Image

മറുനാട്ടിലെ ഒരു കുട്ടനാടന്‍ വിജയഗാഥ: ഡോ. പ്രകാശ് ദിവാകരന്‍, മാനേജമെന്റ് ഗുരു 

ഗിരിജ ഉദയന്‍ മുന്നൂര്‍കോഡ്  Published on 22 March, 2022
മറുനാട്ടിലെ ഒരു കുട്ടനാടന്‍ വിജയഗാഥ: ഡോ. പ്രകാശ് ദിവാകരന്‍, മാനേജമെന്റ് ഗുരു 

പൂനെ  ചിഞ്ചുവാഡിലെ വിദ്യാ തിലക് കോളേജ് സ്ഥാപകനാണ്  പുതുപ്പള്ളി സ്വദേശിയായ പ്രകാശ്.

1996 ല്‍ ആലപ്പുഴയില്‍ നിന്നും പുണെയിലേക്കു വണ്ടി കയറുമ്പോള്‍ പ്രകാശന്റെ കൈവശം ഉണ്ടായിരുന്നത് ബി എ മലയാളം ബിരുദവും, ഇച്ഛാശക്തിയും പിന്നെ കുറെ സ്വപ്നങ്ങളും മാത്രം .

പൂനെയില്‍ ഒരു ചെറിയ വര്‍ക്ക് ഷോപ്പില്‍ നിന്നാരംഭിച്ച ആലപ്പുഴ  സ്വദേശിയുടെ ജീവിതം രണ്ടു പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയത് പുതിയ തലമുറക്ക് മാതൃകയാണ്. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയം കൈ വരിച്ച വിദ്യാഭ്യാസ സംരംഭകന്‍  ''പ്രൈഡ് ഓഫ് മഹാരാഷ്ട്ര'' പുരസ്‌കാരവും സ്വന്തമാക്കി. മറുനാട്ടിലെ  ഈ കുട്ടനാട്ടുകാരന്‍.


തുടക്കം ചെറിയൊരു വര്‍ക്ക് ഷോപ്പില്‍ നിന്നായിരുന്നു.  പിന്നീടാണ്  മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലി. കഠിനാധ്വാനികളെ കൈവിടാത്ത നഗരത്തില്‍ വിജയം കൊയ്‌തെടുക്കാന്‍ പ്രകാശന് കാത്തിരിക്കേണ്ടി വന്നില്ല. 

ഇന്ന്   ''പ്രൈഡ് ഓഫ് മഹാരാഷ്ട്ര'' പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോള്‍ പിന്നീട്ട വഴിയിലേക്ക് തിരിഞ്ഞു നോക്കുകയാണ് ഡോ പ്രകാശ് ദിവാകരന്‍ .  സംസ്ഥാന ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്താണ്  പുരസ്‌കാരം സമ്മാനിച്ചത്. 

പോളിറബ് കൂപ്പര്‍ സ്റ്റാന്‍ഡേര്‍ഡ് എഫ്ടിഎസില്‍ ചേരുന്നതിന് മുമ്പ് ടാക്കോ ഹെന്‍ഡ്രിക്‌സണ്‍ സസ്‌പെന്‍ഷനുകള്‍, ടാറ്റ യാസാക്കി ഓട്ടോ കോംപ്, ബജാജ് ടെമ്പോ, ടെക് ഇലക്ട്രോമെക്കാനിക്കല്‍സ് എന്നീ കമ്പനികളിടെ പ്രവര്‍ത്തി പരിചയം.

കരിയര്‍ വികസനത്തിനായി അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .  മികച്ച തൊഴില്‍ അവസരങ്ങള്‍ക്കായി  തുടര്‍ പഠനങ്ങളും നടത്തി.  

സമയത്തിന്റെ പ്രസക്തി, കൃത്യമായ തീരുമാനങ്ങള്‍, പുരോഗതിയുടെ  പുനരവലോകനം, ആസൂത്രണം ചെയ്ത കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണം എന്നിവയാണ് ഈ കുട്ടനാട്ടുകാരന്റെ വിജയ രഹസ്യം

ചെറിയ വര്‍ക്ക് ഷോപ്പില്‍ തുടങ്ങിയ ജീവിതത്തില്‍ നിന്ന് പുണെയിലെ വിദ്യാ തിലക് കോളേജ്, പ്ലേ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തി നില്‍ക്കുന്നത് കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് തന്നെ.

