ജെയലർ സിനിമ ഇറങ്ങി വൻ വിജയമായ ശേഷവും ,വിനായകന്റെ അഭിനയം കൊണ്ട് വില്ലൻ റോൾ ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെടുകയും ചെയ്തപ്പോൾ വിനായകൻ വീണ്ടും വിഷയമാകുന്നു .. ഇപ്പോൾ മനോരമയുടെയും മുൻപ് ഏഷ്യാനെറ്റ് ഇന്റർവ്യൂയിലൂടെ അയാൾ പറഞ്ഞത്ആവർത്തിച്ചത് കൊണ്ടാണ് ഈ കുറിപ്പ്.. മുൻപ് ഈ ലേഖകൻ തന്നെ എഫ് ബി
കുറിച്ചിരുന്നു അന്ന് എതിർ കമന്റ് എഴുതിയ ബഹുമാനപെട്ട പുതുപ്പള്ളി ഭകതർക്കു വേണ്ടി കൂടിയാണ് വീണ്ടും എഴുതാൻ തോന്നിയത് ..വെള്ളിത്തിരയ്ക്ക് പുറത്ത് അഭിനയിക്കാൻ അറിയാത്തൊരു സാധാരണ മനുഷ്യനാണ് വിനായകൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ആരെയും വെള്ള പൂശാനിറങ്ങിയതല്ല ആരോടും ഒത്തിരി ഭക്തിയും തോന്നിയിട്ടില്ല അതുകൊണ്ടാണ് കുറിപ്പ് മണിപ്പൂരിൽ നിന്നുള്ള വേദനയുടെ വീഡിയോ കണ്ടില്ല എന്ന് നടിക്കുന്ന കേരള മാധ്യമ സിണ്ടിക്കേറ്റിനോട് കൂടിയാണ് ..ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ആകാശത്തേക്കു വെടി വെച്ചില്ലെന്നേ ഉള്ളു തെളിഞ്ഞ ആനവണ്ടി എഴുന്നള്ളിപ്പിന് എടുക്കാം ..,
ഏകദേശം രണ്ട് മാസം മുൻപ് ഒരാഴ്ചയോളം അരികൊമ്പനെ ലൈവിൽ കണ്ടു കൊണ്ടിരുന്നവരാണ് മലയാളികൾ.അരി കൊമ്പൻ ആദ്യമായി അരി കഴിച്ചതും, പ്രണയിച്ചതും, ഇണ ചേർന്നതും , ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചതും കണ്ണീർ കഥകളായി നമ്മുടെ മുന്നിൽ മാധ്യമങ്ങൾ വിളമ്പി, യാതൊരു ഉളുപ്പും ഇല്ലാതെ നമ്മളത് വിഴുങ്ങുകയും ചെയ്തു. ഒരിക്കൽ പോലും നമ്മൾ ചോദിച്ചില്ല അരികൊമ്പൻ കൊന്ന പത്തോളം ആദിവാസി മനുഷ്യരെ പറ്റി. അവരുടെ ഗതിയില്ലാതെ ആയ കുടുംബത്തെ പറ്റി, നമ്മൾക്ക് അതിനെക്കാൾ വലുത് അരികൊമ്പന്റെ വീരക്യത്യങ്ങൾ ആയിരുന്നു.. മാധ്യമങ്ങൾ ‘മരണ ‘ മത്സരത്തിലായിരുന്നല്ലോ !! മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ളതാണ് നമ്മൾക്ക് തരുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണം പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കാനുള്ള അവസരമായി കണ്ട മനോരമയുടെ കുടില ബുദ്ധി ഈ അവസരത്തിൽ നമ്മൾ കണ്ടതാണ്. അവർക്ക് ഉമ്മൻ ചാണ്ടിയുടെ മരണം പോലും ആഘോഷമാണ്. ഇതിന്റെ ഇടയിലാണ് വിനായകൻ വന്നുപെട്ടത്.നെഗറ്റീവ് പുബ്ലിസിറ്റിക് വേണ്ടി ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുകുന്ന ഉസ്മാൻ കൂട്ടമായി കേരളത്തിലെ കോൺഗ്രസ് മാറിയത് അടുത്തിടെ ഉണ്ടായ നിയമ സഭ സമ്മേളനത്തോടെ കേരള ജനതക്കു മനസിലായി..
വിനായകന്റെ വിവാദ പ്രസ്താവന നടന്ന ദിവസങ്ങളിൽ പ്രധാനപ്പെട്ട പല വാർത്തകളും മറച്ചുവയ്ക്കപ്പെട്ടു. പ്രത്യേകിച്ച് മണിപ്പൂരിൽ നിന്ന് വന്ന വാർത്ത. സ്വാഭാവികമായും വിനായകനെ പോലുള്ള ഒരാൾ അതിൽ അസ്വസ്ഥനാകും. കാരണം ദളിത് വിഭാഗത്തിൽപ്പെട്ട ആദിവാസി വിഭാഗമാണ് അവിടെ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും കൊല്ലപ്പെട്ടുകൊണ്ടിരുന്നതും.
മണിപ്പൂർ വാർത്ത ചർച്ച ആക്കാതിരുന്ന മാധ്യമങ്ങളോടുള്ള ദേഷ്യംതന്നെ ആകാം എന്റെ അച്ചനും ചത്തു, ഉമ്മൻ ചാണ്ടിയും ചത്തു എന്ന് പറഞ്ഞത്. മാധ്യമങ്ങൾക്ക് എതിരെ ആണ് പറഞ്ഞത്. പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ ഈ കാലത്ത് ചിലർക്ക് മാത്രം പ്രിവിലേജുകൾ ഉണ്ട്. ഉണ്ണിത്താൻ മനോരമയിൽ ഇരുന്നാണ് സി പി എം രക്തസാക്ഷികൾ ചത്തു എന്ന് പറഞ്ഞത്. കൊല്ലത്ത് അങ്ങനെ പറയും എന്നു പുള്ളി പറയുകയും ചെയ്തു
സ്വന്തം കഴിവുകൊണ്ട് മാത്രം ഏറ്റവും താഴെ തട്ടിൽ നിന്ന് ഉയർന്നുവന്ന ദളിത് വിഭാഗത്തിലുള്ള ഒരാളെ ഒരു വാക്കിന്റെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കുന്നതു കാണുമ്പോൾ പരിഹാസം മാത്രം. ഉമ്മൻ ചാണ്ടിയെയും, കുടുംബത്തെയും അവസാന കാലത്ത് ആക്രമിച്ച മറുനാടനെ ചേർത്തുപിടിച്ചവർ തന്നെയാണ് വിനായകനെ ആക്രമിക്കുന്നതെന്നതും കാണേണ്ടതാണ്.
എവിടെയും സ്തുതിപാടകരേയും ഭക്തരെയുമെ കാണുന്നുള്ളൂ !!! സ്വന്തം നാവ് പ്രമാണിമാർക്ക് അടിയറവു വക്കുന്നതിനുള്ള നിങ്ങളുടെ അവകാശത്തെ നിങ്ങൾക്കു വിടുന്നു ..അടിച്ചമർത്തപ്പെട്ടവന്റെ ഭാഷ അതൊക്കെയാണ് അവനു ബ്രാമണ ഭാഷയൊന്നും വഴങ്ങില്ല എന്ന് വച്ച് അവനെ തൂക്കികൊല്ലാനൊന്നും ഇവിടെ നിയമ മില്ല .., രാജാവ് നാട് നീങ്ങും.
തമ്പുരാൻ തീപ്പെടും.
തിരുമേനിമാർ കാലം ചെയ്യും.
മഹാത്മാക്കൾ അന്തരിക്കും.
ബാക്കിയുള്ളതിൽ കുറേ പേർ മരിക്കും.
ജാതിയിൽ താഴെയുള്ള ചെറുമനും പുലയനും ചത്തിട്ടേ ഉള്ളൂ.
പുലയാടി മോനേ എന്നു വിളിച്ചാൽ തെറി. പുലത്തിൽ ആടുന്നവൻ പുലയനാണല്ലോ.
ചെറ്റ എന്ന് വെച്ചാൽ ചെറുമന്റെ മാടമാണ്. അതും നമുക്ക് തെറിയാണ്.
അയാൾക്കറിയാവുന്ന ഭാഷ ചാവാണ്.
അയാളുടെ അച്ഛൻ ചത്തതാണ്. മരിച്ചതല്ല.
ഇത് മറുനാടന്റെ പരദൂഷണ സാഹിത്യമല്ല എഴുത്തച്ഛന്റെയ ,,വായനക്കാർക്കു മനസിലായി, എഴുത്തച്ഛന്റെ ഭാഷ - വിവാദം സൃഷ്ടിക്കുന്നവർക് മനസിലാക്കാൻ വിഷമമാ അവരുടെ തലയിൽ വിഷമാണ് അതാണ് വിനായകൻ ഇന്റർവ്യൂ യിൽ പറയുന്നതും ..
ചാണ്ടി ഉമ്മെന്റെപ്രഭാഷണങ്ങളെക്കാൾ എത്രയോ മികച്ചതാണ് വിനായകന്റെ അഭിപ്രായങ്ങൾ ഒന്നര കിലോ മീറ്ററാണ് ചെറുകുടലിന്റെ നീളം(6 -7 മീറ്റർഉള്ളു ) എന്ന് എഴുന്നള്ളിക്കുന്ന പുതുപിള്ളിയുടെ പുതിയ മുത്തിനെക്കാൾ എന്തുകൊണ്ടും വിനായകൻ ഭേദമെന്നു കുറച്ചു പേർക്ക് എങ്കിലും തോന്നിയെങ്കിൽ വലിയ തെറ്റെന്നു മല്ല ഒന്നര കിലോമീറ്റര് നീളമുള്ള ഡിഗ്രി ഉണ്ടായിട്ടു എന്താ കാര്യം 10 സെന്റിമീറ്റർ വിവരം വേണമല്ലോ?!മനോരമ ഇന്റർവ്യൂവിന്റെ പ്രസക്ത ഭാഗങ്ങളിൽ ...എന്റെ തൊലി ആണ് അവരുടെ പ്രശ്നം..”
“എന്റെ അച്ഛൻ ചത്തു , അവരുടെ അച്ഛൻ തീപ്പെട്ടു , മരണപ്പെട്ടു.. അതെങ്ങിനെ ശരിയാകും”..
“തൃശൂർ പൂരം അവിടെ എന്നും ഉണ്ടാകും, ആനകൾ ചാകും, എന്നെ നെറ്റിപ്പട്ടം കെട്ടിക്കേണ്ട”.
പത്താം ക്ലാസ്സ് മൂന്നു തവണ എഴുതി 182 മാർക്ക് വാങ്ങിയവർ ആണ് വിനായകൻ. അയാൾക്ക് വലിയ പഠിപ്പില്ല.
എന്നാൽ പലപ്പോഴും പുതു പുണ്യാളൻ ഉൾപ്പെടെ വലിയ വിദ്യാഭ്യാസം ഉള്ളവർ വന്നിരുന്ന് വലിയ ഭാഷയിൽ വിഡ്ഢിത്തരങ്ങൾ പറയുന്നിടത്ത് , എത്ര ആഴത്തിലാണ് വിനായകൻ സംസാരിക്കുന്നത്..
ചുരുക്കത്തിൽ ആരുടെയും പരിലാളനകൾ ഏറ്റുവാങ്ങാതെ ഓരോ ഇഞ്ചും മലപോലെ ചവിട്ടിക്കയറി വന്ന ഒരാളാണ് വിനായകൻ സിനിമയുടെ സെറ്റിൽ ഇരിക്കാൻ ഒരു കസേരയ്ക്ക് ഇരുപതു വർഷം നിൽക്കേണ്ടി വന്നു എന്നുപറയുമ്പോൾ, ആ കസേര ആരുടേയും ഔദാര്യമല്ല എന്നു മറ്റാരേക്കാളും തിരിച്ചറിയുന്നതും അയാളാണ്. ആ തിരിച്ചറിവാണ് അയാളെ കാപട്യങ്ങൾക്കു കീഴടങ്ങാത്ത ഒരു കലാപകാരിയാക്കുന്നത്. പിടിച്ചു വാങ്ങിയതാണ്, കൊടുക്കാതെ തരമില്ലാതെ വന്നതാണ്. ഔദാര്യം അനുഭവിച്ചവരുടെ മറുപടികളിൽ അതിനുള്ള കടപ്പാട് ഒലിച്ചു കൊണ്ടിരിക്കും; പിടിച്ചുനിന്നവന്റെ, പിടിച്ചടക്കിയവന്റെ വാക്കുകളിൽ അത് പ്രതീക്ഷിക്കരുത്.. കമ്മട്ടിപ്പാടങ്ങളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ദളിത് ദൈന്യതയുടെ ഉടൽരൂപമല്ല അയാൾ. കറുപ്പിനെ പരിഹസിച്ചും കള്ളനാക്കിയും ചിരിച്ചും തൊഴിച്ചും രസിച്ച 'ജാതി'ശരീരങ്ങളുടെ അതിരുകളിൽ നിന്നും മലയാളസിനിമയെ വഴിതിരിച്ചുവിട്ടവനാണ്. കമ്മട്ടിപ്പാടത്തിലെ പരാജിതന്റെ മുഖമല്ല ജീവിതത്തിൽ അയാൾക്കുള്ളത്. | 'കൊടുങ്കാറ്റിനും ഇടിവെട്ടിനും ഇടയിൽ നിന്നു കൊണ്ട് ഗർജ്ജിക്കുകയാണ് നമ്മുടെ കടമ !" എന്ന മയക്കോവ്സ്കി വാക്കുകൾ അയാളിൽക്കേൾക്കാം.....
https://www.youtube.com/watch?si=S80uHf6Y_bzywYnT&v=5yJ1-5Q3hao&feature=youtu.be