Image

വിദ്യാധരന്‍ (ജോര്‍ജ് നടവയല്‍)

Published on 24 July, 2015
വിദ്യാധരന്‍ (ജോര്‍ജ് നടവയല്‍)
(ഇതെഴുതുമ്പോള്‍, ശശി തരൂരിനെതിരേ മാധ്യമങ്ങള്‍ അതിരുവിട്ട വ്യക്തിഹത്യയ്ക്ക് വേദിയൊരുക്കുന്നൂ എന്ന് ഈ ലേഖകന്‍ ഏതാനും മാസങ്ങള്‍ക്കു  മുമ്പ് എഴുതിയ ലേഖനത്തെ അധികരിച്ച്, ഈ-മലയാളിയിലെ സ്ഥിരം കമന്റു സ്‌പോക്‌സ്‌പേഴ്‌സണായ വിദ്യാധരന്‍ , (വിദ്യാധരന്‍ ഈ മലയാളിയുടെ സ്ഥിരം കമന്റുകാരനാകയാല്‍ ഈ-മലയാളിയിലെ പത്രാധിപ സമിതിയംഗം തന്നെയാണ് ഈ വ്യാജ നാമത്തിന്റെ പിന്നില്‍ എന്നു ന്യായമായും കരുതാം)- എഴുതിയ കമന്റ് ഓര്‍മ്മയില്‍ നീറുന്നു. 

കെ. എം. മാണിയ്ക്കെതിരേ വന്ന കൈക്കുലിയാരോപണത്തെ മാദ്ധ്യമങ്ങള്‍ വൈര്യബുദ്ധിയോടെ ആഘോഷിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഈ ലേഖകന്‍ എഴുതിയ ലേഖനനത്തില്‍ത്തന്നെയാണ് , ശശി തരൂരിന്റെ ഭാര്യയുടെ വേര്‍പാടിനെത്തുടര്‍ന്ന്, ശശി തരൂരിനെതിരേ,  മാധ്യമങ്ങള്‍ അതിരുവിട്ട വ്യക്തിഹത്യയ്ക്ക് വേദിയൊരുക്കുന്നൂ എന്ന്് പരാമര്‍ശിച്ചിരുന്നത്.  

കത്തോലിക്കനു പക്ഷം പിടിച്ച് എഴുതുന്നൂ എന്നും, അതിന് മുഖം മൂടിയിടാന്‍ വെറുതേ ശശി തരൂര്‍ എന്ന ഹിന്ദുവിനെ ന്യായീകരിക്കുന്നൂ   എന്നും ഈ ലേഖകനെതിരേ അകാരണമായി പോറിയ ആളാണ് വിദ്യാധരന്‍. 

 ഹവ്വയുടെ യുക്തിയെ അവലംബിച്ച് ഈ ലേഖകന്‍  എഴുതിയ ഒരു ഹൈക്കു കവിത ഈ മലയാളിയില്‍ രണ്‍ടു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിപ്രകാരമായിരുന്നു:
വന്നു,
നിന്നു,
തന്നു,
തിന്നു.
ഹവ്വാ, പാമ്പ്, മരം, പഴം, ആദം എന്നീ ഘടകങ്ങളുള്ള ചിത്രവും ആ കവിതയ്ക്കൊപ്പം ചേര്‍ത്തിരുന്നു. ഈ ഹൈക്കു കവിതയെ വിമര്‍ശിക്കുന്നതിനു പകരം, അതെഴുതിയ ജോര്‍ജ് നടവയല്‍, നടവയലിലൂടെ വെയില്‍ കൊണ്‍ടു തലയ്ക്കു കാച്ചില്‍ പിടിച്ചു വീണു് സുബോധമറ്റാണ് ഇങ്ങനെ എഴുതുന്നതെന്നും, ഈ ലേഖകന് ഇവിടെ കുറിയ്ക്കാന്‍ മനസ്സനുവദിക്കാത്ത മറ്റുപരാമര്‍ശങ്ങളും വിദ്യാധര നാമധാരി എഴുതിയിരുന്നു. 

രചനയെ ആസ്വാദനയുക്തിയോടെ വിലയിരുത്തുന്നതിനു പകരം വിദ്യാധരന്‍ വ്യക്തിഹത്യയ്ക്കാണ് ഈ ലേഖകന്റെ വിവിധ രചനാ സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്നിട്ടുള്ളത്. 

അതുകൊണ്ട് ഇനി പറയുന്ന കാര്യവും ശ്രദ്ധിക്കണം. 

15 സംഘടനകള്‍ ഒരുമിച്ച് 2009ല്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തിരുവോണാഘോഷ വേദിയ്ക്ക് ''ശശി തരൂര്‍ ഗ്രാമം'' എന്ന പേരില്‍ ഒരു വേദിയുണ്ടായിരുന്നൂ. ശശി തരൂര്‍ എന്ന മലയാള പുത്രന്‍, ഐക്യരാഷ്ട്ര സഭയുടെ അണ്‍ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ചെയ്ത സേവനങ്ങളും, യൂ എന്നിന്റെ സെക്രട്ടറി ജനറല്‍ ആകുവാന്‍ ശശി തരൂര്‍ സര്‍വ്വഥാ യോഗ്യനായിരുന്നു എന്നതും, ഇക്കാരണങ്ങളെല്ലാം ആഗോള മലയാളിയുടെ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്നതാണ് എന്നതും മാനിച്ചായിരുന്നു അങ്ങനെ ചെയ്തത്. ഈ ലേഖകനായിരുന്നൂ അപ്പോഴത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍. നായരെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യനെന്നോ ചിന്തിച്ചവരാരുമില്ലായിരുന്നു. 

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ ലേഖകന്റെ രചാനോത്സുകതയെ വിദ്യാധാരന്റെ തനി നിറം ക്രൂരമായി പ്രതികൂലമായി ബാധിച്ചിട്ടുണ്‍ട്്. ഈ-മലയാളിയുടെ അഞ്ചു വര്‍ഷം മുമ്പുള്ള താളുകള്‍ പരിശോധിച്ചാല്‍ അനുവാചകര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഈ ലേഖകന്‍ തുടര്‍ച്ചയായി രചനകള്‍ ഈ-മലയാളിക്ക് നല്കിയിരുന്നൂ എന്ന്. അന്ന് വിദ്യാധരന്‍ മറ്റു പേരുകളില്‍ മറ്റു പത്രങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം)
Read also
http://emalayalee.com/varthaFull.php?newsId=104670
Join WhatsApp News
narasimham 2015-07-24 06:54:03
അപ്പോയ്ഴ്ക്കും പിണെഗിയോ?
വിദ്യാധരൻ 2015-07-24 07:30:51
നിങ്ങളുടെ ലേഖനവും കവിതയും ഞാൻ വിമർശിക്കുമ്പോൾ അതിനെ  വ്യക്തിപരമായി വ്യാഖ്യാനിക്കാൻ  നമ്മൾ തമ്മിൽ യാതൊരു വ്യക്തിപരമായ ബന്ധങ്ങളും ഇല്ല. നിങ്ങളെ നിങ്ങളുടെ എഴുത്തിൽ കൂടിയാണ് ഞാൻ അറിയുന്നത്.  ചിലപ്പോൾ നിങ്ങൾ എഴുതുന്നതിനോട് എനിക്ക് യോചിക്കാൻ കഴിയില്ല അത് തുറന്നു പറയുന്നതിൽ  എന്താണ് തെറ്റ്? പറയുന്ന വിധത്തിൽ ഞാൻ പല പ്രയോഗരീതികളും  ഉപയോഗിക്കാറുണ്ട്. ചിലർ എന്നെന്നേക്കുമായി എഴുത്ത് നിറുത്തി പോകണം എന്നും, മറ്റു ചിലർ, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടു  സാഹിത്യത്തെ അവരുടെ ആഡംബര ജീവിതത്തിനു തൊങ്ങലായി ഉപയോഗിക്കുന്നതിനെ വെളിപ്പെടുത്തി കൊടുക്കാനും, ചിലരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഒക്കെയായി നവരസങ്ങൾ ചേർത്ത് എഴുതാറുണ്ട്.  പ്രൊഫസർ. കുഞ്ഞാപ്പു എഴുതാറുള്ളത് എനിക്ക് മനസ്സിലാകാറില്ല.  മലയാള സാഹിത്യ കവിതയെ ഇത്രത്തോളം ഉത്കൃഷ്ടമായ അവസ്ഥയിൽ എത്തിച്ച നമ്മളുടെ പൂർവ്വ പിതാക്കളും മാതാക്കളും അവരുടെ പിൻതലമുറക്ക്‌ മനസ്സിലാകാതെ ഒന്നും തന്നെ എഴുതി വച്ചിട്ടില്ല. അത് സംസ്കൃതത്തിലായാലും.   എന്നാൽ പ്രോഫസ്സർ കുഞ്ഞാപ്പു കാവ്യാംഗനയെ  പരീഷണ ശാലയിൽ കീറിമുറിച്ച്, ഒരു രസതന്ത്രഞ്ജന്റെ പാടവത്തോടെ സംയോചിപ്പിച്ചു 'കഥാകവിത ' എന്ന ഒരു പുതിയ സാഹിത്യശാഖക്ക് ജന്മം നല്കാൻ തുടങ്ങിയപ്പോൾ, ഞാൻ എന്റെ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്ന്കൊണ്ട് എതിർപ്പും, വിദ്വേഷവും, പരിഹാസവും, അവജ്ഞയും കാണിച്ചെങ്കിലും, എന്നെക്കാളും സംസ്കാരപരമായി അദ്ദേഹം എന്നോട് പെരുമാറി എന്നുള്ളത് ശ്ലാഘനീയമാണ്.  എന്റെ പേരുവച്ച്, അദ്ദേഹം ഒരു പുസ്തകം എഴുതി ആമോസോണിൽ  വില്പന  നടുത്തുന്നു ( എനിക്ക് അതിന്റെ ലാഭ വിഹിതം കിട്ടുന്നില്ല എന്നത് മറ്റൊരു സത്യം) . ഇത്രയും പറയാൻ കാരണം, ഇവിടെ ഒബ്സർവർ പറഞ്ഞതുപോലെ, ഒരു എഴുത്തുകാരൻ ദുർബ്ബലനായിരിക്കരുതു.  കംസനും, നാരദരും, ശകുനിയും, വിദ്യാധരനും. വായനക്കാരനും, അന്ത്രയോസും ഒക്കെ കാലാകാലങ്ങളിൽ അവതരിച്ചിക്കുന്നിരിക്കും. അധർമ്മം കൊടികുത്തി വാഴുമ്പോൾ ധർമ്മപാലനത്തിനായി അവധാരങ്ങൾ ഉണ്ടാകുന്നതുപോലെ .  നിങ്ങൾ എഴുതിയ ഹവ്വാ കവിതയും, പ്രോഫെസ്സർ കുഞ്ഞാപ്പുവിന്റെ 'മനസിലാവ കവിതകൾ' എന്നെ സംബന്ധിച്ചടത്തോളം 'ചൊറിതണങ്ങളാണ് പക്ഷെ ചോറിതണങ്ങളെ ഇഷ്ടപ്പെടുന്നവരുണ്ടായിരിക്കാം ചിലർ മയക്കു മരുന്നുകൾ സ്വയം കുത്തിവച്ച് ആനന്ദം കണ്ടെത്താറുണ്ടല്ലോ ? നിങ്ങൾ എഴുതിയ ,
വന്നു
തന്നു 
തിന്നു  എന്നെഴുതിയ ഹവ്വാ കവിതയും ഈ ലേഖനവും എന്നെ സംബന്ധിചടത്തോളം ഒന്ന് തന്നെയാണ്.  ശശി തരൂരിനെയും ഗാന്ധിജിയെയും ഒരേ ത്രാസിൽ കയറ്റി ഇരുത്തി തുലനം ചെയ്യാൻ നിങ്ങൾ മുതിർന്നത് രണ്ടു കാരണങ്ങൾ കൊണ്ടായിരിക്കാം. 1) നിങ്ങളുടെ അഞ്ജത 2) അല്ലെങ്കിൽ നിങ്ങൾ ചെകുത്താൻ കയറി ചെല്ലാൻ ഭയപ്പെടുന്നടത്തു കടന്നു ചെല്ലാൻ ഭയമില്ലാത്തവനായിരിക്കും.  നിങ്ങളുടെ ലേഖനത്തിന്റെ വായന  ഞാൻ 'ദുർഭരണത്തിൽ നിന്ന് ഭാരത ജനതയെ മോചിപ്പിച്ച്,  ജീവിതം തന്നെയാണ് സന്ദേശം എന്ന് തെളിയ്ച്ചതുമാണ് ഗാന്ധിജി "  എന്ന ഭാഗത്ത് വച്ച് നിറുത്തി. കാരണം  ജീവിതത്തിന്റെ, സമൂഹത്തിന്റെ, ദേശത്തിന്റെ  ആണികല്ലായ കുടുംബ എന്ന മനോഹരമായ  ആശയത്തെ ഒരു ചില്ല് കുപ്പി നിലത്ത് എറിഞ്ഞു പോട്ടിക്കുന്നതുപോലെ  മൂന്ന് പ്രാവശ്യം നിലത്ത് എറിഞ്ഞുടച്ച വ്യക്തിയാണ് ശശി തരൂർ.  ഗാന്ധിജി സൗത്താഫ്രിക്കയിൽ  ആയിരുന്ന സമയം, താന്റെ ജാതിയിൽ താഴുന്ന ഒരുത്തന്റെ ശൌചാലയം  വൃത്തിയാക്കാൻ കസ്തൂർബയോട്‌  ആവശ്യപ്പെട്ടപ്പോൾ, അവർ അതിനെ നിരസിക്കയും, ഗാന്ധിജി അവരെ കയ്യേറ്റം ചെയ്യതതായും 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുതകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഗാന്ധിജി  തന്റെ തെറ്റ് തിരുത്തി ജീവിതത്തെ  മറ്റുള്ളവർക്ക് ഒരു സന്ദേശമാക്കി മാറ്റി. എന്നാൽ തരൂർ നൽകുന്ന  സന്ദേശം, ' നിങ്ങൾ ഒരു സ്ത്രീയെ മടുത്താൽ ആ സ്ത്രീയെ ഏതു വിധേനയും പുറത്താക്കി മറ്റൊരു സ്ത്രീയെ പ്രാപിക്കുക, അങ്ങനെ നിങ്ങൾ നിങ്ങളുടെ കാമശാന്തി കണ്ടെത്തുക"  ക്ഷമിക്കണം നടവയൽ ശശിതരൂർ എന്ന ഈ 'ആഡംബര പയ്യനെ'  ഗാന്ധിജി എന്ന എന്റെ ആരാധ്യ പുരുഷന്റെ അരികിൽ പോലും കൊണ്ടുവരാൻ ഞാൻ അനുവദിക്കില്ല.

'ഗിരിനിരകളളോളം  പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതിയതായി ഒന്നും എനിക്ക് ലോകത്തെ പടിപ്പിക്കാനില്ല "
Anthappan 2015-07-24 07:44:53
Well written response Vidyaadharan!
നാരദർ 2015-07-24 07:52:03
ഹോ ഹോ ! പ്രതികരണ കോളം പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. വല്ലതും ഒക്കെ നടക്കും 
ശകുനി 2015-07-24 08:40:07
മേരിക്കയിലെ ഹിന്ദുക്കൾ ഒക്കെ ശശി തരൂരിന്റെ പിന്നിൽ അണി നിരക്കാനും കുമ്മനത്തെ നാട്ടിൽനിന്ന് ഒരിക്കൽകൂടി കൊണ്ടുവരുവാനും സാദ്ധ്യതയുണ്ട്.  സൂക്ഷിക്കണം 
Justice 2015-07-24 08:41:24
Mr.nadavayal do not compare sasi tharoor with mahatma Gandhi.
Sasi tharoor married three times .He is an educated person but his character was so bad.I agreed with vidyadaran.
A.C.George 2015-07-24 10:10:00

Mr. George Nadavayal is a good writer, but his opinion about Sasi Tharoor, K.M. Mani and related matter I disagree with George Nadavayal. I fully agree with Mr. Vidhyadharan and he is very sensible critic and writer. Just examine the historic actions of people like Sasi Tharoor, K.M. Mani like minded peoples in an independent and impartial way. A sensible person cannot support such personalities, because their actions and utterances are quite opposite. They are a kind of opportunists. Those people got the money, positions, power whatever more than they deserve. Once people like me also trusted, believed, sided with them. Now no more. The recent Oxford speech by Sasi Thrur is just a thara speech, intended to get some attention only. Where is the base and logic for his arguments? All Indian low caste and down trodden people must get compensation from the kings and upper class people of India for their slavery. It is a right statement. Can our government bring in to practice, make it reality?

The British ruled many countries of the entire world. Can the British give or able to give compensation to all their previous colonies. No not all. Now previous colonies like India or USA is are more rich and powerful than Britain. Sasi Tharoor speech and arguments are absurd. Very soon we can see him in BJP camp. He is not a stable person with principle. Vidhadharan Sir, I think you are on the right track.

Vidyaadhara Fan 2015-07-24 17:12:03
തെറ്റുകൾ മനസ്സിലാക്കി സ്വന്തം രചനാ ശൈലിയിൽ മാറ്റം വരുത്തി പുരോഗതി പ്രാപിക്കണ്ട എഴുത്തുകാർ, വിദ്യാധരൻ ആരാണ് എന്ന് കണ്ടുപ്പിടിക്കാൻ സമയം ചിലവഴിക്കുന്ന കണ്ടാൽ തന്നെ അറിയാം രചനയോടുള്ള പ്രതിബദ്ധത.  ശുഷ്ക മാനസർ എഴുത്തിനു പോകരുത്.  എന്തിനാണ് വെറുതെ പത്രാധിപരുടെ മേൽ  സമ്മർദ്ധം ചിലത്തുന്നത്. ഇത് അമേരിക്കയിൽ ആദ്യമായിട്ടല്ല. ഇവിടുത്തെ ഏതു പ്രമുഖ പത്രത്തിന്റെ പ്രതികരണ കോളങ്ങൾ നോക്കിയാലും, എത്ര തറ ഭാഷയിലാണ് വിമർശനം നടത്തുന്നത്.  അതുകൊണ്ട് വിദ്യാധരനെ ഓർത്ത് സമയം മിനക്കെടുത്താതെ, രണ്ടും കല്പിച്ചു അങ്ങ് എഴുതി വിട് നടവയലെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക