തിരുവനന്തപുരം: എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാമൂഴം വ്യക്തി നിലയ്ക്ക് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി സര്‍ക്കാരെന്ന് പറയാമോ എന്ന ചോദ്യത്തിന് അതൊക്കെ തീരുമാനങ്ങള്‍ വരേണ്ട കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണാറില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരോട് മറുപടി ശക്തമായി പറയേണ്ടി വരും. പക്ഷേ നിരവധി എതിര്‍പ്പുകള്‍ താന്‍ നേരിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ വണ്ടി ഇടിക്കുന്നില്ലല്ലോ എന്ന് ആഗ്രഹിക്കുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഇതിലൊന്നും വിരോധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.