കൃത്യമായി മാസ ശമ്പളം കിട്ടിക്കൊണ്ടിരുന്ന  മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലി രാജി വച്ചാണ്  പുതിയ തലമുറയ്ക്ക് വിദ്യപകര്‍ന്ന് നല്‍കുന്നതില്‍ വ്യാപൃതനായത് .  

ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റിസര്‍ച്ച് മെത്തഡോളജി, ലീന്‍ മാനുഫാക്ചറിംഗ്, ഓട്ടോമൊബൈല്‍ വ്യവസായത്തിലെ ഫലപ്രാപ്തി തുടങ്ങി നാല് പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. പ്രകാശ് ദിവകരന്‍.

പുതിയ തലമുറയ്ക്ക് അനുകരിക്കാനും പഠിക്കാനും കഴിയുന്ന പുരോഗതിയാണ് പ്രകാശ് ദിവാകരനെ വേറിട്ട് നിര്‍ത്തുന്നത്.

സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലുള്ള അധികാരികമായ അറിവാണ് വിദേശ രാജ്യങ്ങളടക്കം നിരവധി ഉന്നത സെമിനാറുകളില്‍ മുഖ്യ പ്രഭാഷകനായി സാന്നിധ്യമറിയിക്കാന്‍ ഈ മലയാളിയെ പ്രാപ്തമാക്കിയത്.

ഡോ. പ്രകാശ് ദിവാകരന്റെ ഗവേഷണ ലേഖനങ്ങള്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്തതോടൊപ്പം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 വിദ്യാഭ്യാസ സംരഭകന്‍ എന്ന നിലയില്‍ ഡോ.പ്രകാശ് ദിവാകരന്‍ നിരവധി അവാര്‍ഡുകള്‍ ഇതിനകം നേടിയിട്ടുണ്ട്.  2019 ലെ ഭാരത വിദ്യാഭ്യാസ അവാര്‍ഡ്, 2019 ലെ ഇന്റര്‍നാഷണല്‍ ഗ്‌ളോറി അവാര്‍ഡ്, ഗോള്‍ഡന്‍ എയിംസ് അവാര്‍ഡ്, ഡോ.റെഡ്ഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡോ. എ.പി. ജെ കലാം അവാര്‍ഡ്, 2020 ലെ അക്കാദമിക് എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് ഉള്‍പ്പെടെയുളള ബഹുമതികള്‍ക്കും അര്‍ഹനാണ് ഡോ പ്രകാശ് ദിവാകരന്‍.

കോവിഡ് കാലത്ത് ഓഫീസ് അടച്ചിരുന്ന സന്ദര്‍ഭങ്ങളിലും സഹപ്രവര്‍ത്തകരെ  പ്രകാശ് ദിവാകരന്‍ ചേര്‍ത്ത് പിടിച്ചിരുന്നു. 

ഭാര്യ സുനിത പ്രകാശ് പ്ലേ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നു. മകള്‍ ചിത്തിര പ്രകാശ്  അവസാന വര്‍ഷം BA ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ഹൃശ്വം പ്രകാശ് എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്..

സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമാണ് ഈ ആലപ്പുഴക്കാരന്‍. തിരക്കുകള്‍ക്കിടയിലും കലാപ്രവര്‍ത്തനങ്ങള്‍ക്കായും സമയം കണ്ടെത്തുന്നു.

പേരുകേട്ട വൈദ്യന്‍ എം.ജി.ദിവാകരന്റെയും സരസമ്മയുടെയും നാല് മക്കളില്‍ മൂത്ത മകനാന് പ്രകാശന്‍. രണ്ടു പതിറ്റാണ്ടുകള്‍ കൊണ്ടുണ്ടാക്കിയ സൗഭാഗ്യങ്ങള്‍ പ്രകാശനെ കൂടുതല്‍ വിനീതനാക്കുന്നു.

മറുനാട്ടിലെ ഒരു കുട്ടനാടന്‍ വിജയഗാഥ: ഡോ. പ്രകാശ് ദിവാകരന്‍, മാനേജമെന്റ് ഗുരു 
മറുനാട്ടിലെ ഒരു കുട്ടനാടന്‍ വിജയഗാഥ: ഡോ. പ്രകാശ് ദിവാകരന്‍, മാനേജമെന്റ് ഗുരു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക