Image
Image

ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ഇപ്പോള്‍ ഒരു സിനിമയേയും: യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത

Published on 31 March, 2025
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ഇപ്പോള്‍ ഒരു സിനിമയേയും: യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത

തൃശൂര്‍: ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങള്‍ തുടരുകയാണെന്ന് എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്തയുടെ വിമര്‍ശനം.

അതിനിടെ പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി വീണ്ടും ആര്‍.എസ്. എസ് മുഖപത്രം ഓര്‍ഗനൈസര്‍.'സേവ് ലക്ഷദ്വീപ്' കാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ്. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ക്ക് മൗനമാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.

സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്‌റംഗ് ബലി എന്ന് നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം റിപ്പോര്‍ട്ട് ചെയ്തുള്ള ആര്‍.എസ്.എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമര്‍ശിക്കുന്നത്.

സംഘ്പരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഏതാനും ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍.

 

Join WhatsApp News
Vayanakkaran 2025-03-31 12:07:36
ആടിനെന്താ അങ്ങാടിയിൽ കാര്യം? ഇങ്ങേർക്ക് പള്ളിയിലെ കാര്യം തെരക്കിയാൽ പോരേ? മുനമ്പത്തെ വിഷയത്തിൽ എന്തേ തിരുമേനി അവിടെ പോയി ആ പാവപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തത്? അതിനിത്തിരി ഉറപ്പു വേണം അല്ലേ?
K P. Cherian 2025-03-31 18:37:04
ഇമാത്യോസ് മെത്രാപ്പോലീത്ത പറയുന്നതാണ് ശരി. Empuran പടം മോശമാണെങ്കിലും, അതിൽ സംഘപരിവാർ ആർഎസ്എസ് ഉയർത്തിയിരിക്കുന്ന വാതഗതികളെ തള്ളിക്കളയുന്നു. പാവപ്പെട്ട ഞാൻ അടക്കം, കേരള ജനതയുടെ 90% വും പൃഥ്വിരാജിനെയും മല്ലികായും ഈ വിഷയത്തിൽ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല. ഞാൻ എന്ന പാവം മനുഷ്യൻ പൃഥ്വിരാജിനോടു മല്ലികയോടും സുപ്രിയയോടും ഒക്കെ ഒപ്പം. മോഹനലാൽ ഒരു പേടി തൊണ്ടൻ ആണെന്ന് തോന്നുന്നു. അത് എവിടെയും നിൽക്കുന്ന, കാര്യം കാണാൻ ഇവിടെ നിൽക്കുന്ന ഒരു താരമായി തോന്നുന്നു.
Eldho 2025-03-31 20:49:47
Jesus also was killed by the priests and Bishops of that time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക