രണ്ടുവഴികൾ ഒരു മഞ്ഞകാടിനടുത്ത് വേർപിരിഞ്ഞു
ആ വഴിയിലൂടെ രണ്ടിലും സഞ്ചരിക്കാൻ
കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്.
ഞാനെന്ന ഏക യാത്രക്കാരൻ, കണ്ണെത്താദൂരത്ത്
വൃക്ഷചെടികളുടെ ഇടയിലൂടെ ഒരു വഴിവളഞ്ഞു
പോകുന്നത് നോക്കി ഏറെ നേരം നിന്നു.
ഒടുവിൽ ഞാൻ ഒരുപക്ഷെ മനോഹരവും
നല്ലതുമെന്നവകാശപ്പെടാവുന്ന ഇതരവഴി എടുത്തു.
അത് പുല്ലു നിറഞ്ഞതും ജീർണ്ണിക്കാൻ
തുടങ്ങിയതുമായിരുന്നു. അങ്ങനെയായിരുന്നെന്നാലും,
ഞാൻ, അതുവഴി കടന്നുപോയപ്പോൾ അവയെല്ലാം
ഒരുപോലെ ജീർണ്ണിച്ചതായിരുന്നു.
ആരാലും ഇലകൾ ചവുട്ടി മെതിക്കപ്പെട്ടു കറുപ്പു-
നിറമാകാതെ ആ പ്രഭാതത്തിൽ അവ രണ്ടും
ഒരുപ്പോലെകിടന്നിരുന്നു. ഒ! ഞാൻ ആദ്യത്തെ
വഴി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
ഓരോ വഴികളും എങ്ങനെ മറ്റു വഴികളിലേക്ക്
നയിക്കപ്പെടുന്നു എന്നറിഞ്ഞിട്ടും, എന്നെങ്കിലും
ഞാൻ തിരിച്ചു വരണോ എന്ന് സംശയിച്ചു .
കാലാകാലങ്ങളായതുകൊണ്ട് ഞാൻ നെടുവീർപ്പോ-
ടുകൂടിയാണ് ഇത് പറയേണ്ടത്; രണ്ടുവഴികൾ
കാടിനരികിൽ വേർപിരിഞ്ഞിരുന്നു. ഞാൻ
ആരും തിരഞ്ഞെടുക്കാത്ത വഴി തിരഞ്ഞെടുത്തു
അത് എല്ലാ വ്യത്യാസങ്ങളും എന്നിൽ വരുത്തി