Image

വിടവാങ്ങലിന്റെ മന്ത്രണം (ഭാഷാന്തരം: ജി പുത്തൻകുരിശ്)

Published on 25 August, 2024
 വിടവാങ്ങലിന്റെ മന്ത്രണം   (ഭാഷാന്തരം: ജി പുത്തൻകുരിശ്)

തേങ്ങുന്ന വില്ലോ മരത്തിന്റെ കീഴിൽ, 
എവിടെയാണോ നിഴൽ പരന്നു കിടക്കുന്നത്,
നിന്റെ പതിഞ്ഞ സ്വരം  ഞാൻ കേൾക്കുന്നു;
മൃദുലമായ  ഓർമ്മകൾ ഉണർത്തുന്ന ഏങ്ങൽ.

ദിവസങ്ങൾ മാറ്റൊലിയായി, 
രാത്രി നിശബ്ദമായ തേങ്ങലുകളായി, 
നമ്മളുടെ ഓർമ്മകളുടെ മലർക്കാവിൽ,
നാം  അവസാനമായി വിട പറഞ്ഞു.

സൂര്യൻ എനിക്ക്  ഇളംചൂട് പകരാതായി,
നക്ഷത്രങ്ങൾക്ക് അതിന്റ ശോഭ നഷ്ടമായി, 
നീ വിട്ടിട്ടുപോയ ശൂന്യതയിൽ , 
ഇരുളിൽ,  ഞാൻ  അലഞ്ഞുതിരിയുന്നു.   
   
Whispers of Goodbye (poet unknown)

Beneath the weeping willow, 
Where shadows softly lie, 
I hear your voice in Whispers,
A gentle, haunting sigh.

The days have turned to echoes,
The night to silent cries,
In the garden of our memories, 
We said our last goodbye.

The sun no longer warms me,
The stars have lost their light,
In the emptiness you left behind,
I wander through the night.

 

 

Join WhatsApp News
Dr.K 2024-08-25 17:58:57
Waltz Of The Willow Whispers Poem by Oscar Auliq-Ice. Is it the same poem ? Just curious to know.Kindly advise.
GP 2024-08-25 19:25:55
When I looked for the poet (Unknown) who wrote the poem which I translated , three of them popped up. The Whisper Of The Willow Poem by Edith Dilkes, the one I translated, and the third one is the one you noted here. The lyrics have resemblances. Thanks for bringing it up. I read all three and and all are absolutely beautiful.
(ഡോ.കെ) 2024-08-26 16:30:59
മരങ്ങൾക്ക് മനസ്സുണ്ടോ?മരങ്ങൾ തേങ്ങുമോ?കരയുമോ?മരങ്ങൾ സന്തോഷം പ്രകടിപ്പിക്കുമോ ? മരങ്ങൾക്ക് ചെവിയുണ്ടോ?ഉണ്ടെന്നാണ് വൈശേഷികന്മാരും,സാഹിത്യത്തിന് നോബൽ സമ്മാനജേതാവായ പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ.പാബ്ലോ നെരൂദ അദ്ദേഹത്തിന്റെ ഏറ്റവും അതിസുക്ഷമമായ അനുഭവങ്ങളെ സൗന്ദര്യത്തിന്റെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങി വിവരിക്കുന്നത്.ഒരിക്കൽ അദ്ദേഹം ഒരു മലയുടെ താഴ്‌വാരത്തിലൂടെ നടക്കുമ്പോൾ ഒരു ആല്മണ്ട് ട്രീ (ആൽമണ്ട് മരം )ഒറ്റക്ക് നിൽക്കുന്നതു കണ്ടു.അദ്ദേഹം അല്പസമയം ആ ആല്മണ്ട്‌ ട്രീയുടെ അടുത്തുനിന്ന് അങ്ങേയറ്റത്തെ ചിന്തയോടെ വീക്ഷിച്ച് അവിടെ ചിലവഴിച്ചു. അതിനുശേഷം ആ ആല്മണ്ട് മരത്തിനോട് സംസാരിക്കാൻ തുടങ്ങി. ആ ആല്മണ്ട് മരത്തിനോട് അദ്ദേഹം ചോദിച്ചു ഞാനൊരു ചോദ്യം ചോദിക്കട്ടെയെന്ന് ?ആല്മണ്ട് മരം പറഞ്ഞു തീർച്ചയായും ,എന്താണ് ചോദ്യം?ഈ ലോകം മുഴുവൻ സ്നേഹത്തിന്റെ പ്രകാശം പ്രസരിപ്പിച്ച ജീസസ് ക്രൈസ്റ്റിനെ(യേശുക്രിസ്തുവിനെ )കുറിച്ച് കേട്ടിട്ടുണ്ടോ?ആ ആല്മണ്ട് മരം അനങ്ങാതെ അവിടെ നിന്നു.അല്പ സമയം കഴിഞ്ഞപ്പോൾ ആ ആല്മണ്ട് മരം മുഴുവൻ വെളുത്ത പൂക്കളാൽ പുഞ്ചിരിയോടെ പൂത്തുലഞ്ഞു…. കവിയായ ശ്രീ ജോർജ് പുത്തൻ കുരിസ്സിനോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും.
(ഡോ.കെ) 2024-08-26 17:01:23
ശ്രീ.ജോർജ് പുത്തൻകുരിശിനോട്*
GP 2024-08-28 02:32:57
നന്ദി ഡോ. കെ. വയലാറിന്റ ‘വൃക്ഷം’ എന്ന കവീതയിൽ മരത്തിന്റ തേങ്ങൽ കേൾക്കാൻ കഴിയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക