Image

അനശ്വരനാണെന്നും വയലാർ : കവിത, മിനിസുരേഷ്

Published on 27 October, 2023
അനശ്വരനാണെന്നും വയലാർ : കവിത, മിനിസുരേഷ്
 
 
അനശ്വരനാണെന്നും വയലാർ
കാലടിപ്പാടുകളകന്നു പോയെന്നാകിലും
കാലങ്ങൾ കൊഴിഞ്ഞു വീണെന്നാകിലും
ഋതുഭേദകല്പനകളിലിനിയുമിന്നാ വീണ പാടുന്നു 
 
 
തൂലിക പടവാളാക്കിയശ്വമേധം ജയിച്ചും
അക്ഷരാഗ്നിയിൽ വിപ്ലവഗാഥകൾ ജ്വലിപ്പിച്ചും
മാനിഷാദ മന്ത്രമുതീർത്തും നോവുമാത്മാവിനെ
തൊട്ടുണർത്തും സ്നേഹസ്വരമന്ത്രമായി
കൈരളീ ഹൃത്തിലെന്നും വയലാർ
ഗീതികൾ വിസ്മയങ്ങളുണർത്തുന്നു
അമരനാണങ്ങു മരിക്കുന്നില്ല
 
ഈ മനോഹരതീരത്തിനിയും വരുമോ
പ്രണയവീഥികളിലൊഴുകും
ഗാനകല്ലോലിനിപ്രവാഹമായ്
അനുരാഗ മാധുര്യമായി ഗന്ധർവ്വ ഗീതമിനിയും നിലച്ചിട്ടില്ല.
അനശ്വരനാണെന്നും വയലാർ
 
 
 
മിനിസുരേഷ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക