കാട്ടിലൊരിടത്തു വസിച്ചിരുന്നു മൂന്നു
കൂട്ടുകാര്‍, കാക്കയും, മാനും, ചുണ്ടെലിയും
ഇല്ലായിരുന്നവര്‍ തമ്മില്‍ ശണ്ഠയൊന്നും
ഉല്ലാസമോടവര്‍ ജീവിച്ചു പോന്നിരുന്നു.
അങ്ങനെ ജീവിച്ചു പോന്നോരു നാള്‍
എങ്ങുന്നോ എത്തി അവിടൊരാമയങ്ങ്
'കൂട്ടത്തില്‍ കൂട്ടുമോ നിങ്ങളെന്നെ
കാട്ടിലില്ലെനിക്കാരും കൂട്ടുകാരായി
ആമ തന്‍ യാചന കേട്ട നേരം
ആമയം തോന്നി ആ കാകനുള്ളില്‍
'സ്വാഗതം! സ്വാഗതം വന്നാലും നീ'
സ്വാഗതം വന്നാട്ടെന്നോതി കാകന്‍
'വേടന്മാരീക്കാട്ടില്‍ നിത്യ സന്ദര്‍ശകര്‍
കൂടപകടമുണ്ടെപ്പഴും ഓര്‍ത്തിടേണം,
നോക്കണം നീ നിന്‍ സുരക്ഷയൊക്കെ'
കാക്ക ഓര്‍പ്പിച്ചാ ആമയെ ഒന്നുകൂടെ
പെട്ടന്നൊരു വേടന്‍ വന്നവിടെ
ഞെട്ടി മാന്‍, മറഞ്ഞു കാട്ടിനുള്ളില്‍
പറന്നുപോയി കാക്കയും ചിറകടിച്ച്
മറഞ്ഞെലിയും ചെറു പൊത്തിനുള്ളില്‍
മാനിനെ ലക്ഷ്യമിട്ടോടി വേടന്‍
മാനവും പോയി മാനും പോയി.
ഇച്ഛാഭംഗമോടവന്‍ നില്ക്കുംനേരം
കൊച്ചൊരാമ പോവത് കണ്ട ു ദൂരെ
കിട്ടിയാതാട്ടെന്ന ഭാവത്തില്‍ വേടനുടന്‍
കെട്ടിയാ ആമയെ വലയ്ക്കുള്ളിലാക്കി
കണ്ടു കാകനും മാനും ചുണ്ടെലിയും
കൊണ്ട ുപോവത് വേടന്‍ ആമയുമായി
എന്തു മാര്‍ക്ഷം ആമയെ രക്ഷിച്ചിടാന്‍
ചിന്തിച്ചവര്‍ ഓരോരോ പോംവഴികള്‍.
ഒന്നിച്ചു ചേര്‍ന്നവര്‍ ചിന്തിച്ചപ്പോള്‍
വന്നൊരാശയം അവര്‍ക്കുള്ളിലപ്പോള്‍
നോക്കി കാകന്‍ വേടന്‍ പോകും മാര്‍ഗം
നോക്കി പറന്നുചെന്നതിവേഗമോടെ
ഓടി മാനും പോയി കിടന്നുടനെ
വേടന്‍ വരും വഴിയില്‍ ചത്തപോലെ.
'കൈ വിട്ടുപോയരാ മാനങ്ങിതാ
കൈഎത്തും ദൂരത്തു കിടപ്പു ചത്ത്'
സന്തോഷമേറിയാ വേടനപ്പോള്‍
അന്ധനായി നിന്നൊരല്പനേരം.
ഇട്ടാവലയും ആമയും താഴെയുടന്‍
ഇട്ടിട്ടോടി മാനിനെ ലക്ഷ്യമാക്കി
മാനിന്റെടുത്തവന്‍ ചെന്നനേരം
പ്രാണനും കൊണ്ട തോടി രക്ഷപ്പെട്ടു.
എന്തു ചെയ്യേണ്ടെ ന്നറിഞ്ഞിടാതെ
അന്തം വിട്ടവന്‍ നോക്കി നിന്നു
ഞെട്ടലോടന്നേരം ഓര്‍മ്മ വന്നു വല
കെട്ടില്‍ കിടക്കുന്ന ആമയപ്പോള്‍.
ഓടി കിതച്ചവിടെത്തിയപ്പോള്‍
വാടിപോയാമുഖം, ആമയില്ല!
കണ്ട ില്ലവന്‍ ആമയേം ചുണ്ടെ ലിയേം
കണ്ട തോ മുറിഞ്ഞ വലയതൊന്നുമാത്രം
'കടിച്ചതും പിടിച്ചെതു'പോയന്നപോലെ
നടന്നുപോയി വേടന്‍ നിരാശയോടെ.
ഒത്താമയും, കാക്കയും, മാനും ചുണ്ടെ ലിയും
ഒത്തൊരുമിച്ചു പാര്‍ത്തേറനാളാ കാട്ടിലവര്‍
നല്ല സുഹൃത്തുക്കള്‍ കൂടെയുണ്ടേ ല്‍
തെല്ലും ഭയംവേണ്ട സുരക്ഷിതര്‍ നാം.