Image

ഇല്ലായ്മകള്‍ (അല്ല പിന്നെ -99)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 12 April, 2024
ഇല്ലായ്മകള്‍ (അല്ല പിന്നെ -99)-രാജന്‍ കിണറ്റിങ്കര

സുഹാസിനി : വിഷുവായിട്ടെങ്കിലും നിങ്ങള്‍ക്ക് ഒന്ന് മാറാന്‍ ശ്രമിച്ചൂടെ ?

ശശി : എന്താ മാറേണ്ടത്?  വീട് മാറണോ ? 

സുഹാസിനി :  ഞാനൊരു നല്ല ഭാര്യ ആയതുകൊണ്ട് പറയാ, മൊബൈല്‍ നോക്കിയിരിക്കാതെ ഒന്ന് പുറത്തൊക്കെ ഇറങ്ങി നടന്നൂടെ രാവിലെ 

ശശി : എടീ, എല്ലാ സ്ത്രീകളും പറയുന്ന വാചകമാണിത്, ഞാനൊരു നല്ല ഭാര്യയാണെന്ന്

സുഹാസിനി : വേറെ ഏതൊക്കെ സ്ത്രീകളാണ് നിങ്ങടെ അടുത്ത് വന്ന് ഞാന്‍ നിങ്ങടെ നല്ലൊരു നല്ല ഭാര്യയാണെന്ന് പറയുന്നത് ?

ശശി : ഓ, അപ്പോഴേക്കും അതേല്‍ കേറി പിടിച്ചോ?  ഞാന്‍ പൊതുവായി പറഞ്ഞതാ

സുഹാസിനി : ഈയിടെയായി നിങ്ങടെ പൊതുവായി പറച്ചില്‍ ഇത്തിരി കൂടുന്നുണ്ട്.

ശശി : എടീ ഭാര്യയായാല്‍ ഭര്‍ത്താവിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കണം, ഇല്ലായ്മകളെ സഹിക്കണം.

സുഹാസിനി : നിങ്ങടെ ഇല്ലായ്മകളെ സഹിച്ച് സഹിച്ചാണ് ഞാനിങ്ങനായത്

ശശി : ഇത്രമാത്രം സഹിക്കാന്‍ എനിക്ക് എന്ത് ഇല്ലായ്മയാണ് 

സുഹാസിനി : അല്‍പ്പം ബുദ്ധി, അല്ല പിന്നെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക