Image
Image

കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

Published on 16 March, 2025
കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

കോട്ടയത്ത് മോഷണ കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുണ്‍ ബാബുവാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. കവര്‍ച്ച കേസിലെ പ്രതിയാണ് അരുണ്‍ ബാബു.

മൂന്ന് തവണ കാപ്പ ചുമത്തി അരുണ്‍ ബാബുവിനെ നേരത്തെ പൊലീസ് നാടുകടത്തിയിട്ടുണ്ട്. മള്ളുശ്ശേരിയില്‍ വീട്ടമ്മയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ചത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക