Image
Image

ദുരന്തത്തിന്റെ വക്കിൽ: ഡെൽറ്റ എയർവെയ്‌സ് വിമാനവും നാലു എയർ ഫോഴ്സ് ജെറ്റുകളും ഡി സി അപകട മേഖലയിൽ സെക്കൻഡുകൾ മാത്രം അകലെ പറന്നു (പിപിഎം)

Published on 29 March, 2025
ദുരന്തത്തിന്റെ വക്കിൽ: ഡെൽറ്റ എയർവെയ്‌സ് വിമാനവും നാലു  എയർ ഫോഴ്സ്   ജെറ്റുകളും ഡി സി അപകട മേഖലയിൽ  സെക്കൻഡുകൾ മാത്രം അകലെ പറന്നു (പിപിഎം)

ഡി സിയിലെ റൊണാൾഡ്‌ റെയ്ഗൻ വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച്ച 136 പേരുമായി ടേക്ക്-ഓഫ് ചെയ്ത ഡെൽറ്റ എയർവെയ്‌സ് വിമാനവും നാലു  എയർ ഫോഴ്സ്   ജെറ്റുകളും സെക്കൻഡുകൾ മാത്രം അകലെ പറന്നു വലിയൊരു ദുരന്തത്തിന്റെ വക്കോളമെത്തി. ജനുവരിയിൽ അമേരിക്കൻ എയർവെയ്‌സ് വിമാനവും എയർ ഫോഴ്സ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചു 67 പേർ മരിച്ചു രണ്ടു മാസം എത്തുമ്പോഴാണ് പോട്ടോമാക്ക് നദിക്കു മുകളിൽ തന്നെ ഈ പുതിയ ഞെട്ടൽ.  

ഉച്ചതിരിഞ്ഞു 2:55നു ഡെൽറ്റയുടെ ഫ്ലൈറ്റ് 2983 വിമാനത്തിനു മിനാപോളിസ്- സെന്റ് പോളിലേക്കു പറക്കാൻ അനുമതി ലഭിച്ചിരുന്നു. 3:15നു പറന്നുയർന്ന വിമാനം തെക്കോട്ടു പറന്നു നദിക്കു മീതെ എത്തിയപ്പോൾ നാലു സൈനിക നോർത്രോപ് ടി38 ടാലൻ ജെറ്റുകൾ പടിഞ്ഞാറു ആർലിംഗ്ടൺ നാഷനൽ സെമിത്തേരി ലക്ഷ്യമാക്കി പറന്നെത്തി.

ഡെൽറ്റയുടെ എയർബസ് എ319 സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ജെറ്റുകളിൽ നിന്നു രക്ഷപെട്ടത്. വിമാനത്തിന്റെ 500 അടി താഴെയാണ് ഒരു ജെറ്റ് പറന്നിരുന്നത്. അക്കാര്യം എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചു.

അപകടം ഒഴിവാക്കി പറക്കാനുള്ള നിർദേശം ഡെൽറ്റാ ക്രൂവിനു ലഭിച്ചു.

ഡെൽറ്റ വിമാനത്തിൽ 131 യാത്രക്കാരും മൂന്ന് ഫ്ലൈറ്റ് അറ്റന്ഡന്റുമാരും രണ്ടു പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. എയർ ഫോഴ്സ് ജെറ്റുകളിൽ രണ്ടു സൈനികർ മാത്രം.

സജീവമായ വിമാനഗതാഗതമുള്ള മേഖലയിൽ കമേഴ്‌സ്യൽ വിമാനങ്ങൾക്ക് 500 അടി മാത്രം താഴെയായി എങ്ങിനെയാണ് സൈനിക വിമാനം പറക്കാൻ ഇടയായതെന്നു ഡിഫൻസ് ഡിപ്പാർട്മെന്റിനോട് യുഎസ് സെനറ്റർ ആമി ക്ളോബുച്ചർ (ഡെമോക്രാറ്റ്-മിനസോട്ട) ചോദിച്ചു.

അന്വേഷണം നടത്തുമെന്ന് എഫ് എ എ പറഞ്ഞു.

ജനുവരി അപകടത്തിനു ശേഷം ഈ മേഖലയിൽ സൈനിക വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Delta and military jets in near-collision over Potomac

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക