Image

കറുത്തതാണ്, എന്നാൽ  മനുഷ്യത്വമുള്ള   കറുപ്പാണ് (ജോസ് കാടാപുറം)

Published on 20 July, 2022
കറുത്തതാണ്, എന്നാൽ  മനുഷ്യത്വമുള്ള   കറുപ്പാണ് (ജോസ് കാടാപുറം)

എം എം മണി എന്ന മനുഷ്യനോട്  ഒരു വിഭാഗത്തിന് വലിയ  പകയാണ് .പൊതുപ്രവര്തകനായ മണിയുടെ നിലപാട് ,ഭാഷ , നിറം ,വര്ഗം എല്ലാത്തിനോടും കലിയാണ്‌  ചിലർക്ക് പ്രത്യയികിച്ചു ജനം തള്ളി കളഞ്ഞ സവർണ മാടമ്പിത്തരം തലയിലിരിക്കുന്ന കോൺഗ്രസിനു ,,തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു മലയോര ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് മുന്നണി പോരാളിയായ ജന നേതാവിന് കിട്ടുന്ന പിന്തുണ കണ്ടിട്ട് ഹാലിളികിയിട്ടു കാര്യമില്ല .എം എം മണിഎന്നാൽ സവർണ കോൺഗ്രസിന് കരികോരങ്ങാണ് /ചിമ്പാൻസിയാണ് അതിനാലാണ് കൊരങ്ങിന്റെ ഫോട്ടോയിൽ മണിയുടെ തല ഒട്ടിച്ചു മഹിളകൾ ജാഥാ നയിച്ചത് ...ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പക്കാ ഗുണ്ടയും അർദ്ധ ആർ എസ് എസ് കാരനുമായ കെപിസിസി പ്രെസിഡെന്റ് പറഞ്ഞത് അങ്ങനെ  ചെയ്തതിൽ ഒരുതെറ്റുമില്ല എന്നാണ് മാത്രമല്ല മണിയുടെ മുഖവും അതുപോലെ തന്നെ എന്നാണ് ... പണ്ടത്തെ പോലെ അല്ല ഇപ്പോൾ കെപിസിസി പ്രെസിഡെന്റ് ആകാനുള്ള യോഗ്യത ആർ എസ് എസിൽ പോകുമെന്ന് പറഞ്ഞാൽ കിട്ടുന്ന സമ്മാനമാണ് ,,,കെ കെ രമയെന്ന എം എൽ എ യെ മഹതി എന്ന് വിളിച്ചു എന്നാണ്  മണി  ക്കതിരെ ഉള്ള ഇപ്പോഴത്തെ ഹാലിളക്കത്തിനു  കാരണം അവർ വിധവ ആയതു വിധിയുടെ വിളയാട്ടമെന്നാണ് മണി പറഞ്ഞത് ..മഹതി എന്ന് വിളിച്ചത് അപകീർത്തികരമെന്നു എങ്ങനെ പറയാൻ പറ്റും ...മഹതി എന്ന വാക്കിന്റെ അർതഥമെന്താണ് മഹത്വമുള്ളവൾ അങ്ങനെ വിളിക്കുന്നത് കുറ്റകരമാവുന്നതു എങ്ങനെ സ്വയം   രമ ക്   മഹത്വമുള്ളവൾ എന്ന്  തോന്നുന്നില്ലെങ്കിൽ മണിയാശാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!

