കൽപിത കഥകൾക്കു ആയുസിയില്ലായെന്നത് അറിയില്ലാത്തത് കാഴ്ചയില്ലാത്ത ചില മാധ്യ്മങ്ങൾക്കും അധികാരമില്ലാതെ അലയുന്ന ചില നേതാക്കൾക്കുമാണ്.. കിട്ടാനുള്ളത് എല്ലായിടത്തും നിന്നും അവർക്കു കിട്ടുന്നുണ്ട് ..ഓരോ വിമർശത്തിന്റെയും കുന്തമുനകൾ വസ്തുതകൾ പുറത്തുവരുമ്പോൾ തകർക്കപ്പെടുന്നതിന്റെ അസഹിഷ്ണുതയിലാണ് ഭരണമില്ലാത്ത നേതാക്കൾ .വിദ്യാഭ്യാസ മേഖലകളിലും മതസൗഹാർദത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിലും നിതി ആയോഗ് തന്നെ കേരളത്തെ പ്രശംസിക്കുന്നു. ഒന്നാംസ്ഥാനത്ത് തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മാധ്യമങ്ങൾക്ക് വാർത്തയേയല്ലഅവർക്കു ആവശ്യം പെട്ടെന്ന് ജങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് ..കേന്ദ്രത്തിൽ നിന്ന് നമ്മുക്ക് കിട്ടേണ്ടത് 58000 കോടി ബിജെപി സർക്കാർ തരുന്നില്ല പിന്നെങ്ങനെ പെൻഷൻ മുടങ്ങാതെ നൽകും ഉമ്മെഞ്ചാണ്ടി സർക്കാർ 16 മാസം മുടങ്ങിയ 600 രൂപ വച്ചുള്ള പെൻഷൻ മുഴവൻ കൊടുത്തു തീർത്തു പുതിയ കൂട്ടിയ പെൻഷൻ 1600 രൂപയാണ് പിണറായി സർക്കാർ കൊടുത്തു പോരുന്നത് പുതിയ വിവാദം ധൂർത്തിനെ കുറിച്ചാണ് ഒരു സത്യവുമില്ലാതെ ചുമ്മാ ഓരോന്ന് പടച്ചു ഉണ്ടാക്കുകയാണ് .. ഇവർ കേരളത്തിന് കിട്ടേണ്ട വിഹിതം തരാത്തതിനെ കുറിച്ച് മിണ്ടില്ല കേരളത്തിൽ നിന്ന് എംപി മാരായി പോയ 19 വാഴകളും മിണ്ടില്ല എന്നാൽ ചിലവുകൾ എല്ലാം അവർ എഴുതി വാങ്ങും..
കണ്ണടക്ക് വേണ്ടി ആവശ്യപ്പെട്ട മന്ത്രിമാരും എം എൽ എ മാരും എത്രയോ ഉണ്ട് എന്നിട്ടും എന്തുകൊണ്ട് ബിന്ദു ടീച്ചർ വാങ്ങിയ കണ്ണടക് മാത്രം വിവാദം ഉണ്ടാക്കുന്നു ട്രോളി കൊല്ലാനും അപഹസിച്ചു രസിക്കാനും എന്ത് വൻപിഴവാണ് ആർ ബിന്ദുവെന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ചെയ്തത്? നേത്രപരിശോധന നടത്താനും കണ്ണട വാങ്ങാനും അനുവദനീയമായ തുകയുടെ അറുപതു ശതമാനം മാത്രം ഉപയോഗിച്ചതാണോ നിങ്ങൾ കണ്ടെത്തിയ ആ അപരാധം? മറ്റുപല ജനപ്രതിനിധികളും ഇതിനേക്കാൾ വലിയ തുക ഇക്കാര്യത്തിനു ചെലവഴിച്ചിട്ടും നിങ്ങളുടെ ഭൂതക്കണ്ണാടികൾ ബിന്ദു ടീച്ചറിന്റെ മുഖത്തേക്ക് മാത്രം നീളുന്നത് എന്തിന്?
മന്ത്രി ആർ. ബിന്ദുവിന്റെ കണ്ണടക്ക് 29,400രൂപ... ഇത് സർക്കാർ ധൂർത്ത് എന്ന് വിവാദം സൃഷ്ടിച്ചവർ കണ്ണടയ്ക്കുവേണ്ടി ആവശ്യപ്പെട്ട പ്രതിപക്ഷ എംഎൽഎമാരുടെ പേരുകൾ കൂടി പറയാൻ താൽപര്യപ്പെടുന്നു... പ്രതിപക്ഷ എംഎൽഎമാരുടെ പേരും കണ്ണട വിലയും... എൽദോസ് കുന്നപ്പള്ളി -35600. ടി.ജെ വിനോദ് -38000. നിയമസഭയിലെ ഏറ്റവും ധനികനായ യ യുഡിഫ് എം എൽ എ മഞ്ഞളാംകുഴി അലി -29300. മാത്യു കുഴൽനാടൻ -28900.
പ്രവാസികൾക്കിടയിൽ ചില പള്ളി കോൺഗ്രസ് കാരുണ്ട് അവരിങ്ങനെ പ്രതികരിക്കുന്നത് വലുത് പക്ഷ എം എൽ എ മാർ മന്ത്രിയെക്കാൾ വിലകൂടിയ കണ്ണട വാങ്ങിയെന്നു അറിഞ്ഞാൽ അടുത്ത നമ്പർ ഇടും എന്നാൽ പിന്നേ മറ്റേത് എടുത്താലോ. ഏത്? എല്ലാ പാർട്ടിയും കണക്കാ. ഏത്. അല്ല കണ്ണടയുടെ കാര്യം. നല്ലതാടാ ഉവ്വേ. വലതന്മാരെ വിമർശിക്കേണ്ടി വന്നാൽ അപ്പൊ എല്ലാ പാർട്ടിയും കണക്കാ എന്ന ഡയലോഗല്ലേ പറ്റൂ. അതും ഉള്ളിൽ കരഞ്ഞോണ്ട് ഇനി വിവാദം തുടരട്ടെ...
സത്യമെന്താണ് പൊതു പ്രവർത്തകരെ സമ്പത്തിച്ചു രാവിലെ 6 മണിക്ക് മുൻപ് ഒരു പഞ്ചായത്ത് പ്രസിഡന്റിനെയോ എംഎൽഎ യെയോ എംപിയെയോ കാണാൻ അവരുടെ വീട്ടിൽ ജനങ്ങൾ എത്തിയിരിക്കും .. അപ്പോൾ തുടങ്ങി രാത്രി പതിനൊന്നു പന്ത്രണ്ടു മണി വരെ അവർക്ക് പല തിരക്കുകൾ ആയിരിക്കും .ഒട്ടും സ്വകാര്യത ഇല്ലാത്ത വിശ്രമം ഇല്ലാത്ത ജീവിതം . ഒരു പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ എംഎൽഎ യോ എംപിയോ മന്ത്രിയോ ഒക്കെ 24 x 7 ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി ജോലി ചെയ്യുന്നവരാണ് .. വിവിധ മേഖലകളിൽ നല്ല പ്രതിഫലം വാങ്ങി ജോലി ചെയ്തിരുന്നവരോ, ജോലിക്ക് ക്വാളിഫൈഡ് ആയവരോ ആണ് ഇവരെല്ലാം തന്നെ .ബഹുഭൂരിപക്ഷം ജന പ്രതിനിധികളും അവരുടെ കരിയറിനെ രൂപപ്പെടുത്തേണ്ട ഒരു ഘട്ടത്തിൽ ആണ് ഈ മേഖലയിലേക്ക് വരുന്നത് എന്നത് കൊണ്ടുതന്നെ അഞ്ചല്ലെങ്കിൽ പത്ത് വർഷത്തെ അവരുടെ ഈ സേവനം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് . തിരികെ ജോലിയിലെത്തിയാൽ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥ ആണ് എന്നതുകൊണ്ട് അതിലേക്ക് പോകാനും കഴിയില്ല . ഈ ജന പ്രതിനിധികൾക്ക് കിട്ടുന്ന ശമ്പളം / അലവൻസ് വളരെ കുറവല്ലേ .. പഞ്ചായത്ത് , മുനിസിപ്പൽ മെമ്പർമാർ പരിചയത്തിൽ ഉണ്ട് .. അവർ പറയട്ടെ അതിൽ ഒരു രൂപാ സ്വന്തം കാര്യത്തിനുപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ജനപ്രതിനിധികൾക്ക് ഏറ്റവും കുറവ് ശമ്പളം കിട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം…അങ്ങിനെയുള്ള കേരളത്തിൽ അവർക്ക് ന്യായമായി സർക്കാർ അനുവദിച്ചു കൊടുക്കുന്ന ശമ്പളവും അലവൻസുകളും വാങ്ങരുത് എന്ന് വാശി പിടിക്കരുത് ഇടതു പക്ഷ നേതാക്കളെങ്കിൽ കട്ടൻ ചായ കുടിച്ചും പട്ടിണി കിടന്നും സൈക്കളിൽ യാത്ര ചെയ്തും മാതൃക ആവണം എന്നൊക്കെ പറയുന്ന പുരോഗമനം കണ്ടിട്ട് സന്തോഷം തോന്നുന്നു ..കോൺഗ്രസ് നേതാക്കൾ എങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴി ക്കാം , ബെൻസ കാറിൽ സഞ്ചാരിക്കാം പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫ് ആകാം ഒരു പണിയില്ലെങ്കിലും 3 കോടി ശമ്പളം വാങ്ങാം പ്രധാന മന്ത്രി മോദിക്കെങ്കിൽ 18 ലക്ഷം കോടിക്ക് വിറ്റ എയർ ഇന്ത്യ യുടെ മുഴവൻ വിമനങ്ങൾക്കു പകരം സ്വന്തം ഉപയോഗത്തിന് 2 വിലകൂടിയ വിമാനം എയർ ഇന്ത്യ വിറ്റ വിലക്കു വാങ്ങാം അപ്പോൾ നമ്മുടെ മാധ്യമങ്ങൾക്കു തിമിരം ആയതു കൊണ്ട് വിവാദം ആകില്ല.. ഉമ്മെഞ്ചാണ്ടിക്ക് വാടകക്ക് ഹെലികോപ്റ്റർ വാങ്ങാം പിണറായിക്കു പാടില്ല .. രാവിലെ മുതൽ ധൂർത്തും എന്ന് പറയുന്ന ഗവർണർക്കു വര്ഷം 20 കോടിയുടെ ചെലവ് ചെയ്യാം കേരളത്തിന് 10 രൂപയുടെ ഉപകാരമില്ലാത്ത ആകെ ഗവർണറുടെ ജോലി അണ്ടിമുക്ക് ശാഖയിൽ നാടമുറിക്കലും കോഴി ബിരിയാണി തിന്നലും യാതൊരു പരാതിയുമില്ല..സംസ്ഥന ങ്ങളെ വരുതിയിൽ നിർത്താൻ ഭരണഘടന ആവശ്യപെടുന്ന കേന്ദ്ര ജങ്കുകൾ .. പരാതിയും വിവാദവും സൃഷ്ടിക്കുന്നവർ നിശ്ചിത സമയം മാത്രം ജോലി ചെയ്യുന്നവരും കിട്ടുന്ന എല്ലാ ബെനഫിറ്റും ഉപയോഗിക്കുന്നവരും ആണ് എന്നതു കണക്കിലൂടെ ജനം അറിയുന്നുണ്ട് സന്തോഷം ..
ഇതൊരു കണ്ണടയുടെ മാത്രം കഥയല്ല; സ്ത്രീകൾ 'ഈസി ടാർഗെറ്റ്സ്' ആണെന്ന് കരുതുന്ന ചിലരുണ്ട്. പെണ്ണിനെക്കുറിച്ച് അപവാദം പറഞ്ഞുരസിച്ചും കരിവാരിത്തേച്ചും തോൽപ്പിച്ചു കളഞ്ഞ കാലമൊക്കെ പൊയ്പോയിരിക്കുന്നു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് അധരവ്യായാമം ചെയ്യുന്ന അല്പജ്ഞാനികൾ തന്നെയാണ് ഇതിനൊക്കെ മുന്നിൽ നിൽക്കുന്നത് എന്നതാണ് കഷ്ട്ടം!
ഏതെങ്കിലും ഒരു പുതുമഴയിൽ മുളച്ചുപൊന്തിയ തകരയല്ല സഖാവ് ഡോക്ടർ ആർ ബിന്ദു. വിജയരാഘവന്റെ ഭാര്യ എന്നതല്ല അവരുടെ രാഷ്ട്രീയ മേൽവിലാസം. എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു അവർ. വെറും പതിനെട്ടാം വയസിൽ കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് മെമ്പർ. ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ എംഎ നേടിയത് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്കോടെ; വിഖ്യാതമായ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എംഫിൽ. തുടർന്ന് ഇംഗ്ലീഷ് വിഷയത്തിൽ പിഎച്ച്ഡി നേടിയത് ജവാഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ തൃശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് പിന്നീട് ആ കോളേജിൽ തന്നെ വൈസ് പ്രിൻസിപ്പലും...അതേ, നിങ്ങൾ വരച്ചുകാട്ടാൻ വൃഥാശ്രമം നടത്തുന്ന 'ബുദ്ദൂസ്' അല്ല, ഡോക്ടർ ആർ ബിന്ദു. ആ മുഖക്കുറി അവർക്ക് ചേരില്ല.
ഇനി അവരുടെ രാഷ്ട്രീയ പശ്ചാത്തലം; എസ്എഫ്ഐ നേതാവായിരുന്നത് പറഞ്ഞുകഴിഞ്ഞു. രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ; ഒരുവട്ടം മേയർ. പിന്നീടാണ് ഇരിഞ്ഞാലക്കുടയിൽ നിന്ന് എംഎൽഎ ആയതും മന്ത്രിയായതും. ഭർത്താവിന്റെ തണലിൽ മന്ത്രിയായ 'റാബ്‌റി ദേവി' അല്ല ബിന്ദു ടീച്ചർ.
'ഐ ഓൾവെയ്‌സ് ക്യാരി മൈ ഹൌസ് ഓൺ മൈ ഹെഡ്' എന്ന് ടീച്ചർ പറഞ്ഞത് വെറുതെയല്ല. മന്ത്രിയായിരിക്കുമ്പോഴും ആ ഭവനം ആ തലക്കുള്ളിലുണ്ട്; വീട്ടമ്മയുടെ ശാഠ്യങ്ങളും തിടുക്കങ്ങളുമുണ്ട്. ഏതു അമ്മമാരും അങ്ങനെയാണ്; അല്ലെങ്കിൽ അങ്ങനെയാവണം എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി തയ്യാറാക്കിയ കരിക്കുലം ഫ്രെയിം വര്‍ക്ക് ഏറെ പ്രത്യേകതകളുള്ളതാണ്. അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാനും പഠന പ്രക്രിയയെ പരമാവധി സര്‍ഗാത്മകമാക്കാനുമുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.ബിരുദ, ബിരുദാനന്തര തലങ്ങളിലെ സമൂല മാറ്റമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ മേഖലകള്‍ക്കിടയിലുള്ള നൈപുണ്യ വിടവ് പരിഹരിക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. നാലു വര്‍ഷ ബിരുദ കോഴ്‌സില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ മേഖലയിലേക്ക് പോകാനാകും.ഐ ഇ എൽ ടി എസ് ,ടോഫൽ പഠനങ്ങൾ നാലു വർഷ ബിരുദ പഠന ത്തിന്റെ ഭാഗമാകും നാലു വർഷ ബിരുദപഠനം 120 ക്രെഡിറ്റിനൽകും അത് വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർക്ക് ഉപകാരപ്പെടും
ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടരാം. നാലു വര്‍ഷവും പഠിക്കുന്നവര്‍ക്ക് ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമൊക്കെ പിന്തുണ ലഭിക്കും.
വിദേശത്തും രാജ്യത്തും ഏറെ സര്‍വകലാശാലകള്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടത്തുന്ന സാഹചര്യത്തില്‍ നമ്മുടെ സര്‍വകലാശാലകള്‍ മൂന്നു വര്‍ഷ കോഴ്‌സുകള്‍ മാത്രം തുടരുന്നത് വിദ്യാര്‍ഥികള്‍ക്ക് പല രീതിയിലും ബുദ്ധിമുട്ട് സൃഷ്ടിക്കും.കേരളത്തിന്റെ കരിക്കുലം ഫ്രെയിം വര്‍ക്ക് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ പകര്‍പ്പല്ല. ദേശീയ വിദ്യാഭ്യാസ നയരേഖ ഒന്ന്, രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് നിര്‍ത്താനുള്ള അവസരം നല്‍കുന്നുണ്ട്. ഈ ചുരുങ്ങിയ കാലം കൊണ്ട്പഠനത്തില്‍നിന്ന് ആര്‍ജ്ജിക്കാന്‍ സാധിക്കുന്നത് എന്ത് എന്ന ചോദ്യമുണ്ട്. കേരളത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാടിനും ശാസ്ത്രീയ സമീപനത്തിനുമൊക്കെ പ്രാധാന്യം നല്‍കിയാണ് നമ്മുടെ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.അങ്ങനെ സമസ്ത മേഖലയിലും ഉന്നത വിദ്യാഭാസ രംഗത്ത് മാറ്റം വരുത്തുന്ന ഡോക്ടർ ബിന്ദു ടീച്ചറിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാനുള്ള വേല മനസ്സിലിരിക്കട്ടെ ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ...
കേരളീയം നടത്തിയതോ കണ്ണട വാങ്ങിയതോ അല്ല കേരളത്തിന്റെ ധന പ്രതിസന്ധിക്കു കാരണം 58000 കോടി കേരളത്തിന് അർഹതപ്പെട്ട തുക തരാത്ത കേന്ദ്രത്തിന്റെ വഞ്ചനയാണ് .. അതിലും വഞ്ചകരാണ് കേരളത്തെ ഒറ്റു കൊടുത്ത കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിന്ഏതിരെ മിണ്ടാത്ത കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെയും നിലപാട്