ഉണരുന്നുള്ളിൽ അവാച്യമോദം
പുണരുമ്പോളീ പ്രഭാതമെന്നെ.
ഉണരുകയാണെല്ലാം ചുറ്റും
ഉണരുന്നു ചെറു കോശംപോലും.
ഉണരുക മനമെ ഉണരൂ വേഗം
പുണരുക നീയും പ്രഭാത ചാരുത
ക്ഷണഭംഗുരമി കാഴ്ചകളെല്ലാം
അണയാനല്പം നിമിഷം മാത്രം
അങ്ങ് കിഴക്ക് പൊങ്ങി അരുണൻ
എങ്ങും നാനാവർണ്ണം തൂവി
ചേതോഹരമി കാഴ്‌ചകളെല്ലാം
ചാതുര്യമില്ലതു വർണ്ണിച്ചീടാൻ