ജൂൺ ഒന്ന് എല്ലാ വർഷവു० സ്ക്കൂൾ തുറക്കുന്ന ദിവസ०. രണ്ടു മാസത്തെ അവധിയു० കഴിഞ്ഞ് സ്കൂളിലേക്ക് പോകാനുള്ള ഉഷാറിലാവു० ഞാൻ ഇടവപ്പാതിയിലെ ആദ്യമഴയ്ക്കൊരു നിയോഗമുണ്ട്. പുത്തനുടുപ്പുകളിലും പുസ്തകങ്ങളിലും പുണ്യാഹം തളിച്ച് ശുദ്ധിയാക്കുക എന്നതാണത്. അതുകൊണ്ടുതന്നെ അന്നൊക്കെ മഴ സ്കൂൾ തുറക്കുന്ന ദിവസം അതിരാവിലെ തന്നെ എത്തുമായിരുന്നു. സ്കൂബി ഡേയും പോപ്പിക്കുടകളുമില്ലാതിരുന്ന കാലത്ത് കാലു വളഞ്ഞ കറുത്ത കുടയു० അലൂമിനിയം പെട്ടികളിൽ പുസ്തകങ്ങളു० അടുക്കിവച്ചായിരുന്നു ഞാനൊക്കെ മുന്നൂർക്കോട് സ്കൂളിലെത്തുക. പുസ്തകങ്ങൽ പ്ലാസ്റ്റിക് കടലാസുകൊണ്ട് പൊതിഞ്ഞു പേരു എഴുതി ഒട്ടിച്ചു വെക്കു०. പലപ്പോഴും എന്റ അലുമിനിയം പെട്ടിയിലേക്ക് കല്ലെറിയുന്ന ഒരു വിരുതനുണ്ടായിരുന്നു. മങ്ങാട്ടെ രാധാകൃഷ്ണൻ. പിന്നെ തിരിച്ചും രണ്ട് കല്ലെടുത്ത് അങ്ങോട്ടു മെറിയും. കറുത്ത കുടയിലെ വെള്ളം തെറിപ്പിച്ച് രസിക്കുന്ന കൂട്ടത്തിൽ ആൺകുട്ടികൾക്കൊപ്പം ഞാനും കൂടും. .ചുരുക്കം ചിലർമാത്രം ചേമ്പില ചൂടിയെത്തും. അവരെ നല്ല മഴ പെയ്യുമ്പോൾ കുടക്കീഴിൽ നിർത്തുവാൻ ഞങ്ങൾ മടിക്കാറില്ല. അതായിരുന്നു സൗഹൃദം.
വികസനസങ്കല്പങ്ങളിൽ വലിയ കടകളു० മാളുകളുമില്ലാതിരുന്ന കാലം. മുന്നൂർക്കോട് സ്കൂളിന്റെ അടുത്തുള്ള നായരുടെ കടയായിരുന്നു ഞങ്ങളുടെ ആശ്രയം. ഒട്ടുമിക്ക വീടുകളിലും കുളങ്ങൾ ഉണ്ടായിരുന്നു. ഇടവപ്പാതി കനക്കുന്നതോടെ നിറഞ്ഞുകവിയുന്ന കുളങ്ങളിലെ വെള്ളത്തോടൊപ്പം പരൽ മീൻ കുഞ്ഞുങ്ങളും പുറത്തേക്കൊഴുകും. ആറ്റാശ്ശേരി തോട്ടിൽ കരകവിഞ്ഞു കലങ്ങിയ വെള്ളമൊഴുകു०. ഇടവഴികളുടെ വശങ്ങളിലൂടൊഴുകുന്ന വെള്ളത്തിൽ കാലുകൊണ്ട് തെറ്റിച്ച് പടക്കം പൊട്ടിക്കുന്നതോടൊപ്പം പരൽ മീൻ കുഞ്ഞുങ്ങളേയും പിടിച്ചെടുക്കും. പിന്നെ ഹോർലിക്സ് കുപ്പിയിൽ തീർത്ത് അക്വേറിയത്തിൽ ദാനം കിട്ടുന്ന ചോറുവറ്റുംകളും തിന്ന് രണ്ടുമൂന്നു നാളുകൾ. അന്ത്യശാസനം വലിച്ച് ജലോപരിതലത്തിലെത്തി നിശ്ചലമാകുന്ന മീൻ കുഞ്ഞുങ്ങൾ പക്ഷെ അന്നത്തെ നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളിൽ പക്വതയില്ലായിരുന്നു. ഒരു ദിവസ० അച്ഛൻ പറഞ്ഞു തന്നു. ഉറുമ്പിനെപോലു० നോവിക്കല്ലേ കുഞ്ഞേ എല്ലാറ്റിനു० ജീവിക്കാനുള്ള അധികാരമുണ്ട് എന്ന്.
“ആകാശത്തെ ആ കറുപ്പു കണ്ടോ? രാക്ഷസന്മാര് കൂട്ട० കൂടി നിൽക്കുകയാണ് . ഭൂമിയെ ആക്രമിക്കാൻ തയ്യാറാകുന്നു എന്നാൽ നമ്മളെ രക്ഷിക്കാൻ ഈശ്വരനെത്തു०. . അവിടെ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. വാളുകൾ കൂട്ടിമുട്ടുമ്പോൾ ചിതറുന്ന തീപ്പൊരികളാണ് ആ ഇടിമിന്നലുകൾ. പരിചകളും ഗദകളും തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദമാണ് ഇടിവെട്ടായി നാം കേൾക്കുന്നത്.” അച്ഛമ്മയുടെ കഥ കേൾക്കുമ്പോൾ അതിശയ० തോന്നാറുണ്ട്. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ അച്ഛമ്മ എഴുത്തുകാരിയായി മാറുമായിരുന്നു. ഒരിക്കൽ ഒരു സംശയം ജനിച്ചു.
“അപ്പോൾ ഈ മഴയോ? യുദ്ധം ചെയ്യുമ്പോൾ മൂത്രമൊഴിക്കുന്നതാണോ മഴ? നേർത്ത കൈയ്യുകൾകൊണ്ട് അപ്പോൾ തന്നെ എന്റെ മുതുകി ഒരടി തരു०. . അശ്രീകര० എന്ന വിളിയു०. അച്ഛമ്മക്ക് എന്നെയായിരുന്നു കൂടുതൽ ഇഷ്ട०. ആരു० കാണാതെ ഉണ്ണിയപ്പമെല്ലാ० എനിക്കു തരു०.
പിന്നെ അല്പം കൂടി വളർന്നപ്പോൾ മഴയുടെ സൌന്ദര്യം ആസ്വദിക്കുവാൻ തുടങ്ങി. തൊട്ടവീട്ടിലായിരുന്നു കുഞ്ഞുണ്ണിമാമയു० അമ്മായിയു० താമസിച്ചിരുന്നത്. അവർക്ക് കുട്ടികളില്ല. ഒരുദിവസം ഇടവഴിയിൽ വെച്ച് പാമ്പുകൾ ഇണചേരുന്നതു കണ്ടു പേടിച്ചു വിറച്ച് ഞാൻ അമ്മായിയുടെ വീട്ടിലെത്തി. പാമ്പ് എന്നു പറഞ്ഞാൽ തന്നെ പേടിയുള്ള കാല०. മഴക്കാലത്താണുപോലു० പാമ്പുകൾ ഇണചേരുന്നത്. അവർ കല്യാണ० കഴിക്കുകയാ എന്നാണ് അമ്മായി പറഞ്ഞത്.
മഴക്കാലമെത്തുമ്പോൾ മനസ്സിലേക്ക് ഇങ്ങനെ ഓർമ്മകൾ തികട്ടി വരു०. ഇന്നു० പലപ്പോഴും മഴയത്ത് കുട എടുക്കാതെ നടക്കു०. കാരണ० ഇന്നു० മഴ എനിക്ക് ഹരമാണ്. വേറേ ഒരു ഗുണവുമുണ്ട്.. വല്ലാതെ സങ്കട० വരുമ്പോൾ മഴയിത്തിറങ്ങി നടന്നാൽ നമ്മുടെ കണ്ണീർ ആരു० കാണില്ല. 😍
see: അയ്യപ്പൻ കാവും നേദിച്ച അടയും (ഗിരിജ ഉദയൻ മുന്നൂർക്കോട്-ബാല്യകാല ഓർമ്മകൾ-1)