Image

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 26 November, 2019
പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)
ലോകമാകമാനമുള്ള മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയാകളും പത്രങ്ങളും പ്രസിഡന്റ് ട്രംപിന്റെ 'ഇമ്പീച്ച്‌മെന്റ്' നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ അതീവ ജാഗ്രതയിലും മത്സരത്തിലുമാണ്. അദ്ദേഹത്തെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കം ചെയ്യാനായി കാത്തിരിക്കുന്ന വലിയ ഒരു ശത്രുനിര തന്നെ പൊതുരംഗത്തുണ്ട്. പ്രസിഡണ്ടിനെ ഔദ്യോഗിക ചുമതലകളില്‍നിന്നും നീക്കം  ചെയ്യാനുള്ള കാരണങ്ങള്‍ അവ്യക്തതകള്‍ നിറഞ്ഞതാണ്. എങ്കിലും അഴിമതിയാരോപണങ്ങള്‍ ചുമത്തപ്പെട്ട ഒരു പ്രസിഡന്റ് രാജ്യം ഭരിക്കുകയെന്നത്, ശക്തിയേറിയ ജനാധിപത്യ രാജ്യമായ അമേരിക്കയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ പ്രശ്‌നവുംകൂടിയാണ്. ജനാധിപത്യം ഇവിടെ ക്രൂശിക്കപ്പെടുന്നുവോ വിജയിക്കുന്നുവോ എന്നത് വ്യക്തമാകാന്‍ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ആറു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമുകളുടെ അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചതുമൂലം ആ രാജ്യങ്ങളിലുള്ളവര്‍ ട്രംപിന്റെ പതനം ആഗ്രഹിക്കുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ കൂറ്റന്‍ മതില്‍   സൃഷ്ടിക്കുന്നതിലും, കുടിയേറ്റം നിര്‍മ്മാജനം ചെയ്യാന്‍ ശ്രമിക്കുന്നതിലും അതൃപ്തരായ വലിയ ഒരു ജനവിഭാഗമുണ്ട്. എന്തെല്ലാം പ്രത്യാഘാതങ്ങള്‍ തരണം ചെയ്യേണ്ടി വന്നാലും 2020ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിയാകണമെന്ന ഒറ്റ ഒരു ലക്ഷ്യം മാത്രമേ പ്രസിഡന്റ് ട്രംപിനുള്ളു.

അടുത്ത ഏതാനും മാസങ്ങള്‍ അമേരിക്കയെ സംബന്ധിച്ചടത്തോളം രാഷ്ട്രീയ കലുഷിതമായ സംഭവവികാസങ്ങളടങ്ങിയ നാളുകളായിരിക്കാം! ഡൊണാള്‍ഡ് ട്രംപ് 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരുപ്രാവശ്യം കൂടി അമേരിക്കന്‍ പ്രസിഡന്റാകാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, അതിനുമുമ്പുള്ള 'ഇമ്പീച്ച്‌മെന്റ്' എന്ന കടമ്പ അദ്ദേഹം കടക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്! ട്രംപിനെ 'ഇമ്പീച്ച്' ചെയ്താലും അധികാര സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സാധിക്കുമോയെന്നാണ് അടുത്ത വിഷയം! അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ മുഴുവന്‍ ട്രംപിന് എതിരായതുകൊണ്ട് ശരിയായ വിവരങ്ങളടങ്ങിയ ഒരു വിലയിരുത്തല്‍ നടത്താനും ബുദ്ധിമുട്ടാണ്.

അമേരിക്കയില്‍ ഇതിനുമുമ്പും പ്രസിഡന്റ്മാരെ ഇമ്പീച്ചു ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 'പ്രസിഡന്റ് നിക്‌സണ്‍ 'ഇമ്പിച്ച്‌മെന്റ് അഭിമുഖീകരിക്കുന്നതിനു മുമ്പുതന്നെ  രാജിവെച്ചു. വാട്ടര്‍ഗേറ്റ് അഴിമതിയില്‍ നിക്‌സണ്‍ കുടുങ്ങിപ്പോവുകയായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡൊണാള്‍ഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാനായി സെനറ്റും കോണ്‍ഗ്രസും തയ്യാറാവുന്നത്. ഇന്നത്തെ അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സത്യമേതെന്ന് വിലയിരുത്താനും പ്രയാസമാണ്. ട്രംപ്, മീഡിയകളെ മൊത്തമായി 'ഫേക്ക്' വാര്‍ത്തകളെന്നും വിശേഷിപ്പിക്കുന്നു. ഇത്രമാത്രം വിമര്‍ശനങ്ങള്‍ അഭിമുഖീകരിച്ച മറ്റൊരു പ്രസിഡന്റ് അമേരിക്കയുടെ ചരിത്രപേജുകളില്‍ കയറിയിട്ടുണ്ടോയെന്നും സംശയമാണ്.

സ്വന്തം നേട്ടങ്ങള്‍ക്കായി പ്രസിഡന്റ് പദവിയും അധികാരവും ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹത്തിനെതിരെ പരാതികള്‍ ഉയരുന്നു. പ്രസിഡന്റെന്ന നിലയില്‍ ധാര്‍മ്മിക മൂല്യങ്ങളെ ഗൗനിക്കാതെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്നും ശത്രു ചേരിയിലായിരുന്ന റക്ഷ്യയുമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയ കള്ളക്കളികളും ചില രഹസ്യ കൂട്ടുകെട്ടുകളും ട്രംപിനെ  വെട്ടിലാക്കിയിരുന്നു. അതിന്റെ പേരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ 'ഹിലരി ക്ലിന്റനെ' തേജോവധം ചെയ്യുകയും ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. അതില്‍ വ്‌ലാദിമിര്‍ പുട്ടിന്റെ സഹായമുണ്ടെന്നുള്ള ആക്ഷേപവും ഇന്നും നിലനില്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തുള്ള റക്ഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച അന്വേഷണങ്ങള്‍  പൂര്‍ത്തിയാകാതെ, മറുപടി കണ്ടെത്താതെ തുടരുകയും ചെയ്യുന്നു.അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അഴിമതി പിടിച്ച പ്രസിഡന്റ് ട്രംപാണെന്നു ഡെമോക്രറ്റുകള്‍ ആരോപിക്കുന്നു.

മുന്‍ പ്രസിഡന്റ് 'ജെറാള്‍ഡ് ഫോര്‍ഡ്' തന്റെ പ്രസിഡന്‍ഷ്യല്‍ അധികാരമുപയോഗിച്ചുള്ള മാപ്പ് നിക്‌സണു കൊടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്കു കോടതികളില്‍ വിസ്താരം തേടേണ്ടി വരുമായിരുന്നു. അത്തവണ പ്രസിഡന്റ് പദത്തിന് ശ്രമിച്ച 'ഫോര്‍ഡ്' തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണവും നിക്‌സണ് നിരുപാധികം മാപ്പുനല്കിയ തീരുമാനമായിരുന്നുവെന്നും പറയപ്പെടുന്നു.

സാഹചര്യങ്ങള്‍ നിക്‌സണ് അമേരിക്കന്‍ പ്രസിഡന്റായി തുടരാന്‍ അനുകൂലമല്ലായിരുന്നെങ്കിലും അദ്ദേഹം അസാധാരണ കഴിവുണ്ടായിരുന്ന ഒരു പ്രസിഡന്റായിരുന്നു. ട്രംപിനെ അഴിമതിക്കാരനായി പത്രങ്ങള്‍ വിശേഷിപ്പിക്കുന്നുവെങ്കിലും ആരും ക്രിമിനല്‍ കുറ്റവാളിയായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ നിക്‌സന്റെ പേരിലുള്ള ആരോപണങ്ങള്‍ ക്രിമിനല്‍ സ്വഭാവമുള്ളതായിരുന്നു. നിക്‌സണ്‍ ചരിത്രത്തിലെ  പ്രഗത്ഭനായ പ്രസിഡണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉള്ളില്‍ പൈശാചികതയുണ്ടായിരുന്നു. ഡെമോക്രറ്റിക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍' പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഡെമോക്രറ്റുകളുടെ ശബ്ദങ്ങള്‍ രേഖപ്പെടുത്താനും ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ചാരന്മാര്‍ സംഘടിപ്പിച്ചപ്പോള്‍, അവരെ പിടികൂടിയപ്പോള്‍ പ്രസിഡന്റ് നിക്‌സണ്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് നിക്‌സണില്‍ ചില അപാകതകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചെങ്കിലും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയാണുണ്ടായത്. അതിബുദ്ധിമാനും, രാജ്യത്തിന് വളരെയധികം പ്രതീക്ഷകള്‍ നല്കിയ ആളുമായ പ്രസിഡന്റ് നിക്‌സണ്‍ ശുദ്ധമായ മനസോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. നിക്‌സനെ ജനങ്ങളല്ല പരാജയപ്പെടുത്തിയത്! അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നുകൊണ്ട് അഴിമതികള്‍ കാട്ടി അദ്ദേഹം സ്വയം പരാജയപ്പെടുകയായിരുന്നു. നിക്‌സനും അദ്ദേഹത്തിന്റെ ഭരണകൂടവും അഴിമതി നിറഞ്ഞതെന്നു അമേരിക്കന്‍ ജനതയ്ക്ക് അറിഞ്ഞു കൂടായിരുന്നു. പ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നിക്‌സന്റെ ഭാഗത്തുനിന്നുമുണ്ടായത്. ദുരുദ്ദേശപരമായ നിക്‌സന്റെ കൗശലങ്ങള്‍ അന്നു വിജയിച്ചില്ല. അമേരിക്കയുടെ ചരിത്രത്തില്‍ വാട്ടര്‍ ഗേറ്റ് സംഭവം നിക്‌സനെ ഒരു കുപ്രസിദ്ധ പ്രസിഡന്റാക്കുകയുമുണ്ടായി.

ഇതിനുമുമ്പും ഇമ്പീച്ച്‌മെന്റ് സാഹചര്യങ്ങള്‍ ട്രംപിനുണ്ടായിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ പേരില്‍ ആറു രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിഷേധിച്ചതും വെള്ളക്കാരല്ലാത്ത നാലു വനിതകളോടു അവരുടെ പട്ടിണി രാജ്യങ്ങളില്‍ മടങ്ങി പോവാന്‍ പറഞ്ഞതും ട്രംപിന്റെ വ്യക്തിത്വത്തിന് ഇടിവ് തട്ടിയിരുന്നു.  സെനറ്റിനോട് ആലോചിക്കാതെ ബഡ്ജറ്റിലെ പണം ചെലവഴിച്ച സാഹചര്യങ്ങളും നിലവിലുണ്ട്.  ഇത്തരം അധികാര ദുര്‍'വിനിയോഗങ്ങള്‍ക്കെതിരെ ജനപ്രതിനിധി സഭകള്‍ക്ക് കാര്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ എടുക്കാന്‍ സാധിച്ചില്ല. ഇപ്പോഴാണ്, അമേരിക്കന്‍ ജനപ്രതിനിധി സഭകളുടെ മൂന്നു  കമ്മറ്റികള്‍ ട്രംപിന്റെ അഴിമതിയാരോപണങ്ങള്‍ക്കെതിരെ തെളിവെടുപ്പിനായി ഒരുമ്പെട്ടിരിക്കുന്നത്.

'ആഭ്യന്തരയുദ്ധം (സിവില്‍വാര്‍)' ആരംഭിച്ചപ്പോള്‍ ടെന്നസിയില്‍ വെസ്റ്റ് എച്ച് ഹുംഫ്രേയ്‌സ് (West H. Humphreys) എന്ന ജഡ്ജി കോടതിയില്‍ നീതിന്യായം പ്രഖ്യാപിക്കുന്നതില്‍നിന്നു പിന്‍വാങ്ങുകയും യുണൈറ്റഡ് സ്‌റ്റേറ്റിനെതിരെ കോണ്‍ഫെഡറേസിയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ ഗവണ്മെന്റിനെതിരെ പ്രവര്‍ത്തിച്ചതിന് ഇമ്പീച്ച് ചെയ്തു. 1913ല്‍ റോബര്‍ട്ട് ഡബ്ലിയു അര്‍ച്ചബാള്‍ഡ് (Robert W. Archbald), എന്ന ജഡ്ജിയെ ലൂയിസിയാന സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതുകൊണ്ടും അഴിമതി നടത്തിയതിനും ഡീബാര്‍ ചെയ്തു. അതുപോലെ 2010ല്‍ ലൂയിസിയാനയിലെ തോമസ് പോര്‍ട്‌സ് ജൂനിയറിനെയും സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചതിന് (G. Thomas Porteous Jr..) നീക്കം ചെയ്തിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ പതിനേഴ് ജഡ്ജിമാരെയും ഉയര്‍ന്ന ഔദ്യോഗിക ഭാരവാഹികളെയും പുറത്താക്കാനുള്ള ഇമ്പീച്ച്‌മെന്റ് വിസ്താരങ്ങള്‍ നടത്തിയിട്ടുണ്ട്. പതിനാലു ജഡ്ജിമാരെ സെനറ്റില്‍ വിസ്തരിക്കുകയും എട്ടുപേരെ കുറ്റവാളികളായി വിധിക്കുകയും ചെയ്തു. ഭാവിയില്‍ ഓഫീസ് സ്ഥാനം അലങ്കരിക്കാന്‍ പാടില്ലെന്ന് അവരില്‍ മൂന്നുപേര്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും ചെയ്തു.

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പുതന്നെ ആരംഭിക്കുന്നു. റിപ്പബ്ലിക്കന്‍, ഡെമോക്രറ്റിക് എന്ന രണ്ടു പാര്‍ട്ടികളും പ്രസിഡന്റ് സ്ഥാനം ലഭിക്കാനായി കടുത്ത മത്സരങ്ങളിലുമാണ്.  ചിലപ്പോള്‍ അതിരുവിട്ട പ്രകോപനപരമായ പ്രസ്താവനകളും വാക് സമരങ്ങളുമുണ്ടാകാറുണ്ട്.

ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വൈസ്പ്രസിഡന്റ് 'ജോ ബൈഡന്‍' മറ്റു സ്ഥാനാര്‍ത്ഥികളേക്കാള്‍ വളരെ താമസിച്ചാണ്' മത്സരത്തിനായി രംഗത്ത് പ്രവേശിച്ചിരിക്കുന്നത്. ബൈഡന്റെ പ്രസിഡന്റ് മോഹമെന്ന വളര്‍ച്ചയെ തടയേണ്ടതും ട്രംപിന്റെ വിജയത്തിനാവശ്യമായി തീര്‍ന്നു. വൈസ് പ്രസിഡണ്ടെന്ന നിലയിലും നീണ്ട കാലത്തോളം സെനറ്റര്‍ പദവി അലങ്കരിച്ചതിനാലും വൈറ്റ് ഹൌസ്സിന്റെ ഭരണ സംവിധാനത്തെപ്പറ്റി ബൈഡനു നല്ല അറിവുമുണ്ട്. ട്രംപിന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ബൈഡന്‍ ഒരു വെല്ലുവിളിയും കൂടിയാണ്. ബൈഡനെപ്പറ്റി ഉയര്‍ന്നു വരുന്ന ജനസ്വാധീനം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം ആരാഞ്ഞുകൊണ്ടിരുന്നു. രഹസ്യ വിവരങ്ങള്‍ അന്വേഷിക്കാനായി ട്രംപിന്റെ അനുയായികള്‍ പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ രൂപീകരിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

ട്രംപിനെ പിന്താങ്ങുന്ന അദ്ദേഹത്തിന്റെ ചാരന്മാര്‍ എതിര്‍ സ്ഥാനാര്‍ഥി ബൈഡന്റെ ചെയ്തികളെപ്പറ്റി അന്വേഷിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ രഹസ്യന്വേഷണത്തിനുള്ള പണം മുഴുവന്‍ ജനങ്ങളുടെ നികുതി നിക്ഷേപത്തില്‍ നിന്നായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. പൊതു ഖജനാവില്‍നിന്നും ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചുവെന്നും നല്ലൊരു വിഭാഗം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും കരുതുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും രഹസ്യാന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിനുള്ള വണ്ടിച്ചെലവിന് പൊതുഖജനാവ് തുറന്നുവച്ചിട്ടുള്ളതുകൊണ്ട് ഇതിനായി അവര്‍ക്ക് ട്രംപിന്റെ സ്വകാര്യപ്പണം ! കയ്യിടേണ്ടിവന്നുമില്ല. അവരുടെ പ്രയത്‌നം വൃഥാവിലായതുമില്ല. ബൈഡന്റെ മകന്‍ 'ഹണ്ടര്‍ ബൈഡന്‍'  ഉക്രെയിനില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി മുതല്‍മുടക്കിയതും സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നുള്ള നികുതിപ്പണമായിരുന്നുവെന്നു ആരോപണങ്ങളുയരുന്നു. 'ഹണ്ടര്‍' ഉെ്രെകനില്‍  വന്‍തോതില്‍ ബിസിനസ്സ് നടത്തുന്ന വിവരങ്ങള്‍ ട്രംപിന്റെ ടീമിന് മനസിലാക്കാനും സാധിച്ചു. ഉെ്രെകനില്‍ 'ഹണ്ടര്‍ ബൈഡന്‍' ബിസിനസ്സ് നടത്തുന്ന വിവരം ട്രംപും കൂട്ടരും വ്യക്തമായി അറിയുകയും ചെയ്തു. ഹണ്ടറിന്റെ ബിസിനസിലെ പാകപ്പിഴകളും അഴിമതികളും 'ട്രംപ്' ചാര സംഘടനകള്‍മുഖേന രഹസ്യമായി മനസിലാക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി  ഉെ്രെകന്‍ പ്രസിഡണ്ടിന്റെ സഹായം തേടുകയുമുണ്ടായി.

ഉെ്രെകന്റെ പ്രസിഡണ്ടായ 'വ്‌ലാദിമിര്‍ സെലിന്‍സ്‌ക്' രാഷ്ട്രീയമായി പാകതയോ പരിചയമോയുള്ള ആളല്ല. 'ഉെ്രെകന്‍' അമേരിക്കയുടെ സൈനിക സഹായം തേടിക്കൊണ്ടിരുന്ന കാലമായിരുന്നു. പത്തു കോടി വില വരുന്ന സൈനികോപകരണങ്ങള്‍ അവര്‍ക്കു വേണമായിരുന്നു. ഈ ഫണ്ട് അനുവദിക്കണമെങ്കില്‍ ഹണ്ടറിനെപ്പറ്റിയുള്ള വിവരങ്ങളോ ബിസിനസ്സ് കാര്യങ്ങളോ അറിയിക്കണമെന്ന് ട്രംപ് ഡിമാന്‍ഡും ചെയ്തു. ട്രംപിന്റെ ചാരന്മാര്‍ ഈ വിവരം 'സെലാന്‍സ്‌കിയെ' അറിയിക്കുകയും ചെയ്തു. രണ്ടു പ്രസിഡന്റുമാരും ബിസിനസ്സ് സംബന്ധിച്ച കാര്യങ്ങളും ടെലിഫോണില്‍ കൂടി സംസാരിച്ചിരുന്നു. ഇരുവരും ടെലിഫോണില്‍ക്കൂടി സംസാരിച്ച സംഗതികള്‍ വിവാദമായി പുറത്തു വരുകയുമുണ്ടായി. ഉെ്രെകന്‍ പ്രസിഡണ്ടുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളാണ് ട്രംപിനെ ഇമ്പീച്ച് ചെയ്യുന്ന ഘട്ടങ്ങള്‍വരെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ 2019 ജൂലൈയില്‍, പ്രസിഡന്റ് ട്രംപ് ഉെ്രെകയിന്‍ പ്രസിഡന്റിനെ ടെലിഫോണില്‍ വിളിച്ചതായുള്ള തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അക്കാര്യം ട്രംപ് നിഷേധിക്കുന്നുമില്ല. പ്രസിഡണ്ടിന്റെ അഭിഭാഷകനായ 'റൂഡി ജൂലിയാനി' കഴിഞ്ഞ 2019 ഓഗസ്റ്റുമാസത്തില്‍ ഉെ്രെകന്‍ പ്രസിഡന്റുമായി സ്‌പെയിനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളുടെ പരിണിതഫലമായി ഉെ്രെകന്‍ സര്‍ക്കാര്‍  ആവശ്യപ്പെട്ട സാമ്പത്തിക സഹായം അമേരിക്ക അവിടെ എത്തിക്കുകയും ചെയ്തു. ട്രംപും ഉെ്രെകന്‍ പ്രസിഡണ്ടുമായുള്ള രഹസ്യധാരണ ഈ സഹായങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്.

ജനപ്രതിനിധി സഭയില്‍ ഡെമോക്രറ്റുകള്‍ക്കു ഭൂരിപക്ഷമുള്ളതുകൊണ്ട് പ്രമേയം പാസായേക്കാം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള അവസാന തീരുമാനമെടുക്കേണ്ടത് ഉപരി സഭയായ സെനറ്റാണ്. സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായെങ്കില്‍ മാത്രമേ പ്രമേയം പാസാക്കാന്‍ സാധിക്കുള്ളൂ. റിപ്പബ്ലിക്കന്മാര്‍ക്ക് നാലഞ്ചു പേരുടെ ഭൂരിപക്ഷമുള്ള ആ സഭയില്‍ അങ്ങനെ ഒരു പ്രമേയം പാസാക്കാന്‍ എളുപ്പമല്ല. സെനറ്റില്‍ കുറ്റവിചാരണ നടക്കുന്നമൂലം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന്റെ വിജയസാധ്യതകള്‍ക്കു മങ്ങലുമേല്‍ക്കുന്നു.

'ഡൊണാള്‍ഡ് ട്രംപ്' പ്രസിഡന്റായ ശേഷം അമേരിക്കയുടെ സാമ്പത്തിക മേഖലകളില്‍ വലിയതോതില്‍ നേട്ടങ്ങളുണ്ടായിട്ടുണ്ട്. തൊഴില്‍ മേഖലകളില്‍ നാലു മില്യണ്‍ ജോലിയവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ചരിത്രത്തില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയത് ഈ ഭരണകൂടമാണെന്നും അവകാശപ്പെടുന്നു. ഉത്ഭാദന രംഗത്ത് തൊഴിലവസരങ്ങള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളേക്കാള്‍ അധികമെന്നും ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു.  തൊഴിലില്ലായ്മ കഴിഞ്ഞ അമ്പതു വര്‍ഷങ്ങളുടെ സ്ഥിതി വിവര കണക്കുകളേക്കാള്‍ കുറവായും കാണുന്നു. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ക്വാര്‍ട്ടറില്‍ 4.2 ശതമാനം വര്‍ദ്ധിച്ചു. ദേശീയ ലെവലില്‍ ഇടത്തരക്കാരുടെ വരുമാന വര്‍ദ്ധനവ് മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കരുടെയിടയിലും ഹിസ്പ്പാനിക്ക്, ഏഷ്യന്‍ അമേരിക്കരുടെയിടയിലും തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്ത്രീകളുടെയിടയിലുള്ള തൊഴിലില്ലായ്മ കഴിഞ്ഞ 25 വര്‍ഷങ്ങളെ തുലനം ചെയ്യുമ്പോള്‍ വളരെയധികം കുറഞ്ഞിരിക്കുന്നു. യുവാക്കളുടെയും ഹൈസ്‌കൂള്‍ ഡിപ്ലോമാ പോലും കരസ്ഥമാക്കാത്തവരുടെയും തൊഴിലില്ലായ്മ കുറയുകയും കഴിഞ്ഞ അമ്പതു വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏകദേശം നാലു മില്യണ്‍ ഫുഡ്സ്റ്റാമ്പ് മേടിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ചെറുകിട വ്യവസായികളുടെ വളര്‍ച്ച ആറു ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്‍കിയ  റിക്കോര്‍ഡ് ഭേദിച്ചുകൊണ്ടുള്ള നികുതിയിളവുകളും ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കി. ക്രെഡിറ്റ് യൂണിയനുകളുടെയും കമ്മ്യുണിറ്റി ബാങ്കുകളുടെയും വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ ചെയ്തു കൊടുത്തു. ഹെല്‍ത്ത് പ്ലാന്‍ പരിഷ്‌ക്കരിച്ചു. സാധാരണക്കാര്‍ക്കും ചെലവുകള്‍ വഹിക്കത്തക്ക വിധം കൂടുതല്‍ ജനറിക്ക് മെഡിസിനുകള്‍ മാര്‍ക്കറ്റില്‍ ഇറക്കി. ഹെല്‍ത്ത് കമ്പനികളെക്കൊണ്ട് നിരവധി മരുന്നുകളുടെ വിലകള്‍ കുറപ്പിച്ചു.

മുമ്പുള്ള വര്‍ഷങ്ങളെക്കാളും 60 ശതമാനം അധികം കല്‍ക്കരി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പാരീസ് പരിസ്ഥിതിയുടമ്പടിയില്‍ നിന്നു പിന്‍വാങ്ങിയതും അമേരിക്കയ്ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി. ലോക രാജ്യങ്ങള്‍ എന്തുതരം ഉടമ്പടികളുണ്ടാക്കിയാലും അതില്‍ ഭൂരിഭാഗവും ഫണ്ട് കൊടുക്കേണ്ട ബാധ്യത അമേരിക്കയ്ക്കായിരിന്നു. ആഗോള പരിസ്ഥിതി സംരക്ഷണത്തിലും ഏറ്റവുമധികം ഫണ്ട് കൊടുക്കേണ്ട ബാധ്യതയും അമേരിക്കയ്ക്കുതന്നെ. വിദേശ രാജ്യങ്ങള്‍ക്കുള്ള ഫണ്ടുകള്‍ രാജ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും തുടങ്ങി. വിദേശ ഫണ്ടുകള്‍ നല്‍കുമ്പോള്‍ രാജ്യത്തിന് ഗുണപ്രദമായത് ആദ്യം പരിഗണിക്കും.

