Image

അശ്വമേധം (കവിത: ജോര്‍ജ് പുത്തന്‍കുരിശ്)

Published on 14 November, 2024
അശ്വമേധം (കവിത: ജോര്‍ജ് പുത്തന്‍കുരിശ്)

ആരുണ്ടെന്റ അശ്വത്തെ കെട്ടുവാൻ
ആരുണ്ടെന്നേ തടുക്കുവാൻ?
ഞാനാണാ പൗരഷത്തിൻ പ്രതീകം 
ഞാൻ തന്നെ ദൈവവും ദേവനും

തിരുത്തികുറിക്കും ഞാൻ നിങ്ങൾ
കുറിച്ചതാം തിട്ടൂരമൊക്കെയും
ഞാനാണ്  നിങ്ങൾ കാത്തിരുന്ന രാജാവ് 
ഞാനാണ് പുതിയ ലോകത്തിൻ നായകൻ

എന്നെ തടുക്കാൻ ശ്രമിക്കേണ്ടൊരുത്തനും 
ഛിന്നി തെറിക്കാതെ  വഴിമാറി നിൽക്കുക
തേരിൻ  ചക്രത്താൽചതഞ്ഞരയതേ
ആരുണ്ടെന്റ അശ്വത്തെ കെട്ടുവാൻ.
 

Join WhatsApp News
Reader 2024-11-14 14:28:03
കാലിക പ്രസക്‌തിയുള്ള കവിത.
Thankappan 2024-11-14 15:44:38
Is it Trump’s horse? It is timely.
(ഡോ.ശശിധരൻ) 2024-11-14 17:13:24
നമ്മൾ ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, നടക്കുമ്പോഴും ,നിൽക്കുമ്പോഴും നമ്മളുടെ വായിലൂടെയും,മൂക്കിലൂടെയും, ചെവിയിലൂടെയും ഒരാൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ആരാത്?വായു !അവനൊന്ന് നിന്നാൽ എല്ലാം കഴിഞ്ഞു .കാലത്തിന്റെ പരക്കം പാച്ചിലിൽ ഏത് നിമിഷത്തിലും അത് നിൽക്കും.പിന്നെ ബാക്കി ഒരു പിടി ചാരം.അത് കൊണ്ട് ആലോചിക്കുക,വീണ്ടും വീണ്ടും ആലോചിക്കുക ഞാൻ എന്തൊക്കെ ചെയ്തുകൂട്ടിയതെന്ന് . ഇന്നല്ലെങ്കിൽ നാളെ നാം നേടിയ പദവിയും,ആരോഗ്യവും , അധികാരവും,സമ്പത്തും എല്ലാം നമ്മളിൽ നിന്നും നഷ്ടപ്പെടും !ഒഴിഞ്ഞുപോകും!അവസാന സമയത്തായിരിക്കും സമ്യക്കായി ആലോചിക്കുന്നത് , ഞാൻ എന്തുകൊണ്ട് നല്ലത് ചെയ്തില്ല ? ആ സമയത്ത് നമ്മൾ കിടക്കുകയാണോ,നിരങ്ങുകയാണോ, ഉരുളുകയാണോ എന്നൊന്നും അറിയില്ല .പിന്നെ നിലനിൽക്കുന്നത് നമ്മുടെ നാമം മാത്രം. കള്ളപ്പേരിൽ എഴുതുന്നവർക്ക് അതും ഉണ്ടാകില്ല .അതുകൊണ്ട് ജീവിതത്തിൽ അഹങ്കാരമാകാം , ദുരഹങ്കാരം ഒരിക്കലും ഉണ്ടാകരുത് .
Vayanakkaran 2024-11-14 20:57:46
ഞാനാണ് തിരഞ്ഞെടുക്കപ്പെട്ടവൻ എന്റെ IQ വാണ് ഏറ്റവും വലുത് എന്ന് വിളിച്ചു കൂവി കുതിരപുറത്ത് പായുന്ന വിഡ്ഢിയായ ഈ അഹങ്കാരിക്ക് ട്രമ്പിന്റെ സർവ്വ ലക്ഷണങ്ങളും ഉണ്ട് . കവി പേര് പറയാതെ അത് പറയുന്നു. “പ്രൈഡ് ബിഫോർ ഫാൾ. “
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക