Image

പറയപ്പെടാത്ത സത്യങ്ങൾ (ഭാഷാന്തരം: ജി. പുത്തൻകുരിശ് )

Published on 14 August, 2024
പറയപ്പെടാത്ത  സത്യങ്ങൾ (ഭാഷാന്തരം: ജി. പുത്തൻകുരിശ് )

നിശബ്ദതയുടെ ഇടനാഴികയിൽ,
എവിടെയാണോ പറയപ്പെടാത്ത
സത്യങ്ങൾ കുടിപാർക്കുന്നത്,
നമ്മളുടെ ഭയത്തെ മറച്ചുകൊണ്ട്,
അവിടെ നമ്മൾ ധീരതയുടെ
പൊയ്മുഖങ്ങൾ ധരിക്കുന്നു.

ജീവിതമാകുന്ന ചിത്രത്തുണിയിൽ നാം  
നിർജ്ജീവഭാവങ്ങളാൽ ചായമിടുന്നു.
പകലും രാത്രിയും നിറഞ്ഞ ദിനങ്ങളിൽ
ജീവിതം പലപ്പോഴും  സങ്കീർണ്ണമാണ്.

രാത്രിയുടെ ശാന്തതയിൽ  പ്രശ്ങ്ങൾക്ക്
നാം അർഥം കണ്ടെത്താൻ ശ്രമിക്കുന്നു,
ജീവിക്കാൻ  വേണ്ടിയുള്ള  യാത്രയിൽ നാം 
സത്യവും വെളിച്ചവും കണ്ടെത്തുന്നു.

Truth unspoken (Poet Unknown)
In the corridors of silence,
Where unspoken truths reside,
We wear our masks of courage,
While our fears we try to hide.

In the canvas of our living, 
We paint with hues of gray,
For life is often complicated,
In the light dark of the of day.

We seek for meaning in the chaos,
In the quiet of the night. 
For in the journey of existence, 
We find our own truth and light.

 

Join WhatsApp News
(ഡോ.കെ) 2024-08-14 16:54:34
ഇന്നലെയും,ഇന്നും,നാളെയും മാറ്റമില്ലാത്താണ് യഥാർത്ഥ സത്യം.സത്യം പറയുക.എന്നിരുന്നാലും സത്യം എപ്പോഴും പറയാനുള്ളതല്ല എന്നാണ് വൈശേഷികന്മാർ പറയുന്നത് .സാഹചര്യം നോക്കി സത്യം പറയേണ്ടതാണെങ്കിൽ മാത്രം പറയുക.എല്ലാവേദികളിലും സത്യം മാത്രം പറഞ്ഞാൽ എത്ര ജീവിതങ്ങൾ നശിക്കും,എത്രജീവിതങ്ങൾക്ക് ക്ഷതമേൽക്കും.സത്യം പറയേണ്ട സാഹചര്യം എപ്രകാരം നമ്മൾ മനസ്സിലാക്കും ?അതിനും വൈശേഷികന്മാർ സാഹചര്യങ്ങൾ വളരെ വ്യക്തമായ നിർദ്ദേശം സമൂഹത്തിന് നൽകിയിട്ടുണ്ട് .ഒന്നാമത്തെ സാഹചര്യം : പ്രിയമായസത്യം;സത്യം പറഞ്ഞാൽ ഞാൻ മാത്രം (എന്റെ കുടുംബം)രക്ഷപ്പെടും എന്നാൽ സമൂഹത്തിന് അത് ദോഷമാകും .ഇവിടെ നാം സത്യം പറയരുത്. രണ്ടാമത്തെ സാഹചര്യം: ഹിതമായസത്യം ;സത്യം പറഞ്ഞാൽ സമൂഹം രക്ഷപ്പെടും,എനിക്ക് ദോഷം സംഭവിക്കും .ഈ സാഹചര്യത്തിൽ സത്യം പറയണം. അതുകൊണ്ടാണ് നാം ഭയത്താൽ യഥാർഥ സത്യം മറച്ച് (മൂടിവെച്ച് ) നമ്മൾ തന്നെ ശാശ്വതമായ സത്യത്തിൽ നിന്നും വ്യതിചലിച്ച് സ്വയം സത്യം കണ്ടെത്തി ജീവിതം മുന്നോട്ട് നയിക്കാൻ ശ്രമിക്കുന്നത്. We find our own truth and light*(പരിഭാഷയിലുള്ള ചെറിയ തെറ്റ് ചൂണ്ടികാണിക്കാനാഗ്രഹിക്കുന്നു) ചിരന്തനസുന്ദരമായ ജീവിതസന്ദേശമുള്ള കവിത. ആരുടെയും കൈയിൽ നിന്നും ഒരു പൈസപോലും സ്വീകരിക്കാതെ ഒരു സാഹിത്യകാരൻ സ്വയം സാമാജികശരീരത്തിനുവേണ്ടി ചെയ്യുന്ന ഇത്തരത്തിലുള്ള കല്യാണമായ സേവനം വിലമതിക്കാനാവാത്തതാണ്.
(ഡോ.കെ) 2024-08-14 17:21:06
മാറ്റമില്ലാത്തതാണ് *
(ഡോ.കെ) 2024-08-14 22:30:21
ഇത്തരത്തിലുള്ള കവിയുടെ കല്യാണമായ സേവനം*
G. Puthenkurish 2024-08-15 13:09:55
Thank you Dr. K
(Dr.K) 2024-08-15 15:38:11
I really respect you. With much love , Very best !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക