എങ്ങനെയാണു മരണത്തിന്റെ രഹസ്യം മനസിലാക്കുക ജീവിത്തിന്റെ ഹൃദയത്തിൽ അതിനെ അന്യോഷിക്കാതെ നമുക്കു അതിനെ എങ്ങനെ കണ്ടെത്താൻ കഴിയും ... മരിക്കുകയെന്നാൽ കാറ്റിൽ നഗ്നനായി നിൽക്കുകയും സൂര്യനിലേക്കു ഉരുകിച്ചേരുകയുമല്ലാതെ മറ്റെന്താണു ...ആരെയും പിണക്കാതെ സൗമ്യ മുഖമാണ് കോടിയേരി ബാലകൃഷ്ണനിലൂടെ കേരളിയ സമൂഹം കണ്ടത് …കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. . തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു . ജീവിതത്തിൽ വലതുപക്ഷവും , പോലീസും ക്രൂരമായി അക്രമിച്ചപ്പോളും , മാധ്യമങ്ങൾ ഇല്ലാക്കഥകൾ ഉണ്ടാക്കി ക്രൂരമായി വേട്ടയാടിയപ്പോളും ഒരു നിമിഷം പോലും തളരാത്ത മനുഷ്യൻ ....!ജീവിച്ചിരിക്കുമ്പോൾ കുടുംബത്തെ പോലും വെറുതെ വിടാതെ വേട്ടയാടും കൊത്തിപ്പറിക്കും ..
മരിച്ചു കഴയുമ്പോൾ പതം പറഞ്ഞു കരയും .. ഭൂമിയിൽ കേരളത്തിലെ മാധ്യമ കൂട്ടങ്ങൾക്കേ അതിനു കഴിയൂ..ഇന്ന് ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും എല്ലാം മത്സരിക്കുകയായിരുന്നു.ഏറ്റവും വലിയ കോടിയേരി സ്തുതി പാടുന്നതിൽ വിജയിക്കാൻ പോകുന്നത് എന്നവർ അന്യോന്യം നോക്കുന്നുണ്ടായിരുന്നു.
ഇന്നവർ പറഞ്ഞതൊന്നും പാഴ് വാക്കുകൾ ആയിരുന്നില്ല.
തലശ്ശേരിയിലും കണ്ണൂരും പയ്യാമ്പലത്തും ജനലക്ഷങ്ങൾ ഒഴുകി ഇറങ്ങിയത് തങ്ങളെ വിട്ടുപിരിഞ്ഞ് പോയ ഒരു മഹാ മനുഷ്യനെ അവസാനമായി ഒന്നു നേരിൽ കാണാനായിരുന്നു.
അത് ഒരു ഫ്രെയിമിൽ ഒതുക്കാനോ മുഴുവനായി മൂടിവെക്കാൻ കഴിയുന്നതും ആയ ഒരു കഥയായിരുന്നില്ല.
ഇന്നവർ വിളിച്ചു പറഞ്ഞതു മുഴുവൻ സത്യമായിരുന്നു.
ഇന്നലെ വരെ തങ്ങളാൽ മൂടിവെക്കപ്പെട്ട കോടിയേരി എന്ന മനുഷ്യൻറെ ജനപിന്തുണയെ കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരുന്നു
കോടിയേരി കേരളത്തിൽ എന്തായിരുന്നു ജന മനസ്സുകളിൽ എത്രമാത്രം വലുതായിരുന്നു എന്ന് അവർ മനസ്സിലാക്കിയത് ഇന്നായിരുന്നില്ല.2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി.
ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാന പാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി.
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി.
എന്നും രാഷ്ട്രീയ എതിരാളികളാൽ ഇടതു സഹയാത്രികർക്കു ജീവൻ നഷ്ടമാകുമ്പോൾ അക്രമം നേരിടേണ്ടി വരുമ്പോൾ അവിടെ ആദ്യം ഓടിയെത്തി ചേർത്തു പിടിക്കുന്നവരിൽ ഒരാൾ കോടിയേരി ആയിരിക്കും. അസുഖബാധിതനായിരിക്കുന്ന സമയത്തും പാർട്ടി ആക്രമിക്കപെടുമ്പോൾ പ്രതിരോധം തീർക്കാൻ കോടിയേരി മുന്നിൽ നിന്നത് നമ്മൾ കണ്ടതുമാണ്.
അന്ന് നാൽപത്തിയാറാം വയസിൽ ബോംബും വാളും പതിയിരിക്കുന്നുണ്ട് എന്നുറപ്പുള്ള വഴികളിലൂടെ നടന്ന കോടിയേരി എന്ന പോരാളി എന്തായിരുന്നോ ആ കരുത്ത് അർബുദ ബാധിതനായി ചികിത്സയിലായിരിക്കുമ്പോൾ വരെ തുടർന്നു. അതിനു മുന്നേ തലശ്ശേരി കലാപ കാലത്തും അടിയന്തരാവസ്ഥ കാലത്തും ആ പോരാളിയുടെ കരുത്ത് ഈ നാട് കണ്ടതാണ്. അങ്ങനെ 16 ആം വയസിൽ ബ്രാഞ്ച് മെമ്പറായി ആരംഭിച്ച ഇടവേളകളില്ലാത്ത പോരാട്ട ജീവിതമാണ് 69 ആം വയസിൽ അവസാന ശ്വാസം വരെ പോരടിച്ചു നിന്ന്കൊണ്ട് അവസാനിക്കുന്നത്.
ഇനിയുമേറെ കാലം കോടിയേരി ഉണ്ടായിരുന്നുവെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിക്കുന്നുണ്ട് ഇപ്പോഴും. എത്രയോ കാലമായി കണ്ടുശീലിച്ച കോടിയേരി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റർ ഇനി എവിടെയും കാണില്ല എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈ കാഴ്ച്ചയിൽ നിന്നും മായുകയാണെങ്കിലും ഹൃദയത്തിൽ കോടിയേരിപ്പോഴുമുണ്ടാകും.
ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് ഇളമര കരീമിനൊപ്പം (അന്നത്തെ വ്യവസായ മന്ത്രി) ന്യൂയോർക്കിൽ എത്തിയ്ത്തിയപ്പോൾ അടുത്ത് വിളിച്ചു സംസാരിച്ചു സൗമ്യതയും സ്നേഹവും നമ്മളെ തലോടും പിന്നീട് വര്ഷങ്ങള്ക്കു ശേഷം ചികിത്സയ്ക്കു ഹൂസ്റ്റണിൽ വന്നപ്പോൾ സംസാരിച്ചു കൈരളിയുടെ സുഹൃത്തുക്കൾ ചികില്സിക്കുടനീളം കൊച്ചു സഹായങ്ങൾ ചെയിതു കൂടെ നിന്നു
പ്രമാണിമാർ തകർക്കാൻ പോയിട്ട് തളർത്താൻ കഴിയാത്ത ജീവിതം ബാക്കിയാക്കി ആ മനുഷ്യൻ അങ്ങ് നീലാകാശത്തിലെ ഒരു പൊൻതാരകമായി മാറി ..മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ നേതാവ് അന്ത്യയാത്ര പോവുകയാണ് . ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങി .ഇനി മറക്കാത്ത ഓര്‍മ്മകളിലേക്ക്.
ആഴത്തിലുളള ബന്ധത്തിന്റെ വേദനയിൽ പിണറായി
എല്ലാ വേട്ടയാടലുകളെയും അതിജീവിച്ചു അധികാരത്തിൽ എത്തിയപ്പോൾ സ്വന്തം നാട്ടിൽ ഉണ്ടായ രണ്ടു പ്രളയങ്ങളെയും , കോറോണയെയും മുന്നിൽ നിന്ന് നേരിടാൻ ജനങ്ങളോടൊപ്പം സ്വന്തം ചികിത്സ പോലും മാറ്റിവച്ചു മുന്നിട്ടിറങ്ങിയ മനുഷ്യൻ ..ഒന്നിന് മുന്നിലും പതറാത്ത മനുഷ്യൻ ..!
ഇന്ന് കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഒരു മനമായി ...തോളോട് തോൾ ചേർന്ന് പാർട്ടിക്കായി , പാർട്ടിപ്രവർത്തകർക്കായി , ജനങ്ങൾക്കായി പ്രവർത്തിച്ച തന്റെ സഹപ്രവർത്തകൻ , സുഹൃത്തു , സഹോദരൻ ..എല്ലാത്തിലും ഉപരി തന്റെ സഖാവ് പോയപ്പോൾ തകർന്ന് ഇരിക്കുന്ന കാഴ്ച്ച .. മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിയ 3 മണിമുതൽ . രാത്രി പത്ത് വരെ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ മുതൽ 8 മണിക്കൂർ നേരം സഖാവ് കോടിയേരിയുടെ അടുത്ത് ഒരേ ഇരുപ്പായിരുന്നു നെഞ്ച് തകർന്ന്. ഇപ്പോൾ അവിടുന്ന് കോടിയേരിയുടെ വീട്ടിലേക്കു പോയിരിക്കുന്നു. തങ്ങളുടെ കഴിഞ്ഞ കാലങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞിരുന്ന മനുഷ്യൻ ...!
ആദ്യമായാണ് സഖാവ് പിണറായിയെ ഇത്രമേൽ തകർന്നു കാണുന്നത് ...ഒന്നിന് മുന്നിലും പതറാത്ത ആ മനുഷ്യൻ ഇങ്ങിനെ ഇരിക്കണം എങ്കിൽ ആ സഖാക്കൾ തമ്മിലുള്ള ബന്ധം എത്രമേൽ ഉന്നതമായിരിക്കണം.
..അങ്ങേയറ്റം മഹത്തായത് സൗഹൃതമാണെന്നു കാണിക്കുന്നു ഇരുപ്പ് ....വര്‍ഷങ്ങളായുള്ള ആഴത്തിലുളള ബന്ധത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് പിണറായി തന്റെ പ്രിയ സഹോദരന്റെ അരികെ ഇരുന്നത് ..
ഓർക്കാൻ പ്രിയപ്പെട്ടവരുള്ളപ്പോൾ മരിക്കുന്നതെങ്ങനെയാണ്?