Image

തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു എമ്പുരാന്‍; യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാന്‍സ് ഷോ വിജയകരമായി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 March, 2025
തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു എമ്പുരാന്‍; യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാന്‍സ് ഷോ വിജയകരമായി.

ഡാളസ്: ഡാളസിലെ ലൂയിസ്വില്ലിലുള്ള സിനിമാര്‍ക് കോംപ്ലക്‌സ്  ഒരു കൊച്ചു കേരളക്കരയാക്കിയാണ് എമ്പുരാന്‍ റീലിസ് ചെയ്തത്. അമേരിക്കയില്‍ ഒരു ഇന്ത്യന്‍ സിനിമക്ക് ഒരു ഗംഭീര വരവേല്‍പ്പ് ലഭിക്കുന്നത് ഇതാദ്യം.  യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലായിരുന്നു ഇവിടെ ഫാന്‍സ് ഷോക്കു നേതൃത്വം നല്‍കിയത്.

ലൂയിസ്വില്‍ സിനിമാര്‍ക് തീയറ്റര്‍ കോംപ്ലെക്‌സിലെ  14 തീയറ്ററുകളില്‍ 13  തീയറ്ററുകളിലും  ഒന്നിച്ചാണ് റിലീസ് ദിനത്തില്‍ എമ്പുരാന്റെ ആദ്യ ഷോകളുടെ പ്രദര്‍ശനം നടന്നത്. പ്രീ ബുക്കിങിന്റെ ആദ്യ ദിനത്തില്‍ തന്നെ  നാല് തിയേറ്ററുകളിലെ ടിക്കറ്റുകള്‍ മൊത്തമായി ഫാന്‍സ് വാങ്ങിയിരുന്നു.

കേരളത്തിലെ മെഗാസൂപ്പര്‍ ഹിറ്റു പടങ്ങളുടെ നേര്‍ക്കാഴ്ചയെന്നോണം തീയറ്റര്‍ പരിസരം ചെണ്ടമേളവും ആരവങ്ങളുമായി ഉത്സവപ്രതീതിയിലാണ്ടു. ലാലേട്ടന്‍ ഫാന്‍സിന്റെ 'തനിഷോ'  യാണ് പിന്നീട് തീയറ്റര്‍ കോംപ്ലക്‌സില്‍ അരങ്ങേറിയത്.

വിവിധ മലയാളി കൂട്ടായ്മകളുടെ നൃത്ത പരിപാടികളും, ഗാനമേളയും, യൂണിവേഴ്സിറ്റി ഓഫ് ഡാളസ് മലയാളി വിദ്യാര്‍ഥി കൂട്ടായ്മയുടെ  ഫ്‌ലാഷ് മോബ്  തുടങ്ങി വിവിധ ആഘോഷങ്ങളുമായി തിയേറ്റര്‍ കോംപ്ലക്‌സ് മുഴുവന്‍ ലാലേട്ടന്‍ ആരാധകരെ  കൊണ്ട് നിറഞ്ഞു. ആട്ടം ഓഫ് ഡാളസ് ചെണ്ടമേളം ആരവങ്ങള്‍ക്കു  അകമ്പടിയേന്തി. എമ്പുരാന്‍ പ്രിന്റഡ് ടീഷര്‍ട്ടിണിഞ്ഞും  കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും വേഷമണിഞ്ഞും ആയിരുന്നു യുവാക്കള്‍ ഫാന്‍ഷോ ആഘോഷിക്കാന്‍ എത്തിയത്.  തീയേറ്ററില്‍ സ്ഥാപിച്ച മോഹന്‍ലാല്‍ കട്ടൗട്ടിന് മുന്‍പില്‍ ഫോട്ടോ  എടുക്കുന്നതിനും തിരക്കായിരുന്നു.

കരോള്‍ട്ടന്‍ സിറ്റി മേയര്‍ സ്റ്റീവ്  ബാബിക്, പ്രൊ ടെം മേയര്‍ റിച്ചാര്‍ഡ് ഫ്‌ലെമിംഗ് എന്നിവരും പ്രത്യേക  ക്ഷണം  സ്വീകരിച്ചു ഫാന്‍സ് ഷോ ഉദ്ഘാടനത്തിനെത്തി.  നിരവധി മലയാളി പ്രസ്ഥാനങ്ങളും ഫാന്‍ഷ്‌ഷോ കൊഴുപ്പിക്കാനായി സ്‌പോണ്‍സര്‍മാരായി യൂത്ത് ഓഫ് ഡാളസിന്റെ പിന്തുണച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യാമായിരുന്നു ഒരു മലയാള ചിത്രത്തിന് ഫാന്‍സ് ഷോ സംഘടിപ്പിച്ചു വരവേല്‍പ്പു നല്‍കുന്നത്.

യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണ് ആദ്യഷോ ആരാധകര്‍ക്കായി ഇത്രയേറെ തയ്യാറെടുപ്പുകളോട് ഒരുക്കിയത്. ജയ് മോഹന്‍, ജിജി പി സ്‌കറിയ എന്നിവര്‍ക്കൊപ്പം, ബിജോയ് ബാബു, ടിന്റു ധൊരെ, ടോം ജോര്‍ജ്, തോമസ്‌കുട്ടി ഇടിക്കുള, ഫിലിപ്സണ്‍ ജയിംസ്, ടിജോ ചങ്ങങ്കരി, ഷിനോദ് ചെറിയാന്‍ , ജെയിംസ്, ജോബിന്‍, ലിജോ, ടിജോ തോമസ്, ദീപക് ജോര്‍ജ്, കെവിന്‍ മാത്യു എന്നിവര്‍ സംഘാടക കമ്മറ്റിയില്‍ നിപ്രവര്‍ത്തിച്ചു.

ഫാന്‍സ് ഷോ വന്‍ വിജയമായിരുന്നു എന്ന് ജിജി സ്‌കറിയ പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ക്കും ആഘോഷങ്ങളില്‍ സഹകരിച്ചവര്‍ക്കും  സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.
 

തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു എമ്പുരാന്‍; യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാന്‍സ് ഷോ വിജയകരമായി.
തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു എമ്പുരാന്‍; യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാന്‍സ് ഷോ വിജയകരമായി.
തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു എമ്പുരാന്‍; യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലുള്ള ഫാന്‍സ് ഷോ വിജയകരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക