പത്തുവർഷം മുമ്പ് മുസഫർനഗർ ജില്ലയിൽ ആളിപ്പടർന്ന വർഗീയകലാപം സ്‌പർശിക്കാത്ത ചുരുക്കം പ്രദേശങ്ങളിലൊന്നാണ് കുതുബ്‌പ്പുർ. കുതുബ്‌പ്പുർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒരു വീഡിയോ ദൃശ്യത്തെ തുടർന്നാണ്. നേഹ പബ്ലിക്ക് സ്‌കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്റെ മുഖത്ത് അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ ആഞ്ഞടിക്കുന്ന കാഴ്‌ച സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. ഇർഷാദിന്റെ മൂന്ന് ആൺമക്കളിൽ ഇളയ ആൾക്കാണ് ദുരനുഭവമുണ്ടായത് കരിമ്പ് കൃഷികൊണ്ട് ഉപജീവിക്കുന്ന ഹിന്ദു–- മുസ്ലിം സെയ്‌നി വിഭാഗക്കാരായ ചെറുകിട കർഷകരാണ് ഗ്രാമത്തിലേറെയും. ചെറിയ മൺപാതകൾക്ക് അതിരിട്ട് ഇഷ്ടികയാൽ കെട്ടിയുയർത്തിയ സിമന്റ് തേയ്‌ക്കാത്ത കൊച്ചുവീടുകൾ നിരനിരയായി കാണാം. അത്തരമൊരു മൺപാത അവസാനിക്കുന്നിടത്താണ് ഇർഷാദിന്റെ കൂട്ടുകുടുംബം. നാല് സഹോദരൻമാരും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി ഇരുപതോളംപേർ രണ്ട് ചെറിയ വീടുകളിലായി കഴിയുന്നു.
പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും രാജ്യസഭാംഗം ജോൺ ബ്രിട്ടാസും ഉൾപ്പെടുന്ന സിപിഐ എം സംഘത്തോട് സംഭവങ്ങൾ ഇർഷാദിന്റെ കുടുംബം വിവരിച്ചു. ഭയം കാരണം ആ കുരുന്ന് ഉറങ്ങാതെ ചെലവഴിച്ച രാത്രികൾ. മീറത്തിൽ ഡോക്ടറെ കാണിക്കേണ്ടതായി വന്നു. ഗൃഹപാഠം ചെയ്യാത്തതിന് ശിക്ഷിച്ചുവെന്നാണ് അധ്യാപിക തൃപ്‌ത ത്യാഗി പറയുന്നത്. മറ്റ് കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ചത് ശിക്ഷയല്ല, മറ്റേതോ വൈകൃതമാണ്. മതത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടത് ഞെട്ടിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കാണ് വോട്ടുചെയ്‌തത്. എന്നാൽ, ബിജെപിയുടെ വർഗീയരാഷ്ട്രീയം അപകടകരമെന്ന് ഇപ്പോൾ അനുഭവിച്ചറിയുന്നു.
സംഭവശേഷം അധ്യാപികയെ കാണാൻ ശ്രമിച്ചിട്ടും അവർ കൂട്ടാക്കിയില്ല. സ്‌കൂളിൽ ചില പണികൾക്കായി ചെന്ന ബന്ധുവാണ് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. അവൻ വീഡിയോ എടുത്തതിനാൽ പുറംലോകമറിഞ്ഞു. അടിച്ച കുട്ടികളും മാതാപിതാക്കളുംവന്ന് തെറ്റ് ഏറ്റ് പറയുകയും സ്‌നേഹം പങ്കിടുകയും ചെയ്‌തു. പൊലീസ് നടപടികളിൽ വിശ്വാസമില്ല. മകന്റെ ഭാവിയെക്കുറിച്ച് മാത്രമാണ് ആകുലത. ഇടതു പക്ഷക്കാരായ മനുഷ്യ സ്നേഹികളുടെ സഹായം വലിയ ആശ്വാസമാണ്–- മാതാപിതാക്കൾ പറഞ്ഞു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പം ബുധനാഴ്‌ച്ച മുസഫർനഗർ സന്ദർശിച്ച ഡോ. ജോൺ ബ്രിട്ടാസ് എം പി കുറിപ്പ് വൈറൽ ആയതു ചുരുക്കി പറയുന്നത്
വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർനഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി .
കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു . എന്നോടൊപ്പം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു . ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത് .
വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി . കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു . എന്നോടൊപ്പം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു . ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു . കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു . സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു . കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത് .
'ആക്രമിക്കപ്പെടാത്ത കോട്ട സുരക്ഷിതമായിരിക്കും '' എന്നത് ഏതോ മാഹാൻ പറഞ്ഞ വാക്കാണോ തമാശ വാക്കാണോ എന്ന് അറിയില്ല . ഏതായാലും ആക്രമിക്കപ്പെടാത്തവർക്ക് അവരുടെ സുരക്ഷിതത്വം എപ്പോഴും ഉണ്ടാകും .അവർ പറയും എനിക്ക് ജാതിയും മതവും ഒന്നുമില്ല , എനിക്കെല്ലാവരും ഒരുപോലെയാണ് എന്ന് . ഒരു മതത്തിൽ പിറന്നവര്‍ ആയതുകൊണ്ട് ചിലർ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി ഇവര്‍ പറയില്ല .അത് ജാതി മത ചിന്ത ഇല്ലാത്തതുകൊണ്ടല്ല , ഈ അക്രമണങ്ങളെ എതിർക്കാനുള്ള മനസ്സ് ഇല്ലാഞ്ഞിട്ടാണ് . ശരിക്കും ഇവരൊക്കെ ഈ അക്രമങ്ങൾക്ക് മൗനമായ പിന്തുണ നൽകുകയാണ് ചെയ്യുന്നത് . മർദ്ദനമേറ്റ കുട്ടിയുടെ അച്ഛനും അമ്മയും തല്ലിക്കാൻ നേതൃത്വം കൊടുത്ത ടീച്ചറെ സമീപിച്ചപ്പോൾ രണ്ടു തവണയും അവർ ക്ഷമ പറയാൻ തയ്യാറായില്ല എന്ന് മാത്രമല്ല ചെയ്ത കാര്യത്തിൽ അവർ ഉറച്ചുനിൽക്കുകയും ചെയ്തു . ഈ പാവപ്പെട്ട മുസ്ലിം കുടുംബം ബിജെപിക്ക് വോട്ട് ചെയ്തവരായിരുന്നു എന്നിട്ടും അവരുടെയൊക്കെ സ്ഥിതി ഇതാണ് .ഉത്തരേന്ത്യൻ ക്ലാസ്മുറിയിൽ മതത്തിൻ്റെ പേരിൽ ഒരു കുട്ടി അപമാനിക്കപ്പെട്ട സംഭവത്തെപ്പറ്റി രണ്ട് വരി എഴുതിയിടുമ്പോൾ പൊള്ളുന്നവർ ഉണ്ടെങ്കിൽ അതെന്റെ പ്രശ്നമല്ല ? ദൈവങ്ങളുടെ പ്രൊഫൈൽ പിക്ചറുമിട്ട് കടുത്ത വർഗീയതയും വിഷപ്രചരണവും മാത്രം ലക്ഷ്യമാക്കി കുമിഞ്ഞുകൂടുന്ന പ്രൊഫൈലുകളൊക്കെ നമ്മളൊക്കെ കാണാറുണ്ട് അതൊന്നും വക വെക്കേണ്ട കാര്യം ഇവിടെ ആർക്കുമില്ല കാരണം മനുഷ്യരല്ലാത്ത കാട്ടാള മിത്രങ്ങളാണവർ .മനുഷ്യത്വം എന്തെന്ന് അറിയാത്ത കൂട്ടങ്ങൾ.മനുഷ്യർ അവരുടെ മാനവിക മൂല്യങ്ങൾ നശിച്ചാൽ എത്തിച്ചേരുന്ന ഇടമാണ് ഇക്കൂട്ടരുടെ താവളം ..ഒന്നറിയാം സ്നേഹത്തിന്റേയും സഹിഷ്ണുതയുടേയും വറ്റാത്ത ഉറവകൾ ഇവിടെ ഉള്ളിടത്തോളം കാലം ഇത്തരം പടു ജന്മങ്ങൾക്ക് നിരാശ മാത്രമായിരിക്കും കിട്ടിക്കൊണ്ടേയിരിക്കുക
ഒരുകാൽ ചന്ദ്രനിലും മറ്റേക്കാൽ ചാണകകുഴിയിലും ആയാൽ എന്ത് ചെയ്യും ....