റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനോട് കടുത്ത രോഷം പ്രകടിപ്പിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുട്ടിൻ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, ഇങ്ങിനെ പോയാൽ റഷ്യൻ എണ്ണയ്ക്കു കൂടുതൽ താരിഫ് ചുമത്തുമെന്നു ട്രംപ് താക്കീതു ചെയ്തു.
യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുടെ വിശ്വസനീയത പുട്ടിൻ ചോദ്യം ചെയ്തപ്പോൾ തനിക്കു വല്ലാത്ത രോഷമുണ്ടായെന്നു ട്രംപ് പറഞ്ഞു. "അതൊരു ശരിയായ പോക്കല്ലല്ലോ," എൻ ബി സിയുമായുള്ള അഭിമുഖത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി.
യുക്രൈനിൽ പുതിയ നേതൃത്വം വേണമെന്നു പുട്ടിൻ ആവശ്യപ്പെട്ടെന്നു ട്രംപ് പറഞ്ഞു. "പുതിയ നേതൃത്വം എന്നു പറഞ്ഞാൽ നീണ്ടു നിൽക്കുന്ന കരാർ വേണം, അല്ലേ?"
കരാർ ഉണ്ടായില്ലെങ്കിൽ വീണ്ടും താരിഫ് ഉണ്ടാവുമെമെന്നു ട്രംപ് താക്കീതു നൽകി. "റഷ്യയുടെ തെറ്റു കൊണ്ട് കരാർ ഉണ്ടാവാതെ പോയാൽ റഷ്യയിൽ നിന്നുള്ള എണ്ണയ്ക്കു വീണ്ടും താരിഫ് അടിക്കും."
താൻ രോഷത്തിലാണെന്നു പുട്ടിനു അറിയാമെന്നു ട്രംപ് പറഞ്ഞു. "താരിഫ് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം."
യുക്രൈനിൽ യുഎൻ മേൽനോട്ടത്തിൽ താത്കാലിക ഭരണകൂടം ഉണ്ടാവണമെന്നു വ്യാഴാഴ്ച്ച പുട്ടിൻ നിർദേശിച്ചത് യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗട്ടറസ് തന്നെ ഉടൻ തള്ളിയിരുന്നു.
Trump 'pissed off' with Putin