താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചത്.
ഷഹബാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അനധികൃത ട്യൂഷന്‍ സെന്ററുകളെ കണ്ടെത്തി പഞ്ചായത്തി രാജ് നിയമത്തിന് ചട്ട വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവക്കെതിരെ നടപടിയെടുക്കണമെന്ന തീരുമാനം യോഗത്തില്‍ കൈക്കൊണ്ടിരുന്നു. ഈ തീരുമാനം ആദ്യം താമരശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കാനാണ് ഡി.ഇ.ഒയുടെ നിർദ്ദേശം.
അക്കാദമികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്യൂഷന്‍ സെന്ററുകള്‍, കുട്ടികള്‍കളില്‍ നിന്ന് അമിത ഫീസ് ഈടാക്കൽ, കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കല്‍, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മടുപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ട്യൂഷന്‍ സെൻ്റുറകള്‍, ഏതെങ്കിലും രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ 100 പേരിൽ കവിയുന്ന പരിപാടികൾ മറ്റുരീതിയിലേക്ക് മാറുന്നുണ്ടോ എന്നിങ്ങനെ പഞ്ചായത്തി രാജ് നിയമത്തിന് ചട്ടവിരുദ്ധമായാണോ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക എന്നാകും പരിശോധിക്കുക.