Image

എന്റെ അനുഭവത്തിൽ അഭിനയം ഇല്ലാത്ത മനുഷ്യൻ .. ബഹു .പിണറായി വിജയന്    ജന്മദിന  ആശംസകൾ (ജോസ് കാടാപുറം )

Published on 25 May, 2023
എന്റെ അനുഭവത്തിൽ അഭിനയം ഇല്ലാത്ത മനുഷ്യൻ .. ബഹു .പിണറായി വിജയന്    ജന്മദിന  ആശംസകൾ (ജോസ് കാടാപുറം )

കഴിഞ്ഞ 20 വർഷമായി വർഷത്തിൽ ഒരിക്കലെങ്കിലും  കാണും. കണ്ടാൽ രണ്ടു ചോദ്യം, ഒന്ന് 'അമ്മ എന്ത് പറയുന്നു? എന്തുണ്ട് ?

മറുപടി ഒന്നും വേണ്ട. ഒരു ഫോട്ടോ മതി ..ഭക്ഷണം കഴിച്ചിട്ട് പോകാം മൂപ്പർക്ക് സമയം ഉണ്ടെങ്കിൽ കൂടെയിരുന്നു കഴിക്കും. ഒരു അധികാരവും ഇല്ലാത്ത കാലത്തും രണ്ടാം തവണ മുഖ്യമന്ത്രിയായിട്ടും രീതിക്കു ഒരു മാറ്റവുമില്ല. എന്റെ അനുഭവത്തിൽ അഭിനയം ഇല്ലാത്ത മനുഷ്യൻ .

കേരളത്തിന്റെ ഒരു അനിവാര്യതയുടെ മറുപേരാണ് പിണറായി വിജയൻ. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ സ്നേഹഭാജനമായി എങ്ങനെ ഈ മനുഷ്യൻ  പരിവർത്തനം ചെയ്യപ്പെട്ടു എന്ന് പഠിക്കാൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്നത് ആ മനുഷ്യന്റെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കാര്യശേഷിയിലും പ്രായോഗികമായ വികസന കാഴ്ചപ്പാടിലും ആയിരിക്കും.

 "ഒരിക്കലും നടപ്പാവില്ല, എല്ലാവരും കണക്കാണ് " എന്ന് ശാപവാക്കുകൾ ഉരുവിട്ടിരുന്നവരെ ഇന്ന് എവിടെയും കണ്ടെത്താനാവില്ല എന്നതാണ് ഈ മനുഷ്യന്റെ വലിയ സംഭാവന. പരമ്പരാഗതമായ ചിന്താരീതികളെ കടപുഴക്കി പുത്തൻ ചിന്താരീതികളെ അവിടെ പ്രതിഷ്ഠിച്ചു. അതിനോട് പൊരുത്തപ്പെടാൻ കഴിയാതെ പ്രതിപക്ഷം കുഴങ്ങി. വിമർശിക്കാൻ ഒന്നുമില്ലാതെ വരുമ്പോഴുള്ളൊരു വിമർശനമുണ്ട് അതാണ് എല്ലാറ്റിലും അഴിമതിയും ക്രമക്കേടും സാങ്കേതികത്വവും ഉന്നയിക്കുക അതുവഴി ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നത്.

ഇടതുപക്ഷ വിരുദ്ധ ശക്തികളെല്ലാം അതിനൊക്കെ പിന്നാലെ കൂടും. വലിയ വികസന കാഴ്ചപ്പാടുകൾ ഉയർത്തുന്നു എന്ന് മേനി നടിക്കുന്ന മാധ്യമങ്ങളും പിന്തുടർന്നത് ഈ അറുപിന്തിരിപ്പൻ രീതികളാണ്. ഏതെങ്കിലും മാധ്യമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് ഇമേജ് ഉണ്ടാക്കിയ ആളല്ല. അവർ ഉണ്ടാക്കുന്ന ഇമേജിൽ തുള്ളിച്ചാടില്ല.

പുതിയ റോഡുകൾ

കേരളത്തിലെ മാധ്യമങ്ങളുടെ രീതി കേരളത്തിലെ ജാതികളുടെയും മതങ്ങളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രതന്ത്രം മെനഞ്ഞെടുക്കലാണ്. ആ അർത്ഥത്തിൽ കേരളത്തിലെ അറുപിന്തിരിപ്പന്മാർ ഇവിടുത്തെ മാധ്യമങ്ങളാണ് എന്നകാര്യത്തിൽ തെല്ലും സംശയമില്ല. കേരളത്തിൽ ജാതീയത വളർത്തുന്നതിൽ ഇവർക്കുള്ള പങ്ക് മാറ്റാർക്കുമില്ല.

കേരളത്തിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത ജനകീയത പിണറായി നേടിക്കഴിഞ്ഞു. ഒരു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 100 വയസ്സായ വൃദ്ധജനങ്ങൾവരെ ഒരുപോലെ ഇഷ്ടപ്പെടുന്ന നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ രാസമാറ്റം പഠനവിഷമാക്കേണ്ടതാണ്. ഒരു നീണ്ടകാലത്ത് മാധ്യമങ്ങൾ രൂപപ്പെടുത്തിയ വ്യാജനിർമ്മിതി ജനം തിരിച്ചറിഞ്ഞു. കേരളത്തെപ്പറ്റി, കേരളത്തിലെ ജനങ്ങളെപ്പറ്റി, അവരുടെ ജീവിതാവശ്യങ്ങളെപ്പറ്റി ഇത്ര ആഴത്തിലും പരപ്പിലും ചിന്തിച്ച് നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയ മറ്റൊരു നേതാവ് കേരളത്തിലില്ല.

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലൈഫ് ഭവന നിർമ്മാണം, പുതിയ റോഡുകളുടെ നിർമാണം , ജല മെട്രോ, വ്യവസായം, മലയോര- കടലോര വികസനം, കുടിവെള്ളം, വൈദ്യുതി എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. സാധാരണ വേളകളിൽ കേൾക്കാറുള്ള ആവലാതികളും പരാതികളും പരിഭവങ്ങളും ഭരണവിരുദ്ധ വികാരങ്ങളും കേരളത്തിലിപ്പോൾ കേൾക്കാനില്ലാതായത് ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.

നാടിനെ അറിഞ്ഞു ഭരിച്ചതിന്റെ ഫലമാണ്. ചരിത്രത്തിൽ ഒരിക്കലും കേട്ടുകേൾവി ഇല്ലാത്തവിധം പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 ഉം പൂർത്തീകരിച്ചു കൊണ്ടാണ് ഒന്നാം പിണറായി സർക്കാർ പിരിഞ്ഞത് . രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ  പ്രതിപക്ഷങ്ങളെ അപവാദങ്ങളിലേക്ക് തള്ളിവിട്ടത് ഈ സാഹചര്യമാണ്. പ്രതിപക്ഷം പാവങ്ങളുടെ വീട് മുടക്കി, ഇന്ന് അവരുടെ അന്നം മുടക്കി, നാളെ അവരുടെ പെന്ഷനും മുടക്കും. കേരളത്തിലെ ജനം ഭയക്കുന്നത് അതാണ് ,അതുപോലെ ഒരു ഭരണം പൂർത്തീകരിക്കുമ്പോൾ ആ ഭരണത്തിന് ചുക്കാൻ പിടിച്ചയാൾ ഏറ്റവും ജനസമ്മതി നേടിയെടുത്തതിന്റെ സാഹചര്യം ജനം അനുഭവിച്ചറിഞ്ഞു.

മലപ്പുറം പോലെയുള്ള പ്രദേശങ്ങളിൽപോലും ജനസമ്മതി ഇദ്ദേഹത്തിന് ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ജനം അവന്റെ കണ്മുന്നിൽ കണ്ട യാഥാർത്ഥ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നു എന്നത് മാത്രമാണ്. കണ്മുന്നിലെ സത്യങ്ങളാണ് കല്പിതകഥകളെക്കാൾ അവർക്ക് വിശ്വാസം.

പൗരത്വനിയമം ന്യൂനപക്ഷങ്ങളെ ആസ്വസ്ഥമാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു "ആശങ്ക വേണ്ടാ, നാം സുരക്ഷിത മേഖലയിലാണ്, ഈ സർക്കാർ ഉള്ളിടത്തോളം ഒരു ജനവിരുദ്ധ വർഗ്ഗീയ അജണ്ടകളും ഇവിടെ നടപ്പാക്കാൻ പോകുന്നില്ല, ഒരു വർഗ്ഗീയവാദിയുടെയും വോട്ട് ഇടതുപക്ഷത്തിന് ആവശ്യമില്ല, അത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഇല്ല."

ഇങ്ങനെ പറയാൻ ഇടതിന് അല്ലാതെ ഏതു മുന്നണിക്കു കഴിയും? മതനിരപേക്ഷ ചിന്താഗതിക്കാർ ഇടതുപക്ഷത്ത്‌ അണിചേർന്നുകൊണ്ട് മാത്രമേ അവരുടെ സമാധാനജീവിതം സംരക്ഷിക്കാനാവു. ഈ വാക്കുകൾ ഇന്ത്യയിലിന്ന്‌ മറ്റേതു രാഷ്ട്രീയപാർട്ടിക്ക് പറയാനാവും. നാലോട്ട് ലക്ഷ്യമാക്കിയല്ല ഇടതുപക്ഷം അതിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് കേരളത്തിന്റെ ഐശ്വര്യസമ്പൂർണ്ണമായ അതിജീവനത്തിനു ഇടതുപക്ഷ ഭരണം ഒരനിവാര്യതയാണ്, പിണറായി  വിജയൻ അമരത്ത് ഒരനിവാര്യതയാണ്.

Join WhatsApp News
Mr Thallal 2023-05-25 01:16:15
What a Thallal!! Only Commies can do like this. Pinarayi survives on such lies.
Vayanakkaran 2023-05-25 02:29:31
എന്തൊരു തള്ളാണ് സഖാവേ? ഏറ്റവും വലിയ ജനകീയൻ, സംരംഭകൻ, ജനങ്ങളുടെ ഇഷ്ട തോഴൻ! നിങ്ങൾ ഏതുലോകത്താണ് ജീവിക്കുന്നത്? ഒന്ന് റോഡിലേക്കിറങ്ങിയിട്ട് കാണുന്ന ആരോടെങ്കിലും ഒന്നു ചോദിക്കൂ, പിണറായിയെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്ന്! ചോദിക്കുമ്പോൾ ഒരു ഫേസ് ഷീൽഡ് വയ്ക്കുന്നത് നന്നായിരിക്കും. ഈ കമന്റ് ഇമലയാളി പ്രസിദ്ധീകരിക്കുമെന്ന് എനിക്ക് വിശ്വാസമില്ല.
S S Prakash 2023-05-25 02:36:20
Well said it mr Jose👍 Kerala is changed lot and changing more People have to checkout from there heart not the adamant politics ❤️
ബേബി കൊടുവന്തറ 2023-05-25 07:08:37
നുണയോട് നുണ. തള്ളോട് തള്ള്.
Jose kavil 2023-05-25 15:52:55
അരിയാഹാരം കഴിക്കുന്ന ഏതു കുഞ്ഞിനും അറിയാം ഇദ്ദേഹത്തിനെ കുറിച്ച് .ദയയുടെ പര്യായം . ലളിത ജീവിതം .അഴിമതിയുടെ കറ പുരളാത്ത കൈ . ആ കറുത്ത കൈ കൊണ്ട് സ്വന്തം പ്രവർത്തകൻ്റെ തലവെട്ടി തലച്ചോറു പുറത്തെടുത്ത് പൊങ്കാലയിട്ട കഥ ജി.സുധാകരൻ പറഞ്ഞപ്പോൾ എല്ലാം തീർന്നു . എഴുതുമ്പോൾ കുറച്ചൊക്കെ തള്ളണം .ചാനലും വാർത്തകളും കാണുകയും വായിക്കുകയും ചെയ്യുന്ന ഞങ്ങൾക്ക് ഇത്രയും തള്ളു കാണു വാനുള്ള ശക്തി ഇല്ല.എഴുതുമ്പോൾ പേനത്തുമ്പിലെ മഷിയുടെ വില എങ്കിലും കാണിക്കുക .നായനാരും എ.കെ ജിയും ചെയ്ത പ്രവർത്തികൾ ക്ക് എപ്പോഴും അംഗീകാരമുണ്ട് .കേരളത്തിൻ്റെ മിശിഹാ ആയിരുന്നു നായനാർ സംശയമില്ല.. ഇത് കടുകൈ ആയിപ്പോയി
Philip Thomas 2023-05-25 18:09:12
അഭിനയിക്കാൻ എവിടെനേരം സർവ്വ സമയവും കട്ടുമുടിക്കലല്ലേ?
Anto Kayalackal 2023-05-25 18:15:51
കേരളത്തിൽ ഏറ്റവും വെറുക്കപ്പെടുന്ന ഒരു നേതാവ് പിണറായി ആണെന്ന് കൊച്ചുകുട്ടികൾ പോലും പറയുമ്പോഴാണ് അമേരിക്കയിൽ നിന്നുള്ള ഈ മെഴുകൽ
Mr Capitalist 2023-05-25 21:41:00
If Kerala is paradise under Pinarayi, why Commies are migrating to capitalist countries like Canada, US, UK and Australia? They should stay at Kerala or migrate to China or Cuba.
Robin Cherian 2023-05-25 22:46:23
സംസ്ഥാന സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണനേട്ടങ്ങൾ സംബന്ധിച്ച സമഗ്രമായ നേർക്കാഴ്ച ഇന്ന് സമൂഹത്തിലേക്ക് നോക്കിയാൽ കാണാവുന്നതാണ്. ഓരോ വകുപ്പിലെയും ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ശ്ലാഘനീയമാണ്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കുള്ളിൽനിന്നുതന്നെ അഭിമാനകരമായ നേട്ടമാണ് സർക്കാർ കൈവരിച്ചത്. വികസനത്തിനുവേണ്ടി സമഗ്രമായ പ്രവർത്തന പരിപാടികൾ നടന്നു. ദാരിദ്ര്യനിർമാർജനം, പ്രകൃതിസംരക്ഷണം, ആരോഗ്യപരിപാലനം, മാലിന്യസംസ്കരണം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും സമൂലമായ മാറ്റം ദൃശ്യമായി. എല്ലാ വിഭാഗത്തിലുംപെട്ട ജനത്തിന്റെയും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി മികച്ച പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചു.
Sugunan 2023-05-26 03:01:35
ആരാണ് തള്ളു വീരന്മാർ എന്ന് നാട്ടുകാർക്ക് അറിയാം kppc യുടേ 1000 വീട് പണി അറിയാല്ലോ പിരിവു നടത്തിയിട്ടു മുഴവൻ നേതാക്കൾ പൊക്കിറ്റിലിട്ടു സ്വന്തം നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തവർക്കു മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയ തോന്നും ! ക്ഷീരസമുള്ളൊരകി ട്ടി ൻ ചുവട്ടിലും...
Truth man 2023-05-26 05:39:31
സൈക്കിളിന് പോകാൻ ഒരു പ്രത്യേക റോഡ്, കാൽനടയാത്രക്കാർക്ക് രണ്ടു വഴി., മറ്റു പല വിധ വാഹനങ്ങൾക്ക് വലിയ റോഡ്, സഖാവ് ശിവൻകുട്ടി കണ്ട യൂറോപ്പ് ഇതാണ്. സത്യമായിട്ടും പുള്ളിക്കാരൻ അന്തം വിട്ട് നിന്ന് "അസ്സൽ അന്തം "കമ്മിയായിട്ടുണ്ട്. എൻ്റെ ശിവോ.. താങ്കളും പിണറായിയും ഗോവിന്ദനും ആനത്തലവട്ടനും ഇളമരമരവും മുതു മരവുമൊക്കെ ഒരു പത്തു മുപ്പതു കൊല്ലം മുമ്പ് എങ്കിലും ഈ യാത്ര നടത്തേണ്ടതായിരുന്നു. പക്ഷേ അന്ന് നിങ്ങൾ ഈ രാജ്യങ്ങളെ ആഗോള ,കുത്തക ,മുതലാളിത്ത ബൂർഷാ, പെറ്റി ബൂർഷ്വാ എന്നൊക്കെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ' വെച്ച് താറടിച്ച് മറച്ചു പിടിച്ചു. എന്തിനെന്നോ? നിങ്ങടെ "ചുവന്ന ഇസം " ഇവിടെ അടിച്ച് കയറ്റി ഒരു ജനതയെ അടക്കി ഭരിച്ച് അരങ്ങു വാഴാൻ. പക്ഷേ ഇന്ന്, ഇന്ന് നിങ്ങടെയൊക്കെ മക്കൾ ലോകം കണ്ടു. പല സഖാക്കളുടെ മക്കളും ലോകം കണ്ടു. നിങ്ങൾ കവല തോറും കൊടി നാട്ടി പറയുന്നതല്ല ലോകമെന്നും രാഷ്ട്രീയമെന്നും ജീവിതമെന്നും അവർ തിരിച്ചറിഞ്ഞു. നിങ്ങളിൽ ചിലരും ആ നന്മയുടെ രുചി അറിഞ്ഞു. അത് മുതലാളിത്തമല്ലെന്ന് നിങ്ങളും നിങ്ങടെ മക്കളും യഥാർത്ഥ മുതലാളിമാർ ആയപ്പോൾ നിങ്ങൾ തിരിച്ചറിഞ്ഞു ഇപ്പോൾ നിങ്ങൾക്ക് വെമ്പലാണ് വല്ലാത്ത വെമ്പൽ കാര്യങ്ങൾ യൂറോപ്പ് പോലെ ആക്കണം എന്ന വെമ്പൽ അത് ഏത് പാവപ്പെട്ടവൻ്റെ കിടപ്പാടം തച്ചുതകർത്തിട്ടായാലും വേണ്ടില്ല വികസിപ്പിക്കണം എന്ന ചിന്തയിലായി. ശിവൻകുട്ടീ ഈ വികസനം ഇവിടെ ഒരു മുപ്പതു കൊല്ലം മുമ്പ് നടക്കേണ്ടതാണ്. അന്ന് ഭൂമിക്കി വിടെ വിലയില്ല ഭൂമിക്കി വിടെ ആളില്ല. ഇഷ്ടം പോലെ എടുത്ത് സൈക്കിളിന്നൊരു വഴിയും നടക്കാൻ രണ്ടു വഴിയും Kറെയിലിന് വേറെ വഴിയും മന്ത്രിക്ക് പോകാൻ മറ്റൊരു വഴിയും എല്ലാം സാധിക്കുമായിരുന്നു. പക്ഷേ അന്നു നിങ്ങൾ കമ്പ്യൂട്ടറിനെ എതിർത്തു "തൊഴിൽ തിന്നുന്ന ബകൻ " എന്നു പേരിട്ട് കൈപ്പുസ്തകമിറക്കി. കാർ ഫാക്ടറികളെ എതിർത്തു, മുതലാളിത്തത്തിൻ്റെ കടന്നുകയറ്റം എന്നു പറഞ്ഞ് കൊടികുത്തി ആട്ടിപ്പായിച്ചു സ്വകാര്യ സ്വാശ്രയ യൂണിവേഴ്സിറ്റികളെ വിദ്യാഭ്യസ സ്ഥാപനങ്ങളെ എതിർത്തു. ആ ആലോചനക്കായി എത്തിയവരെ ആട്ടിപ്പായിച്ചു. അടിച്ചു നടുറോഡിൽ തള്ളി. സകലത്തെയും എതിർത്തു. ഇന്ന്, ഇന്ന് നിങ്ങൾ യൂറോപ്പിൽ ചെന്ന് അതിൻ്റെയൊക്കെ വാതിൽക്കൽ അന്തം വിട്ടു നിൽക്കുന്ന അസ്സൽ അന്തം കമ്മികളായി. ഈ ഭാരതത്തിലെ ഏറ്റവും മികച്ച സ്റ്റേറ്റ് ആയിരിക്കേണ്ട കേരളത്തെ നിങ്ങൾ സകലത്തിലും എതിർത്ത് എതിർത്ത് ചുരുട്ടി കൂട്ടി. കഴിവും ശേഷിയുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ യൂറോപ്പിലേക്ക് കുടിയേറിക്കഴിഞ്ഞു. ഈ നാടിന് നന്മയായി തീരേണ്ട യുവത ജീവിക്കാനായി നാടുവിടുന്നു. ഇന്ന് നിങ്ങൾ വികസനം വികസനം എന്നു പറയുമ്പോൾ സത്യത്തിൽ പുച്ഛമാണ് കേരള ജനതക്ക് തോന്നുന്നത്. വികസനമെന്ന് പറഞ്ഞ് പാവപ്പെട്ടവൻ്റെ ജീവിതത്തെ തകർക്കാൻ' കൊണ്ടുവരുന്ന " കമ്മീഷനടി " പദ്ധതികൾ ക്കെതിരെ ജനം പ്രതികരിക്കുമ്പോൾ നിങ്ങൾ അവരെ ഇന്ന് "വികസന വിരോധികളാക്കുന്ന " വിരോധാഭാസം കേരളം കാണുന്നു. വളരെ സന്തോഷം പ്രിയ ശിവൻകുട്ടീ താങ്കൾക്ക് കണ്ണുതുറന്നല്ലോ നല്ല റോഡുകൾ കണ്ടല്ലോ, നല്ല വാഹനങ്ങൾ കണ്ടല്ലോ, നല്ല യൂണിവേഴ്സിറ്റി കണ്ടല്ലോ അന്തസുള്ള വൈസ് ചാൻസലർ മാരെ കണ്ടല്ലോ., ഒരു പാട് നന്മകൾ കണ്ടല്ലോ ഒന്നു ചോദിച്ചോട്ടെ. ചുവന്ന കൊടി എവിടെങ്കിലും കണ്ടിരുന്നോ? എവിടെയെങ്കിലും?. ഒരു കാര്യം മനസ്സിലായോ? സ്റ്റേറ്റിനോടുള്ള കൂറും അദ്ധ്വാനിക്കാനുള്ള മനസ്സുമാണ് ഒരു നാടിനെ വളർച്ചയിലേക്കും നന്മകളിലേക്കും നയിക്കുന്നത് അല്ലാതെ ഒരു ചുവന്ന തുണിയല്ല. 😎😎😎😇😇😇😊😊😊
J. Mathews 2023-05-26 16:06:55
ഒന്നും നടക്കില്ലെന്ന് പറഞ്ഞു പലരും ശപിച്ചിട്ടിരുന്ന കേരളത്തിൽ പല നല്ല കാര്യങ്ങളും നടത്തിക്കാണിച്ച സർക്കാർ ആരുടേതായാലും അഭിനന്ദനം അർഹിക്കുന്നു. 'മലർപ്പൊടിക്കാരന്റെ സ്വപനം' ഭാഗികമായെങ്കിലും യാഥാർഥ്യമാകുന്പോൾ പുറം തിരിഞ്ഞു നിന്ന് 'അഴിമതി' പാടുന്നവരുടെ മനസ്സിലിരിപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കോർപറേറ്റ് മാധ്യമങ്ങളും ചില പുരോഹിതന്മാരും കണ്ണടച്ചാൽ അവർക്കു മാത്രമല്ലേ ഇരുട്ട് ഉണ്ടാകൂ ! JMATHEWS
ജോഷി മാത്തക്കണ്ഠം 2023-05-26 17:20:14
പിണറായിയെയും എൽഡിഎഫ് ഭരണത്തെയും വാനോളം പുകഴ്ത്തുന്ന ഇതിലെ ലേഖകനും അതിന് സപ്പോർട്ട് ആയി വലിയ സെൻസ് ഒന്നുമില്ലാതെ എഴുതിയവർക്കുള്ള ഒരു മറുപടിയായിട്ടാണ് ഞാൻ ഇത് കുറിക്കുന്നത്. എല്ലാറ്റിനും മറുപടി എഴുതാൻ പോയാൽ എനിക്ക് അതിനു മാത്രമേ നേരമുള്ളൂ. അതിനാൽ കുറച്ചു മാത്രം എഴുതാം. ഒത്തിരി കാലം ഈ ഇടതുകാർ കേരളം ഭരിച്ചിരുന്നല്ലോ. ഇപ്പോഴും മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകിയും കിറ്റ് കൊടുത്തും അധികാരം പിടിച്ചെടുത്ത അതിൽ തുടരുന്നു. അഴിമതിയിൽ മുങ്ങി കുളിച്ചിട്ടും, ഒരു ചോദ്യങ്ങൾക്ക് മറുപടിയില്ല. ചുമ്മാ തടി തപ്പി മുട്ടാ പോക്ക് മുടന്ത ന്യായങ്ങൾ മാത്രം. ഇത്തരക്കാരെ ഈ കോളത്തിൽ പൊക്കി എഴുതിയ, ന്യായീകരിച്ച വലിയ പുള്ളികളോട് ഒന്ന് ചോദിക്കട്ടെ? എന്നാൽ പിന്നെ ആ സുന്ദര മോഹന കേരളത്തിൽ കൂടുതൽ കാലം എൽഡിഎഫ് ഭരിച്ച കേരളത്തിൽ നിങ്ങൾ അങ്ങ് ജീവിച്ചാൽ പോരായിരുന്നോ? പിന്നെ എന്തിന് ഈ ബൂർഷ്വാ രാജ്യത്തേക്ക്, അമേരിക്കയിലേക്ക് നിങ്ങൾ കുടിയേറി? ഉത്തരം മുട്ടി അല്ലേ? കേരളത്തിൽ ശരിയായ പത്രമാധ്യമസ്വാതന്ത്ര്യം ഇല്ല. ഇന്ത്യയിലും ആ സ്വാതന്ത്ര്യമില്ല. എന്നാൽ അമേരിക്കയിൽ ആ സ്വാതന്ത്ര്യം നിങ്ങൾക്ക് നമ്മൾക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾക്കിവിടെ കമ്മ്യൂണിസ്റ്റ് ടിവി നടത്താം, ന്യായമായ എന്തും സംസാരിക്കാം. നോക്കുക. പിണറായിയും കൂട്ടരും ഈ രാജ്യത്തെ അമേരിക്കയിലെ ടൈം സ്ക്വയറിലേക്കാണ് വരുന്നത്. അതിനാൽ ഈ ലേഖനത്തിൽ കാണുന്ന സൂട്ടും കോട്ടും ഇട്ട് നിൽക്കുന്ന ഇതിലെ കഥാപാത്രങ്ങളെ കാണുമ്പോൾ എനിക്ക് പുച്ഛമാണ് പരമ പുച്ഛം. എന്നാൽ മേൽപ്പറഞ്ഞ ലേഖനത്തിന് എതിരായി എഴുതിയിരിക്കുന്ന എല്ലാവരോടും ഞാൻ യോജിക്കുന്നു. എതിർത്ത് എഴുതിയിരിക്കുന്ന അവർക്ക് മാത്രം ഈ എളിയവന്റെ കയ്യടി.
Robin 2023-05-26 22:55:26
അതെ ഇതൊക്കെ കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടായ റോഡുകളാണ് ആകാശത്തിൽ നിന്ന് പൊട്ടി മുളച്ചതല്ല എല്ലാം സർക്കാരും (പിണറായി )ജനങ്ങളും കൂടി നിർമിച്ചതാണ് കേരളത്തിൽ ഒരു നല്ല റോഡ് ഉണ്ടോ എന്ന് ചോദിക്കുന്ന എന്റെ അമേരിക്കൻ മലയാളീ സുഹൃത്തുകൾക്കും കൂടിയാണ് ഇത് സമർപ്പയാമി ! .. ന്യൂയോർക് ടൈംസ് പറഞ്ഞപോലെ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് കേരളം എന്ന് പറഞ്ഞത് അതിന്റെ ഈ മാറ്റം കണ്ടിട്ടാണ് (God’s own country! Kerala included in list of 52 places to visit in 2023 The New York Times report listed Kerala among the 52 places to travel around the world in 2023 )മാറുന്ന കേരളം നിങ്ങളുടെ സന്തോഷം കെടുത്താതെയിരുന്നെങ്കിൽ .....! Robin
Mr Commi 2023-05-26 23:20:22
National roads are financed and constructed by central government, not Pinarayi and his Marumon(they are claiming of theirs for Thallal and for Andham Commies).
Thomaskutty 2023-05-27 01:47:26
അരി കൊമ്പനെ പിടിച്ചു കെട്ടി കുമളി ഭാഗത്തേക്ക് ലോറിയിൽ കൊണ്ടു പോയപ്പോൾ ലൈവ് കണ്ട ആൾകാരോടെ മരുമോൻ മന്ത്രി പറഞ്ഞു ഇത് നമ്മൾ ഉണ്ടാക്കിയ റോഡ് ആണ് . അന്തം കമ്മികൾ അത് ഏറ്റു പിടിച്ചു . പിന്നീടാണ് അബദ്ധം ആണ് പറഞ്ഞത് എന്ന് മനസിലായത് . കേന്ദ്ര സര്ക്കാര് ആയിരുന്നു ആ റോഡ് പണിതത് . അത് പോലെ കുറെ പടം എടുത്തു വെച്ചിട്ടു ഇത് മുഴുവൻ പിണറായി ആണ് ഉണ്ടാക്കിയത് എന്ന് പറയുവാൻ കാടാപുറത്തിനോട് എന്ത് പറയുവാൻ . പിണറായിയുടെ വാക്ക് കടം എടുക്കുന്നു. അല്പം ഉളുപ്പ് വേണം ഉളുപ്പ് !!!!!!!!
J Mathews 2023-05-27 01:53:05
അമേരിക്ക കമെന്റ് എഴുതിയിരിക്കുന്ന കോൺഗ്രസ് കാർക് തീർ എഴുതികിട്ടിയതല്ല ഭരണം കിട്ടിയാൽ ഇവർ തമ്മിൽ തല്ലി കീറുമെന്നു ജനത്തിന് അറിയാം അതുകൊണ്ടു കേരളം ഇനി സ്വാപനം കാണേണ്ട ആകെയുള്ള കോൺഗ്രസ് കാരന്റെ മകൻ ബിജെപി യിൽ പോയി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞക്ക് പിണറായിയെ വിളിച്ചില്ല എന്നും പറഞ്ഞു ആഹ്ലാദത്താൽ തുള്ളിച്ചാടുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാരും ലീഗുകാരും അവരെ പിന്താങ്ങുന്ന ചിലരും. ഇതാണ് കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട് . എന്നിട്ടും ഇവരെ തോൽപ്പിച്ചു കേരളത്തിൽ നിന്ന് ജയിച്ച 18 എം പി മാർ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ പിന്തുണച്ചതുകൊണ്ടാണ് ഒന്നാം യുപിഎ സർക്കാർ രൂപം കൊണ്ടത്. ഈ സിദ്ധരാമയ്യയാണെങ്കിൽ തനിക്ക് അധികാരമില്ലെങ്കിൽ പിന്നെ ആരു ഭരിക്കുന്നതിലും ഒരു വിരോധവും ഇല്ലാത്ത ആളാണ് .കോൺഗ്രസ് പിന്തുണയോടെ കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഇയാളുടെ അനുയായികൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയും മന്ത്രിസഭ തകർക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ് . മലയാളത്തിലെ ചാനൽ ചർച്ചകളിൽ ബിജെപിക്കാരെ എതിർക്കാൻ സിപിഎം കാരേ ഉണ്ടാവുകയുള്ളൂ. ബിജെപിക്കാരൻ മറുപടി പറയാനാകാതെ ബുദ്ധിമുട്ടുമ്പോൾ കോൺഗ്രസുകാരൻ അവൻറെ മൊബൈൽ ബിജെപിക്കാരന് കൈമാറി സഹായിക്കുന്നത് നമ്മൾ കണ്ടതാണ് . അതുകൊണ്ട് ഇവറ്റകളുടെ സന്തോഷം കാണുമ്പോൾ യാതൊന്നും തോന്നുന്നില്ല . Jmathews
Mr Commi 2023-05-27 02:35:35
When Appam Govindan visited UK, the Andham Commies there made a petition to the UK government to bring Shilaja teacher there to straighten the UK Health Department. Likewise, when Pinarayi comes here, US Andham Commies should make a petition to the Federal Government for bringing Thomas Issac to straighten the US economy.
Mr Organic 2023-05-27 12:33:35
The best caption of Pinarayi is from Bindu teacher. “Organic Intellectual”🤣
Mr Organic 2023-05-29 16:39:36
Watch Gum on Asianet news for the real Pinarayi and gang of their organic intelligence.
Ramu 2023-06-23 02:49:28
Why are more and more Communists of Kerala and their progeny settling down in capitalist countries like the US and the UK instead of in China? Also, their sons and daughters choose the computer field as thier profession while their fathers were the ones that had opposed their introduction in industrial and business sectors once! Strange. Kerala's so-called communists are classic examples of hypocrites. They think we, the poor masses, are morons. And we are, considering it is us who elect them to office. So blame us!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക