Image

പിതൃദിനാശംസ (ജോര്‍ജ് പുത്തന്‍കുരിശ്‌)

Published on 19 June, 2023
പിതൃദിനാശംസ (ജോര്‍ജ് പുത്തന്‍കുരിശ്‌)

ഇന്നെന്റെ ചെടിച്ചോട്ടിലെ പുല്ലു പറിക്കുമ്പോൾ 
വന്നെന്റെ ഉള്ളിലെൻ താതന്റെ ഓർമ്മകൾ. 
ഇല്ലായിരുന്നു ഞങ്ങടെ തൊടികളിലെങ്ങുമെ 
പുല്ലൊരെണ്ണംപോലും   മുളയിലേ നുള്ളിയിരുന്നദ്ദേഹം. 

നുള്ളിയെടുത്തു ഞാൻ ഓരോ തൃണങ്ങളും 
തള്ളിവന്നെന്റ പിതാവിന്റയാ  ഓർമ്മയിൽ
ഇന്നും നാം ചെയ്യും പ്രവർത്തികളൊക്കെയും 
വന്നിടും പിൻതലമുറക്ക് വഴികാട്ടിയായി നൂനം .

ഏറെയാണൊരു പിതാവിന്റ ബാദ്ധ്യതയെന്നത് 
ആരും മറക്കേണ്ട അതുകൊണ്ടു കുറിക്കുന്നു  
ഏകുന്നു ഞാൻ എല്ലാ പിതാക്കൾക്കും 
ഏകുന്നു ആശംസ സ്വീകരിച്ചാലും നിങ്ങൾ . (GP)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക