Image

ഇന്ത്യൻ ജനാധ്യപത്യം അപകടത്തിലോ !(ജോസ് കാടാപുറം)

Published on 25 March, 2023
ഇന്ത്യൻ ജനാധ്യപത്യം അപകടത്തിലോ !(ജോസ് കാടാപുറം)

പ്രതിപക്ഷ മുക്തഭാരതം’ എന്നത്‌ മോദി സർക്കാരിന്റെയും ആർഎസ്‌എസിന്റെയും പ്രഖ്യാപിത നയമാണ്‌. കേന്ദ്ര സർക്കാരിന്റെയും അവരെ നാഗ്‌പുരിൽനിന്ന്‌ നിയന്ത്രിക്കുന്ന ആർഎസ്‌എസിന്റെയും ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ ആശയം. ഫാസിസ്റ്റ്‌ സ്വഭാവമുള്ള എല്ലാ ജനപ്രിയ (പോപ്പുലിസ്റ്റ്‌) ഭരണാധികാരികളുടെയും മുദ്രാവാക്യങ്ങളിലൊന്നാണിത്‌. ഇത്തരം ഭരണാധികാരികൾ ബഹുസ്വരതയ്‌ക്ക്‌, വൈവിധ്യങ്ങൾക്ക്‌ എതിരാണ്‌. ജനങ്ങളുടെ യഥാർഥ പ്രതിനിധികൾ തങ്ങളാണെന്നും അതിനാൽ രാഷ്ട്രീയ പ്രതിപക്ഷം അപ്രസക്തമാണെന്നുമാത്രമല്ല, അവർ ദേശവിരുദ്ധരുമാണെന്നാണ്‌ പോപ്പുലിസ്റ്റുകൾ പൊതുവെ കരുതുന്നത്‌‘ഞാനാണ്‌ രാഷ്ട്രം’ എന്ന്‌ പറഞ്ഞ ലൂയി പതിനാലാമനെയാണ്‌ മോദിയും അനുകരിക്കാൻ മൽസരിക്കുന്നത്‌. അതിനാൽ എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കും മുകളിലാണ്‌ തങ്ങളുടെ സ്ഥാനം എന്നവർ കരുതുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഒന്നുംതന്നെ ഇത്തരം ഭരണാധികാരികൾക്ക്‌ ബാധകമായിരിക്കില്ല. മോദി സർക്കാരും ഇതേ പാതയിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്ന്‌ ഓരോ ദിവസം കഴിയുന്തോറും തെളിയുകയാണ്‌. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയാണ്‌ അതിനുള്ള അവസാനത്തെ ഉദാഹരണം.

എങ്ങിനെയാണ് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാകുന്നത് എന്ന്, എങ്ങിനെയാണ് ആർഎസ്എസ് ഒന്നൊന്നായി ജനാധിപത്യ സ്‌ഥാപനങ്ങളെ കീഴ്പ്പെടുത്തുന്നത് എന്ന്, എങ്ങിനെയാണ് അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് എന്നൊക്കെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ് രാഹുൽ ഗാന്ധി.
ഭാരത് ജോഡോ യാത്രയ്ക്കിടെ തങ്ങളെ ആക്രമിച്ചു എന്ന് തന്നോട് പെൺകുട്ടികൾ പരാതി പറഞ്ഞു എന്ന കേട്ടയുടനെ ഇന്ത്യൻ സർക്കാർ ഞെട്ടിയുണർന്നു; പോലീസിനെ വിട്ടു: വിശദ വിവരങ്ങൾ വേണം. ഇനി ആ കേസുകൾ കൂടി മാത്രമേ അന്വേഷിക്കാനുള്ളൂ.  
രാഹുൽ ഗാന്ധിയ്‌ക്കെതിരെ മന്ത്രിമാർക്കടക്കം പാർലമെന്റിൽ ആരോപണമുന്നയിക്കാം; പക്ഷെ മറുപടി പറയാൻ അദ്ദേഹത്തിന് അനുവാദമില്ല. അതുകൊണ്ട് പാർലമെന്റ് ഭരണകക്ഷി തന്നെ അലങ്കോലപ്പെടുത്തും. ഹിൻഡൻബർഗ് റിപ്പോർട്ട് അത്ര മാത്രം. ബുദ്ധിമുട്ടിക്കുന്നുണ്ട്. അതില്നിന്നൊന്നു കഴിച്ചിലാകണം.
നാട്ടിൽ നടക്കുന്ന കൊള്ളയെക്കുറിച്ച്, ഭരിക്കുന്നവരുടെ സഹായത്തോടെ പൊതുസ്വത്ത് അടിച്ചുമാറ്റുന്നവരെക്കുറിച്ച്, മോദിജിയുടെ സുഹൃത്തുക്കളെക്കുറിച്ചൊക്കെ രാഹുൽ ഗാന്ധി തുറന്നടിക്കാറുണ്ട്.
അങ്ങിനെ ഒരു സന്ദർഭത്തിൽ നിയമപണ്ഡിതർക്കു നിർബന്ധമാണെങ്കിൽ തെറ്റുകണ്ടുപിടിക്കാവുന്ന ഒരു നാക്കുപിഴയുടെ പേരിലാണ് അദ്ദേഹത്തിനിപ്പോൾ ജയിൽ ശിക്ഷ. അതും രണ്ടു കൊല്ലം!
ജനപ്രതിനിധിയായ രാഹുൽ അത്ര പ്രശ്നക്കാരനാണ്!
നോക്കാല്ലോ.
ഈ കളി എവിടെവരെ പോകുമെന്ന്.
ഈ നടപടിക്ക്‌ കാരണമായ ന്യായാന്യായങ്ങളൊന്നും ബിജെപിയെ സംബന്ധിച്ച്‌ പ്രസക്തമല്ല. എങ്ങനെയും പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്‌ അവരുടെ അജൻഡ. അതിനുവേണ്ടി ഏതു മാർഗവും അവർ ഉപയോഗിക്കും. നിയമപരമായ വഴി, നടപടിക്രമങ്ങളിലെ സുതാര്യത, മാനുഷിക മൂല്യങ്ങൾ എന്നതൊന്നും ഫാസിസത്തിലേക്ക്‌ അതിവേഗം നീങ്ങുന്ന ഇന്ത്യൻ ഭരണാധികാരികൾക്ക്‌ ബാധകമല്ല. അതിനാലാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ നഗ്‌നമായി രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നത്‌. രാഷ്ട്രീയനിറം നോക്കാതെ പ്രതിപക്ഷ നേതാക്കളെ തേടി സിബിഐയും ഇഡിയും ഇൻകം ടാക്സ്‌ വിഭാഗവും എത്തുകയാണ്‌. ഇപ്പോൾ അപകീർത്തിക്കേസും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള പുതിയ മാർഗമായി ബിജെപി സ്വീകരിക്കുകയാണ്‌. പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും അവരുടെ കക്ഷിനേതാക്കളെയും അന്വേഷണ ഏജൻസികൾ നിരന്തരം വേട്ടയാടുകയാണ്‌. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അടക്കം ചോദ്യംചെയ്യലിന്‌ വിധേയമാക്കി. ഡൽഹിയിൽ ആംആദ്‌മി പാർടിയുടെ രണ്ട്‌ മുൻ മന്ത്രിമാർ ജയിലിലാണ്‌. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇഡി ചോദ്യം ചെയ്‌തുവരുന്നു. ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഷിബു സോറനും അന്വേഷണ ഏജൻസികളുടെ വലയത്തിലാണ്‌. കാലിത്തീറ്റ കുംഭകോണ കേസിൽ വർഷങ്ങളോളം ജയിലിൽ കിടന്ന ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെ അടുത്തിടെ ചോദ്യംചെയ്‌ത രീതി വലിയ വിവാദമായി. അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയമായി വിശ്രമിക്കുന്ന ലാലുവിനെ ധൃതിപിടിച്ച്‌ ചോദ്യംചെയ്‌തതിലെ മനുഷ്യത്വമില്ലായ്‌മയാണ്‌ ചർച്ചയായത്‌.

എന്നാൽ, ബിജെപി നേതാക്കൾ എന്ത്‌ കുറ്റകൃത്യങ്ങൾ ചെയ്‌താലും ഈ അന്വേഷണ ഏജൻസികൾ അവരെ തേടി ചെല്ലാറില്ല. കർണാടകത്തിൽ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന്‌ എട്ട്‌ കോടിയിലധികം കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ പിടിച്ചെടുത്തിട്ടും ഈ അന്വേഷണ ഏജൻസികൾ അവരെ തേടിയെത്തിയില്ല. അഴിമതിക്കേസിൽപ്പെട്ട പ്രതിപക്ഷ നേതാക്കൾക്ക്‌ രക്ഷപ്പെടാൻ ഒരു മാർഗം മാത്രമാണുള്ളത്‌. ഉടൻ ബിജെപിയിൽ ചേരുക. എല്ലാ അഴിമതിയും കഴുകിക്കളയുന്ന ‘വാഷിങ് മെഷീനാ’ണിന്ന്‌ ബിജെപി. അസമിലെ ഹിമന്ത ബിശ്വ സർമയും പശ്‌ചിമബംഗാളിലെ സുവേന്ദു അധികാരിയും മറ്റും ബിജെപിയിൽ ചേർന്നതോടെ സ്വിച്ചിട്ട പോലെയാണ്‌ അവർക്കെതിരെയുള്ള അന്വേഷണത്തിന്‌ തിരശ്ശീല വീണത്‌. ചോദ്യം ചോദിച്ച കുട്ടിയെ പുറത്താക്കിയാലും ചോദ്യം പിന്നെയും അവശേഷിക്കുമെന്നു മോദിയും സംഘപരിവാറും ഓർക്കുക ..1948 ജനുവരി മുപ്പതാം തിയ്യതി പ്രാർത്ഥനാ മന്ദിരത്തിൽ നിന്നിറങ്ങി വരികയായിരുന്ന  ഒരു മെലിഞ്ഞ മനുഷ്യൻ്റെ നെഞ്ചിലേക്ക് വെടിയുതിർത്ത് കൊന്ന ജീവിയെ പൂജിക്കുന്നവരുടെ നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും. ബിജെപിയെ വിമർശിക്കുമ്പോൾ ഇപ്പോഴും പേരെടുത്ത് പറയാതെ 'കറുത്ത ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരു'മെന്ന പ്രഖ്യാപനമൊക്കെ അവസാനിപ്പിച്ച് രാഷ്ട്രീയം നേർക്കുനേർ നിന്ന് പറയേണ്ട സമയമായെന്ന് കോൺഗ്രസ്സും പഠിക്കട്ടെ.പകൽ  കോൺഗ്രസ്സും രാത്രി ആർ എസ് എസ് ആയവരെ കുറിച്ച് കേരളത്തിലെ കോൺഗ്രസുകാരെ നോക്കി കേരളത്തിലെ മുതിർന്ന  കോൺഗ്രസ്  നേതാവ് പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ മകൻ തന്നെ അതിന്റെ ഉദാഹരണമായ കാലാത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.. പകലും രാത്രിയും ഉറച്ച നിലപാടുള്ള  ജനാദ്യപത്യ വിശ്വാസികളെയാണ് ഇന്ന് ഇന്ത്യാക്കു ആവശ്യം .

#Indian_democrasy_Article_byJosekadapuram

Join WhatsApp News
കൊവിന്ദന്‍ 2023-03-25 13:02:34
രാഹുല്‍ വിഷയത്തില്‍ ഇപ്പോള്‍ നേട്ടം പിണറായി വിജയനാണു, മുഖ്യ മന്ത്രിയുടെ കുടുംബത്തിനെ എടുത്തിട്ടു അലക്കുന്നതില്‍ നിന്നും രക്ഷപെട്ടല്ലോ. എന്തൊരു രാഹുല്‍ പ്രേമമാണ് ഇപ്പോള്‍ പിണറായിക്കും കൊവിന്ദനും
Reader. 2023-03-25 17:55:46
Very similar activities are seen everyday in the USA. The DOJ, FBI, IRS etc are used against Trump supporters and Conservatives. But Law enforcement officials are blind if huge allegations are published against Hunter Biden and other Biden family members. The sad part is that of the news media who refuse to see or hear any allegations about Democrats and their allies. They are so pre-conceived.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക