വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. ബുധനാഴ്‌ച സമരപ്പന്തൽ പൊളിക്കുകയും തുറമുഖത്ത് നിർമാണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം ആശ്വാസം തോന്നുന്ന തീരുമാനം. തുടക്കം മുതൽ ഉയർത്തിപ്പിടിച്ച അതേ നിലപാടാണ് ചർച്ചയിലും സർക്കാർ കൈക്കൊണ്ടത്. വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് അനിവാര്യമാണ്.
എൺപത് ശതമാനം നിർമാണം പൂർത്തിയായ പദ്ധതി ഈ ഘട്ടത്തിൽ നിർത്താനാകില്ല. ഈ ആവശ്യം ഒഴികെ എല്ലാ പ്രശ്‌നങ്ങളിലും ചർച്ചയാകാം. ഇതായിരുന്നു സമീപനം. പ്രശ്‌ന പരിഹാരത്തിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമരം തുടങ്ങിയ ആഗസ്‌ത് 19 മുതൽ അവർ സമരസമിതിയുമായി പലവട്ടം ചർച്ച നടത്തി. അപ്പോഴും ഈ നിലപാടെടുത്തു. പക്ഷേ, പദ്ധതി നിർമാണം നിർത്തിയേ തീരൂ എന്ന വാശിയിൽ പരിഹാരം നീണ്ടു. ഇപ്പോൾ സർക്കാർ നിലപാട് സമരസമിതിക്ക് സ്വീകാര്യമായി. അവർ ഉന്നയിച്ച മറ്റു പ്രശ്‌നങ്ങളിൽ സർക്കാർ എടുത്ത തീരുമാനങ്ങളിലും അവർ തൃപ്‌തരായി. അങ്ങനെ സമരം അവസാനിച്ചു., ഇക്കാര്യത്തിൽ സർക്കാർ സമീപനം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സർക്കാരിന്റെ പദ്ധതിയാണ്. അദാനി നിർമാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ എന്തെങ്കിലും പാകപ്പിഴകൾക്കു യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരിൽ ചിലരുമാണ് ഉത്തരവാദികൾ. വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച ആശങ്കകളെ സർക്കാർ തള്ളിക്കളയുന്നില്ല. അവ ഓരോന്നും അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരം നിർദേശിക്കുകയാണ് സർക്കാർ ചെയ്‌തത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അക്കാര്യത്തിൽ ഒരു വീഴ്‌ചയുമുണ്ടാകില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു. പ്രളയകാലത്തും മറ്റും മറ്റുള്ളവരുടെ രക്ഷയ്‌ക്കായി ജീവൻ പണയപ്പെടുത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. അവരുടെ താൽപ്പര്യങ്ങൾക്ക് സർക്കാർ മുൻതൂക്കം കൊടുക്കും. നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിർമാണം പൂർത്തിയാക്കുകയും ചെയ്യും. ഇതാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ ഈ ലേഖകൻ ഈ സമരത്തെ നോക്കികാണുന്നത് അപകടകരമായ മറ്റൊരു ഇടപെടലിന്റെ സാമിപ്യ യമാണ് അത് ഒഴിവാക്കിയേ പറ്റൂ ..
വികസന പദ്ധതികൾ വരുമ്പോൾ അതിന്റെ കെടുതികൾ നേരിടേണ്ടി വരുന്നവർ ഉണ്ടാകും. അവർ സമരം ചെയ്യും. അത്തരം പല സമരങ്ങൾക്കും നേതൃത്വം നൽകിയവരാണ് ഇപ്പഴത്തെ ഭരണക്കാർ . ആ സമരങ്ങളെ ഒരിക്കലും തള്ളിപ്പറയാനാകില്ല. പക്ഷേ, വിഴിഞ്ഞത്തെ സമരത്തിന്റെ മറവിൽ അതിനൊക്കെ അപ്പുറമുള്ള ചില ലക്ഷ്യങ്ങളിലേക്ക് ചിലർ കണ്ണുനട്ടില്ലേ എന്ന് സംശയിക്കണം. സമരത്തെ വലിയ പൊലീസ് ഇടപെടൽ ആവശ്യപ്പെടുന്ന അസാധാരണമായ ആക്രമണങ്ങളിലേക്കു നയിക്കാൻ ചിലർ ശ്രമിച്ചു. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കുന്ന പ്രസംഗങ്ങൾ ഉണ്ടായി. ഒരു കലാപവും വെടിവയ്‌പും ‘കൊതിച്ച’ ആരോ ചിലർ ഇതിനൊക്കെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.
വിമോചനസമരത്തിന്റെ ഓർമത്തഴമ്പുകൾ തഴുകി ഈ സമരകാലത്ത് പ്രത്യക്ഷപ്പെട്ടവരെ ചിലത് ഓർമിപ്പിക്കാതെ വയ്യ. 1959ലെ കേരളമല്ല 2022ലേത്. കുതിച്ചും കിതച്ചും ഈ നാട് ഒത്തിരിദൂരം പിന്നിട്ടിരിക്കുന്നു. അന്നത്തെ സമരാഭാസത്തിന്റെ ചേരുവകൾ ഇനി അതേപടി ചേരില്ല. ആ പാചകത്തിന് അടുപ്പുകൂട്ടിയവർ അത് തല്ലിക്കെടുത്തുകയാകും നന്ന്. മാധ്യമനുണകളും തിരസ്‌കാരവും എത്രയുണ്ടായാലും സത്യം ജനങ്ങളിലെത്തിക്കാൻ കഴിയുന്ന കരുത്ത് ഇന്ന് കേരളത്തിൽ ഇടതുപക്ഷത്തിനുണ്ട്. പഴയ ‘ഇടത് ഭൂത’ത്തെ കാട്ടി ഇനി അധികമാരെയും പേടിപ്പിക്കാനാകില്ല. തീരത്തായാലും മലയോരത്തായാലും ഇടതുപക്ഷക്കാരനെ , അവന്റെ പാർടിയെ, അവർ നയിക്കുന്ന ഭരണത്തെ തിരിച്ചറിയുന്നവർ കൂടിവരികയാണ്. അവർ ഈ സർക്കാരിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുണ്ട്. ആ വിശ്വാസ്യതയുടെ വലയം ഭേദിച്ച് കടന്നുകയറിക്കളയാം എന്നത് വ്യാമോഹമാണ്. ഇത് കുറെക്കൂടി മുതിർന്ന ഒരു കേരളമാണ്; തിരിച്ചറിവിൽ ഏറെ മുമ്പോട്ടുപോയ ജനതയാണ്. അത്രയും അറിഞ്ഞിരിക്കുക.
സമരക്കാർ മാനിസിലാക്കേണ്ട ഒരുകാര്യം മത്സ്യത്തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താക്കളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷീയമായി തങ്ങൾ പറയുന്നിടത്ത് കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോ?. .പൊലീസ് സ്റ്റേഷൻ ആക്രമിക്കുക, നാൽപ്പതോളം പൊലീസുകാർക്ക് പരിക്കേൽക്കുക, ഗുരുതരമായി പരിക്കേറ്റവരെപ്പോലും ആശുപത്രിയിൽ എത്തിക്കാൻ അനുവദിക്കാതിരിക്കുക, പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് സമരസമിതി ഭാരവാഹി തന്നെ പ്രഖ്യാപിക്കുക ഇതൊന്നും കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്. ഒരു സമരസമിതി നേതാവ് തന്നെ മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോൾ കേരളം വളർത്തിയെടുത്ത മതനിരപേക്ഷ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപിന്നിലെ വർഗീയ ചിന്തകളെ കാണാതെ പോകരുത്. പൊലീസ് അതീവ സംയമനം പാലിച്ചതുകൊണ്ടുമാത്രമാണ് സ്ഥിതി കൈവിട്ടുപോകാതിരുന്നത്.
ഒന്നുണ്ട് വിഴിഞ്ഞത്ത് സമരക്കാർക്കു പിഴച്ചത് എവിടെയാണ് ഒന്നാമത്തെ പിഴ അവരുടെ ദുഷ്ട മനസ്സിലാണ്. തങ്ങൾ വിചാരിച്ചാൽ കേരളം മൊത്തം നിശ്ചലമാകുമെന്നും ഒരു ദേശീയ പ്രോജക്ട് അടക്കം ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഇവർ അഹന്തിച്ചുഒരു കൂട്ടം സമുദായങ്ങളിൽ ഉള്ളവരെ മാത്രം ഇളക്കിവിടാമെന്ന് കരുതിയ സമരക്കാർക്കു ഹിന്ദു ഐക്യവേദിയും പോപ്പുലർ ഫ്രണ്ടും വന്ന് കയറി താമസം തുടങ്ങിയത് കാണാതെ പോയി. ഒരു വർഗ്ഗീയ ലഹളക്കുള്ള തിരിയാണ് സമരക്കാർ കൊളുത്തി വിട്ടത്....
മത്സ്യ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ വാസ്തവത്തിൽ വിഴിഞ്ഞം പദ്ധതി കൊണ്ട് ഉണ്ടായതല്ല . അത് മത്സ്യ തൊഴിലാളികൾക്ക് വിഴിഞ്ഞം പദ്ധതി ഇല്ലായിരുന്നെങ്കിലും ഉണ്ടാകുമായിരുന്നു. നിലവിലെ സർക്കാർ കഴിയുന്ന രീതിയിൽ അത് അഡ്രസ് ചെയ്യുന്നുണ്ട്. ആ വിഷയം വേറെ തന്നെ സമരക്കാർക്കു സർക്കാറുമായി ചർച്ച ചെയ്യാമായിരുന്നു. മത്സ്യ തൊഴിലാളികൾ ഏത് കാലത്തും ചൂഷണത്തിനിരയായിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി അത് ഉണ്ടാക്കുകയോ കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല. അത് വിഴിഞ്ഞത്ത് മാത്രമായി ഉള്ളതല്ല. ക്രിസ്ത്യാനികൾ ആയ മുക്കുവർക്ക് മാത്രമായി ഉള്ളതല്ല. അതൊരു മതേതര വിഷയമാണ്. മതേതരമായി തന്നെ എല്ലാവരുമായി ആലോചിച്ച് പരിഹാരം കാണേണ്ട വിഷയം. തീര ശോഷണമായാലും , മത്സ്യ ലഭ്യത കുറഞ്ഞ് വരുന്നതായാലും , മണ്ണെണ്ണ വിലക്കയറ്റവും ക്ഷാമവുമായാലും മത്സ്യ സംസ്ക്കരണ രംഗത്തെ മുരടിപ്പായാലും കിടപ്പാടമില്ലായ്മയാലും മത്സ്യമേഖലയിലെ കടക്കെണി ആയാലും പരിഹാരം കാണേണ്ട വിഷയങ്ങൾ കേരളത്തിലൊട്ടാകെ എല്ലാ മത്സ്യമേഖലാ മനുഷ്യരും ജാതി മത ഭേദമന്യേ അനുഭവിക്കുന്നതാണ്. മത്സ്യമേഖലയിലെ ആ വിഷയങ്ങൾ വിഴിഞ്ഞത്തെത്തുമ്പോൾ ക്രിസ്ത്യാനി ആയിട്ടോ കൊല്ലത്തെത്തുമ്പോൾ ഹിന്ദുവായിട്ടോ മലപ്പുറത്തെത്തുമ്പോൾ മുസ്ലിമായിട്ടോ മതം മാറുന്നില്ല. പക്ഷെ മത്സ്യത്തൊഴിലാളികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർ തിരിച്ച് നിർത്തുന്നത് അപകടമാണെന്ന് ഓർത്താൽ നല്ലതു .
