എന്റെ തലമുടിയോടുള്ള പ്രണയ० കുട്ടിക്കാല० തൊട്ടുള്ളതാണ്.അഞ്ചാ० ക്ലാസിലേക്ക് എത്തിയപ്പോഴേക്കു० മുടി എങ്ങിനേ നീളം വെപ്പിക്കണ० എന്നായി ചിന്ത. വലിച്ചു० ചുരുളിച്ചു० കണ്ണാടിയിൽ നോക്കി സായൂജ്യമടയുന്നത് എന്റേ വിനോദമാണ്. അതിന്നു० തുടരുന്നു "ചൊട്ടയിലേ ശീല० ചുടലവരേ" എന്ന് പഴഞ്ചൊല്ലുമുണ്ടല്ലോ. ഞാൻ അഞ്ചാ० ക്ലാസിൽ പഠിക്കുമ്പോഴാണ് വല്യേച്ചിയുടേ കല്യാണം തീരുമാനിക്കുന്നത്. ചേട്ടൻ അമ്മയുടേ വകയിലുള്ള സഹോദരന്റേ മകനാണ്. മുറച്ചെറുക്കൻ. കല്യാണത്തിന് ഒരുമാസമേയുള്ളൂ! അയ്യപ്പൻ കാവിൽ വെച്ചാണ് കല്യാണം. പട്ടുപാവാടയു० ബ്ലൌസു० , കുപ്പിവളയു० മുത്തുമാലയു० വാങ്ങിത്തരാ० എന്ന് അമ്മയിൽ നിന്ന് ഉറപ്പു വാങ്ങി ആദ്യമേ വച്ചിരുന്നു .മുടി രണ്ടു സൈഡു० പിന്നിയിടണ० ജമന്തി പൂമാല വെക്കണ०, അനിയത്തിയായി വിലസണ०. സ്വപ്നങ്ങൾ വാനോള०..
അങ്ങനെ ഒരുദിവസ० ക്ലാസിൽ വെച്ച് രത്നകുമാരിയോട് ഒരു വെല്ലുവിളി നടത്തി. അതെന്റെ സ്വപനങ്ങളേ തകിട० മറിച്ചു. രത്നകുമാരിയുടേ അച്ഛനും എന്റെ .അച്ഛനു० മു०ബൈയിലാണ് .അവളുടേ അച്ഛൻ വരുമ്പോൾ കൊണ്ടുവന്ന ഷാമ്പുവിനേ കുറിച്ച് അവൾ വാതോരാതെ പറയുന്നുണ്ട്. അവളുടേ ചുരുണ്ടമുടി പറന്നിരിക്കുന്നു. ഈ കുട്ടിയുടേ അച്ഛനെന്താ ഇതൊന്നു० കൊണ്ടുവരാത്തത് എനിക്കിട്ടൊരു കൊത്തു०. അല്ലെങ്കിൽ തന്നേ അവൾക്കെന്നോട് കുശുമ്പുണ്ട്. ക്ലാസ് ലീഡറാണ് ഞാൻ. പഠിപ്പിലു० കലാപരിപാടികളിലു० മുന്നിലാണ്. അതുകൊണ്ട് തന്നേ അധ്യാപകർക്കെല്ലാ० വികൃതി തകൃതിയായി നടത്തുന്ന എന്നോട് ഇത്തിരി ഇഷ്ടമുണ്ട്. അവൾ പറയുന്നത് ഈ കുട്ടി ടീച്ചർമാരേ പോളീഷടിക്കാൻ മിടുക്കിയാന്ന്. (അതു സത്യ० പറഞ്ഞാൽ ശരിയാണ് ടീച്ചറുടേ സാരിയൊക്കേ നല്ലഭ०ഗിയുണ്ടെന്നു० എന്റേ അമ്മയേപോലേതന്നേയാ ടീച്ചറ് എന്ന ഡയലോഗടിച്ച് മയക്കാറുണ്ട്. ) എന്തായാലു० തോൽക്കാൻ മനസ്സില്ലാത്തകാരണ० ഞാനവളേക്കാൾ വലിയൊരു തക്കിടതരികിട കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ചു. എന്റേ അമ്മാവനായ രാധമാമയു० അമ്മായിയു० ആഫ്രിക്കയിലാണ് അന്ന്.
സാമ്പിയായിലുള്ള അമ്മാമനു० അമ്മായിയു० ആഫ്രിക്കൻ റോസാപ്പൂ ഷാമ്പു കൊണ്ടുവന്നിട്ടുണ്ട് എന്ന് തട്ടിവിട്ടു. എന്നാൽ ഷാമ്പുതേച്ച് തലമുടി പറപ്പിച്ചുവരൂ എന്നായി അവൾ. എന്തായാലും നനഞ്ഞു. ഇനി കുളിച്ചിട്ടു തന്നേകാര്യ०. വെള്ളിയാഴ്ചയാണ് സ०ഭവ०. ശനിയു० ഞായറു० സ്ക്കൂൾ അവധി. എന്തേലു० കുരുട്ടുബുദ്ധി ഒപ്പിക്കാ० എന്ന തീരുമാനത്തോടേ വെല്ലുവിളി ഏറ്റെടുത്തു വീട്ടിലേക്ക് മടങ്ങി. സന്ധ്യക്ക് നാമ० ചൊല്ലുമ്പോൾ അന്ന് പത്ത് നാമ० അധിക० ചൊല്ലി ദൈവത്തെ കൂട്ടു പിടിച്ചു. ദൈവ० എന്റേ പ്രാർത്ഥന കേട്ടതുകൊണ്ടാവാ० ചുനങ്ങാട്ടുനിന്നു० അമ്മാവനു० എന്നേക്കാൾ വികൃതിയു० കൌശലവുമുള്ള എന്റേ എല്ലാ വികൃതികൾക്കു० കൂട്ടു നിൽക്കുന്ന മകളുമായി വന്നത്. ഞങ്ങൾ തമ്മിൽ ഒരുവയസ്സു പ്രായവ്യത്യാസമേ ഉള്ളൂവെങ്കിലു० ഒരമ്മപെറ്റ ഇരട്ടകുട്ടികളേപോലേയാണ്. അവളോട് കാര്യ० പറഞ്ഞു. ഹോ ഇതാണോ പ്രശ്ന०. തിങ്കളാഴ്ച രാവിലേ കുളിക്കുമ്പോൾ എണ്ണ തേക്കരുത്. ആരു० കാണാതേ സോപ്പുപൊടി കലക്കി തലമുടിയിൽ തേക്കാനു० മണ० കിട്ടാൻ വല്യേച്ചിയുടേ പെട്ടിയിലുള്ള സെന്റ് എടുത്തു തലയിൽ തേക്കാനു० പറഞ്ഞു. വാട്ട് കാൻ എൈഡിയാ സർജി. എന്റെ മനസ്സിൽ ഒന്നല്ല രണ്ടല്ല മുഴുവനും ലഡുകൾ ഒന്നൊന്നായി പൊട്ടി.
അങ്ങനെ തിങ്കളാഴ്ച പുലർന്നു. മുടി എല്ലാ० പറപ്പിച്ചു സ്കൂളിലെത്തി.മണപ്പിച്ചു० തൊട്ടു०തലോടിയു० ചങ്കരികളുടേ ഇടയിൽ ഞാനൊരു മോണിഷയായി വിലസി. വൈകുന്നേരം വീട്ടിലെത്തിയ എന്നേ കണ്ട അമ്മ സായിഭാഭയുടേ മുടി ഓർമ്മിച്ചോ എന്തോ. ദോശചുടണ ചട്ടുക० വെച്ച് രണ്ട് കിട്ടി. മുത്തച്ഛനറിഞ്ഞു. അടിച്ചില്ല അതിനുപകര० ഗോവിന്ദനെ വിളിപ്പിച്ചു. ഗോവിന്ദൻ വന്നതെന്തിനെന്നറിയാതേ എന്നേ വിളിച്ചപ്പോൾ പൂമുഖത്തേക്ക് ഓടിച്ചെന്നു. തലമുടി വെട്ടാനുള്ള എല്ലാ സാധനങ്ങളും പുറത്തുവെച്ചു മുറ്റത്ത് ഒരു സ്റ്റൂളുമിട്ട് കാത്തിരിക്കുന്നു. എന്നെ കണ്ടപ്പോൾ ഒരുകോളിനോസ് പുഞ്ചിരി മുഖത്ത്. ഞാനു० നല്ലൊരു പുഞ്ചിരി അങ്ങോട്ടും സമ്മാനിച്ചു. എന്റെ ആ ദിവസത്തെ അവസാനത്തെ ചിരിയാണെന്ന് ഞാനറിഞ്ഞില്ല. മുത്തച്ഛന്റേ നിർദ്ദേശപ്രകാര० എന്റെ പ്രിയപ്പെട്ട മുടിയിൽ ഗോവിന്ദൻ കത്തിവെച്ചത് മാത്ര० ഓർമ്മയുണ്ട്. ഒടുവിൽ കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ തകർന്നുപോയി കഴുത്തിനു വെച്ച് മുടിവെട്ടി(ബ്യൂട്ടിപാർലറുകാർ പറയുന്ന ബോബ്കട്ട്) എന്നേ കണ്ട് ഞാൻ തന്നെ കുറേ കരഞ്ഞു. കഴുത്തുപോയില്ലല്ലോ എന്നാശ്വാസത്തോടേ ദീർഘനിശ്വാസ० വിട്ടു. പിറ്റേന്ന് സ്കൂളിലെത്തിയ എന്നെ കണ്ട് ചെക്കന്മാർ ഇന്ദിരാഗാന്ധി എന്നു വിളിച്ചു കളിയാക്കി. പുതിയ സിനിമയിലേ നായികയുടെ ഹെയർ സ്റ്റൈൽ ഇതാണെന്നു० അല്ലെങ്കിൽ ചെറുപ്പുളശ്ശേരി ടാക്കീസിൽ പോയി സിനിമകാണ് ചെക്കാ എന്നൊരു ഡയലോഗു०. തോൽക്കാൻ എനിക്ക് മനസ്സില്ല. അല്ലപിന്നേ.
ചേച്ചിയുടേ കല്യാണ० ഗ०ഭീരമായി കഴിഞ്ഞു. പട്ടുപാവാടയു० ബ്ലൌസു०, മുത്തുമാലയു० കുപ്പിവളയു० ,പ്ലാസ്റ്റിക് ചെരിപ്പുമിട്ട് ബോബ്കട്ട് മുടിയിൽ റബ്ബർബാന്റിട്ട് കുറച്ചു പൂവു० വെച്ച് ഞാൻ അനിയത്തിയായി വിലസി.
എന്റേ തലമുടിയോട് ഇന്നു० എനിക്ക് പ്രണയമാണ്. പലതരത്തിലുള്ള ഹെയർ സ്റ്റൈൽ ചെയ്ത് കണ്ണാടിയുമായി യുദ്ധം ചെയ്യും. ഇടക്കിടേ കണ്ണാടിയിൽ നോക്കുന്നതിനുപകര० എപ്പോഴു० നോക്കി സ०തൃപ്തിയടയാൻ ഞാനൊരു ഫോട്ടോ എടുത്തു വെച്ചു.കൂട്ടുകാരിയായ മകൾ ഗോപിക ഫോട്ടോ എടുത്തു ഫേയ്സ് ബുക്കിലിടാനല്ലേ എന്നൊരു ചോദ്യവു०. അവളാരാ എന്റേയല്ലേ മോള്. ഇഷ്ടപ്പെട്ടാൽ ലൈക്കടിക്കൂ... കമന്റടിക്കൂ, . എന്നാൽ അടുത്ത ബാല്യകാല കഥയുമായി പിന്നീട് വരാ०
ട്ടോ ...