(ഷേക്‌സ്‌പിയറിന്റെ ജൂലിയസ് സീസറിലെ,
"ഫ്രണ്ട്‌സ്, റോമൻസ്, കൺട്രിമെൻ' എന്ന
മാർക്ക് ആന്റണിയുടെ പ്രസംഗം വ്യാജോക്തി
കലർന്നതും അതുപോലെ പ്രഭാഷണ
വിദ്യയിലൂടെ ഒന്ന് പറയുകയും
പരോക്ഷമായി മറ്റൊന്ന് ധ്വനിപ്പിക്കുകയും
ചെയ്യുന്നതിന് ഉദാഹരണമാണ്. ബ്രൂട്ടസിൻറ്റേയും
അയാളുടെ ഉപജാപകരുടേയും കൈകളാൽ
വധിക്കപ്പെട്ട സീസറിന്റെ ശവസംസ്കാര ചടങ്ങിൽ
മാർക്ക് ആന്റണി നല്കുന്ന വിപരീതാർത്ഥ
പ്രയോഗത്തിലുള്ള പ്രസംഗരംഗമാണ് സന്ദർഭം)
സുഹൃത്തുക്കളെ, നാട്ടുകാരെ നിങ്ങളുടെ
കാതുകളെ എനിക്ക് തന്നാലും ;
ഞാൻ വന്നിരിക്കുന്നത് സീസറിൻറ്റെ
ശവമടക്കത്തിനാണ്, അവനെ പുകഴ്ത്താനല്ല.
മനുഷ്യർ ചെയ്യുന്ന തിന്മ അവർക്ക്
ശേഷവും ജീവിക്കുന്നു.
നന്മ അവരുടെ അസ്ഥിയോടൊപ്പം
കുഴിച്ചുമൂടപ്പെടുന്നു.
അതുകൊണ്ട് അത് സീസറിനോട്
കൂടെ തന്നെ ഇരിക്കട്ടെ.
തീവ്ര മോഹങ്ങളുള്ളവനായിരുന്നു
സീസറെന്ന്, കുലീനനായ ബ്രൂട്ടസ്
നിങ്ങളോട് പറഞ്ഞിരുന്നല്ലോ:
അത് അങ്ങനെയായിരുന്നെങ്കിൽ
അത് ദോഷകരമായ ഒരു തെറ്റ് തന്നെ,
പക്ഷെ ദാരുണമായിട്ടാണ് സീസർ
അതിന് ഉത്തരം കൊടുക്കേണ്ടി വന്നതും .
എല്ലാ ബഹുമാന്യരായവരും ഇവിടെ
സീസറിന്റ ശവസംസ്ക്കാരച്ചടങ്ങിൽ
സംസാരിക്കുന്നത് ബ്രൂട്ടസിന്റെ ഔദാര്യം
ഒന്നുമാത്രംകൊണ്ടാണ്. കാരണം
ബ്രൂട്ടസ് ഒരു ബഹുമാന്യനായ മനുഷ്യനാണ്
അദ്ദേഹം എന്റെ സുഹൃത്തായിരുന്നു
എന്നോട് വിശ്വാസവും നീതിയും
പുലർത്തിയിരുന്നു. പക്ഷെ സീസർ
പറയുന്നു അവൻ അതിമോഹിയായിരുന്നെന്ന്'
പക്ഷെ ബ്രൂട്ടസ് ഒരു ബഹുമാന്യനായ മനുഷ്യനാണ്
അവൻ അനേകം തടവുകാരെ
റോമെന്ന ഭവനത്തിൽ കൊണ്ടുവന്നു
അതിനുവേണ്ട മോചനദ്രവ്യം
രാജകീയ ഖജനാവിൽ നിന്നും നൽകി
ഇതിനെ സീസറിലെ അതിമോഹമായി
കാണാൻ കഴിയുമോ? അഗതികൾ
കരഞ്ഞപ്പോൾ സീസറും കരഞ്ഞു:
അതിമോഹം കഠിനമായ വസ്തുക്കളാൽ
നിർമ്മിതമായിരിക്കണം:
എങ്കിലും ബ്രൂട്ടസ് പറയുന്നു അവൻ
അതിമോഹിയായിരുന്നു എന്ന്.
പക്ഷെ ബ്രൂട്ടസ് തീർച്ചയായും ഒരു
ബഹുമാന്യനായ മനുഷ്യനാണ്.
നിങ്ങൾ എല്ലാവരും അത് പെരുനാൾ
ദിനം കണ്ടതാണ്. ഞാൻ മൂന്നു
പ്രാവശ്യം അവനു രാജകീയ കിരീടം
നൽകിയതാണ്, പക്ഷെ മൂന്നു
പ്രാവശ്യവും അവൻ അത് നിരസിച്ചു:
ഇത് രാജകീയമോഹമായിരുന്നോ ?
പക്ഷെ ബ്രൂട്ടസ് പറയുന്നു അവൻ
അതിമോഹിയായിരുന്നു എന്ന്.
പക്ഷെ അവൻ തീർച്ചയായും
ഒരു ബഹുമാന്യനായ മനുഷ്യനാണ്.
ഞാൻ ബ്രൂട്ടസ് പറഞ്ഞതിനെ നിരാകരി-
ക്കാൻ വേണ്ടിയല്ല സംസാരിക്കുന്നത്,
പക്ഷെ ഇവിടെ ഞാൻ സംസാരിക്കുന്നത്
എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്.
നിങ്ങൾ എല്ലാം ഒരു കാരണവും ഇല്ലാതെ
അല്ല ഒരിക്കൽ അവനെ സ്നേഹിച്ചത്:
പിന്നെ എന്തുകാരണമാണ് നിങ്ങളെ
അവനുവേണ്ടി വിലപിക്കുന്നതിൽ
നിന്നും പിന്തിരിപ്പിക്കുന്നത് ?
ഓ ! നീതിയെ, നിങ്ങൾ ക്രൂരമൃഗങ്ങളുടെ
അരികിലേക്ക് ഒളിച്ചോടിയോ,
എന്നെ ഒന്ന് മനസിലാക്കിയാലും എല്ലാ
മനുഷ്യർക്കും അവരുടെ യുക്തി
നഷ്ടമായിരിക്കുന്നു. എന്റെ ഹൃദയം
സീസറിനോടൊപ്പം അവന്റ ശവപെട്ടിയിലാണ്
ഞാൻ ഇവിടെ ഒന്ന് നിറുത്തട്ടെ ശാന്തനായി
എന്നിലേക്ക് തിരികെ വരുന്നത് വരെ.
Speech: “Friends, Romans, countrymen, lend me your ears”
BY WILLIAM SHAKESPEARE
(from Julius Caesar, spoken by Marc Antony)
Friends, Romans, countrymen, lend me your ears.
I come to bury Caesar, not to praise him.
The evil that men do lives after them.
The good is oft interred with their bones.
So let it be with Caesar. The noble Brutus
Hath told you Caesar was ambitious:
If it were so, it was a grievous fault,
And grievously hath Caesar answered it.
Here, under leave of Brutus and the rest–
For Brutus is an honorable man.
So are they all, all honorable men–
Come I to speak in Caesar’s funeral.
He was my friend, faithful and just to me:
But Brutus says he was ambitious.
And Brutus is an honorable man.
He hath brought many captives’ homes to Rome
Whose ransoms did the general coffers fill:
Did this in Caesar seem ambitious?
When that the poor have cried, Caesar hath wept:
Ambition should be made of sterner stuff:
Yet Brutus says he was ambitious.
And Brutus is an honorable man.
You all did see that on the Lupercal
I thrice presented him a kingly crown,
Which he did thrice refuse: was this ambition?
Yet Brutus says he was ambitious.
And, sure, he is an honorable man.
I speak not to disprove what Brutus spoke,
But here I am to speak what I do know.
You all did love him once, not without cause:
What cause withholds you then, to mourn for him?
O judgment! thou art fled to brutish beasts,
And men have lost their reason. Bear with me.
My heart is in the coffin there with Caesar,
And I must pause till it come back to me