ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) ജൂൺ 26,27 തീയതികളിൽ സംഘടിപ്പിക്കുന്ന ' സമ്മർ ടു കേരള' എന്ന ടൂർ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ സന്ദർശിച്ചുകൊണ്ട് അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് നാടിന്റെ സംസ്കൃതിയും പൈതൃകവും തൊട്ടറിയാനാകും എന്നതാണ് ഈ യാത്രയുടെ സവിശേഷത. ബോട്ടിങ്ങും ബീച്ച് സ്റ്റേയും ഉൾപ്പെടെ യാത്ര അവിസ്മരണീയമാക്കാൻ ഒട്ടേറെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് സമ്മർ ടു കേരള ചെയർപേഴ്സൺ അനു സ്കറിയ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും ആസ്വദിക്കാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബേബി മണക്കുന്നേൽ (പ്രസിഡന്റ്),ബൈജു വർഗീസ് (ജനറൽ സെക്രട്ടറി),സിജിൽ പാലക്കലോടി (ട്രഷറർ),ശാലു മാത്യു പുന്നൂസ് (വൈസ് പ്രസിഡന്റ്),പോൾ പി.ജോസ് (ജോയിന്റ് സെക്രട്ടറി),അനുപമ കൃഷ്ണൻ (ജോയിന്റ് ട്രഷറർ) എന്നിവരുൾപ്പെടുന്ന ഫോമാ ഭരണസമിതി (2024-26) അഭ്യർത്ഥിച്ചു.യാത്രയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്റ്റർ ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://form.jotform.com/250516901709052
കൂടുതൽ വിവരങ്ങൾക്ക്:
അനു സ്കറിയ : +1(267)496-2423
ബേബി മണക്കുന്നേൽ:+1(713)291-9721
ബൈജു വർഗീസ് :+1(914)349-1559
സിജിൽ പാലക്കലോടി:+1(954)552-4350
ശാലു പുന്നൂസ് :+1(203)482-9123
പോൾ പി.ജോസ് :+1(516)526-8787
അനുപമ കൃഷ്ണൻ :+1(330)351-3170