Read more: https://emalayalee.com/writer/19
(വന്നവഴി മറക്കാതിരിക്കുക)
അങ്ങകലെ ഒരു ഭൂതലത്തില്‍
തിങ്ങി നിറഞ്ഞൊരു കാനനത്തില്‍,
പണ്ടു ഏറെ കാലത്തിനപ്പുറത്ത്
ഉണ്ടായിരുന്നൊരു യോഗിവര്യന്‍.
കൂടിവന്നു യോഗിക്കു ചുറ്റുമെന്നും
കാടിനുള്ളിലെ മൃഗങ്ങളെല്ലാം.
വന്നവര്‍ ചുറ്റിലും കൂടിടുമ്പോള്‍
ചൊന്നിടും ആത്മീയ കഥകള്‍ യോഗി
ഉണ്ടായിരുന്നാ മൃഗങ്ങക്കിടയിലായി
ചുണ്ടെലി ഒരെണ്ണം വ്യത്യസ്ഥനായി
എത്തിടും യോഗിയെ ദര്‍ശിച്ചിടാന്‍
നിത്യവും ചുണ്ടെലി വീഴ്ചവരുത്തിടാതെ.
ഒരു നാള്‍ ചുണ്ടെലി യോഗിയ്ക്കായി
കുരുവില്ലാപഴം തേടി പോയനേരം,
കാടിലൊളിച്ചിരുന്നൊരു കാട്ടു പൂച്ച
ചാടിവീണക്രമിച്ചു ചുണ്ടെലിയെ.
ഭയപ്പെട്ടോടി ചുണ്ടെലി ജീവനുമായി
വിയര്‍ത്തൊലിച്ചെത്തി ആശ്രമത്തില്‍.
ചൊല്ലി ചണ്ടെലി നടന്ന കഥകളെല്ലാം
തെല്ലും വിടാതെ വിറച്ച് യോഗിയോട്.
വന്നെത്തി പിന്നാലെ കാട്ടുപൂച്ചയും അങ്ങുടനെ
ചൊന്നു യോഗിയോട് ഇരയെ നല്‍കിടാനായ്
എന്തു ചെയ്യേണ്ടെന്നറിയാതെ യോഗി നിന്നു
അന്തിച്ചു ചിന്തിച്ചൊരല്പനേരം
പെട്ടന്നു യോഗി തന്‍ ദിവ്യ ശക്തിയാലെ
മുട്ടനൊരു പൂച്ചയാക്കി ചുണ്ടെലിയെ.
ഞെട്ടി മുട്ടനാ പൂച്ചയെ കണ്ട് കാട്ടുപൂച്ച
വിട്ടു സ്ഥലം ജീവനുംകൊണ്ട് അപ്പോള്‍തന്നെ.
പുത്തനായി കിട്ടിയ വേഷവുമായി
പത്തി വിടര്‍ത്തിയ പാമ്പിനെപ്പോല്‍,
ചുറ്റിക്കറങ്ങി ചുണ്ടെലി കാട്ടിലൂടെ
മറ്റു പൂച്ചകളെ കൊന്നൊടുക്കി
പുകയുന്നുള്ളിലെ പകയുമായി
വകവരുത്തി ഒട്ടേറെ പൂച്ചകളെ.
ദിവസങ്ങളങ്ങനെ പോയിടുമ്പോള്‍
എവിടുന്നോ മുന്നിലെത്തിയൊരു കുറുനരി.
വലിയാതാം കുറുനരിയെ കണ്ടനേരം
പുലിപോലെ ചുണ്ടെലിപൂച്ച പാഞ്ഞു.
എത്തിയോടി ചുണ്ടെലിപൂച്ച ആശ്രമത്തില്‍
എത്തി കുറുനരിയും കൂടെയെത്തി.
വിരണ്ട ചുണ്ടെലിയെ കണ്ടുയോഗി വലി
യൊരു കുറുനരിയാക്കിയാ ചുണ്ടെലിയെ.
വലിയ കുറുനരിയെ കണ്ടനേരം
പുലിപോലെ പാഞ്ഞു വന്ന കുറുനരിയും.
പുത്തനായി കിട്ടിയ വേഷവുമായി
പത്തി വിടര്‍ത്തിയ പാമ്പിനെപ്പോല്‍
ചുറ്റിക്കറങ്ങി ചുണ്ടെലികുറുനരി കാട്ടിലൂടെ
മറ്റു കുറുനരികളെ കൊന്നൊടുക്കി.
അങ്ങനെ ചുണ്ടെലികുറുനരി ചുറ്റും നേരം
എങ്ങുന്നോ വന്നൊരു പുള്ളിപുലി മുന്നില്‍ചാടി.
ഓടി ചുണ്ടെലി പ്രാണനുമായശ്രമത്തില്‍
ഓടി പിന്നാലെ പുലിയും വാണംപോലെ.
അലിവു തോന്നി യോഗിക്ക് ചുണ്ടെലിയില്‍
വലിയ പുലിയാക്കി വീണ്ടും ചുണ്ടെലിയെ.
കറങ്ങി ചുണ്ടെലിപുലി വീണ്ടും കാട്ടിലൂടെ
വിരട്ടി, മറ്റു മൃഗങ്ങളെ കൊന്നൊടുക്കി.
ഇങ്ങനെ ദിനങ്ങള്‍ മുന്നോട്ടു പോയനേരം
പൊങ്ങിയവനുള്ളില്‍ ചില ദുഷ്ചിന്തയൊക്കെ.
'എന്നേലുമൊരിക്കല്‍ യോഗി കുപിതനായാല്‍
എന്നെയവന്‍ മാറ്റുമോ വീണ്ടും ചുണ്ടെലിയായി?'
ഇങ്ങനെ ചുണ്ടെലി ചിന്തയാല്‍ ആധിപൂണ്ട്
അങ്ങെത്തി യോഗിക്ക് മുന്നില്‍ അലറികൊണ്ട്.
'നന്നാ വിശക്കുന്നുണ്ട് ഇന്നെനിക്ക്
കൊന്നു തിന്നണം നിന്നെ ഉടനെതന്നെ.
കോപത്താല്‍ യോഗി വിറച്ചവന്റെ
രൂപംമാറ്റി ചുണ്ടെലിയാക്കി വീണ്ടും.
'ആക്കണം തെറ്റു മറന്നു വീണ്ടുംമെന്നെ
ആക്കണം പുലിയാക്കണം ഒന്നുകൂടെ'
യാചിച്ചു ചുണ്ടെലി താണുവീണ്
യാചന കേട്ടതായി നടിച്ചില്ല യോഗിയെന്നാല്‍.
കാട്ടിലൂടെ ചുണ്ടെലി ദുഃഖിച്ചു പോകും നേരം
കാട്ടു പുച്ച നില്ക്കുന്നു ഭമ്യാവു വച്ചു മുന്നില്‍
ഉന്നത സ്ഥാനത്ത് നാം എത്തിയാലും
വന്ന വഴി മറക്കെല്ലെ ഒരിക്കലും നാം.
NEWS SUMMARY: PANCHATHANTRAM KHADA