Image

ക്ളോസ് കാൾ (ജി. പുത്തൻകുരിശ്)

Published on 08 October, 2024
ക്ളോസ് കാൾ (ജി. പുത്തൻകുരിശ്)

ആരോ വന്നെന്റെ ഹൃദയവാതിലിൽ മുട്ടി
ആഞ്ഞാഞ്ഞു  മുട്ടി.
ആരെന്നറിയാതെ പകച്ചുനിന്നപ്പോൾ 
മുട്ടലിനാക്കവും കൂടി
ഓടിക്കിതച്ചെത്തി ഇ ആർ ലുടൻ  
നിമിഷങ്ങൾ ഇഴഞ്ഞങ്ങു നീങ്ങി
“ഹൃദയത്തിൻ വീചികൾ ശരിയല്ലൂടൻ  
പഠനങ്ങൾ വേറെയും വേണം “
പാഞ്ഞാ0ബുലൻസ്    അതിവേഗം 
സ്പെഷ്യലിറ്റി  ഹോസ്പിറ്റലുന്നംവച്ച്  
പാഞ്ഞെന്റെയുള്ളിൽ പലവിധ ചിന്തകൾ
പാഞ്ഞത്  കൊള്ളിയാൻപോലെ
ക്ഷണഭംഗുരം ജീവിതമെന്നുള്ള സത്യം,
ക്ഷണമെന്നെ പരിഭ്രാന്തനാക്കി.
ജീവിതമെന്ന ബോധതലത്തിനപ്പുറം
ശൂന്യമോ, ഊർജ്വസ്വലമോ? 
ഇങ്ങനെ ചിന്തകൾ ഏറി വരും നേരം
വന്നു ഭിഷഗ്വരനരികിൽ
"നിറുത്തണം നിൻ ഹൃദയം അഞ്ചുമണിക്കൂറേലും
ഹൃദയശസ്ത്ര ക്രിയക്കായി "
കുത്തിവച്ചെന്തോവർ  ധമനിയിൽ
പിന്നെ ഞാൻ  ശൂന്യതയിൽ  മറഞ്ഞു
കണ്ണുതുറന്നു ഞാൻ നോക്കുന്നനേരത്ത്
കണ്മുന്നിൽ പ്രഭാപൂരം.
"എല്ലാം കഴിഞ്ഞുനിൻ ബ്ലോക്കുക-
ളെല്ലാം മാറ്റി.
തുടരുക ജീവിതം ശൂന്യതയ്ക്കുള്ളിൽ 
വീണ്ടും മറയും വരെ."
കാക്കുക ഏവരും ഹൃദയത്തിനാരോഗ്യം 
കാക്കുക ക്ഷേമമായി.

"രണ്ട് ശൂന്യതയ്ക്കുള്ളിലെ സമയമാണ് ജീവിതം" (Anonyms)

Join WhatsApp News
A.C.George 2024-10-08 07:16:22
ഹൃദയസ്പർശിയായ, ഹൃദയത്തിൽ നിന്നുള്ള കവിത. തരട്ടേ ഹൃദയത്തിൽ നിന്നുള്ള അനുമോദനങ്ങൾ. ഹൃദയത്തോടൊപ്പം മനസ്സും ശരീരവും എല്ലാം വീണ്ടും ഒരു പ്രഭാതത്തിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു.
Thomas Oomman 2024-10-08 14:41:18
Hi Brother, it was indeed a close call but there is somebody watching over us! Wishing you a speedy recovery and get back to a normal life. Still writing poems. Keep up the good spirit!
Philip v v kallada 2024-10-08 17:06:44
മനസ്സിന്‍റെ ആ സമയത്തെ സന്ദ്രാസം മുഴുവന്‍ പ്ര തിഫലിപ്പിക്കുന്ന ഈ ലഘു കവിത എനിക്കേറെ ഇഷ്ട പ്പെട്ടു. ഓരോ ദിനവും സൃഷ്ടാവ് നമുക്കു നീട്ടിത്ത രുന്ന ദാനമാണ്. എല്ലാവര്‍ക്കും ഒരു സമയം ഉണ്ട്. ആ സമയത്തെ നാം ഇവിടെ നിന്നും പോവുകയുള്ളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക