ഇന്ത്യ കടന്ന് പോകുന്ന അസാധാരണമായ സാഹചര്യത്തെ കേരളം മാത്രം ചങ്കൂറ്റത്തോടെ നേരിടുന്നു എന്നുള്ളത് ആശ്വാസകരമാണ് . ഇചച കണക്കു പ്രകാരം 7 മില്യണ്‍ ആള്‍കാര്‍ ജാതിയോ മതമോ നോക്കാതെ പൗരത്വ ബില്ലിനെതിരെ മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തു . ഒരു പക്ഷെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം , ലോകത്തുആകമാനമുള്ള ഇന്ത്യ കാര്‍ തെരുവിലിറങ്ങി ന്യൂയോര്‍ക്കിലും കാനഡയിലും ജര്‍മനിയിലും ലണ്ടനിലും ഒക്കെ പ്രധിഷേധം ഇരമ്പി .മതത്തിന്റെ പേരില്‍ പൗരത്വം അനുവദിക്കുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്.മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതിയുമായി എത്തിയ ഇന്ത്യയുടെ ബിജെപി ഭരണകൂടം അത് തിരുത്തി ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്തണംപൗരത്വമെന്നാല്‍ ദേശവാസമാണ് അല്ലാതെ ജാതിയോ മതമോ അല്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത് .പ്രതിഷേധത്തിനടിയില്‍ എടുത്ത പറയേണ്ട ചില വ്യക്തികള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്അതില്‍ ഒരാള്‍ .ഈ തിരുമേനി ഗീവര്ഗീസ് മാര്‍ കൂറിലോസ്.. ആലപ്പുഴയിലെ മനുഷ്യശൃംഖലയില്‍ കണ്ണിയായി ..
ഇതിനു കാരണമായി തിരുമേനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് രണ്ടു കാരണങ്ങളാണ്. ഒന്ന്, ഞാന്‍ ഇന്ത്യയിലെ ഒരു പൗരന്‍ ആയതുകൊണ്ട്. രണ്ട്, ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ട്. ഇന്ത്യയിലെ ഒരു പൗരന്‍ എന്നനിലയില്‍ നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടന അട്ടിമറിക്കപ്പെടുന്നു എന്ന ഒരു ഭീതി, ഒരു വെല്ലുവിളി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഒരു പൗരനെന്ന നിലയില്‍ ആ ഭരണഘടനയെ സംരക്ഷിക്കാന്‍ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യമാണ് എന്നെയും ആലപ്പുഴയിലെ ഒരു കണ്ണിയായിട്ട് അവിടെ എത്തിച്ചത്. രണ്ടാമത് ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടു കൂടിയാണ്. ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാര്‍ത്ഥി ആയിരുന്നു.
ജനിച്ചയുടനെ തന്നെ പ്രമാണിമാര്‍ അദ്ദേഹത്തെ ഉന്നംവയ്ക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി മാതാപിതാക്കള്‍ക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്ന ഒരു അഭയാര്‍ത്ഥി ആയിരുന്നു യേശുക്രിസ്തു. അതുകൊണ്ടു യേശുക്രിസ്തുവിനെ കാണണേണ്ടത് അഭയാര്‍ത്ഥികളിലാണ്, മറ്റുള്ളവരിലാണ്, അപരത്വം കല്പിക്കപ്പെടുന്നവരിലാണ്, അന്യവത്കരിക്കപ്പെട്ടവരിലാണ് . അതുകൊണ്ടു മുസ്ലിം ജനവിഭാഗം ഈ പൗരത്വനിയമത്തിന്റെ ഒരു വിക്ടിം ആയിമാറിയ സാഹചര്യത്തില്‍, അവരോടൊപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, മതേതരത്വത്തില്‍ വിശ്വസിക്കുന്ന, നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി എന്നനിലയിലും, യേശുക്രിസ്തുവിന്റെ ഒരു അനുയായി എന്നനിലയിലും എന്റെകൂടി ചുമതലയാണെന്ന ബോധ്യത്തിലാണ് ഞാനീ മനുഷ്യശൃഖലയില്‍ കണ്ണിചേര്‍ന്നത്.നിലപാട് നിലപാട് എന്നൊക്കെ പറയുന്നത് ഇതാണ് അല്ലാതെ രാവിലെ പ്രതിപക്ഷത്തിന്റെ ,ഉച്ചക്ക് ഭരണ പക്ഷത്തില്‍ രാത്രിയാകുമ്പോള്‍ ഏറ്റവും വലിയ വര്‍ഗീയ ചാണകകക്ഷിയില്‍ ഇങ്ങനെ പോകുന്ന നമ്മുടെ മത നേതാക്കളില്‍ ..( വേറെ ചിലര്‍ ജയിലില്‍ നിന്നിറങ്ങുന്ന ഫ്രാങ്കോ പിതാവിനെ സ്വീകരിക്കുന്ന തിരക്കിലാണ്) .. ഇങ്ങനെ ഉള്ളവരുടെ ഇടയിലാണ് ഗീവറീത് തിരുമേനി വ്യത്യസ്തനാകുന്നത് ... എന്‍ എസ് മാധവന്റെ "ഹിഗ്വിറ്റ " എന്ന ചെറുകഥയിലെ ഗീവറീത് അച്ചനെപ്പോലേ തിരസ്കരിക്കപ്പെട്ടവരുടെ , പൗരത്വം നഷ്ടപ്പെടുന്നവരുടെ അഭയാര്‍ഥികളുടെ ശബ്ദമായി..ആരവങ്ങള്‍ക്കിടയില്‍ പന്തുമായി മുന്നേറുന്നു ഗീവറുത് മാര്‍ ഉണ്ടാകട്ടെ ..