സര്കാരിനെ വിമര്ശിക്കുന്നവർക് ചുട്ട മറുപടി കൊടുത്തതാണ് നിയമസഭയിലെ തന്റെ പ്രസംഗം  അതാണ് ഇവർക്കു ദഹിക്കാത്തത് എന്നാണ് മണിയാശാൻ പറഞ്ഞത്...
ഇതിനാണ് കരികൊരങ് ചിമ്പൻസി എന്നിങ്ങനെ മണിയാശാനെ കൊണ്ഗ്രെസ്സ് നേതാക്കൾ വിളിച്ചു അവഹേളിച്ചത് മാത്രമല്ല മണിയാശാന്റെ ഒറിജിനൽ മുഖം കുരങ്ന്റേതെന്നും പറഞ്ഞത് ഈ സുധാകരാണെന്നു പറയേണ്ടല്ലോ ..ഇരുണ്ട നിറമുള്ളവരൊന്നും മനുഷ്യരെ അല്ല   എന്ന് വിശ്വസിക്കുന്ന കോൺഗ്രസ് കാരണ്  സതീശനും സുധാകരനുമൊക്കെ ഇവരുടെ മുൻ തലമുറയാണ് ഇ എം സിനെ വിക്കൻ  നമ്പൂതിരിയെന്നു ആക്ഷേപിചത്‌ , ഗൗരിയമ്മയെ ഗൗരി ചൊവ്വതിയെന്നും ,മുണ്ടശേരിയെ മണ്ടൻ എന്ന് വിളിച്ചത് ,ഗൗരി ചൊവ്വതിയെ വിവാഹം കഴിച്ച റൗഡി തോമ സൂക്ഷിചോ , അവസാനം അടിയന്തിരാവസ്ഥ കാലത്തു എ കെ ജി യെ കാലൻ  വന്നു വിളിച്ചിട്ടും  എന്തെ പോകാത്തെ ഗോപാല എന്ന് വിളിച്ചതും കോൺഗ്രസ് തന്നെ.. ഇനിയും ഒട്ടുമേ  മാറിയിട്ടില്ല വിയ്കാൻ വച്ചിരിക്കുന്ന .ഈ അസുര കോൺഗ്രസ് ..

ഒന്നുണ്ട് മധ്യവർഗ്ഗ സൗന്ദര്യ സങ്കല്പങ്ങളിൽ  മണിയാശാൻ    ഒട്ടും 'സുന്ദരനാ'യിരുന്നില്ല. അന്യൻ വിയർക്കുന്ന മുതലുകൊണ്ട് തിന്നുകൊഴുത്ത ഒരു നേതാവ്  അയാളെ കരിങ്കുരങ്ങ് എന്ന് വിളിച്ച് വംശീയ അധിക്ഷേപം നടത്തിയപ്പോൾ പറയത്തക്ക പ്രതിഷേധങ്ങളൊന്നും കേരളത്തിൽ ഉയർന്നു വന്നില്ല. അയാൾക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നില്ല. അയാൾ ഒരു കോളേജിലും പഠിച്ചിരുന്നില്ല. നിയമസഭയിലെ ഭരണപക്ഷ ബഞ്ചിൽ നിന്ന് അയാൾ മറുപടി പറയാൻ എഴുന്നേറ്റാൽ, പ്രതിപക്ഷ നിരയിൽ പരക്കുന്ന പുച്ഛരസത്തിന്   പലരും പല തവണ സാക്ഷിയായിട്ടുണ്ട്. അയാൾക്ക് ജാതിയുടെ പ്രിവിലേജുണ്ടായിരുന്നില്ല. തോട്ടം തൊഴിലാളികളുടെ പദാവലികൾ നിറഞ്ഞ അയാളുടെ ഭാഷ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു. അയാൾ ധനികനായിരുന്നില്ല. ' ഭാര്യയുടെ കയ്യിലുള്ള എട്ട് പവൻ, രണ്ട് പശു, അഞ്ച് പെൺമക്കൾ, പിന്നെ ഈ കാണുന്ന ചെറിയൊരു വീടും നാൽപതു സെന്റ് സ്ഥലവും ' എന്ന് ഒരു അഭിമുഖത്തിൽ  പറയുന്നത് നമ്മളെല്ലാം കേട്ടതാണ്.

കിട്ടുന്ന ശംബളത്തിന്റെ ചെലവ് അണ പൈ വിശദീകരിക്കുന്നത് കണ്ട് നമ്മൾ അന്തം വിട്ടു പോയതാണ്. 'ഈ ജില്ലയിൽ ഞാൻ പണിയെടുക്കാത്ത തോട്ടങ്ങളില്ല' എന്ന് പറയുമ്പോൾ കണ്ണ് മിഴിച്ച് നിൽക്കുന്ന അഭിമുഖകാരനെ നമ്മൾ കണ്ടതാണ്. പുതിയ കാലത്തിന്റെ അതിജീവന ചേരുവകളായ പണം, ജാതി, നിറം, വിദ്യാഭ്യാസം ഇതൊന്നും അയാൾക്കുണ്ടായിരുന്നില്ല. പക്ഷേ, പവർക്കട്ട് എന്ന വാക്ക് പുതിയ തലമുറയ്ക്ക് അപരിചിതമായത് അയാളുടെ ഇച്ഛാശക്തി കൊണ്ടായിരുന്നു. ഐ.എ.എസ്.ഓഫീസർ മുതൽ ഗുമസ്തൻ വരെയുള്ള ബ്യൂറോക്രസിയുടെ സകല തലങ്ങളെയും സ്നേഹം കൊണ്ട് കൂടെ നിർത്താനും ആജ്ഞാശക്തി കൊണ്ട് നിയന്ത്രിക്കാനും അയാൾക്ക് കഴിഞ്ഞിരുന്നു. പ്രളയത്തിൽ സർവതും കുത്തിയൊലിച്ചു പോയ ഗ്രാമങ്ങളിൽ ഒരൊറ്റ രാത്രി കൊണ്ട് വൈദ്യുതി പുന:സ്ഥാപിക്കാൻ അയാളുടെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. 'മുഖ്യധാരകൾ 'വരി വരിയായി നിന്ന് പരിഹസിച്ചപ്പൊഴെല്ലാം വലതുകൈ ഇടതു കൈക്കുള്ളിൽ ചുരുട്ടി ആവും വിധം ചെറുത്തു നിൽക്കാൻ അയാൾ ശ്രമിക്കാറുണ്ട്. കങ്കാണിമാരുടെ അതിക്രമത്തിൽ നിന്നും തോട്ടം തൊഴിലാളികളെ രക്ഷിക്കാൻ ആയ കാലത്ത് മുഷ്ടി ചുരുട്ടി ഇറങ്ങിയതിന്റെ കരുത്തിൽ അയാൾ തന്റെ ജനതയെ ആഴത്തിൽ വിശ്വസിച്ചിരുന്നു... ആ വിശ്വാസത്തിന്റെ തെളിവാണ് മണിയാശാന്  കിട്ടിയ വമ്പൻ ഭൂരിപക്ഷം.

ഭരണനൈപുണ്യത്തിന് സ്റ്റഡി ക്ലാസ് എടുക്കുന്ന ബുദ്ധിജീവികൾക്ക് അന്തം വിട്ട് മറിച്ചുനോക്കാനുള്ള പാഠപുസ്തകമാണ് നമ്മുടെ മണിയാശാൻ...! നിങ്ങൾക്കിനിയും ചിരിക്കാം, പരിഹസിക്കാം വംശീയ അധിക്ഷേപം നടത്താം... പക്ഷേ, അതിനു മുന്നിൽ 'പോടാ പുല്ലേ ' എന്ന് പറഞ്ഞ് മുണ്ടും മടക്കിക്കുത്തിയുള്ള ആ നിൽപ്പുണ്ടല്ലോ... അതിലാണ് ജനങ്ങൾക്ക് വിശ്വാസം.... മണിയാശാൻ വീണ്ടും വരും.. ഇരുട്ട് കണ്ണിൽ കുത്തുന്ന രാത്രിയുടെ വെളിച്ചമായി ....മണിയാശാനെ പുലഭ്യം പറയുന്നവരോട്  മണിയാശാന് കറുപ്പാണ് പക്ഷെ നാട്ടുകാർക്ക് അയാളിൽ അത് അഴകാണ് അതുകൊണ്ടാണ് അവർ  40000 വോട്ടിനു ജയിപ്പിച്ചത്  ആ കറുപ്പിൽ മനുഷ്യത്വം ഉണ്ടെന്നുവർക് അറിയാം ,,,,,മണിയാശാന്റെ തൂമ്പാ ചെല്ലാത്ത ഒരുതോട്ടമൊ തന്റെ കൂലിപണിയുടെ വിയര്‍പ്പു വീഴാത്ത ഒരു തരി മണ്ണോ  ആ മലയോരത്തുഎങ്ങുമില്ല ...സാധാരണക്കാരുടെ ഇടയില്‍ ജനിച്ചു പോയതുകൊണ്ട് എന്തും പറഞ്ഞുകളയാമെന്നു ധരിച്ചുകളയല്ലേ  സുധാകര കോൺഗ്രസ്സേ !!!

നിങ്ങളെന്റെ
കറുത്ത തൊലിയണിയുക..
നിങ്ങളെന്റെ
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുക..
നിങ്ങളെന്റെ
പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളണിഞീ തെരുവിലിറങ്ങുക.
എന്നിട്ട്...
എന്റെ കണ്ണുകളിലൂടെ ഈ ലോകത്തെ കാണുക...
അവരുടെ സകല വെറുപ്പുമേറ്റുവാങ്ങുക...
അപ്പോഴറിയാം...
ഞാനെന്തുകൊണ്ടിങ്ങനെയെന്ന്...
എന്റെ പാട്ടുകൾക്കെന്താണീ മുഴക്കമെന്ന് .."
കറുത്തുപോയതിനാൽ..
കൈകളിൽ പരുക്കൻതഴമ്പുകളുള്ള
ജീവിതം കടഞ്ഞെടുത്തതിനാൽ..
ആദ്യമായി വേട്ടയാടാപ്പെടുന്ന മനുഷ്യനല്ല എം എം മണി...
പക്ഷെ അത്‌ ഈ കേരളത്തിലെങ്കിലും അവസാനത്തേതാകണം.,
മണിയാശാനോടൊപ്പം ചുവന്നുജ്വലിക്കണമീ മലയാളം...
"സ്വാതന്ത്ര്യത്തിലേക്ക് കുറുക്കുവഴികളില്ല..."
(മണ്ടേല❤)

Join WhatsApp News
True man 2022-07-20 01:34:26
Forget about color. Who cares? But his words are worse than color. All leaders should send to school for primary education. None of them doesn't know how to talk
Philip 2022-07-20 14:16:19
ആശാൻ ഒന്ന് പിഴച്ചാൽ ശിഷ്യർക്ക് പത്തു പിഴക്കും . ആശാന്റെ കളരിയിൽ നിന്നും ഇന്ന് ജനം മാറി പഠിക്കുവാൻ ആഗ്രഹിക്കുന്നു.. പ്രാകൃതനായ ആശാന്റെ പ്രാകൃത ഭാഷ ഒരു ദേശത്തിന്റെ ഭാഷ ആയി മാറ്റാതിരുന്നാൽ നന്നായിരുന്നു . ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്ന് അണികൾ പറയുന്നു .പ്രാകൃത ഭാഷ അണികളെ പഠിപ്പിക്കുവാൻ പുതിയ ആശാൻ കളരി തുടങ്ങണം ..
Insight 2022-07-20 15:34:14
ജാത്യാലുള്ളത് തൂത്താൽ പോകില്ല . എത്ര എഴുതിയാലും ഇയാൾ സമയം ആകുമ്പോൾ തനി സ്വഭാവം കാണിക്കും. വെള്ള കുമിളകൾ പൊട്ടുന്നത് കണ്ട് ചിരിച്ച ഭർത്താവിനോട് എന്തിനാണ് ചിരിക്കുന്നതെന്ന് ഭാര്യചോദിച്ചപ്പോൾ ഞാൻ അയാളെ കുത്തിക്കൊന്നപ്പോൾ രക്ത കുമിളകൾ ഇതുപോലെ പൊട്ടുന്നത് ഓർത്ത് ചിരിച്ചതാണെന്ന് പറഞ്ഞു . നമ്മൾക്ക് എല്ലാവര്ക്കും അറിയാം മം മം മണി വൺ ടൂ ത്രീ അടിച്ചാൽ എന്താണെന്ന് . അണക്കെട്ടുകൾ വെള്ളം പൊങ്ങി പൊട്ടാതിരിക്കാൻ അണക്കെട്ട് തുറന്ന് വിട്ട് കേരളത്തിൽ വെള്ളംപൊക്കവും ഇരുട്ടും സൃഷ്ടിച്ച ഈ വിദ്വാൻ ഭരിക്കുന്നത് സാക്ഷരത്തിൽ നൂറു ശതമാനം കൈവരിച്ചെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ്. നാട്ടിലേക്ക് ഫോൺ ചെയ്യതാൽ ഇവന്മാർ ഭരണകൂടത്തിൽ കയറി ഇരുന്നു കാണിക്കുന്ന അഴിമതിയുടെ കഥകളാണ് . കേരളം ശ്രീലങ്കയെപ്പോലെ ആകുമോ എന്ന് ഭയപ്പെടുന്നു. എന്തായാലും പിണാറായി കേരളത്തെ കടത്തിൽ മുക്കി മുങ്ങിയാൽ വന്നു കിടക്കാൻ അല്പം ഇടം ഉണ്ടാക്കി ഇട്ടേക്ക് . ഇന്ത്യയും അമേരിക്കയുമായി എക്സ്ട്രഡിഷൻ ട്രസ്റ്റി ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക . കേരളത്തിൽ നിന്ന് കൊള്ളയടിച്ചു കൊണ്ടുവരുന്ന പണം സൂക്ഷിക്കുന്ന വ്യക്തികൾ ധാരാളം അമേരിക്കയിൽ ഉണ്ടുന്നത് മറ്റൊരു സത്യം .
Mr Commi 2022-07-20 15:46:27
He is uneducated and a fascist guy. He kills his opponent in 123 fashion. Only commi can glorify him. What is going on in Kerala is Stalinism re-loaded.
Sorry for the article 2022-07-20 16:05:01
ലോകത്തിലുള്ള സർവ്വ തൊഴിലിനും ചില വിദ്യാഭ്യാസ യോഗ്യതകളും പരീശലനവും ആവശ്യമാണ് . എന്നാൽ ഇതൊന്നും ആവശ്യമില്ലാത്ത ഒരു മേഖലയാണ് രാഷ്ട്രീയം. ഏതവനും കേറിയിരുന്നു ഭരിക്കാവുന്ന ഒരു സ്ഥലം ഇതവസാനിപ്പിച്ചാൽ മാത്രമേ അഴിമതി കുറയുകയുള്ളു ലോകം നാന്നാകെയുള്ളു. മാണിയോട് എനിക്ക് സഹതാപമേയുള്ളു . പലാവസരങ്ങൾ സ്വയം തിരുത്താൻ ഉണ്ടായിട്ടും വായിൽ വരുന്നത് കോതക്ക് പാട്ടെന്നു പറഞ്ഞതുപോലെ തട്ടി വിടുകയും അതിനെ പാടി പുകഴ്‌ത്താൻ ആൾക്കാരും ഉണ്ടാകുമ്പോൾ , നന്നാക്കാനുള്ള അവസരങ്ങളെ തടയുകയാണ് നിങ്ങളെപോലുള്ളവർ . മണിക്ക് വേണമെങ്കിൽ ഇന്നും സ്‌കൂളിൽ പോയി പഠിക്കാം . ഇങ്ങനെയുള്ളവർ നാടിനും നാട്ടാർക്കും നല്ലതല്ല .
CID Moosa 2022-07-20 16:08:29
ആ കറുപ്പിനുള്ളിൽ മനുഷ്വത്വം അല്ല സാറേ . വൺ ടൂ ത്രീ ചെയാനുള്ള കുറ്റ വാസന ഒളിഞ്ഞിരിപ്പുണ്ട് .
Tom 2022-07-20 16:26:06
Those who follow Trump, Money or such people are not good to associate with.
കലിയുഗം 2022-07-20 22:18:27
കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയും അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയും ക്രിമിനലുകളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക