Image
Image

സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

അമോൽ ചെറുകര Published on 03 April, 2025
സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

സാൻ ഹോസെ, കാലിഫോർണിയ: സാൻഹൊസെയിലെ മാതാവിന്‍റെ നാമത്തിൽ ഉള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 21 ,22 ,23 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. 

ഉയിർപ്പു തിരുന്നാളായ ഈസ്റ്റർനു മുന്നോടിയായി ആചരിക്കുന്ന നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങൾക്ക് പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തിൽ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു. മുതിർന്നവർക്കായി കോഴിക്കോട് ബിഷപ്പ് ബഹുമാന്യനായ മാർ വര്‍ഗീസ് ചക്കാലക്കൽ ആണ് ധ്യാനം നയിച്ചത് . 

വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികൾക്കായി Anointing Fire Catholic Ministry ഇൽ നിന്നും ആദിത്യ, ജോയൽ ,മരിയ എന്നിവരാണ് ധ്യാനം നയിച്ചത്. ഈ നോമ്പുകാലത്തു കുട്ടികൾക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക