Image

അന്യന്റെ കാര്യത്തില്‍  തലയിടുമ്പോള്‍ ((പഞ്ചതന്ത്ര കഥയില്‍ നിന്നും-11: ജി. പുത്തന്‍കുരിശ്)

Published on 21 September, 2022
അന്യന്റെ കാര്യത്തില്‍  തലയിടുമ്പോള്‍ ((പഞ്ചതന്ത്ര കഥയില്‍ നിന്നും-11: ജി. പുത്തന്‍കുരിശ്)

പണ്ട് മരങ്ങള്‍ തിങ്ങിയൊരു കാനനത്തില്‍
ഉണ്ടായിരുന്നൊരു വാകമരം.

ആ മരത്തിന്റെ ചില്ലയില്‍ കൂടുകെട്ടി
താമസിച്ചിരുന്നൊരമ്മകാക്ക.

ഉണ്ടായിരുന്നാ കാക്ക കൂട്ടിനുള്ളില്‍
ചുണ്ടുവിടര്‍ന്നതാം കുഞ്ഞുങ്ങളും.

ആ മരത്തില്‍ മറ്റൊരു കൊമ്പിലായി 
താമസിച്ചിരുന്നൊരു വാനരനും.

ഇല്ലായിരുന്നവനൊരു   സ്വന്ത വീട് മര
ചില്ലയായിരുന്നവന്റെ വീട്. 

ഇടിവെട്ടിയൊരു ദിനം പെയ്യുതു മഴ
ഇടതടവില്ലാതേറെനേരം.

ആഞ്ഞടിച്ചോരു ശീതക്കാറ്റില്‍,  കൊമ്പ്
ചാഞ്ഞുലഞ്ഞാടി ശക്തിയായി.

മഴയത്തമ്മ കാക്കയും കുഞ്ഞുങ്ങളും
കഴിഞ്ഞാ കൂട്ടില്‍ ക്ഷേമമായി

കൂനിയിരുന്നു വിറച്ച് വിറങ്ങലിച്ചു
വാനരനാ രാവു മുഴുവന്‍
അതു കണ്ടു കാക്കയ്ക്ക് കരുണതോന്നി വി
കൃതിയെങ്കിലും കുരങ്ങനോട്,

'നനയാതുറങ്ങാം കൊടും മാരിയിലും
മെനയുകില്‍ നീ വീടീ മരത്തില്‍
 
'ദ്രമായി ഞങ്ങള്‍ കഴിഞ്ഞു കൂട്ടിനുള്ളില്‍  
രൗദ്രമായി മഴ പെയ്തനേരമെല്ലാം.'


ഇതുകേട്ടു വാനരന്‍ ചൊന്നുടനെ
'മതി ഉപദേശം നിര്‍ത്തു കാക്കേ

വേണ്ടെനിക്കുപദേശം നിന്റെയൊന്നും
വേണ്ട കാക്കേ വിട്ടേക്കെന്നെ.'
 
മുതിര്‍ന്നോരോടില്ല ബഹുമാനമൊട്ടും
ഇതവരെ  നീയതു പഠിച്ചുമില്ല.

എല്ലാം പഠിപ്പിക്കാം നിന്നെ ഇന്നുതന്നെ
തല്ലു കൊണ്ടാലെ പഠിച്ചിടൂ നീ. 

ഒടിച്ചൊരു കൊമ്പാ മരത്തില്‍ നിന്നും
അടിച്ചുതകര്‍ത്തു കൂടുമവന്‍

പറന്നുപോയി കാക്കയും കുഞ്ഞുങ്ങളും
പറക്കമുറ്റാത്തവ ചത്തുപോയി. 

കരഞ്ഞുച്ചത്തില്‍ കാക്കയും കുഞ്ഞുങ്ങളും
പറന്നു ചുറ്റിയങ്ങേറെ നേരം. 

അവരുടെ കരച്ചിലാ കാനനത്തില്‍
എവിടെയോ മുങ്ങി താണുപോയി

അന്യന്റ കാര്യത്തില്‍ തലയിട്ടിടുമ്പോള്‍
നിര്‍ണ്ണയം സൂക്ഷ്മത പാലിക്കേണം.

എവട്ടെയീ കഥാസാരങ്ങളേവര്‍ക്കും
തുവട്ടെ വെളിച്ചം ജീവിതത്തില്‍.

https://youtu.be/uldgEABmdBA

PANCHATHANTHRAM KADHA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക