Image

ഇമാജിൻ -ജോൺ ലെനൻ (ഭാഷാന്തരം: ജി. പുത്തൻകുരിശ്)

Published on 06 September, 2024
ഇമാജിൻ -ജോൺ ലെനൻ (ഭാഷാന്തരം: ജി. പുത്തൻകുരിശ്)

https://youtu.be/bNnFFKv_NyI?si=pcvZ75hMCMplF-t7

സ്വർഗ്ഗം ഇല്ലെന്നും മുകളിൽ 
ആകാശം മാത്രംമെന്നും,
താഴെ  നരകം ഇല്ലെന്നും,
എല്ലാ മനുഷ്യരും ഇന്നത്തേക്ക് മാത്രം,  
ജീവിക്കുന്നു എന്നും  സങ്കൽപ്പിച്ചു നോക്കുക!  
ശ്രമിച്ചാലത്  നിങ്ങൾക്ക്  സാദ്ധ്യമാണ്.

രാജ്യങ്ങളെന്നൊന്ന്  ഇല്ലെന്നും,
മതങ്ങൾ ഇല്ലെന്നും, ഒന്നിനുംവേണ്ടി 
കൊല്ലാനോ മരിക്കാനോ ഇല്ലെന്നും 
എല്ലാ മനുഷ്യരും സമാധാനത്തിൽ 
ജീവിക്കുന്നു എന്നും  സങ്കൽപ്പിക്കുക! 
അത്  അസാദ്ധ്യമായ കാര്യമല്ല.  
 
ഞാനൊരു സ്വപ്നജീവിയാണെന്ന്.
നിങ്ങൾ  പറയുമായിരിക്കും, 
പക്ഷെ ഞാൻ മാത്രമല്ല നിങ്ങളും,  
ഒരിക്കൽ ഞങ്ങളോട് ചേരുമെന്നും, 
ഈ ലോകംത്ത് നമ്മൾ  ഒന്നായി 
ജീവിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.

നിങ്ങൾക്ക് സമ്പാദ്യങ്ങൾ ഇല്ലെന്നും 
ആർത്തിയും വിശപ്പും ഇല്ലാത്ത
മനുഷ്യരുടെ സാഹോദര്യം മാത്ര-
മെന്നൊന്നു  സങ്കൽപ്പിക്കുക! 
ലോകത്തിലുള്ളതെല്ലാം നാം 
പങ്കുവയ്ക്കുന്നെന്ന്  സങ്കൽപ്പിക്കുക!
നിങ്ങൾക്ക് അതിന് കഴിയുമോ 
എന്ന് ഞാൻ ശങ്കിക്കുന്നു!  

ഞാനൊരു സ്വപ്നജീവിയാണെന്ന്.
നിങ്ങൾ  പറയുമായിരിക്കും, 
പക്ഷെ ഞാൻ മാത്രമല്ല നിങ്ങളും  
ഒരിക്കൽ ഞങ്ങളോട് ചേരുമെന്നും, 
ഈ ലോകംത്ത് നമ്മൾ  ഒന്നായി 
ജീവിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.

(ബ്രിട്ടീഷ് റോക്ക് സ്റ്റാർ ജോൺ ലെനന്റെ ഏറ്റവും പ്രശസ്തമായ ഗാനമാണ് 'ഇമാജിൻ.. ഇതിലെ വരികൾ കേൾവിക്കാരെ യുദ്ധങ്ങൾ ഇല്ലാത്ത അക്ഷുബ്ധമായ ഒരു ലോകത്തെ വിഭാവനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.  അതിർവരമ്പുകൾ കൊണ്ട് വേർതിരിക്കപ്പെടാത്ത, മതങ്ങൾ ഇല്ലാത്ത, മനുഷ്യർ എല്ലാം സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം.  അമേരിക്കയിൽമാത്രം ഏകദേശം 60 മില്ലിയൺ ജനങ്ങൾ ഇത് കേട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.  ഇതിലെ ആശയം സഹൃദയരായ വായനക്കാർക്ക് മുന്നിൽ മലയാളത്തിൽ ഭാഷാന്തരം ചെയ്ത് അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്നേയുള്ളു. ഈ ഭാഷാന്തരം അപൂർണ്ണമാണെന്ന് സമ്മതിക്കുന്നു. ഏതൊന്നിനെയും അതിന്റെ മൂലഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക്  വിവർത്തനം ചെയ്യുമ്പോൾ, അതിന്റെ മൗലികമായ അന്തസത്ത ചോരാതെ സൂക്ഷിക്കുക എന്നത് ക്ലേശകരമായ ഒന്നാണ്    അതുകൊണ്ട് സഹൃദയരായ വായനക്കാർ കുറവുകൾ മാപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു .മറ്റൊരു വിവർത്തനവുമായി വരുന്നതുവരെ നിങ്ങൾക്ക് എന്റെ കൂപ്പ്കൈ. Please use the YouTube link given below and listen the song)

 

"Imagine"
(from "Imagine: John Lennon"  )

Imagine there's no heaven
It's easy if you try
No hell below us
Above us only sky
Imagine all the people
Living for today... Aha-ah...

Imagine there's no countries
It isn't hard to do
Nothing to kill or die for
And no religion, too
Imagine all the people
Living life in peace... You...

You may say I'm a dreamer
But I'm not the only one
I hope someday you'll join us
And the world will be as one

Imagine no possessions
I wonder if you can
No need for greed or hunger
A brotherhood of man
Imagine all the people
Sharing all the world... You...

You may say I'm a dreamer
But I'm not the only one
I hope someday you'll join us
And the world will live as one

https://youtu.be/bNnFFKv_NyI?si=pcvZ75hMCMplF-t7

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക