ടൊറൻ്റോ : ഓം കൾച്ചറൽ അസോസിയേഷന്റെ ‘വിഷു 2025’ ആഘോഷം ഏപ്രിൽ 19 ശനിയാഴ്ച നടക്കും. മിസ്സിസാഗ ഗ്ലെൻ ഫോറെസ്റ്റ് സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചു മുതൽ ആഘോഷങ്ങൾക്ക് തുടക്കമാകും. വിഭവ സമൃദ്ധമായ വിഷുസദ്യയോടെ പരിപാടികൾ ആരംഭിക്കും.
വൈകിട്ട് ഏഴുമണിക്ക് ഈശ്വര പ്രാർത്ഥന, വിഷുക്കണി, കുട്ടികൾക്ക് കൈനീട്ടം എന്നിവയോടെ കലാപരികൾക്കു തുടക്കം കുറിക്കും. മുൻ വർഷങ്ങളേതുപോലെ കലാമൂല്യവും വൈവിധ്യപൂർണവുമാർന്ന കലാരൂപങ്ങളുടെ, രണ്ടു മണിക്കൂർ നീളുന്ന അടുക്കും ചിട്ടയുമാർന്ന അവതരണ ശൈലിയോടെയുള്ള ഒരു വിഷു സന്ധ്യയാണ് ഓം ഇത്തവണയും ഒരുക്കുന്നത്. ‘ഓം വിഷു 2025’ ലേക്കുള്ള പാസുകൾ ലഭിക്കുന്നതിനായി
https://events.kilikood.ca/event/vishu-2025/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.