ഇന്നുച്ചമയക്കം എന്നെ ഏതോ ഒരു സ്വപ്ന ലോകത്തിലേക്കെത്തിച്ചു. ഞാൻ പറന്നു പറന്നു ദേവലോകത്ത് എത്തിയിരിക്കുന്നു. എന്നെ കാത്തെന്ന പോലെ ദേവേന്ദ്രൻ നിൽക്കുന്നു.
ഹലോ ഗിരിജയല്ലേ? എന്നോടൊരു ചോദ്യം.
സന്തോഷംകൊണ്ടു് എന്റെ കണ്ണുകൾ നിറഞ്ഞു . "അതെ ഇന്ദ്രൻ ജീ " ഗിരിജ മുംബൈയിൽ നിന്നാണ് വരുന്നതല്ലേ. ജീ എന്ന വിളി ഹിന്ദിക്കാരുടെയല്ലേ..
ഹോ സമ്മതിച്ചു ഇന്ദ്രന് എന്തൊരു ബുദ്ധി. അകലം പാലിച്ചാണ് മൂപ്പർ നിൽക്കുന്നത്. ഒന്നുകിൽ കൊറോണയുടെ ലോകത്തു നിന്നും വരുന്ന സ്ത്രീ ആയതു കൊണ്ടാവാം. എങ്കിലും ഞാൻ ജിഞ്ജാസയോടെ ചോദിച്ചു. ഇവിടെയും കൊറോണയെ പേടിയുണ്ടോ?
ഇന്ദ്രൻ പറഞ്ഞു. എനിക്ക് കൊറോണയെ അല്ല പേടി. ഭൂമിയിലുള്ള സുന്ദരികളായ സ്ത്രീകളെയാണ്. നിങ്ങൾ രണ്ടു കൊല്ലം കഴിഞ്ഞ് " മീട്ടു പറഞ്ഞാലോ.
എനിക്കു കൈ കഴുകാൻ വാസന സോപ്പു തന്നു . കൊറോണയല്ലേ . ദേവലോകത്ത് വൈറസ് വന്നാൽ ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകരെ തേടേണ്ട അവസ്ഥ വരും. കുടിക്കാൻ മഞ്ഞൾ പൊടി ചേർത്ത പാൽ തന്നു. ദേവലോകത്തും എന്തൊരു ശ്രദ്ധ. കപ്പയും ഉള്ളി ചമ്മന്തിയും അവർ വിശേഷ വിഭവമായി തന്നു . എനിക്കേറ്റവും ഇഷ്ടപ്പെട്ട കപ്പകണ്ടപ്പോൾ ആക്രാന്തം കാട്ടിയില്ല. എനിക്ക് പണ്ടു പറ്റിയ ഒരമളി ഓർമ്മ വന്നു.
എന്റ മകൾ കുട്ടിയായിരിക്കുമ്പോൾ . ഭരതനാട്യം പഠിക്കാൻ ടീച്ചറുടെ ക്ലാസിൽ കൊണ്ടുപോയാക്കും. അവിടെ വെച്ച് കുട്ടികളുടെ അമ്മമാരുമായി കൂട്ടായി. സമയം പോകാൻ ക്ലാസിന്റെ അടുത്തു താമസിക്കുന്ന കൂട്ടുകാരികളുടെ വീട്ടിൽ പോകും. ഒരു ദിവസം തമിഴ് കൂട്ടുകാരിയുടെ വീട്ടിൽ പോയി. നല്ല ബ്രൂകോഫി അതോടൊപ്പം കപ്പയും ചെറിയ ഉള്ളിയും കാന്താരിയും അരച്ച ചമ്മന്തിയും . കപ്പ കണ്ടപാടെ എന്റെ നിയന്ത്രണം വിട്ടു. പുളകിഴങ്ങും ചിനമുളക് ചമ്മന്തിയും. മനസ്സിൽ പറയേണ്ട ഞാൻ ആക്രാന്തം മൂത്ത് ഉറക്കെ പറഞ്ഞു. ഞാൻ പറഞ്ഞതുകേട്ട് അവിടെ ഇരുന്ന പാട്ടിയുടേയും മറ്റുള്ളവരുടേയും മുഖം കറുത്തു . തമിഴിൽ പുളക്കിഴങ്ങ് എന്നു പറഞ്ഞാൽ തെറിയാണെന്ന് കൂടുകാരി പറഞ്ഞു തന്നു. ഞങ്ങള് വള്ളുവനാട്ടുകാര് കപ്പക്ക് പുളകിഴങ്ങെന്നും, പപ്പായക്ക് കറുവത്തും കായ എന്നും കാന്താരി മുളകിന് ചീനിമുളകെന്നും, മധുര കിഴങ്ങിന് ശീമ കിഴങ്ങ് എന്നൊക്കെയാ പറയാ. അതുകൊണ്ട് തന്നെ ദേവലോകത്ത് കപ്പ കണ്ടപ്പോൾ ആക്രാന്തം മനസ്സിലൊതുക്കി,
ഒടുവിൽ ഇന്ദ്രൻ ചോദിച്ചു വരം വാങ്ങാൻ വന്നതാണൊ എന്ന്. ഭൂമിയിൽ ആദരവാണെങ്കിൽ ഇവിടെ വരമാണ് കൊടുക്കുന്നത്. ഞാൻ പറഞ്ഞു എനിക്ക് സ്വർഗ്ഗത്തിലുള്ള അച്ഛനേയും അച്ഛമ്മയേയും കാണണം. അവരെ കാണിക്കാം. പക്ഷേ അവർക്ക് . എന്നെ കാണാൻ കഴിയില്ല. സാരമില്ല. എനിക്കവരെ കാണണം. ഇന്ദ്രന്റെ മായാ വിദ്യയിൽ . സ്വർഗ്ഗത്തിൽ ഇരിക്കു ന്ന അച്ഛനേയും അച്ഛമ്മയേയും കാണിച്ചതന്നു . രണ്ടു പേരും അടുത്തിരുന്ന് വെററില മുറക്കുന്നു. പാവം പണ്ടത്തെ കാര്യം പറയുന്നു എനിക്ക് വല്ലാത്ത സങ്കടം വന്നു ഞാനുറക്കെ കരയാൻ തുടങ്ങി. എനിക്ക് വരം വേണം. ബാല്യകാലത്തേക്ക് പോകണം. പാവം ഇന്ദ്രൻ പുലിവാലു പിടിച്ച പോലെയായി. അപ്പോൾ അതാ ഉറക്കെ മണിയടി. പെട്ടെന്ന് കണ്ണു തുറന്നു. നോക്കിയപ്പോൾ എന്റെ മൊബൈലാണ്. അതും എയർ ടൈലുകാരുടെ കാൾ. സത്യമായും ആദ്യമായി മൊബൈലിനോട് ദേഷ്യം വന്നു.
എന്തായാലും ഉണർന്നു പെട്ടെന്ന് ഉഷാറായി കടയിൽ പോയി കപ്പ വാങ്ങി വന്നു. കപ്പ വേവിച്ചു . തേങ്ങയും, മുളകും ചതച്ചിട്ട് അടിപൊളിയാക്കി. ഉള്ളി ചമ്മന്തിയും : ബാക്കി കഥ നാളത്തെ സ്വപ്നം കഴിഞ്ഞ് അറിയിക്കാം❤️❤️❤️