അമേരിക്കന്‍ എംബസ്സി ജെറുസലേമിലേക്ക് മാറ്റിയതും ട്രംപ് ഭരണകൂടമാണ്. മെക്‌സിക്കോയുമായി ചരിത്രപരമായ വ്യവസായ ഉടമ്പടികളില്‍ ഒപ്പു വെച്ചതും നേട്ടമായിരുന്നു. കയറ്റുമതികള്‍ വര്‍ദ്ധിക്കാനായി യൂറോപ്പ്യന്‍ യൂണിയനുമായി ഉടമ്പടികളില്‍ ഒപ്പു വെച്ചു. ദേശീയ താല്‍പ്പര്യമനുസരിച്ച് വിദേശ അലുമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വ്യവസായ ഇറക്കുമതി നികുതികളേര്‍പ്പെടുത്തി. ചൈനയുടെ നിയമ പരമല്ലാത്ത വ്യവസായ നയങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിച്ചു. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതികളില്‍ക്കൂടി 59 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിച്ചു.

അഭയാര്‍ഥികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെക്‌സിക്കോയുടെ അതിര്‍ത്തികളില്‍  ശക്തമായ മതില്‍ വേണമെന്ന നയങ്ങളുമായി ട്രംപ് പോവുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നിയമപരമല്ലാത്ത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ കടന്നു കൂടുന്നതുകൊണ്ടെന്നും ട്രംപ് ഭരണകൂടം വിചാരിക്കുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് ഭരണനേട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും  കുറ്റവിചാരണ ആരംഭിച്ചതോടെ 'അമേരിക്ക' ഇന്നു  പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന പ്രതീതിയാണ് നിലവിലുള്ളത്. അമേരിക്ക ഭരിച്ചിരുന്ന നിരവധി പ്രസിഡന്റുമാര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ വേണമെന്നുള്ള ശബ്ദമുയര്‍ന്നിരുന്നെങ്കിലും ചരിത്രത്തില്‍ മൂന്നു പ്രസിഡന്റുമാര്‍ക്കെതിരെ മാത്രമേ നാളിതുവരെ കുറ്റവിചാരണകള്‍ നടന്നിട്ടുള്ളൂ. ബില്‍ക്ലിന്റനും, റിച്ചാര്‍ഡ് നിക്‌സണും, ആന്‍ഡ്രു ജാക്‌സണും അതാതു കാലങ്ങളില്‍ കുറ്റ വിസ്താരങ്ങളെ നേരിട്ടിരുന്നു. അവരില്‍ ആരെയും സെനറ്റ് കുറ്റക്കാരനെന്നു വിധിച്ചില്ല. രണ്ടാമതൊരു തിരഞ്ഞെടുപ്പിനെ അവര്‍ അഭിമുഖീകരിച്ചുമില്ല. കുറ്റാരോപിതനായുള്ള വിചാരണയ്ക്കു ശേഷം 'ആന്‍ഡ്രു ജാക്‌സനു' പാര്‍ട്ടിയുടെ നോമിനേഷന്‍ വീണ്ടും കൊടുത്തില്ല. നിക്‌സണും ക്ലിന്റനും രണ്ടാം മുഴം പ്രസിഡണ്ടായിരുന്ന സമയത്ത്, കോണ്‍ഗ്രസ്സ് ഇമ്പീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയതുകൊണ്ട് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അവര്‍ക്കു നേരിടേണ്ടി വന്നുമില്ല. നിക്‌സണും ക്ലിന്റണും രണ്ടാം തവണകള്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇമ്പീച്ച്‌മെന്റ് അഭിമുഖീകരിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യ തവണതന്നെ അത് നേരിടേണ്ടി വരുന്നു. ഇമ്പീച്ച്‌മെന്റില്‍ ട്രംപ് പ്രസിഡന്റ് പദവിയില്‍നിന്നു പുറത്തുപോയാലും അദ്ദേഹത്തിന് രണ്ടാമതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമുണ്ടാവുകയില്ല. 2020ല്‍ ജനങ്ങളുടെ പിന്തുണയുണ്ടായാല്‍ വീണ്ടും അദ്ദേഹത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിനു നിയമതടസമില്ലെന്നും മനസിലാക്കുന്നു.

1788ല്‍ അമേരിക്കന്‍ ഭരണഘടനയുണ്ടാക്കിയവര്‍ അഴിമതിക്കാരായ ഭരണാധിപന്മാരുടെ   ഇംപീച്ച്‌മെന്റ് ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഭരണത്തിലിരിക്കുന്നവരെ ഇമ്പീച്ചുചെയ്താല്‍   ഭരണാധിപന്മാര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് രാജ്യത്ത് കുഴപ്പവും അരാജകത്വവും സൃഷ്ടിക്കുമെന്ന വാദഗതികളും ഉയര്‍ന്നിരുന്നു. അതിനാല്‍, ഭരണഘടന രചിച്ചവര്‍ 'ഇമ്പീച്ച്‌മെന്റ്' എന്തിനെല്ലാം നടത്തുന്നുവെന്ന കാര്യത്തില്‍ നിര്‍വചനം നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ഏകാധിപതികളായ രാജാക്കന്മാരുടെ ചരിത്രമായിരുന്നു ഇത്തരം ഒരു ഭരണഘടന രചിക്കാന്‍ അന്നവരെ പ്രേരിതരാക്കിയത്.

ഒരു പ്രസിഡണ്ടിനെ പുറത്താക്കാന്‍ സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുകയും ചെയ്തു. സെനറ്റിനു പ്രസിഡണ്ടിനെ പുറത്താക്കാനുള്ള പൂര്‍ണ്ണാധികാരം നല്‍കുകയും ചെയ്തു. സെനറ്റും കോണ്‍ഗ്രസുമെടുക്കുന്ന ഇമ്പിച്ച്‌മെന്റ് നടപടികള്‍ക്കെതിരെയുള്ള പ്രസിഡണ്ടിന്റെ അധികാരമായ 'പാര്‍ഡന്‍' അനുവദനീയമല്ലെന്നും തീരുമാനിച്ചിരുന്നു.

സെനറ്റിന്, പ്രസിഡണ്ടിനെ ഓഫീസില്‍ നിന്ന് നീക്കം ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. സ്‌റ്റേറ്റിന്റെ ഔദ്യോഗിക നിലവാരമുള്ള സ്ഥാന മാനങ്ങള്‍ പിന്നീട് അവര്‍ക്ക് നല്‍കില്ല. എന്നാല്‍, അതെല്ലാം താല്‍ക്കാലികമാണ്. അത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അവര്‍ കൈകാര്യം ചെയ്തിരുന്ന ഓഫീസ് സംവിധാനങ്ങള്‍ക്കേ സാധിക്കുള്ളൂ. ഇമ്പീച്ച് ചെയ്ത പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സെനറ്റിന് ഒന്നും ചെയ്യാനാവില്ല. കുറ്റക്കാരനായി കോടതി വിധിക്കാത്തിടത്തോളം ഭാവി ഭരണകൂടങ്ങളുടെ ഓഫീസ് പദങ്ങള്‍ പ്രസിഡന്റിനു സ്വീകരിക്കുകയും ചെയ്യാം.

ഇമ്പീച്ച് ചെയ്ത ഒരു പ്രസിഡണ്ടിന് രണ്ടാമതും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലാന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഒഹായോ സ്‌റ്റെറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വില്യം ഫോളി (William Foley) ചൂണ്ടിക്കാണിച്ചിരിക്കുന്നു. 'സെനറ്റ്' വീണ്ടും കൂടി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ കുറ്റങ്ങള്‍ക്ക് പെനാല്‍റ്റി നല്‍കിയാല്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ പ്രസിഡന്റിനെ  അയോഗ്യനാക്കാന്‍ സാധിച്ചേക്കാം. പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്താലും കുറ്റാരോപിതനാക്കിയാലും നീക്കം ചെയ്ത ഓഫീസില്‍ തന്നെ അദ്ദേഹത്തിന് മത്സരിക്കുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാം.

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)
പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

പ്രസിഡന്റ് ട്രമ്പും, ഇമ്പീച്ചുമെന്റും വീക്ഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
അറിയാത്ത ഭാവങ്ങള്‍ക്ക് താലി 2019-11-26 06:33:08
കൂടുതൽ വളർന്ന വെള്ള വർഗീയത -ഒരു അവലോകനം. - 

 ' ഞാൻ 5th ആവനിൻ നടുവിൽ നിന്ന് ഒരുവനെ വെടിവച്ചു കൊന്നാൽ പോലും  എന്നോട് ആരും ചോദിക്കില്ല'- 2016 തിരഞ്ഞെടുപ്പുകാലം ഇത് ട്രൂമ്പ് പറഞ്ഞത് നിങ്ങൾ ഓർക്കുന്നുവോ.  
 റിപ്പബ്ലിക്കൻ പാർട്ടിയും യാഥാസ്ഥിതിക മാധ്യമങ്ങളും ട്രൂമ്പിനെ സപ്പോർട്  ചെയ്യുവാൻ പ്രതിജ്ഞാബദ്ധരായിരിക്കുന്നിടത്തോളം കാലം, വെളുത്ത മേധാവിത്വ ക്യാൻസർ  ബാധയെ ഉന്മൂലനം ചെയ്യുന്നതിന് സാധിക്കില്ല.
ടെക്സാസിലെ “ഹിസ്പാനിക് അധിനിവേശം” തടയാൻ ശ്രമിച്ച് ഒരു വെളുത്ത മേധാവിത്വവാദി എൽ-പാസോയിൽ 22 പേരെ  കൊന്നു.  പല യാഥാസ്ഥിതികരും താൽക്കാലികമായി  വെളുത്ത ദേശീയതയെ അപലപിച്ചു. വെള്ള വർണ്ണ മേധാവിത്വത്തെ തീവ്ര വാദികളായി പ്രഖ്യാപിക്കണം എന്നും വൈറ്റ് മേധാവിത്വത്തെ “തിന്മ” പ്രത്യയശാസ്ത്രമായി സ്വീകരിച്ചവർ ആണ്,  അത് തകർക്കപ്പെടണം എന്നും “വെള്ള ദേശീയതയെ  അപലപിക്കുകയും ചെയ്യണമെന്ന്”  ട്രംപിനോട് വാഷിംഗ്ടൺ എക്സാമിനർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. എന്നാൽ കിട്ടിയ അവസരം നോക്കി ട്രൂമ്പ് രാഷ്ട്രീയ കളി കളിച്ചുനോക്കി.  തോക്ക് നിയന്ത്രണ നയങ്ങൾ നടപ്പിലാക്കുന്നതിന് പകരമായി ജനകീയമല്ലാത്ത, നിയന്ത്രണാതീതമായ ഇമിഗ്രേഷൻ അജണ്ട പാസാക്കാൻ ഡെമോക്രാറ്റുകളോട് വിലപേശി.  വെളുത്ത ദേശീയതയെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും കൊണ്ടുവന്നതും ഇല്ല.
 എൽ പാസോ വെടിവയ്പ്പ് ഒരു വഴിത്തിരിവാണെന്ന് പലരും കരുതി. പക്ഷേ തോക്ക് നിയന്ത്രണത്തിനും  വെളുത്ത ദേശീയതയുടെ ഉയർച്ചയെ തടയുന്നതിനും  പകരം വെളുത്ത വർണ്ണ വിവേചനം  എന്നത് ഇല്ല എന്ന്  റിപ്പപ്ലിക്കൻ  മാധ്യമങ്ങളും  യാഥാസ്ഥിതികരും  പ്രചരിപ്പിച്ചു.  ഷൂട്ടർ സ്വീകരിച്ച പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിൽ ചില യാഥാസ്ഥിതിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഇന്നും ഭയാനകം ആണ്. തോക്കുമായി ഒരു വെള്ളക്കാരൻ, ട്രൂമ്പിന്റെ  വാക്കുകൾ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്യുന്നത് ഇതാദ്യമല്ല.
   രാഷ്ട്രീയ അതിക്രമങ്ങളെ ന്യായീകരിക്കുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്നത് കിരാതമാണ്.  തുടരെ പല വർണ വിവേചന കൊലപാതകങ്ങൾ  നടന്നു എങ്കിലും കുറെ പ്രാർത്ഥനയും അനുശോചനവും മാത്രമായി മാറി തോക്ക് നിയന്ത്രണം.  മാത്രം അല്ല തോക്ക് വ്യവസായത്തെയും വെള്ള വർണ്ണ മഹിമ  മിഥ്യയെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന  രീതിയിൽ ആണ്  ട്രൂമ്പ്  പ്രവർത്തിക്കുകയും  പറയുകയും ചെയ്തത്. ഇത്തരം ഒരു നേതാവ്   അമേരിക്കയിൽ ആദ്യത്തെ ആണ്.  ഒറ്റപ്പെട്ട വ്യക്തികളെയോ സമുദായങ്ങളെയോ ലക്ഷ്യമിട്ട് അക്രമപരമായ വർണ വിവേചന  കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തതിന് ശിക്ഷിക്കപ്പെട്ട പുരുഷന്മാർ അവർ  ട്രൂമ്പിൽ  നിന്നും  പ്രചോദനം നേടി എന്ന്  സമ്മതിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ, അമേരിക്കക്കാർ മധ്യകാല തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ഒരു വെളുത്ത മേധാവി പിറ്റ്സ്ബർഗിലെ ഒരു സിനഗോഗിലേക്ക് നടന്ന് ഒരു ഡസൻ ആളുകളെ അറുത്തു. വർണ്ണ  വിദ്വേഷം പ്രചരിപ്പിക്കുന്നവർ;  അവശ്യപെടുന്നത്  വെള്ളക്കാർ അല്ലാത്തവർ  അമേരിക്ക വിട്ടു പോകണം  എന്ന് ആണ്. ഇത് ട്രൂമ്പ് പല തവണ ആവർത്തിച്ചു.  മധ്യ അമേരിക്കൻ, മുസ്ലിങ്ങൾ, ബ്രൗൺ നിറം ഉള്ളവർ, ആഫ്രിക്കക്കാർ, ചൈനക്കാർ; കുടിയേറ്റക്കാരുടെ “അധിനിവേശ”  ആസക്തി,  വെള്ള  വർഗത്തെ  കുറച്ചുകൊണ്ട് അമേരിക്കയെ നശിപ്പിക്കും; ഇതാണ് ട്രൂമ്പും വെള്ള വർഗീയ തീവ്രവാദികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നത്. വെള്ളക്കാർ അല്ലാത്തവരെ പുറത്തു ചാടിക്കാൻ യുദ്ധം തുടങ്ങാനും അവർ തയ്യാർ. അതിൻ്റെ തുടക്കങ്ങൾ ആണ് എൽപാസൊയിലും പിറ്റ്‌സ് ബെർഗിലും നടന്നത് എന്ന് അവർ സമ്മതിക്കുകയും ചെയിതു. ട്രൂമ്പിനെ ഇമ്പിച്ചു ചെയ്താൽ ഇത്തരം വർണ വിവേചന യുദ്ധം പ്രഖ്യാപിക്കും എന്നാണ് ട്രൂപിൻ്റെ  വീരവാദം. 
കഴിഞ്ഞ ഒക്ടോബറിൽ ഷൂട്ടിംഗിന് മുമ്പ്,  വെള്ളക്കാരുടെ വംശ നാശ ഭയത്തെ  ഒരു രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുന്നതിൽ  മാധ്യമക്കാരും  റിപ്പപ്ലിക്കൻസും  ശ്രദ്ധിച്ചിരുന്നു. യാഥാസ്ഥിതിക മാധ്യമങ്ങളിലെ പ്രമുഖർ;  കുടിയേറ്റക്കാർ ഉയർത്തുന്ന ഭീഷണി  ദേശീയ അടിയന്തിരാവസ്ഥ  ആക്കി വർദ്ധിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്തു. കുടിയേറ്റക്കാരും തീവ്രവാദികളും നിറഞ്ഞ ഒരു യാത്രാസംഘത്തെക്കുറിച്ചു ട്രൂമ്പ് ഉണ്ടാക്കിയ നുണ  മീഡിയ എന്നും പ്രചരിപ്പിച്ചു.  ഡെമോക്രറ്റുകൾ  ആണ് കുടിയേറ്റക്കാരെ കൊണ്ടുവരുന്നത് എന്ന്  കുറെ പേരെ വിശ്വസിപ്പിക്കാനും  ട്രൂമ്പിനും മീഡിയായിക്കും സാധിച്ചു.  ഡെമോക്രാറ്റിക് പാർട്ടി കുടിയേറ്റക്കാർക്ക് രഹസ്യമായി ധനസഹായം നൽകി അത് കൊണ്ട് ആണ്  അതിർത്തി മതിലിനെ അവർ എതിർക്കുന്നത് എന്നും  വ്യജ  വാർത്ത പ്രചരിപ്പിച്ചു. ട്രൂമ്പിനെ എതിർക്കുന്ന റിപ്പബ്ലിക്കൻ രാജ്യ സ്‌നേഹികളെ  ഇളക്കി  വോട്ടെടുപ്പിലേക്ക് പോകാൻ  പ്രേരിപ്പിക്കുക എന്നതും  യാഥാസ്ഥിതിക വെളുത്ത വോട്ടർമാരെ ഭയപ്പെടുത്തുക എന്നതും ആയിരുന്നു തന്ത്രം. “ഇത് വെറും ഒരു രാഷ്ട്രീയ തന്ത്രം  എന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയിതു. പക്ഷേ അ  തന്ത്രം പല  രക്തരൂക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. വെളുത്തവർ അല്ലാത്തവരുടെ ജന സംഖ്യ വർദ്ധനവ്  വലിയ ഭീഷണി എന്ന് തന്നെ അമേരിക്കയിലെ മൂന്നിൽ ഒന്ന് ജനങ്ങൾ ഗാഢമായി വിശ്വസിക്കുന്നു. ഇവരുടെ കൂടെ കുറെ യാഥാസ്ഥിക കൃസ്താനികളും ഉണ്ട്. ഇവരുടെ വോട്ട് മതിയാകും അവർ ഉദ്ദേശിക്കുന്ന ഏതു തെമ്മാടിയെയും തിരഞ്ഞെടുക്കാൻ. അമേരിക്കൻ ജാനാധിപത്യത്തിൻ്റെ  ഏറ്റവും വലിയ ഭീഷണിയും ഇവർ തന്നെ. 
  വെള്ളക്കാർ അല്ലാത്തവരുടെ  ജനസംഖ്യ വർദ്ധനവ്  രക്ത രൂഷിത മാര്ഗങ്ങളിലൂടെ തടയണം എന്നാണ് ട്രൂമ്പിൻ്റെ  ഉപദേശകൻ സ്റ്റീഫൻ മില്ലറെപ്പോലെയുള്ള അനേകരുടെ തത്വം. യാഥാസ്ഥികരും അവരുടെ മീഡിയായും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. പിറ്റ്‌സ് ബർഗിലും, എൽ പാസോയിലും ഇത് തന്നെ അവർ പ്രവർത്തിച്ചു കാണിച്ചു.  തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അമേരിക്കയുടെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താൻ മെക്സിക്കോ ശ്രമിക്കുന്നുവെന്ന് പറഞ്ഞു  ടക്കർ കാർൾസൺ, ഡെമോക്രാറ്റുകൾ “അമേരിക്കൻ വോട്ടർമാരായ നിങ്ങളെ മാറ്റി പകരം ചെയിൻ കുടിയേറ്റക്കാരെ കൊണ്ട് ഇവിടം നിറക്കാൻ  ആഗ്രഹിക്കുന്നു” എന്ന് പ്രഖ്യാപിച്ച ലോറ ഇൻഗ്രാഹാം തുടങ്ങിയ ഫോക്സ് ന്യൂസ് എയർ ഹോസ്റ്റുകൾ  ഇ രാജ്യത്തിൻ്റെ  ഡമോക്രസിയെ നശിപ്പിക്കുന്നു.  ഒക്കെ റഷ്യയുടെ പണം വാങ്ങിയ രാജ്യ ദ്രോഹികൾ എന്ന് തോന്നുന്നു.

ഡെമോക്രാറ്റിക് പ്രതിനിധികൾക്കെതിരേ വെക്തി പരവും, വർണ വിവേചന പരവും ആയ  മോശമായ ആക്രമണങ്ങൾ ട്രൂമ്പ് നടത്തി. അവരുടെ രാജ്യങ്ങളിലേക്ക് “തിരിച്ചുപോകാൻ” പറയുകയും ചെയിതു. 
കറുത്ത വർഗക്കാർ കൂടുതൽ ഉള്ള പട്ടണങ്ങളെ  പരിഹസിച്ചു.  കള്ള ന്യൂസ് എന്ന് മീഡിയായെ പരിഹസിച്ചിട്ടും ആരും തന്നെ എതിരായി പ്രതികരിച്ചില്ല മാത്രം അല്ല അയാളുടെ ഹീനത പുറത്തു കൊണ്ടുവരാൻ ശ്രമിച്ചും ഇല്ല.  ട്രുമ്പിന്റെ  വംശീയതയെ പ്രതിരോധിക്കാതെ   ന്യായകരിക്കാനും വർദ്ധിപ്പിക്കാനും നിരവധി യാഥാസ്ഥിതിക മാധ്യമങ്ങൾ ഉണ്ടായിരുന്നു. ട്രൂമ്പ് അനുയായികളും ട്രൂമ്പും    നടത്തിയ വംശീയ  ആക്രമണങ്ങളിൾ,  വംശീയമായി ഒന്നും തന്നെയില്ലെന്ന് മീഡിയ  പ്രേക്ഷകർക്ക് ഉറപ്പുനൽകുകയും ചെയിതു.  വൈറ്റ്-നാഷണലിസം എന്നത് ഇല്ല. അവർ നടത്തിയ കൊലപാതകങ്ങളും ആക്രമണങ്ങളും  വർണ്ണ വിവേചനം അല്ല എന്ന് ആവർത്തിക്കുക എന്നതായിരുന്നു മീഡിയ നടത്തിയ പ്രഹസനം. സത്യം പറയാത്ത മീഡിയ ജനാധിപത്യത്തിന് ഭീഷണി തന്നെ. മറ്റുള്ളവരെ കബളിപ്പിക്കാൻ മാത്രം  ആണ് അവർ ചിലപ്പോൾ  വെള്ള ദേശീയതയെ അപലപിക്കുന്നത്.
   ഭൂരിപക്ഷം റിപ്പബ്ലിക്കൻ വോട്ടർമാരും പിറ്റ്സ്ബർഗിലും എൽ പാസോയിലും സംഭവിച്ച കാര്യങ്ങളിൽ അസ്വസ്ഥരാണെന്നു  കരുതാം.  പക്ഷേ ഇവർ  വളരെ സൗകര്യമായി  നിശബ്ധത പാലിക്കുമ്പോൾ  ട്രൂമ്പും അനുയായികളും എന്ത് തോന്നിയവാസവും  കാട്ടാൻ മടി കാണിക്കുന്നില്ല.  റിപ്പപ്ലിക്കൻ  മജോറിറ്റിയുടെ  നിസഹായത  പാർട്ടിയെയും രാജ്യത്തെയും നശിപ്പിക്കുന്നു.  ട്രൂമ്പിനെ സപ്പോർട് ചെയ്യുന്നവർക്ക് മാത്രമേ രാഷ്ട്രീയ  ഭാവി ഉള്ളു എന്ന  സ്ഥിതിയിൽ ആണ്  റിപ്പപ്ലിക്കൻ പാർട്ടി ഇന്ന്. ട്രൂമ്പ് തൻ്റെ  വെളുത്ത ദേശീയത ഉപേക്ഷിക്കുകയില്ല.  ട്രംപിനെ പുറത്തു കളയാതെ  പാർട്ടി  മുന്നോട്ടു  പോയാൽ അത് പാർട്ടിയെ എന്നേക്കുമായി നശിപ്പിക്കും എന്നതും  വ്യക്തം ആണ്.  വെള്ള വർണ്ണ വിവേചനത്തെ  നിലക്ക് നിറുത്താനും,  അവരുടെ വളർച്ചയെ തടയാനും  റിപ്പബ്ലിക്കൻ പാർട്ടിക്ക്  കഴിയില്ല, കൂടാതെ പല യാഥാസ്ഥിതിക മാധ്യമങ്ങൾക്കും സ്വന്തം പ്രേക്ഷകരെ നിരാശരാക്കാൻ കഴിയില്ല. കാരണം അവരുടെ പ്രേക്ഷകർ  
കുറഞ്ഞ  വിദ്യാഭ്യാസം മാത്രം ഉള്ള വെള്ള വർഗീയ വാദികൾ ആണ്.  ഇവർ പിടിച്ച പുലിവാൽ തന്നെയാണ്  ഇ വർഗീയത. 
  ജനാധിപത്യ സ്നേഹികളെ രാജ്യ ദ്രോഹികൾ എന്നാണ് ഇപ്പോൾ ട്രൂമ്പ് കൂട്ടർ ആക്ഷേപിക്കുന്നത്. ട്രൂമ്പിനെ എതിർക്കുന്നവരെ ദൈവം ശിക്ഷിക്കും എന്നാണ് ഇപ്പോൾ വ്യജ മത തൊഴിലാളികൾ പ്രചരിപ്പിക്കുന്നത്.  ട്രംപിന്റെ ഉപദേഷ്ടാവ് കെല്ലിയാൻ കോൺവേയുടെ പ്രവർത്തികൾ പൈശാചികം ആണ്. പെൻസ്, ബാർ, മക്കോണൽ, പോംപെ, അത്തരം അനേകർ  ഉണ്ട് ട്രൂമ്പിസ്റ്റുകൾ ആയി.  രാഷ്ട്രീയമായി  പരാജയപ്പെടുകയും, സ്വന്തം കുറ്റങ്ങൾ കൂടുകയും  ചെയ്യുമ്പോൾ  അവയെ മറക്കുവാൻ  നീച മനുഷ്യർ  ദൈവത്തെയും മതത്തെയും  കൂട്ട് പിടിക്കും. അതാണ് ട്രൂമ്പും കൂട്ടരും ചെയ്യുന്നത്.  ട്രൂമ്പിസ്റ്റുകൾ വിതച്ച വർഗീയ വിഷ വിത്തുകൾ വളരെ വീര്യവും ശക്തിയും ഉള്ളത് ആണ്. ട്രൂമ്പ് ഭരണകാലം കഴിഞ്ഞാലും  ന്യൂനപക്ഷങ്ങളോടും മറ്റു മനുഷരോടും മതങ്ങളോടും ഉള്ള  വിദ്വേഷം  തുടരും, അതേസമയം അദ്ദേഹം ഇളക്കിവിടുന്ന വിദ്ദേഷം   ഒരു രാഷ്ട്രീയ അക്രമത്തിലേക്ക് കുതിച്ചുകയറില്ലെന്ന് ആഗ്രഹിക്കാം. തന്നെ  ഇമ്പീച് ചെയ്താൽ  വെളുത്ത വർഗക്കാർ ആഭ്യന്തര വിപ്ലവം ഉണ്ടാക്കും എന്ന് ട്രൂമ്പ്  വീമ്പും ഭീഷണിയും  മുഴക്കുന്നത്  നടപ്പാക്കാനോ  അത് വിജയിക്കാൻ ആവശ്യമായ വെളുത്ത വോട്ടർമാരോ  ഇല്ല എന്നും കരുതാം. ട്രൂമ്പ് എന്ത്  കാണിച്ചാലും  23-25 
 % വെളുമ്പർ അയാൾക്ക്‌ കൂട്ട് നിൽക്കും എങ്കിലും ആയുധം എടുത്തു പൊരുതാൻ അവർ ഒരുങ്ങുമോ? അത്തരം ഒരു സായുധ വിപ്ലവം ട്രൂമ്പിസ്റ്റുകൾക്കു വലിയ   ഒരു തിരിച്ചടിക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. ബാലറ്റ് ബോക്സിൽ തന്റെ വിജയത്തിലേക്കുള്ള വഴി വംശീയ തലത്തിൽ  കൂടുതൽ ധ്രുവീകരിക്കുന്നതിലാണ്  ട്രൂമ്പിസ്റ്റുകളും  അവരുടെ  ഉപദേശകരും ശ്രമിക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ റഷ്യൻ സഹായം തേടിയതുപോലെ  ആരിൽ നിന്നും സഹായം തേടാനും അവർ തയ്യാർ  ആണ്. ഇത് രാജ്യ ദ്രോഹ കുറ്റം ആണ് എങ്കിലും മജോറിറ്റിയുടെ ബലത്തിൽ ഇപ്പോൾ പിടിച്ചു നിൽക്കുന്നതുപോലെ രക്ഷപെടാം എന്ന് അവർ  കരുതുന്നു. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ  രാജ്യ സ്നേഹികൾ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം.    ട്രംപിൻ്റെ  തന്ത്രങ്ങൾ അധികകാലം വിജയിക്കില്ല എന്ന് അയാളുടെ പരാജപെട്ട  ബിസിനസ്സുകൾ തന്നെ തെളിവ് ആണ്. താൻ തന്നെ കുഴിച്ച  അനേകം കുഴികൾ ചുറ്റും ഉള്ളപ്പോൾ അവയിൽ തന്നെ ഇയാൾ വീഴും. ഇയാളുടെ സ്ഥിര ബുദ്ധിക്ക് നല്ല തകരാർ ഉണ്ട് എന്ന് അയാളുടെ വാക്കുകളും പ്രവർത്തികളും  തെളിയിക്കുന്നു.  പ്രേരണകളെ ദീർഘനേരം നിയന്ത്രിക്കാൻ  ഇയാൾക്ക് കഴിയില്ല.
റിപ്പബ്ലിക്കൻ പാർട്ടിക്ക് വെള്ള ദേശീയതയെ യഥാർഥത്തിൽ നിരാകരിക്കാനുള്ള ഏക മാർഗം  ട്രൂമ്പിനെ പുറത്തു ആക്കുക എന്നത് ആണ്.  ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ്, കറുത്ത വോട്ടർമാർ ഡെമോക്രാറ്റിക് പാർട്ടിയെ അമേരിക്കയിലെ ഏറ്റവും പഴയ വൈറ്റ്-നാഷണലിസ്റ്റ് സ്ഥാപനത്തിൽ നിന്ന് ബഹുസ്വരതയുടെ പാർട്ടിയായി മാറ്റി. വെളുത്ത ഡെമോക്രാറ്റുകൾ വിശുദ്ധർ  ആയതിനാൽ അല്ല  ഇത് സംഭവിച്ചത്.  രാഷ്ട്രീയ അധികാരം മറ്റുള്ളവരുമായി പങ്കിടുവാൻ ഉള്ള  സഹിഷ്ണുത വളർത്തുവാൻ ഡെമോക്രറ്റിക് പാർട്ടിക്ക്  സാധിച്ചു;  മറ്റു; മതങ്ങളെയും രാജ്യക്കാരെയും തൊലിനിറം ഉള്ളവരെയും അംഗീകരിക്കുവാനും കൂടെ ചേർക്കുവാനും ഉള്ള  മനോഭാവത്തിൻ്റെ  കിരീട ധാരണം  ആയിരുന്നു  ഒബാമയുടെ വൻ വിജയം. എന്നാൽ ഇന്ന്  രാജ്യത്തെ ഏറ്റവും മോശം ആളുകളൾ  ആണ് റിപ്പപ്ലിക്കാൻ പാർട്ടിയെ നയിക്കുന്നത്. അവർ നല്ല ആളുകളെ അകറ്റുന്നു.  അവരുടെ പാർട്ടിയുടെ നിയന്ത്രണം ഇന്ന് സഹിഷ്ണുത, സഹാനുഭൂതി, ദയ, കാരുണ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള നല്ല ഗുണങ്ങളും യോഗ്യതയും ഇല്ലാത്തവരുടെ നിയന്ത്രണത്തിൽ ആണ്. 
  വെളുത്ത ദേശീയത യാതൊരു ന്യായികരണവും ഇല്ലാത്ത ഒരു പൊട്ടൻ പൊള്ള വാദം മാത്രം ആണ്. ഇത് തന്നെ ആണ് ഇന്ത്യയിലും നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ച നിമിത്തം വർണ്ണ വിവേചനത്തെ  നിരസിക്കാനും, പുറത്തു ചാടിക്കുവാനും സാധിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനവും    വർണ്ണ വിവേചനം എന്ന കിരാത അനീതിയെ  മര്യാദ പഠിപ്പിച്ചു.  റിപ്പബ്ലിക്കൻ പാർട്ടിക്ക്  വൈറ്റ് നാഷണലിസത്തെ  എതിർക്കുവാനും അവരെ പുറത്തു കളയുവാനും സാധിക്കില്ല എന്ന് വ്യക്തം. ട്രൂമ്പ് ഉടനെ പുറത്തുപോകും, പക്ഷേ ട്രൂമ്പിസം മറ്റു രൂപ ഭാവങ്ങളിൽ എന്നും റിപ്പപ്ലിക്കൻ പാർട്ടിയിൽ തുടരും.  റിപ്പബ്ലിക്കൻ പാർട്ടിയും യാഥാസ്ഥിതിക മാധ്യമങ്ങളും ട്രൂമ്പിനെ രക്ഷിക്കാൻ  പ്രതിജ്ഞാബദ്ധരായിരിക്കുന്നിടത്തോളം കാലം, വെള്ളക്കാരുടെ  ദേശീയതയുടെ ബാധയെ ഉന്മൂലനം ചെയ്യുവാൻ  സാധിക്കില്ല. 
  വർണ വിവേചനം കാണിക്കുന്ന വെള്ളക്കാർ പൊതുവേ വിദ്യാഭ്യാസ നിലവാരം ഇല്ലാത്തവരും വളരെ കുറവ് വിധ്യാഭ്യാസം മാത്രം ഉള്ളവരും ആണ്,  എന്നാൽ അവരുടെ കൂടെ വിദ്യാഭ്യാസം ഉള്ള അനേകരും ഉണ്ട്. അവർ നേടിയ വിദ്യാഭാസം  അവരെ  അവർ ജനിച്ചു വളർന്ന സാഹചര്യങ്ങളെ ന്യായികരിക്കാൻ അവർ ഉപയോഗിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ എണ്ണം കൂടിയാൽ അത് വെളുത്തവരുടെ വംശ നാശത്തിലേക്ക്  നയിക്കും എന്ന ഭയവും അവരെ ഭരിക്കുന്നു. എന്നാൽ അവരെ സപ്പോർട്ട് ചെയ്യുന്ന റിപ്പപ്ലിക്കൻ പാർട്ടിയെ സഹായിക്കാൻ കുറെ കറമ്പരും ഇന്ത്യക്കാരും മലയാളികളും ഉണ്ട് എന്നത്  വളരെ ശോചനീയം അല്ലേ? അവരുടെ ന്യായികരണവും വളരെ വിചിത്രം ആണ്. ചിലർക്ക് ധനത്തോടുള്ള അമിതമായ ആർത്തിയാണ് കാരണം. റിപ്പപ്ലിക്കൻസ് ഭരിച്ചാൽ മാത്രമേ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നു നില്ക്കു എന്ന അറിവില്ലായ്മ ആണ് ഇതിനു ഒരു കാരണം. സ്റ്റോക്ക് മാർക്കറ്റിൻ്റെ  ഉയര്ച്ചയും താഴ്ചയും അമേരിക്കൻ എക്കണോമിയോ ഭരണ പോളിസി മാത്രമോ അല്ല കാരണം. സ്റ്റോക്ക് മാർക്കറ്റിൽ  അമേരിക്കൻ പോളിസി മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ താൽക്കാലികം മാത്രം ആണ്, ഇന്നത്തെ കാലത്തു  മാർക്കറ്റ്  മാറ്റങ്ങൾ ആഗോള നിലവാരത്തിൽ ആണ്. റിപ്പപ്ലിക്കൻസ് ഭരിച്ച കാലങ്ങളിൽ എത്ര തവണ മാർക്കറ്റ് ക്രാഷ്‌ ചെയ്തു എന്നും നോക്കുക. റിപ്പപ്ലിക്കാൻ പാർട്ടി  വെള്ള ക്രിസ്തയാനി പാർട്ടി ആയി അധപതിച്ചു കഴിഞ്ഞു; എന്നിട്ടും ഇന്ത്യൻ ഹിന്ദുക്കൾ എന്തിനു ഇവരെ സപ്പോർട്ട് ചെയ്‌യുന്നു? സ്റ്റോക്ക് മാർക്കറ്റ് ഫോബിയ ആണോ കാരണം?  പക്ഷേ ട്രൂമ്പിസ്റ്റുകൾക്ക് ഇന്ത്യക്കാരെ വെറുപ്പ് ആണെന്നത് ഇവർക്ക് അറിയില്ലേ? 
അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ടം ആണ് എന്ന തെറ്റിദ്ധാരണ ഉള്ള മലയാളി ക്രിസ്തിയാനികൾ ഇവിടെ ഉണ്ട്. അ കാരണം കൊണ്ട് ഡെമോക്രറ്റുകളെ എതിർക്കുന്ന മലയാളികൾ ഉണ്ട്. കുറെ മലയാളി ക്രിസ്തിയാനികൾ  യാഥാസ്ഥിക  വിഭാഗങ്ങളിൽ പെട്ടവർ ആണ്. അവർ ആണ് മത വിശ്വസത്തിൻ്റെ  കാരണത്താൽ റിപ്പപ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയുന്നത്. ഇവർ സ്റ്റോക് മാർക്കറ്റ് ഫോബിയ കൂടി ഉള്ളവർ എങ്കിൽ പേ പിടിച്ച പട്ടിയെ പോലെ  ഡെമോക്രറ്റിക്ക് പാർട്ടിയെ എതിർക്കുന്നു. എന്നാൽ ഇവർ, വളരെ അറിവ് കുറഞ്ഞവരും സ്വാർത്ഥരും  ആണെന്ന് കരുതാം. ചിലർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കാം പക്ഷേ അറിവ് ഇല്ല. ഇവരെ എഡ്യൂക്കേറ്റഡ് ഇഡിയറ്റ്സ് എന്ന് കരുതാം. കാരണം ഇവരുടെ മക്കൾ ഇവിടെയാണ് വളരുന്നത്. വെളുമ്പൻ പുലർത്തുന്ന വർണ വിവേചനവും മേൽക്കോയ്‌മ്മയൂം വളരും തോറും നമ്മുടെ അടുത്ത തലമുറകളുടെ ജീവിതം, ജോലി, പഠനം, സാമൂഹ്യ ജീവിതം - അങ്ങനെ എല്ലാറ്റിനേയും അത് ദുഷ്ക്കരം  ആക്കും. അ  സത്യം മനസ്സിൽ ആക്കി, നിങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ കുഞ്ഞുങ്ങളെയും ഒക്കെ ഓർത്തു;  എല്ലാ വിധ തൊലിനിറം ഉള്ളവരെയും ആശയങ്ങൾ ഉള്ളവരെയും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഉൾക്കൊള്ളുവാനും എല്ലാവരും സമാധാനത്തോടെ  അമേരിക്കയുടെ പൗരൻമാർ എന്ന് കരുതുകയും സ്വന്തം മതത്തിനും വിശ്വസത്തിനും ധനമോഹത്തിനും അതീതമായി രാജ്യസ്നേഹം വളരുവാനും ഇ രാജ്യം എക്കാലവും ഒരു ജനാധിപത്യ മതേതര രാജ്യ മായി ലോക രാഷ്ട്രങ്ങൾക്ക് മോഡൽ ആയി നിലനിൽക്കുവാനും നിങ്ങൾ ഇനിമുതൽ എങ്കിലും ഡെമോക്രറ്റിക്ക് പാർട്ടിക്ക് വോട്ട് ചെയ്യുക.
അബോര്ഷൻ, ഗേ, ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ, ജെൻഡർ ഇല്ലാത്തവർ, കുടിയേറ്റക്കാർ ഇവയെ ഒക്കെ എതിർക്കുന്നവർ നുണകൾ പ്രചരിപ്പിക്കുന്നവരും, ഇവ എന്ത് ആണ് എന്ന് ശരിയായ വിവരം ഇല്ലാത്തവരും ആണ്.  ഫോക്സ് ന്യൂസ് ഒരു രഷ്ട്രീയ/ ക്രിസ്ത്യൻ പ്രചാരണ മാധ്യമം മാത്രം ആണ്. അവർ പറയുന്നത് വളച്ചു 
ഒടിച്ച വാർത്തകൾ ആണ്. ഫോക്സ് ന്യൂസ് പറയുന്നതിനെ പ്രചരിപ്പിക്കുന്ന കുറെ പുരോഹിത തൊഴിലാളികളും ഉണ്ട്;-ഇവരെ നിങ്ങൾ പൂർണ്ണമായും വർജിക്കണം. എല്ലാറ്റിനേയും യുക്തിപരമായി പഠിക്കുക,  ശാസ്ത്രീയമായി പഠിക്കുക. മറ്റുള്ളവരും മനുഷർ ആണ്, അവർക്ക് നമ്മിൽ നിന്നും പല വ്യത്യാസങ്ങളും ഉണ്ട്, അതിനു ശാസ്ത്രീയ കാരണങ്ങളും ഉണ്ട്. പരിസര മലിനീകരണം, ആഗോള താപ ഉയർച്ച, ഇവ ഭൂമിയിലെ എല്ലാ ജീവനും അപകടം ആണ്. ഇവ ഒക്കെ മനസ്സിൽ ആക്കി  വർണ വിവേചകരേ സപ്പോർട്ട് ചെയ്യാതെ ജീവിക്കുക.

CID Moosa 2019-11-26 22:27:34
"Rick Perry says Trump sent by God as the 'chosen one"
God sent one of the bad thieves crucified with him on cross back to America to be the President of USA.  Rick Perry is taking bail in advance before Trump throws him under the bus.   Giuliani says, he has insurgence in the form Trump's tax returns, videos of  him pulling the Pussy hair of Russian prostitutes and many more . Giuliani is scared that Trump is going to throw him under the train. 
All Malayalees say Praise the Lord for ST.  Trump.  
ജൂലിയാനീ ബസിനടിയിലേക്ക് 2019-11-27 14:14:54
ജൂലിയാനീ ബസിനടിയിലേക്ക് 

President Donald Trump on Tuesday denied that he directed his personal lawyer Rudy Giuliani to go to Ukraine and seek out investigations on his behalf, contradicting his own words to the Ukrainian President in the White House released transcript of the July 25 call.

Trump also contradicted sworn testimony from members of his administration and claims from his own White House acting chief of staff.
Ahead of a Tuesday night rally in Florida, Trump was asked by conservative radio host Bill O'Reilly if the President directed Giuliani's involvement in Ukraine.
"No," the President said, before launching into a tangent of flattering Giuliani's credentials, calling him "a great corruption fighter" and "the greatest mayor" of New York City.
O'Reilly asked once again: "Giuliani's your personal lawyer. So you didn't direct him to go to Ukraine to do anything or put any heat on them?"
"No, I didn't direct him, but he's a warrior, Rudy's a warrior. Rudy went, he possibly saw something. But you have to understand, Rudy (has) other people that he represents," Trump said, adding that Giuliani has "done work in Ukraine for years."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക