വിദേശ വിദ്യാർഥികളെ വേട്ടയാടുന്ന ട്രംപ് ഭരണകൂടത്തിന്റെ വിദ്വേഷ നയത്തിനെതിരെ സിവിൽ റൈറ്സ് ഗ്രൂപ്പ് 'സ്റ്റോപ്പ് എ എ പി ഐ ഹേറ്റ്' പ്രതിഷേധിച്ചു.'Catch and Revoke' പരിപാടിയിൽ നടപ്പാക്കുന്നതു ഈ വിദ്വേഷമാണെന്നു ഏഷ്യൻ അമേരിക്കൻ പാസിഫിക് ഐലൻഡേഴ്സ് വിഭാഗങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്തുന്ന ഗ്രൂപ് പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാർഥികളെ തടവിലാക്കി നാട് കടത്താൻ വഴിവിട്ട നീക്കങ്ങൾ പതിവായി എന്ന റിപ്പോർട്ടുകളോട് പ്രതികരിക്കയായിരുന്നു സംഘടന. 300 വിദ്യാർഥികളുടെ വിസ മൂന്നാഴ്ചക്കിടയിൽ റദ്ദാക്കിയെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ തന്നെ പറഞ്ഞു.
"യുൻസിയോ ചുങ്, രഞ്ജനി ശ്രീനിവാസൻ, ബദർ ഖാൻ സൂരി, എന്നിങ്ങനെ നിരവധി വിദേശ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ച് രാജ്യത്തു നിന്നു പലായനം ചെയ്യാൻ ട്രംപിന്റെ വംശീയ വിദ്വേഷവും വർഗീയതയും നിറഞ്ഞ വേട്ടയാടലിൽ ശ്രമിക്കയാണ്," സംഘടന പ്രസ്താവനയിൽ പറഞ്ഞു.
Stop AAPI hate flays action against students