മറ്റൊന്ന് വിഴിഞ്ഞം പദ്ധതിക്കെതിരെ തുറമുഖ മാഫിയ പണം ഇറക്കി തടസ്സം ചെയ്യുന്നു എന്ന വാർത്ത സമരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്ന സ്ഥിതി ഉളവാക്കി. . ഒരു കാരണവും കൂടാതെയാണ് ഒരു സമര നേതാവ് മന്ത്രി അബ്ദുറഹിമാനെതിരെ ജാതി അധിഷേപം നടത്തിയത്. അതൊരു നിലവാരം കുറഞ്ഞ വർഗീയവാദിയുടെ വർഗ്ഗീയ വിഷമായി ജനങ്ങൾ വിലയിരുത്തി. . . വിഴിഞ്ഞം പദ്ധതി പ്രാവർത്തികമായാൽ കേരളത്തിന്റെ മൊത്തം വികസനത്തിന് അതുണ്ടാക്കുന്ന സംഭാവന പദ്ധതി ഒപ്പിട്ട കാലത്ത് മനസ്സിലാക്കിയിരുന്നില്ല. എന്നാൽ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിലൂടെ വിഴിഞ്ഞം പദ്ധതി നാട്ടിന് വേണ്ടതാണെന്ന് കേരളീയർ മൊത്തം മനസ്സിലാക്കി. . കേരളത്തിൽ എന്ത് വികസനം വരുമ്പോഴും അതിനെതിരെ രംഗത്ത് വരുന്ന എല്ലാ വികസന വിരുദ്ധ ശക്തികളും ഒന്നായി ചേർന്ന് വിഴിഞ്ഞത്ത് അക്രമം അഴിച്ച് വിടാൻ പ്രോത്സാഹനം നൽകുന്നതാണ് കണ്ടത്. അതൊടെ സമരത്തിന് എതിരായ പൊതുവികാരം ആഞ്ഞടിച്ചു. സമരം അവസാനിപ്പിച്ചു കണ്ഠം വഴി ഓടേണ്ടി വന്നു....
ചുരുക്കത്തിൽ എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുന്നത് കാര്യം വിട്ടുവീഴ്‌ച ചെയ്യാൻ സർക്കാർ സന്നദ്ധമല്ല? . 6000 കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായ്കയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്‌തവരാണ്. ഇങ്ങനെ ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തിവയ്‌ക്കേണ്ടതാണോ വികസന പദ്ധതികൾ? കേരളം വികസനത്തിലേക്ക് കുതിക്കുന്നത് തടയാൻ സ്ഥാപിത ലക്ഷ്യത്തോടെ ജനങ്ങളെ ഇളക്കിവിടുന്നത് പതിവുരീതിയാണ്. ഇടതുപക്ഷ വിരുദ്ധരും മതതീവ്രവാദികളും, യുഡിഎഫും, കോഴികാലിനു മാറുന്ന "മ പ്ര "കളും തരാതരംപോലെ ഈ വികസന വിരുദ്ധതയ്‌ക്കൊപ്പം നിൽക്കുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ എതിർപ്പും അവഗണിച്ച് കേരളത്തിന്റെ വികസനം ഉറപ്പുവരുത്തുക തന്നെ വേണം....പാവപ്പെട്ട മത്സ്യത്തൊഴിലാളികളേ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയ ചില സംഘികൾ, കോങ്കികൾ, ഇടത് തീവ്രവാദികൾ സുഡാപ്പികൾ സർക്കാർ വിരുദ്ധർ ഇവരെ ഈ വൈകിയ വേളയിലെങ്കിലും സമരക്കാർ തിരിച്ചറിഞ്ഞു വല്ലോ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഈ സർക്കാർ സംരക്ഷിക്കുക തന്നെ ചെയ്യും.. മാത്രമല്ല ഇത് വിമോചന സമരം സ്വപ്നം കണ്ടു നടക്കുന്നവർക്ക് ഒരു വലിയ പാഠമാണ്....
വിഴിഞ്ഞം കഴിഞ്ഞു ഇനി വീണ്ടും സ്വപ്നയുടെ ദിനങ്ങൾ. വിഴിഞ്ഞം സമരം ഒത്തുതീർപ്പ് ആയ സ്ഥിതിക്ക് അവധിയിൽ പ്രവേശിച്ച സ്വപ്ന ജോലിക്ക് തിരിച്ചു ജോയിൻ്റ് ചെയ്യാൻ പറയു " മ പ്ര" റെഡി അല്ലെ.!!!.....
# Vizhinjam- Coastal erosion or erosion of the people?