ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിരവധി നടിമാർ ദുരനുഭവങ്ങൾ പുറത്ത് പറയാൻ തുടങ്ങിയതോടെ ഇളകിമറിഞ്ഞ് സിനിമാലോകം. കുറ്റവാളികളോട് ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന സർക്കാർ നിലപാടാണ് ഇവർക്ക് വെളിപ്പെടുത്തലിനുള്ള കരുത്ത് പകർന്നത്. പ്രത്യേക അന്വേഷക സംഘത്തെ കൂടി നിയമിച്ചതോടെ കൂടുതൽപേർ നിർഭയം മുന്നോട്ടുവന്നു.. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴികൊടുത്ത നടന്മാരടക്കം സർക്കാർ നടപടികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി വിധിപറയുന്ന മുറയ്ക്ക് സർക്കാർ കൂടുതൽ നടപടിയിലേക്കും കടക്കും.
ഒപ്പം അമ്മ സംഘടനയിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ച സിനിമാമേഖലയിലെ പുഴുക്കുത്ത് ഒഴിവാക്കാൻ സഹായകരമാകും. ഒരു ചലച്ചിത്രതാരം തനിക്കേൽക്കേണ്ടി വന്ന പീഡാനുഭവും തുറന്നു പറയാൻ തയ്യാറായി നിയമപരമായി അതിനെ നേരിടാനുദ്ദേശിച്ച് മുന്നോട്ടു വന്ന സംഭവത്തിന് കേരളത്തിൻ്റെ ചരിത്രത്തിൽ വലിയ സാമൂഹികമാനമുണ്ട്.
ആ ഒരൊറ്റക്കേസാണ് സിനിമാമേഖലയിലെ തലതൊട്ടപ്പന്മാരുടെ സിംഹാസനമിളക്കിയത്.ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രത്യക്ഷപിന്തുണ പ്രായേണ കുറവായിരുന്നെങ്കിലും പൊതുസമൂഹത്തിൻ്റെ പിന്തുണ അവർക്കു ലഭിച്ചു. അധിക്ഷേപിച്ചവരേക്കാൾ കൂടുതൽ പിന്തുണക്കുന്നവർ തന്നെയായിരുന്നു.അപൂർവമായി മാത്രമേ അങ്ങനെയൊരു പിന്തുണ ലഭിക്കാറുള്ളൂ. ഒപ്പം നിൽക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നത് ഒരു സമൂഹത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതാണ്.
ഹേമകമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരാതികളുയർന്ന നിലവിലെ സാഹചര്യത്തിൽ സർക്കാർ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കാര്യങ്ങൾ തുറന്നു പറയാനാകട്ടെ.അതിൽ അന്വേഷണം നടക്കട്ടെ. ആരോപണങ്ങളിൽ കൃത്യമായി അന്വേഷണം നടത്തി അതിൽത്തന്നെ സത്യസന്ധമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികളുണ്ടാകട്ടെ.. ഓരോന്നായി സമയബന്ധിതമായി നടപ്പാക്കുകയാണ് സർക്കാർ. സ്‌ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് നവീകരണങ്ങൾക്കെല്ലാം ആധാരം..ഇതിനിടയിൽ 'അമ്മ സെക്രെട്ടറിയെ കുറിച്ച് പരാതി ഉയർന്നപ്പോൾ കോൺഗ്രസ് കോമഡി കലാകാരനായ ധർമജൻ ബോൾഗാട്ടി പറഞ്ഞത്
മാന്യതകൊണ്ടാണ് കോൺഗ്രസുകാരനായ സിദ്ദിഖ് രാജിവെച്ചതെന്നാണ്. അമ്മയെപ്പറ്റി പറഞ്ഞാൽ തെറിപറയുമെന്നാണ് ധർമജൻ ഗാന്ധിയുടെ നിലപാട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ, ഡബ്ല്യുസിസി അംഗങ്ങൾ, സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ‘പരിഗണിക്കാം’ എന്നു പറഞ്ഞ് നിവേദനം വാങ്ങി മാറ്റിവയ്ക്കുകയല്ല അന്ന് മുഖ്യമന്ത്രി ചെയ്തത്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടികളിലേക്ക് കടക്കുകയാണുണ്ടായത്. അങ്ങനെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകൃതമായതുതന്നെ.
പരാതി പറയാൻ അവസരം നൽകി പത്രപരസ്യമടക്കം നൽകിയെങ്കിലും ദുരനുഭവങ്ങളുണ്ടായവരാരും കമ്മിറ്റി മുമ്പാകെ ആദ്യം എത്തിയിരുന്നില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പരമരഹസ്യമായി മൊഴിനൽകാനും നേരിട്ട് ഹാജരാകാനാകാത്തവർക്ക് വീഡിയോ–- ഓഡിയോ സന്ദേശം നൽകാനും അവസരം നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യക്തിഗതമായ ഒരു വിവരവും പുറത്തുപോകില്ലെന്ന് ഉറപ്പാക്കിയതാണ് കമ്മിറ്റിയുടെതന്നെ വിജയം. അതിനെല്ലാം നിശ്ചയദാർഢ്യത്തോടെ അവസരമൊരുക്കിയത് സർക്കാരാണ്. കുറ്റവാളികളെ രക്ഷിക്കലാണ് സർക്കാർ ലക്ഷ്യമെങ്കിൽ ഇത്തരമൊരു കമ്മിറ്റിയെത്തന്നെ നിയോഗിക്കേണ്ടിയിരുന്നില്ല,,
ഹേമ റിപ്പോർട്ടിന്മേൽ എന്തിനു അടയിരുന്നു എന്ന് ചിലർ ചോദിക്കുന്നു അത് പൂർണമായും കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉണ്ട് അതുകൊണ്ടു ഇത് പുറത്തു വിടാൻ പാടില്ല എന്നു പറഞ്ഞു ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ് 19 നു സര്കാരിനു കത്ത് നൽകി ..തങ്ങളുടെ കമ്മിറ്റി മുന്പാകെ സിനിമ രംഗത്തെ വനിതകൽ നടത്തിയത് തികച്ചും രഹസ്യല്മകവെളിപ്പെടുത്തലുകൾ ആയിരുന്നു ആയതിനാൽ യാതൊരു കാരണവശാലും താനടക്കമുള്ള കമ്മിറ്റ തയാറാക്കിയ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു ..റിപ്പോർട്ട് ഫൈനലിസ് ചെയിതു കഴിഞ്ഞു ജസ്റ്റിസ് ഹേമ തന്നെയാണ് അത് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്തത് ഒരു കരണവശാലം അത് ലീക് ചെയ്യാതിരിക്കാൻ അതിന്റെ കോൺഫെഡൻഷിയാലിറ്റി നഷ്ട്ടപെടാതിരിക്കാൻ വേണ്ടിയായിരുന്നു സ്വയം റിപ്പോർട്ട് ടൈപ്പ് ചെയ്തത് ..മാത്രമല്ല വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ഹേമ റിപ്പോർട്ടിന്റെ പകർപ്പ് കിട്ടാൻ അപേക്ഷകൾ കിട്ടിയപ്പോൾ സാംസകാരിക വകുപ്പിന്റെ മുഖ്യ വിവരവകാശ ഉദ്യോഗസ്ഥൻ നിരസിച്ചു അതിനെതിരെ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട്ട് ഒരാൾ 2020 ഇൽ തന്നെ വിവരാവകാശ കമ്മീഷിനെ സമീപിച്ചു റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നള്ളത് കൊണ്ട് വിവരവകാശ നിയമ പ്രകാരം റിപ്പോർട്ട് പുറത്തു വിടാൻ കഴിയില്ലെന്ന് 2020 ഒക്ടോബർ 22 നു കമ്മീഷൻ ചെയര്മാന് ഉത്തരവിട്ടു ഇതെല്ലാം ജസ്റ്റിസ് ഹേമയുടെ തന്നെ മുൻപ് പറഞ്ഞ സ്വകാര്യതയെ ലംഘിക്കുന്ന വിഷയം
ഉള്ളത് കൊണ്ടാണ് ,പിന്നെ ഹൈകോടതിയുടെ ഇടപെടലും ഒക്കെ കഴിഞ്ഞു ഇപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടു ഇതിലൊക്കെ സർക്കാരിന്റെ സുതാര്യതയാണ് വെളിച്ചത്തു വരുന്നത് അതുകൊണ്ടാണ് അത്തരത്തിലുള്ള വിവാദം കെട്ടടങ്ങിയത്..
സർക്കാർ മുഖം നോക്കാതെ നടപടി ഏടുക്കുമെന്നതിനു ധാരാളം ഉദാഹരങ്ങൾ ഉണ്ട് ,പോപ്പുലർ നടൻ ദിലീപിനെ 85 ദിവസം ജയിലിൽ അടച്ചു . ബിഷപ്പ് ഫ്രാങ്കോയെ റേപ്പ് കേസിൽ പാലായിലെ ജയിലിൽ അടച്ചു പിന്നീട പോപ് തന്നെ അയാളെ സ്ഥാന ഭൃ ഷ്ടനാക്കി ..
തങ്ങളാണ് നിയമവും പോലീസം ജനവും എന്ന മട്ടിൽ വിചരിക്കുന്ന മൈക്കിന്റെ മുമ്പിൽ കോലു മായിട്ടു കുപ്പിക്കും കോഴിക്കും മറിയുന്ന
മപ്രകൾക്കും വേണം ഒരു ഹേമ കമ്മീഷൻ ..അതിരാവിലെ തന്നെ നേരം വെളുത്തപ്പോൾ ചില മാധ്യ്മ പ്രമാണിമാർ
ചാനലും തുറന്നു ഇരിപ്പുണ്ട്; നമ്മളാണ് നിയമവും കോടതിയിയും ജഡ്ജിയും, കടന്നു വരൂ കടന്നു വരൂ ആർക്കും പരാതിപ്പെടാം.. ഈ കക്കൂസ് ചാനലുകൾ പുറപ്പെടുവിക്കുന്ന മാലിന്യം കാണാൻ ആരാണ് അതിന്റെ മുമ്പിൽ കുത്തിയിരിക്കുക എന്നാണ് നമ്മൾ അതിശയിക്കുന്നത്... കാരണം ലക്ഷണമൊത്ത കള്ളങ്ങൾ വളച്ചൊടിക്കലുകൾ വ്യാജവാർത്ത നിർമ്മിതികൾ ഇന്നത്തെ മാധ്യ്മങ്ങളുടെ മുഖമുദ്ര ആയി മാറി ,അതുകൊണ്ടു തന്നെ മാധ്യ്മ രംഗത്തെ പുഴുകുത്തലുകൾ വെളിവാകുന്ന ഒരു ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാകേണ്ടതുണ്ട്..
. WCC അംഗം പാർവ്വതിയുടെ സംസാരം കേട്ടപ്പോൾ ആദരവ് തോന്നി. തൊഴിൽപരമായി എത്ര നഷ്ടങ്ങൾ സഹിച്ചാണ് അവരിന്ന് ആത്മാഭിമാനത്തിൻ്റെ അന്തസ്സുറ്റ ചിരിയോടെ ജനങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. അസാദ്യമായ അഭിനയ മികവ് കൊണ്ട് ഉള്ളുഴുക്കു എന്ന സിനിമ ലോകത്തരമാക്കിയ പാർവതിയെ ഒരു കോക്കസിനും ഒന്നും ചെയ്യാൻ കഴിയില്ല അത് മറ്റൊരുകാര്യം.. സിനിമ മേഖലയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെപ്പറ്റി അന്വേഷിക്കാൻ എഡിജിപിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുന്നു. അതിൽ ഡി ഐ ജി-എസ്പി തലത്തിലുള്ള വനിതാ ഉദ്യോഗസ്‌ഥരുണ്ട്.ശരിയായ തീരുമാനം. നമ്മുക്ക് കാത്തിരിക്കാം വിശ്വാസിക്കാം WCC സിനിമ പ്രവർത്ത കർ മലയാള സിനിമ ഇൻഡസ്ടറി നന്നാക്കിയിട്ടേ പിന്മാറൂ
പൊതു ജനത്തിന് തോന്നി തുടങ്ങി WCC അംഗങ്ങൾ "അമ്മയുടെ "ഭരണം നിർവഹിക്കുമെങ്കിൽ ഒരു പക്ഷെ സിനിമ കോക്കസിന്റെ ശക്തി കുറയുമെന്ന കാര്യത്തിൽ സംശയമില്ല ;നോക്കാം നമുക്കു കാത്തിരിക്കാം ..നല്ല സിനിമകൾ വരട്ടെ