ക്ക് തന്നെ മാറ്റം വരുത്താം. അമേരിക്കയില്‍ ഒരു ഗവേഷണശാലയില്‍ 86 സ്ത്രീകളെ തിരഞ്ഞെടുത്ത് കൊലപാതക കാരണങ്ങളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അവര്‍ കൊലപാതകം ചെയ്തവരില്‍ കൂടുതല്‍പേരും പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായിരുന്നുവെന്നും മനസിലാക്കുന്നു.
'കുപ്രസിദ്ധ സ്ത്രീകളുടെ പരമ്പര കൊലകള്‍' എന്ന പേരില്‍ സ്റ്റീവന്‍ ക്യാസലേയുടെ ഒരു ലേഖനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും കൊലക്കുറ്റവാളികളായ സ്ത്രീകളുടെ സ്വഭാവങ്ങളെയും അവരുടെ കൊലക്കുറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ച ആന്തരോദ്യേശ്യങ്ങളെയും പറ്റി പരിശോധിക്കാം. പുരുഷന്മാരാണ് 80ശതമാനവും സീരിയല്‍ കൊലകള്‍ നടത്തുന്നതെങ്കിലും ചരിത്രത്തിലെ ക്രൂരരായ സ്ത്രീകളുടെ കൊലക്കുറ്റങ്ങളും ഒഴിച്ചുകൂടാത്തതാണ്. കൊല്ലാനുള്ള ആയുധമായി ഉപയോഗിക്കുന്നത് പലരും മരണകരമായ വിഷങ്ങള്‍ തന്നെയാണ്. ചിലര്‍ നൂറില്‍ കൂടുതല്‍ മനുഷ്യരെ കൊന്നവരുമുണ്ട്.
1.'അമേലിയ ഡൈര്‍' 1836-ല്‍ ബ്രിട്ടനില്‍ ബ്രിസ്റ്റോളില്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ജനിച്ചു. ഇവര്‍ ഒരാളെ കൊന്നതു മാത്രമേ തെളിയിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി അവര്‍ ബന്ധപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ഡെയിലി ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നപ്രകാരം അവര്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുപതു വര്‍ഷം അവിടെ ജോലി ചെയ്തു. 400 കുഞ്ഞുങ്ങളെ കൊന്നതായും സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കൊലയാളിയായി അവരെ അറിയപ്പെടുന്നു. 1896-ല്‍ അവരെ തൂക്കിക്കൊല്ലുകയായിരുന്നു.
2.'ജൂഡിയസ് ബുവേനോടാണോ' എന്ന സ്ത്രീ സ്വന്തം ഭര്‍ത്താവിനെയും മകനെയും അവരുടെ രണ്ടു കാമുകന്മാരെയും കൊന്നതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, 1974-ല്‍ നടന്ന അലബാമ കൊലപാതകത്തിലും അവരുടെ ഒരു കൂട്ടുകാരനെയും കോല ചെയ്തതായ കേസുമുണ്ടായിരുന്നു. 1971-ല്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ മരണശിക്ഷക്ക് വിധിച്ചിരുന്നു. 1971നു ശേഷം നിരവധി കൊലപാതകങ്ങളില്‍ പങ്കുകാരിയായിരുന്നു. 1848-നു ശേഷം ഫ്‌ലോറിഡയില്‍ മരണശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യത്തെ സ്ത്രീയായിരുന്നു അവര്‍. 1976-നു ശേഷം മരണശിക്ഷ പുനരാരംഭിച്ചതോടെ ശിക്ഷ ലഭിച്ച അമേരിക്കന്‍ ചരിത്രത്തില്‍ മൂന്നാമത്തെ സ്ത്രീയും.
3.1956-ല്‍ ഫ്‌ലോറിഡയില്‍ ജനിച്ച 'ഐലീന്‍ വയൂര്‍ണോസ്' എന്ന സ്ത്രീ 1989-നും 1990നുമിടയില്‍ ഏഴു പുരുഷന്മാരെയാണ് കൊന്നത്. ന്യൂയോര്‍ക്ക് ടൈംസ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കാര്‍ അപകടമുണ്ടായപ്പോള്‍ ആ സ്ത്രീയെ പോലീസ് പിടികൂടുകയുണ്ടായി. സ്വയം രക്ഷയ്ക്കായി കൊന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. അവര്‍ വേശ്യയായി തൊഴില്‍ ചെയ്തിരുന്ന സമയം അവരെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മരണങ്ങള്‍ നടത്തിയ അവരെ മരണശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2003-ല്‍ അവരുടെ ജീവചരിത്രം ആധാരമാക്കി സിനിമ ഇറങ്ങുകയും വിജയകരമാവുകയും ചെയ്തു.
4.'ജൂന ബാര്‍റസാ' മെക്‌സിക്കോയില്‍ ഗുസ്തി തൊഴിലാക്കിയിരുന്ന സ്ത്രീയായിരുന്നു. 1957-ല്‍ ജനിച്ച ഈ സ്ത്രീയെ വൃദ്ധയായ കൊലപാതകി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അവര്‍ കൊല ചെയ്യുന്നത് മുഴുവന്‍ വൃദ്ധകളായ സ്ത്രീകളെയായിരുന്നു. നാല്പത്തിയെട്ടു സ്ത്രീകളെ അവര്‍ കൊല ചെയ്തു. കോടതി ശിക്ഷയായി 760 വര്‍ഷങ്ങള്‍ ജീവപര്യന്തം ലഭിച്ചു. അവര്‍ സ്ത്രീകളെ അടിച്ചോ കഴുത്തു ഞെരിച്ചൊ കൊന്നശേഷം അവരില്‍നിന്നും പണം അപഹരിച്ചിരുന്നു. 2006-ല്‍ അവരെ പിടികൂടി. 2008-ല്‍ അവര്‍ക്കെതിരെ വിധി വന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
5. 'മിയുകി ഇഷികാവ' (ങശ്യൗസശ കവെശസമംമ) എന്ന ജപ്പാന്‍കാരത്തി പ്രസവ ശുശ്രുഷ (വയറ്റാട്ടി) ചെയ്തു നടക്കുന്ന സ്ത്രീയായിരുന്നു. 1940-ല്‍ നിരവധി ശിശുക്കളെ അവര്‍ വധിച്ചിരുന്നു. ഈ ദുഷ്‌ക്കര്‍മ്മങ്ങള്‍ക്കെല്ലാം ഒരു കൂട്ടാളിയുടെ സഹായവും മേടിച്ചിരുന്നു. ന്യൂയോര്‍ക്ക് ഡൈലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവര്‍ 85-നും 169 നും ഇടയില്‍ കുഞ്ഞുങ്ങളെ കൊന്നുവെന്നാണ്. 103 പേരെങ്കിലുമെന്നാണ് പൊതുധാരണ. കുട്ടികള്‍ വേണ്ടാത്തവരുടെ കുട്ടികളെയാണ് ഇവര്‍ കൊന്നിരുന്നത്.ഓരോ കൊലയ്ക്കും പണം മേടിക്കുമായിരുന്നു. അവരുടെ സേവനം ഒരു കുട്ടിയെ വളര്‍ത്തുന്നതിനേക്കാള്‍ ലാഭകരമെന്നും അവര്‍ പറയുമായിരുന്നു. അതിരഹസ്യമായി ചെയ്തിരുന്ന ഈ ക്രൂരകൃത്യങ്ങള്‍ക്ക് അവര്‍ക്ക് ലഭിച്ച ശിക്ഷ നാലു വര്‍ഷം മാത്രം.
6.'നാന്നിയ ഡോസ്' (ചമിിശല ഉീ)ൈ 1920നും 1954-നും ഇടയില്‍ പതിനൊന്നു പേരെ കൊന്നു. അക്കൂടെ അവരുടെ നാല് ഭര്‍ത്താക്കന്മാരും രണ്ടു കുഞ്ഞുങ്ങളും അവരുടെ രണ്ടു സഹോദരികളും അവരുടെ അമ്മയും കൊച്ചുമകനും അമ്മായി അമ്മയും ഉള്‍പ്പെടുന്നു. നിരവധി അപരനാമങ്ങളില്‍ അവര്‍ അറിയപ്പെട്ടിരുന്നു. 'ഗിഗില്ലിങ്ങ് ഗ്രാനി (ഏശഴഴഹശിഴ ഏൃമിി്യ) 'ലോണ്‍ലി ഹാര്‍ട്ട്‌സ് കില്ലര്‍, (ഘീിലഹ്യ ഒലമൃെേ ഗശഹഹലൃ)ബ്ലാക്ക് വിഡോ, (''ആഹമരസ ണശറീം) ലേഡി ബ്ലൂ ബേര്‍ഡ് (ഘമറ്യ ആഹൗല ആലമൃറ) എന്നെല്ലാം അറിയപ്പെട്ടിരുന്നു. 'ഏലി പാഷാണം' ഉപയോഗിച്ചായിരുന്നു അവര്‍ മനുഷ്യരെ കൊന്നിരുന്നത്. കുറ്റക്കാരിയായി ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 1965-ല്‍ അവര്‍ മരണമടഞ്ഞു.
7.'മസാച്യുസെറ്റ്‌സില്‍' വെറ്ററന്‍ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്സായിരുന്നു 'ക്രിസ്റ്റീന്‍ ഗില്‍ബെര്‍ട്'. അവര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത നാലുപേരെ കൊലപ്പെടുത്തി. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രോഗികള്‍ക്ക് കടുത്ത ഡോസില്‍ ഏപിന്‍ഫ്റിനെ (ലുശിലുവൃശില) കുത്തിവെക്കുമായിരുന്നു. അത് ഹൃദയാഘാതം ഉണ്ടാക്കുകയും ഉടന്‍ തന്നെ എമര്‍ജന്‍സി കോഡ് അവര്‍ തന്നെ വിളിക്കുകയും ചെയ്തിരുന്നു. 1998-ല്‍ അവര്‍ കുറ്റവാളിയെന്നു തെളിഞ്ഞു. ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സസില്‍ ജീവപര്യന്ത ശിക്ഷ കിട്ടി അവിടെ കഴിയുന്നു.
8.'ഗോറ്റ്ഫ്രിഡ്' എന്ന സ്ത്രീ ജര്‍മ്മന്‍കാരിയായ ഒരു സീരിയല്‍ കൊലയാളിയായിരുന്നു. ബ്രെമെന്‍ എന്ന പട്ടണത്തില്‍ വെച്ച് അവരെ ജനമദ്ധ്യേ പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. 1813-നും 1827-നും ഇടയില്‍ അവര്‍ പതിനഞ്ചോളം പേരെ വിഷവും രാസപദാര്‍ത്ഥങ്ങളും കൊടുത്ത് കൊല്ലുകയായിരുന്നു. ഒരു നേഴ്‌സെന്ന നിലയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നരീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നതെന്ന് ന്യൂയോര്‍ക്ക് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവര്‍ സ്വന്തം മാതാപിതാക്കളെയും രണ്ടു ഭര്‍ത്താക്കന്മാരേയും വിവാഹത്തിന് നിശ്ചയിക്കപ്പെട്ട ഭാവി വരനെയും കൊന്നു. കൂടാതെ അവരുടെ മക്കളെയും കൊന്നു.
9.'ടോപ്പന്‍' എന്ന സ്ത്രീ ഒരു നേഴ്‌സായിരുന്നു. 1854 മാര്‍ച്ച് 31-നു ജനിച്ച അവര്‍ 1938 ഒക്ടോബര്‍ 29-ല്‍ മരിച്ചു. അവര്‍ ഡസന്‍ കണക്കിന് സ്ത്രീകളെ കൊന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 31 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നു. വിഷ മരുന്നുകളും കെമിക്കലും ഉപയോഗിച്ചു അവര്‍ രോഗികളെ കൊന്നുകൊണ്ടിരുന്നു. മാനസിക രോഗി എന്ന നിലയില്‍ അവരെ കുറ്റക്കാരിയായി വിധിച്ചില്ല. എങ്കിലും അപകടകാരിയായ ഒരു സ്ത്രീയെന്നതില്‍ വിധിയുണ്ടായിരുന്നതിനാല്‍ 1901 മുതല്‍ ശിഷ്ടകാലം മുഴുവന്‍ അവരെ ഒരു മാനസികാശുപത്രിയില്‍ താമസിപ്പിച്ചിരുന്നു.
10. 'ഡൊറോത്തിയ പുന്റെ' എന്ന സ്ത്രീ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ എന്ന സ്ഥലത്തു ഒരു ബോര്‍ഡിങ്ങ് ഹ്‌സ് നടത്തിയിരുന്നു. അവിടെയുള്ള അംഗഭംഗം വന്ന വൃദ്ധരായ മാനസിക രോഗികളെ കൊന്നുകൊണ്ടിരുന്നു. അതിനുശേഷം അവരുടെ സോഷ്യല്‍ സെക്യൂരിറ്റി ചെക്ക് പണമാക്കിക്കൊണ്ടിരുന്നു. അവരെ 'ഡെത്ത് ഹ്‌സ് ലാന്‍ഡ് ലേഡി (ഉലമവേ വീൗലെ ഹമിറ ഹമറ്യ)എന്നും വിളിച്ചിരുന്നു. അവരുടെ പേരില്‍ ഒമ്പത് മരണങ്ങള്‍ക്ക് ചാര്‍ജ് ചെയ്തു. രണ്ടു ജീവപര്യന്തം ജയില്‍ശിക്ഷ വിധിച്ചു. അവര്‍ 2011-ല്‍ ചൗച്ചില്ല ജയിലില്‍ 82 വയസുള്ളപ്പോള്‍ മരണമടഞ്ഞു.
ആരും കൊലപാതകികളായി ജനിക്കുന്നില്ലായെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൊലയാളികളുടെ മനസുകള്‍ ശൈശവ കാലംമുതലെ മാനസിക സംഘട്ടനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും മനഃശാസ്ത്രജര്‍ കരുതുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ലൈംഗിക പീഡനങ്ങളില്‍ അകപ്പെട്ടിരിക്കാം. ആ പക മനസ്സില്‍ ആളി കത്തിക്കൊണ്ടിരുന്നിരിക്കാം. ബാല്യം മുതലുള്ള സ്വന്തം കുടുംബത്തിലെ കലഹങ്ങള്‍ അവരുടെമനസിനെ തകര്‍ത്തിരിക്കാം. മാതാപിതാക്കളുടെ മരണമോ അവരുടെ വിവാഹ മോചനമോ കുഞ്ഞുമനസുകള്‍ക്ക് താങ്ങാന്‍ സാധിക്കാതെ വന്നേക്കാം!
അധികാര മോഹം ചിലരെ സീരിയല്‍ കൊലയാളികളായി വളര്‍ത്തിയേക്കാം. ചിലരുടെ സാമൂഹിക ചുറ്റുപാടുകളും ജീവിത രീതികളും കൊലപാതക മനസ് സൃഷ്ടിക്കുന്നു. സ്വയം വെറുക്കുന്ന വ്യക്തിത്വം ചിലരെ പിശാചുക്കളാക്കാറുമുണ്ട്. പരമ്പരകളായി കൊലപാതകം നടത്തുന്നവരുടെ മനസ്സ് ചഞ്ചലമായി ലോകമായുള്ള സ്‌നേഹബന്ധങ്ങളില്‍നിന്നും വേര്‍പെട്ടിരിക്കുന്നതും കാണാം. സ്‌നേഹമെന്ന ആ വൈകാരിക മനസ് അവരില്‍ ഒരിക്കലും വളരില്ല. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. ജോളിയെന്ന കൊലപാതകിയെ വാര്‍ത്തെടുത്തതും, അവരില്‍ വളര്‍ന്ന സാമൂഹിക ഒറ്റപ്പെടലുകളും, അധികാരവും പണവും മോഹങ്ങളും, സ്‌നേഹത്തിനു പകരം മനസ്സില്‍ വെറുപ്പും പകയും വിദ്വെഷവും, വളര്‍ന്നതുകൊണ്ടായിരിക്കാം
Trump Derangement Syndrome is a mental condition in which a person has been driven effectively insane due to their love of Donald Trump, to the point they will abandon all logic and reason. Symptoms for this condition can be very diverse, ranging from racist or xenophobic outbursts to a complete disconnection from reality.- ഇ രോഗംമൂലം വീട് വിട്ട് ഭാര്യയെ തല്ലി, ഗ്യാസ് സ്റ്റേഷനില്‍ ഉറങ്ങുന്ന മലയാളികള്‍ ഉണ്ട്. കറുത്ത കണ്ണട വച്ച് ഫോട്ടോ, അതിന്‍റെ കിഴില്‍ എന്നും ഡെമോക്രാറ്റ്സിനെ കുറ്റംചുമത്തി എഴുതുക. സ്റ്റോക്ക് മാര്‍കെറ്റില്‍ 60 % ഉണ്ടാക്കാം എന്ന് വ്യജം പ്രജരിപ്പിക്കുക ഇതൊക്കെ രോഗ ലക്ഷണം ആണ്.
ഡൊണാൾഡ് ട്രംപിനോടുള്ള സ്നേഹം കാരണം ഒരു വ്യക്തിയെ ഫലപ്രദമായി ഭ്രാന്തനാക്കി മാറ്റുന്ന ഒരു മാനസിക അവസ്ഥയാണ് ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം, അവർ എല്ലാ യുക്തിയും യുക്തിയും ഉപേക്ഷിക്കും. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ വളരെ വൈവിധ്യപൂർണ്ണമായിരിക്കും, വംശീയ അല്ലെങ്കിൽ സെനോഫോബിക് പ്രകോപനങ്ങൾ മുതൽ യാഥാർത്ഥ്യത്തിൽ നിന്ന് പൂർണ്ണമായി വിച്ഛേദിക്കൽ വരെ.