മെയ് 30 നു ഡി ഓ ജി ഇ മേധാവി എന്ന കാലാവധി പൂർത്തിയാക്കി വിരമിച്ചാലും എലോൺ മസ്‌ക് പ്രസിഡന്റ് ട്രംപിന്റെ 'സുഹൃത്തും ഉപദേഷ്ടാവുമായി' തുടരുമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യാഴാഴ്ച്ച പറഞ്ഞു.
നിയമം അനുസരിച്ചു താത്കാലിക ഫെഡറൽ ഉദ്യോഗസ്ഥനായ മസ്‌ക് 130 ദിവസം തികയുന്ന മെയ് 30നു പിരിയണം. ഗവൺമെന്റിലെ പാഴ്‌വ്യയം അവസാനിപ്പിക്കുക എന്ന ദൗത്യം അപ്പോഴേക്ക് പൂർത്തിയാകും എന്നാണ് അദ്ദേഹം പറയുന്നത്.
"തീർച്ചയായും അദ്ദേഹം ഉപദേഷ്ടാവായി തുടരും," വാൻസ് ഫോക്സ് ആൻഡ് ഫ്രണ്ട്സ് പരിപാടിയിൽ പറഞ്ഞു. "അടിസ്ഥാനപരമായി എലോൺ എനിക്കും പ്രസിഡന്റിനും ഉപദേഷ്ടാവായി തുടരും. അദ്ദേഹം ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്."
VP says Musk to stay as friend and advisor